ഹിന്ദുമതം:വിശ്വാസ,ആചാരങ്ങൾ

Originally posted 2014-04-15 17:50:54.

1235201_484721581624979_919738018_nവിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം

ഹിന്ദുമതം:വിശ്വാസങ്ങളും ആചാരങ്ങളും

എല്ലാമനുഷ്യർക്കും ശരീരമല്ലാത്ത മനസ്സ് – ആത്മാവ് ഉണ്ടെന്നും അതിന് ഒരു വ്യക്തമല്ലാത്ത രൂപമാണെന്നും അത് ലിംഗ വ്യത്യാസമില്ലാത്തതാണെന്നും സർവ്വേശ്വരനായ പരബ്രഹമത്തിൽ ലയിച്ചു ചേരാനുള്ളതും ആണെന്നാണ് വേദാന്തത്തിൽ പറയുന്നത്. ഒരു വ്യക്തിയുടെ ആത്മാവ് മരണശേഷം മോക്ഷം കിട്ടിയാൽ പരബ്രഹ്മത്തിൽ ലയിച്ചു ചേരും എന്നും അല്ലെങ്കിൽ മോക്ഷം കിട്ടുന്നത് വരെ പുനർജന്മം എടുക്കുമെന്നാണ് വിശ്വാസം. കർമ്മം, ധ്യാനം (സന്യാസം) എന്നീ കർമ്മങ്ങളിലൂടെ മോക്ഷം കണ്ടെത്തുക എന്നതാണത്രെ മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം. എന്നാൽ ‘വേദാന്തം അല്ല ഹിന്ദുമതത്തിനടിസ്ഥാനം, മറിച്ച് ഉപനിഷത്തുകൾ ആണ് ‘ എന്നാണ് പുരോഹിതരല്ലാത്ത ഹിന്ദു ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. ഹൈന്ദവം എന്നത് മതത്തേക്കാളേറെ ഉത്ഭവിച്ച് ഒരു വലിയ ഭൂപ്രദേശത്തേക്ക് വ്യാപിപ്പിക്കപ്പെട്ട് അതിലൂടെ നരവംശപരമായും സാംസ്കാരികമായും വൈവിധ്യതപുലർത്തുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ഈ മുഖ്യധാര സ്വന്തം ഉത്ബോധനങ്ങളിൽ നിന്നും ഹൈന്ദവസാംസ്കാരിക സമന്വയങ്ങളിൽ നിന്നോ വരുന്നതാണ്.

ഹിന്ദുമതം സമ്പൂർണ്ണമായ ആരാധനാ-വിശ്വാസ സ്വാതന്ത്ര്യം നൽകുന്നു. [17][18][19] ഹിന്ദുമതം സകല ലോകത്തേയും ഒറ്റ സത്യത്തെ ഉൾക്കൊള്ളുന്ന ഒരൊറ്റ കുടുംബമായി കാണുന്നു. അതിനാൽ ഇത് എല്ലാ വിശ്വാസങ്ങളേയും ഉൾക്കൊണ്ട് ഏകത്വത്തിന് ഭംഗം വരുത്തുന്നവയെ തിരസ്കരിക്കുന്നു. [20][21][22] അതിനാൽ ഹിന്ദുമതത്തിൽ സ്വധർമ്മപരിത്യാഗം, നാസ്തികത്വം, ദൈവദൂഷണം എന്നിവയില്ല. [23][24][25][26]

പ്രധാനമായ ഹൈന്ദവധാരകൾ ധർമ്മം(വ്യക്തിയുടെ കർത്തവ്യങ്ങൾ), സംസാരം (ജനനം, ജീവിതം, മരണം, പുനർജന്മം എന്നിങ്ങനെയുള്ള ചാക്രികം) , കർമ്മം(പ്രവർത്തികളും അനുപ്രവർത്തികളും), മോക്ഷം (സംസാരത്തിൽ നിന്നുള്ള മോചനം), യോഗം(ആചാരാനുഷ്ഠാനങ്ങൾ) എന്നിവയാണ്. [27]

മനുഷ്യജീവിതത്തിന്റെ ലക്ഷ്യങ്ങൾ

ഹിന്ദുമതവിശ്വാസങ്ങൾ പ്രകാരം മനുഷ്യജീവിതത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ഇവയൊക്കെയാണ്. ഇവയെ ‘’’പുരുഷാർത്ഥങ്ങൾ’’’ എന്ന് സുചിപ്പിക്കുന്നു[28][29]

