സാന്മാര്‍ഗിക ദര്‍ശനം

Originally posted 2015-07-03 22:12:19.

ആദം പഠിപ്പിക്കാപ്പെട്ടതെല്ലാം ഒന്നുകില്‍ മനുഷ്യന്റെ മനസ്സില്‍ ചുരുളുകലായോ അല്ലങ്കില്‍ അവന്റെ ഡി. എന്‍. എ. യില്‍ പിരിയന്‍ ഗോവണിയായോ കിടക്കുന്നുണ്ട്. ഇതിന്റെ നിരന്തരമായ നിവര്‍ച്ച കൂടിയായിരിക്കണം നമ്മുടെ ചിന്താ പ്രക്രിയ. സൃഷ്ടി പ്രപഞ്ചത്തിന്റെ നിരന്തര വായനയിലൂടെയും അവയുടെ രേഖപ്പെടുത്തലുകളിലൂടെയും ആശയങ്ങളെയും ചിന്തകളെയും തലമുറകളില്‍നിന്നു തലമുറകളിലേക്ക് കൈമാറി ആപേക്ഷികമായ അജ്ഞതയുടെ മറകളെ നിരന്തരമായി ഭേദിച്ച് മുന്നേറുന്ന മനുഷ്യനെ അവന്‍ അറിഞ്ഞും അറിയാതെയും അഹങ്കാരവും തന്പോരിമയും പിടികൂടുകയും അവന്‍ തനിക്കു താന്‍ പോരുന്നവനാനെന്ന തെറ്റിദ്ധാരണക്ക് അടിപ്പെടുകയും ചെയ്യുന്നു. അങ്ങനെ മനുഷ്യന്‍ തന്റെ സാന്മാര്‍ഗിക ദര്‍ശനത്തിന്നു വചനപ്രപഞ്ചത്തിന്റെ ആവശ്യകതയെ നിഷേടിക്കുവാന്‍ ഒരുംബെടുന്നു. അഹങ്കാരം അവിവേകത്തില്‍നിന്നു തുടങ്ങി ഖേദത്തില്‍ കലാശിക്കുന്നു വന്നു പ്രവാചകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അറിവ് മനുഷ്യനെ വിനയാന്വിതനാക്കുകയായിരുന്നു വേണ്ടത്. കാരണം, മനുഷ്യന്‍ ഒരു കാര്യവും അറിയുന്നില്ല അറിഞ്ഞതിനെക്കാള്‍ വളരെ കൂടുതലായി അറിയാത്തതിനെ കുറിച്ച് അറിഞ്ഞിട്ടല്ലാതെ. അതുകൊണ്ട് കൂടിയായിരിക്കണം ഖുര്‍ആന്‍ മനുഷ്യന്‍ അറിഞ്ഞിട്ടില്ലാത്തതും അറിഞ്ഞിട്ടില്ല എന്നതും പഠിപ്പിച്ചു എന്ന് അര്‍ഥം വരാവുന്ന പ്രയോഗം നടിത്തിയത്. സോക്രടീസ് പറഞ്ഞത് പോലെ ഞാന്‍ ഒന്നും അറിഞ്ഞില്ല എന്നതാണ് ഞാന്‍ ഇതുവരെ അറിഞ്ഞത് എന്ന തിരിച്ചറിവ് .

