പ്രവാചകന്റെ നേതൃവ്യക്തിത്വം

Originally posted 2014-03-23 10:48:25.

 

നേതൃത്വം വളര്‍ന്നു വരുന്നതിനേക്കാള്‍ വളര്‍ത്തപ്പെടുന്നതാണ് എന്ന് പ്രബലമായ ഒരു അഭിപ്രായമുണ്ട്. മോന്‍തഗ്മോറിയെ പോലെയുള്ളവരുടെ വീക്ഷണം ഇതാണ്. ഉന്നതരായ സൈനിക നേതാക്കന്മാര്‍ ചരിത്രത്തില്‍ വളരെ പരിമിതമായിരുന്നു. ഇവരുടെ രംഗപ്രവേശനത്തിലൂടെയാണ് യുദ്ധം കൊടുമ്പിരിക്കൊള്ളുന്നത്. ചിലര്‍ ഹൃസ്വകാല പരിശീലനത്തിലൂടെ തങ്ങളുടെ കരുത്ത് തെളിയിക്കുന്നു. സന്നിഗ്ദ ഘട്ടങ്ങളാണ് വീരപുരുഷന്മാരെ പ്രദാനം ചെയ്യുന്നത് എന്നതാണ് യുഗങ്ങളായുള്ള ചരിത്രത്തിന്റെ അത്ഭുത പ്രതിഭാസങ്ങളില്‍ പെട്ടതാണ്. പുരുഷായുസ്സിന് ഇതില്‍ ചെറിയ പങ്കാണ് ഉള്ളത്. ചിലര്‍ക്ക് അവസരം നേരത്തെ എത്തുന്നു, മറ്റു ചിലര്‍ക്ക് വൈകിയും എത്തുന്നു എന്നതാണ് യാഥാര്‍ഥ്യം.
Direction_0

നേതൃത്വത്തിന് പ്രകൃതിപരമായിത്തന്നെ ചില വിശേഷണങ്ങളും ജന്മസിദ്ധമായ ചില സിദ്ധികളും ആവശ്യമാണ്. നിര്‍ണായകമായ ചില സംഭവങ്ങളാണ് അനിവാര്യമായ വിശേഷണങ്ങളും യോഗ്യതകളും പുറത്തെടുക്കാന്‍ വ്യക്തിയെ പ്രാപ്തനാക്കുന്നത്. യുദ്ധം സംഭവിക്കുമ്പോഴാണ് നേതാവിന്റെ സൈനിക പാടവം തിരിച്ചറിയാനും പ്രകടിപ്പിക്കാനും സാധിക്കുക. എന്നാല്‍ ഇതര സൈനിക നേതാക്കന്മാരില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു പ്രവാചകന്റെ നേതൃത്വം. മോന്‍തഗ്മിരിയുടെ അഭിപ്രായത്തില്‍ തന്നെ ചരിത്രം ദര്‍ശിച്ചതില്‍ തുല്യതയില്ലാത്ത സമഗ്ര നേതൃത്വമായിരുന്നു പ്രവാചകന്‍ മുഹമ്മദ്(സ)യുടേത്. യഥാര്‍ഥത്തില് നേതൃപരമായ സിദ്ധികള്‍ അദ്ദേഹം കരസ്ഥമാക്കിയിരുന്നു. അല്ലെങ്കില്‍ അദ്ദേഹത്തിന് ഒരിക്കലും നേതൃരംഗത്ത് വിജയിക്കുവാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ഏതെങ്കിലും സംഭവങ്ങളായിരുന്നില്ല അദ്ദേഹത്തിന്റെ നേതൃപാടവത്തിന് വഴിയൊരുക്കിയത്. അല്ലാഹു അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ സന്നിവേഷിപ്പിച്ചതാണ് യഥാര്‍ഥത്തില്‍ പ്രസ്തുത ഗുണം എന്നത്. ഖുറൈഷികളും മറ്റൊരു ഗോത്രവുമായി ബന്ധപ്പെട്ട് നടന്ന ഫിജാര്‍ യുദ്ധത്തില്‍ നീതിക്ക് വേണ്ടി ഖുറൈഷികളോടൊപ്പം പ്രവാചകന്‍ നിലയുറപ്പിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുകയുണ്ടായി. പ്രവാചകന്‍ അതില്‍ ഒരു സൈനികനായിട്ടാണ് പങ്കെടുത്തിരുന്നത്. യുവത്വത്തിന്റെ ചൂടും ചൂരും ആവേശവുമുള്ള ഇരുപതാം വയസ്സിലായിരുന്നു പ്രവാചകന്‍ പ്രസ്തുത യുദ്ധത്തില്‍ പങ്കു ചേര്‍ന്നത്. ഖുറൈഷികളിലെ യുവാക്കള്‍ അവരുടെ കരുത്ത് തെളിയിച്ചിട്ടും എന്തുകൊണ്ട് പ്രവാചകന്‍ തനിക്ക് സാധിക്കുമായിരുന്നിട്ടും അതില്‍ തന്റെ സൈനികപാടവം പ്രകടിപ്പിച്ചില്ല? മക്കയില്‍ വെച്ച് തന്റെ ശത്രുക്കള്‍ എല്ലാവിധ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിട്ടും പ്രവാചകന്‍ അദ്ദേഹത്തിന്റെ നേതൃശേഷി പുറത്തെടുത്തില്ല?