  • ധർമ്മം (സ്വപ്രവർത്തി)
  • അർത്ഥം (സമ്പത്ത്)
  • കാമം (ഇന്ദ്രിയസുഖം)
  • മോക്ഷം (ജീവിതമോക്ഷം)

വേദാന്തം

ഋഗ്വേദത്തിന്റെ ഒരു താൾ

പുണ്യഗ്രന്ഥങ്ങൾ

ഹിന്ദു തത്ത്വശാസ്ത്രം

മുഖ്യ ബിംബങ്ങളും ആശയങ്ങളും

വിഭാഗങ്ങൾ

ഹിന്ദുമതത്തിൽ പലതരത്തിലുള്ള വർഗ്ഗീകരണം സാധ്യമാണ്.

ആരാധിക്കുന്ന ദൈവത്തിന്റെ അടിസ്ഥാനത്തിൽ

ആരാധിക്കുന്ന ദൈവത്തിന്റെ അടിസ്ഥാനത്തിൽ ഹൈന്ദവരെ പലതായി തിരിക്കാം.

ജാതിയുടെ അടിസ്ഥാനത്തിൽ

ചാതുർവർണ്ണ്യത്തിൽ ചെയ്യേണ്ട ജോലിയുടെ അടിസ്ഥാനത്തിൽ ജനത നാലായി തരം തിരിക്കപ്പെട്ടിരിക്കുന്നു.

ഉദ്ധരണികൾ

ഒരു മനുഷ്യായുസ്സു മുഴുവനും ചെലവാക്കിയാലും ഹിന്ദുമതത്തെ നിർവചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നൂറ്റാണ്ടുകളായി ഈ വിഷയത്തെപറ്റി കൂടുതൽ വെളിച്ചം വീശാൻ വേണ്ടി നടന്നു കൊണ്ടിരിക്കുകയാണ്‌. എന്നാലും ഒരു അന്തിമരൂപം നൽകാൻ ആർക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഹിന്ദുമതത്തെപറ്റി വ്യാഖ്യാനിക്കുവാനും വിവരിക്കുവാനും ശ്രമിക്കുന്നത് ബുദ്ധിശൂന്യവും ബാലിശവുമാണ്‌- ജവഹർലാൽ നെഹ്രു

