ഇസ് ലാമിന്റെ തണലിലേക്ക്

Originally posted 2014-06-30 17:07:50.

451

ഞങ്ങളെല്ലാവരുമെത്തി; നിങ്ങളോ ?
എന്റെ കുടുംബം ആസ്‌ത്രേലിയയിലായിരുന്നു. എന്റെ ബാല്യകാലത്തുതന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞുകഴിഞ്ഞിരുന്നു. പിതാവ് വളരെ മോശമായി പെരുമാറുന്നവനായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന് പ്രസ്തുതസ്വഭാവത്തില്‍ മാറ്റമൊന്നുമില്ല. കഴിഞ്ഞ 12 കൊല്ലമായി ഞാന്‍ അദ്ദേഹവുമായി കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അമ്മയ്ക്ക് അദ്ദേഹത്തില്‍ നാലുമക്കളാണുള്ളത്.

അപ്പനുമായി വേര്‍പിരിഞ്ഞശേഷമാണ് ലബനാന്‍കാരനായ മുസ് ലിംയുവാവിനെ കണ്ടുമുട്ടിയത്. അദ്ദേഹം വെറും കാനേഷുമാരി മുസ് ലിംമാത്രമായിരുന്നു. അങ്ങനെ അതില്‍ എനിക്ക് ഒരു സഹോദരനുണ്ടായി. പലപ്പോഴും അമ്മയുമായി തെറ്റുമായിരുന്നു ലബനാന്‍കാരന്‍. എന്നാലും കുറച്ചുനാള്‍കഴിയുമ്പോള്‍ അയാള്‍വീണ്ടും കണ്ണീരും കയ്യുമായി വരും. എന്റെ അമ്മ ആര്‍ദ്രഹൃദയമുള്ളവളായതുകൊണ്ട് എല്ലാം മറന്ന് അയാളെ വീണ്ടുംസ്വീകരിക്കും.

ഞങ്ങള്‍ക്ക് ഇസ് ലാമിനെപ്പറ്റി കാര്യമായൊന്നും അറിയാമായിരുന്നില്ല. നോമ്പും പെരുന്നാളുമാണ് കാര്യമായി അറിയാവുന്നത്. ഞാന്‍ ക്രൈസ്തവവിശ്വാസം വെച്ചുപുലര്‍ത്തുന്നവളായിരുന്നു. ഞായറാഴ്ച ബൈബിള്‍ക്ലാസിലൊക്കെ പോയിട്ടുണ്ട്. പക്ഷേ , അതെക്കുറിച്ച് കൂടുതല്‍ പഠിക്കുമ്പോഴൊക്കെ ആശയക്കുഴപ്പം വര്‍ധിക്കുകയാണ് ചെയ്തത്. ഞാന്‍ എന്തെങ്കിലും സംശയങ്ങള്‍ ചോദിച്ചാല്‍ അങ്ങനെ വിശ്വസിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു പുരോഹിതര്‍. ജീവിക്കാന്‍ അങ്ങനെയായാല്‍ പറ്റില്ലെന്നുതോന്നിയപ്പോള്‍ കത്തോലിക്കാവിശ്വാസം ഉപേക്ഷിച്ചു.