islam

ഇസ്ലാം

ഇവിടെയാണ് ആദ്യം അവതീർണമായ പഞ്ച സൂക്തങ്ങൾക്ക് തോട്ടുടനെ വിശുദ്ധ ഖുര്‍ആന്‍ അസനിഗ്ദ്ധമായും സംശയലേശമന്യേയും ഒരു കാര്യം മനുഷ്യനെ ബോധ്യപ്പെടുത്തുകയാണ്. “വേണ്ട, മനുഷ്യന്‍ അവന്റെ പരിധി ലങ്കിക്കുന്നു, തനിക്കു താന്‍ പോരുന്നവനാനെന്നു തെറ്റിദ്ധരിച്ചത് കാരണം. എന്നാല്‍ (സാന്മാര്‍ഗിക ദര്‍ശനത്തിന്നു) അവന്‍ തന്റെ നാഥങ്കലേക്ക് മടങ്ങിയെ തീരൂ”. മനുഷ്യന്നു സാന്മാര്‍ഗിക ദര്‍ശനം കാണിക്കുക എന്നതാകട്ടെ മനുഷ്യന്റെ കഴിവില്‍ പെട്ടതല്ല, അതിന്നു മനുഷ്യന്നു അര്‍ഹതയില്ല, അവകാശമില്ല, ഉത്തരവാദിത്തവുമില്ല . കാരണം വളരെ ലളിതവും.
നി വല്ല മനുഷ്യനും നമ്മെ അനർഹമായി വഴി കാണിക്കുവാൻ ഒരുമ്പെട്ടാൽ തന്നെ, നമ്മെയോ നാം ജീവിക്കുന്ന ലോകത്തെയോ സൃഷ്ടിച്ചിട്ടില്ലാത്ത നമ്മെ പോലുള്ള അവന്നു നാം എങ്ങനെ ജീവിക്കണമെന്ന് പറയുവാൻ എന്ത് അര്ഹതയും അവകാശവുമാണ് ഉള്ളതെന്ന് ന്യായമായും ഏതൊരു മനുഷ്യനും ചോദിക്കാവുന്നതുമാണ്. മനുഷ്യന്‍ പലപ്പോഴും സാന്മാര്‍ഗിക ദര്‍ശനത്തിന്റെ വിഷയത്തില്‍ അനുഭവത്തെ ഉപേക്ഷിച്ചു നിഗമനങ്ങളുടെ പിന്നാലെ പോകുന്നു. ജീവിതത്തെ പലപ്പോഴും കേവലങ്ങലായ ഊഹാങ്ങള്‍ക്ക് വേണ്ടി ഹോമിക്കുന്നു. ഊഹം അനുഭവത്തിനു തുല്യമാകില്ലന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട് (വി.ഖു.10:36)

കേവലനിഗമനങ്ങളില്‍അധിഷ്ടിതമായ പ്രത്യയശാസ്ത്രങ്ങളുടെ ശ്മശാനഭൂമികൂടിയാണ് മനുഷ്യ ചരിത്രം. എന്നാല്‍ മുഹമ്മദ്‌ നബി ഒരു ചരിത്രാ അനുഭവമാണ്. അദ്ദേഹത്തില്‍ പ്രവാചകത്വം അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കപ്പെടുന്നതല്ല. അത് അദ്ദേഹം അവകാശപ്പെട്ടുവേന്നതും ഒരു ചരിത്രാ അനുഭവമാണ്. അദ്ദേഹത്തിന്റെ സത്യസന്ധതയും ഒരു ചരിത്രാനുഭവമാണ്. അദ്ദേഹം പ്രവാചകത്വത്തിന്റെ തെളിവായി കൊണ്ടുവന്ന ഖുര്‍ആന്‍ അതിലെ വെല്ലുവിളിയോടുകൂടി തന്നെ ഒരു അനുഭവമാണ്. പിന്നെ മനുഷ്യന്നു സാന്മാര്‍ഗിക ദര്‍ശനം നല്‍കുവാനുള്ള കഴിവും അര്‍ഹതയും,അവകാശവും ഉത്തരവാദിത്തവും അല്ലഹുവിന്നാണ്. കാരണം അവനാണ് മനുഷ്യനെയും അവന്‍ ജീവിക്കുന്ന ഭൂമിയേയും അവന്‍ ഭാഗമായ പ്രപഞ്ചത്തെയും സൃഷ്ടിച്ചത്. മനുഷ്യന്റെ ധിഷണ സൃഷ്ടി പ്രപഞ്ചത്തില്‍ എങ്ങനെയാണോ അവന്‍ ജീവ സന്ധാരണത്തിന്നു വേണ്ടി വ്യവഹരിക്കുന്നത്, അതേപോലെ വിശുദ്ധ ഖുർആൻ ആകുന്ന വചന പ്രപഞ്ചത്തിലും വ്യവഹരിക്കുക. അതിന്നുകൂടിയാണ് അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചത്.

Related Post