വിമർശനങ്ങളും മറുപടികളും

Unbalanced scales.svg
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു.
ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക.
ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്.
  1. ഒരു വിമർശനം ഹിന്ദുത്വത്തിന്റെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ രാഷ്ട്രീയമായ നിലപാടാണ്. അതനുസരിച്ച് ഹിന്ദു മതവും വർഗീയമാണ് എന്ന ചിലർ കരുതുന്നു. മനുഷ്യൻ എങ്ങനെയൊക്കെ ജീവിക്കണം അതിന് അടിസ്ഥാനമെന്ത് എന്ന് വൈദികകാലത്ത് എഴുതി വച്ച സംഹിതകൾ പ്രകാരം ജീവിച്ചു വന്ന ഒരു കൂട്ടം ആൾക്കാരാണ് അത്.[അവലംബം ആവശ്യമാണ്] എല്ലാ മതങ്ങളേയും ഉൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞു. അതിനാലാണ് ഇത്രയധികം മതങ്ങൾ ഏറ്റവും അധികം ഹിന്ദുക്കൾ വസിക്കുന്ന ഇന്ത്യയിൽ പ്രചരിച്ചത്. മാത്രവുമല്ല, മറ്റു ചില മതങ്ങളെ പോലെ സ്വർഗ്ഗ പ്രാപ്തി എല്ലാ മതക്കാർക്കും ലഭിക്കും എന്ന് ഹിന്ദു തത്ത്വങ്ങളും പഠിപ്പിക്കുന്നു.‍
  2. ഏകദൈവമല്ല എന്നതാണ് മറ്റൊരു വിമർശനം. എന്നാൽ ഇത് ഹിന്ദു മതത്തിന്റെ അടിസ്ഥാനത്തെക്കുറിച്ച് വ്യക്തതയില്ലായ്മയാൽ ഉടലെടുത്ത തെറ്റിദ്ധാരണയാണ്. വാസ്തവത്തിൽ ഹിന്ദുക്കൾ എല്ലാവരും ഏകദൈവ വിശ്വാസികൾ ആണ്. ഒരേ സത്യത്തെ പല പേരുകൾ പറഞ്ഞ് ആരാധിക്കുന്നു എന്നു മാത്രം. ‘ഏകം സത് വിപ്രാ: ബഹുധാ വദന്തി’ എന്ന വേദവാക്യം ഇതിന് ആധാരമാക്കാം. തന്റെ മനസ്സിന് ഇഷ്ടപ്പെട്ട രൂപത്തിൽ ദൈവത്തെ ദർശിക്കാനുള്ള സ്വാതന്ത്ര്യം പക്ഷേ അവന് കൊടുത്തിരുന്നു എന്നു മാത്രം. സനാതന ധർമ്മം എന്ന് പറയുന്നത് തന്നെ അതാണ് സൂചിപ്പിക്കുന്നത്. [30]
  3. ഹിന്ദുമതത്തിലെ വിഗ്രഹാരാധനയും വിമർശിക്കപ്പെടാറുണ്ട്. എന്നാൽ ഇതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാൻ പറ്റാത്തത് കൊണ്ട് ആണ്. വിഗ്രഹങ്ങൾ എന്നത് പ്രതീകങ്ങൾ മാ‍ത്രമാണ്, വിഗ്രഹം എന്നത് ഈശ്വരൻ അല്ല എന്നതുമാണ് ഹിന്ദുമതം വിശ്വിസിക്കുന്നത്. ശില്പങ്ങൾ ദൈവമാണെന്നത് പ്രാകൃതരായ ജനങ്ങൾ ആണ് വിശ്വസിക്കുക എന്ന് ഹിന്ദുമതത്തിൽ പറയുന്നു. ഏന്നാൽ ഹിന്ദുമതത്തിൽ ദൈവങ്ങളുടെ പ്രത്യേക രൂപങ്ങൾ നിലവിലുണ്ട്. വിഗ്രഹങ്ങൾ എന്നത് പ്രതീകങ്ങൾ മാ‍ത്രമാണ് എന്ന് വിശ്വസിക്കുന്നവരാണെങ്കിലും ശ്രീ കൃഷ്ണനു പകരം യേശുവിന്റെയോ,കന്യാ മറിയമിന്റെയോ വിഗ്രഹം വെക്കുന്നത് പരക്കെ കണ്ടു വരാത്തതിനാൽ ഭൂരിഭാഗം ഹൈന്ദവരും വിഗ്രഹാരാധകരാണെന്ന് വിമർശിക്കുന്നവരും ഉണ്ട്.
  4. ജാതി വ്യവസ്ഥ തുടങ്ങിയ സാമൂഹ്യ അവസ്ഥകൾ ഹിന്ദുതതസ്ഥരിൽ നിലനിന്നിരുന്നു എന്നത് വിമർശനമായിക്കാണാം. ജനനത്തിന്റെ അടിസ്ഥാനത്തിൽ ചില ജാതികളെ ഉയർന്നവരായും മറ്റ് ജാതിക്കാരെ താഴ്ന്നവരായും കണക്കാക്കിയിരുന്നു. ചാതുർവർണ്ണ്യം എന്ന നാല് തട്ടുള്ള വ്യവസ്ഥയാണ് നിലനിന്നിരുന്നത്.
  5. സതി, ദേവദാസി തുടങ്ങിയ ദുരാചാരങ്ങൾ ഹിന്ദുമതത്തിൽ നിലനിന്നിരുന്നു. ഇത്തരത്തിലുള്ള വിശ്വാസങ്ങൾ വ്യക്തിപരമായ ചിന്തകളിൽ നിന്ന് ഉണ്ടായതാണ്. ഇത്തരത്തിൽ ഒന്നു തന്നെ ഹിന്ദുമത പ്രമാണങ്ങളിൽ പറയുന്നില്ല.
  6. ഉച്ചനീചത്വം ആര്യസംസ്കാരം ദ്രാവിഡ സംസ്കാരത്തിൽ മേൽ കോയ്മ സൃഷ്ടിച്ചുണ്ടാക്കിയ ഈ പ്രമാണം ഉയർന്ന ജാതിക്കാരുടെ സൃഷ്ടിയാണ്. ഒരു മനുഷ്യൻ സന്യാസി ആകുമ്പോൾ ഉച്ച നീചത്വം ഉണ്ടാകുന്നില്ല. പല പ്രസിദ്ധ സന്യാസിമാരും മുനിമാരും താഴ്ന്ന ജാതിയിൽ ഉള്ളവരായിരുന്നു.

Related Post