എന്നാല്‍ തന്റെ പ്രായം അമ്പത്തിമൂന്ന് എത്തിയ സന്ദര്‍ഭത്തിലാണ് സൈന്യാധിപന്റെ കരുത്ത് തെളിയിച്ച് തുടങ്ങിയത്. ശത്രുക്കളെ പ്രതിരോധിക്കാനുള്ള ഖുര്‍ആനികാഹ്വാനം വന്നതോടുകൂടി മുന്‍കൂട്ടിയുള്ള ഒരു പരിശീലനവും കൂടാതെ ചരിത്രത്തില്‍ തുല്യതയില്ലാത്ത നേതൃപാടവമാണ് പ്രവാചകന്‍ പ്രകടിപ്പിച്ചത്. പ്രായോഗികമായ നേതതൃശേഷി പ്രകടിപ്പിക്കാനുള്ള സമയം ദൈവികമായി നിര്‍ണ്ണയിച്ചുകൊടുക്കുകയായിരുന്നു. രാഷ്ട്രീയവും സൈനികവുമായ നേതൃത്വത്തെ രൂപപ്പെടുത്തിയത് ദൈവികമായ ഇഛാശക്തി മൂലമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഇതില്‍ സിദ്ധിയുണ്ടായിരുന്ന പ്രവാചകന്‍ ദൈവ സഹായത്താല്‍ സന്ദര്‍ഭോചിതം അവ പ്രകടിപ്പിക്കുകയായിരുന്നു. ലോക ചരിത്രത്തിലെ അറിയപ്പെടുന്ന സൈനിക നേതാവാണല്ലോ നെപ്പോളിയന്‍. കൃത്യമായ പരിശീലനത്തിലൂടെയാണ് അദ്ദേഹം നേതൃരംഗത്തേക്ക് ഉയര്‍ന്നു വന്നത്. സൈനിക സ്‌കൂളില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പഠനം. അതിനു ശേഷം സൈനികനായി ജോലിയില്‍ പ്രവേശിച്ചു. വ്യത്യസ്ത യുദ്ധങ്ങളില്‍ തന്റെ കഴിവ് പ്രകടിപ്പിച്ചു. ഒടുവില്‍ ഫ്രാന്‍സിന്റെ സൈനിക നേതൃത്വത്തില്‍ അദ്ദേഹം എത്തിച്ചേരുകയായിരുന്നു. അപ്രകാരം തന്നെയായിരുന്നു ഹിറ്റ്‌ലര്‍, ടീറ്റോ, സ്റ്റാലിന്‍, ചര്‍ച്ചില്‍, ചെങ്കിസ്ഖാന്‍ വരെയുള്ളവര്‍ ഇത്തരത്തിലാണ് രംഗപ്രവേശനം ചെയ്തത്. പ്രവാചകന്‍ ആവശ്യമായ യോഗ്യതകള്‍ നാല്‍പത് വര്‍ഷം മുമ്പേ നടന്ന ഗോത്രയുദ്ധത്തില്‍ നിന്നും നേടിയെടുത്തിരുന്നു.

നേതൃത്വത്തിന്റെ പരുഷ രൂപവും പ്രവാചകന്റെ കാരുണ്യവും
സൈനിക നേതൃത്വം മറ്റുള്ള രാഷ്ട്രങ്ങളെ കീഴ്‌പ്പെടുത്തുകയും അതിജയിക്കുകയും ചെയ്യുമ്പോള്‍ അവിടെ രക്തം ചിന്തുകയും നിരവധി പേരെ കൂട്ടക്കൊല ചെയ്യുകയും ചെയ്തുകൊണ്ട് നരമേധം നടത്തുകയാണ് പതിവ്. ചെങ്കിസ്ഖാന്‍ പതിനെട്ട് ദശലക്ഷം പേരെയാണ് ചൈനയില്‍ നശിപ്പിച്ചത്. ഹിരോഷിമയില്‍ മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ പേരെയും നാഗസാക്കിയില്‍ 73884 പേരെയുമാണ് അമേരിക്ക കൂട്ടക്കൊല ചെയ്തത്. ചരിത്രത്തിലെ എല്ലാ സൈനിക നേതാക്കന്മാരുടെയും നടപടിക്രമങ്ങളില്‍ ഇത്തരത്തിലുള്ള നരമേധം കാണാം.
എന്നാല്‍ പ്രവാചന്‍(സ)യുടെ സൈനിക നേതൃത്വം ഇതില്‍ നിന്നെല്ലാം തികച്ചും ഭിന്നമായിരുന്നു. നിരപരാധികളുടെ രക്തം അദ്ദേഹം ചിന്തിയിരുന്നില്ല. സൈനികമായി ഉന്നതവിജയം നേടിയ സന്ദര്‍ഭത്തിലും ഏറ്റവും വലിയ കോപത്തിനിരയായപ്പോഴും അദ്ദേഹം അവരോട് കാരുണ്യവും വിട്ടുവീഴ്ചയും പ്രകടിപ്പിക്കുകയായിരുന്നു. പ്രവാചകന്‍ പങ്കെടുത്ത എല്ലാ യുദ്ധങ്ങളിലുമായി ഇരുപക്ഷത്ത് നിന്നും കൊലചെയ്യപ്പെട്ടത് 1018 പേര്‍ മാത്രമായിരുന്നു.

Related Post