ഏകനായ ദൈവം ഉണ്ടെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ ആകപ്പാടെ ആശയക്കുഴപ്പമായിരുന്നു എനിക്ക്. രണ്ടുസഹോദരങ്ങള്‍ അപ്പോഴേക്കും ലബനാനിലേക്ക് പോയി. അവരിലൊരാളുടെ അമ്മയ്ക്ക് സുഖമില്ലാത്തതുകൊണ്ട് നാട്ടില്‍ പോയതിനാല്‍ പകരം അവരുടെ കസിന്‍ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. 27കാരനായ അദ്ദേഹം ഭാര്യയും 4 വയസുകാരിയായ മകളുമൊത്താണ് വന്നത്. സഹോദരി-സഹോദരങ്ങളെപ്പോലെയായിരുന്നു ഞങ്ങളുടെ ഇടപെടലുകള്‍. ഉറ്റസുഹൃത്തുക്കള്‍. എന്തെങ്കിലും ആവശ്യമുണ്ടായാല്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിക്കും. എന്നിട്ടും ഞങ്ങള്‍ ഒരിക്കല്‍പോലും ഇസ് ലാമിനെക്കുറിച്ച് സംസാരിച്ചില്ല. അദ്ദേഹം ഞങ്ങളോടൊപ്പം ക്രിസ്തുമസും ബര്‍ത്‌ഡേയും ആഘോഷിക്കാന്‍ കൂടെക്കൂടുമായിരുന്നു.

2012 ല്‍ ചര്‍ച്ചില്‍ ഒരു മാമോദീസാചടങ്ങിനുപോയി. ഓരോ കുട്ടികളുടെയും ശിരസിലൂടെ പാതിരി വെള്ളമൊഴിക്കും അതോടെ ആ കുട്ടി ക്രിസ്ത്യാനിയായിമാറുകയാണ്. കുട്ടികള്‍ ആകെ കരഞ്ഞ് നിലവിളിക്കും. ചുറ്റുംകൂടിയിരിക്കുന്ന ആളുകളും അട്ടഹസിക്കും. ഇതെന്തൊരു അസംബന്ധമാണെന്ന് അപ്പോഴെനിക്ക് തോന്നി.

ഞങ്ങള്‍ റിസപ്ഷനില്‍ സല്‍ക്കാരത്തിനിരുന്നു. അപ്പോഴേക്കും പുരോഹിതന്‍വന്ന് അമ്മയെ തട്ടി. അടുത്തിരുന്ന് കൗമാരക്കാരായ കുട്ടികളോടൊപ്പം പുകവലിക്കാനും കുടിക്കാനും തുടങ്ങി. ഞാന്‍ ചിന്തിക്കുകയായിരുന്നു , എന്തൊക്കെയാണീ കാണുന്നത്?

ആ പരിപാടിയൊക്കെക്കഴിഞ്ഞ് ഞങ്ങള്‍ വീട്ടിലെത്തി. ഞങ്ങളുടെ സഹോദരന്റെ കസിന്റെ പിതാവ് മരണപ്പെട്ടുവെന്ന വാര്‍ത്ത ലഭിച്ചു. അത് എന്നെ വല്ലാതെ ഉലച്ചു. എന്നിട്ടും ഞങ്ങള്‍ സുഹൃത്തുക്കളായി തുടര്‍ന്നു. അദ്ദേഹത്തിന്റെ ഭാര്യയുമായി ഞാന്‍ ഇസ് ലാമിനെപ്പറ്റി സംസാരിക്കാറുണ്ടായിരുന്നു. അവര്‍ വലിയ ഭക്തയായിരുന്നു. അവരെന്നെയും അമ്മയെയും സഹോദരിയെയും ഒരു ശൈഖിന്റെ ഭാര്യയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഞങ്ങള്‍ക്കുണ്ടായിരുന്ന എല്ലാ സംശയങ്ങള്‍ക്കും അവര്‍ മറുപടി നല്‍കി. ആ രാത്രിയില്‍ ഞങ്ങള്‍ ഇസ് ലാം സ്വീകരിച്ചു. അന്ന് എന്തോ ഒരു വെളിച്ചം ഹൃദയത്തിലേക്ക് കടന്നുവന്നതുപോലെ തോന്നി. ഒരു തൂവല്‍പോലെ കനംകുറവ് അനുഭവപ്പെട്ടു. ഞാന്‍ ശരിയായ സംഗതിയാണ് ചെയ്തതെന്ന് അതോടെ എനിക്കുമനസ്സിലായി. ഇനിയൊരിക്കലും ആര്‍ക്കും ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല.

Related Post