യുവാന്‍ ശങ്കര്‍ രാജ

Originally posted 2014-08-17 15:13:39.

അമ്മയുടെ മരണത്തോടെയാണ് താന്‍ ഇസ് ലാം സ്വീകരിക്കാനുള്ള ശ്രമത്തിലേക്ക് നീങ്ങിയതെന്ന്  പ്രശസ്ത സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ yuvan-shankar-raja_1. ഇസ് ലാം സ്വീകരണത്തെക്കുറിച്ച് കുറിച്ച് യുവാന്‍ ശങ്കര്‍ രാജ വ്യക്തമാക്കുന്നതിങ്ങനെ: തന്റെ അച്ഛനും അമ്മയും ഹിന്ദു മത വിശ്വാസികളാണ്. അമ്മയുടെ മരണത്തോടെയാണ് താന്‍ ഇസ് ലാമിലേക്ക് മാറുന്നത്. അമ്മയുടെ പെട്ടെന്നുള്ള മരണം വലിയ ആഘാതമായിരുന്നു. മുംബൈയില്‍ നിന്നും തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അസുഖം ബാധിച്ചിരിക്കുന്ന അമ്മയെയാണ് കണ്ടത്. പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവിടെയിരുന്ന് പൊട്ടിക്കരയുമ്പോഴും അമ്മയുടെ ആത്മാവിനെ കുറിച്ചായിരുന്നു ഞാന്‍ ചിന്തിച്ചത്.

സെക്കന്റുകള്‍ക്ക് മുമ്പ് ജീവനോടെയുണ്ടായിരുന്ന അമ്മയുടെ ആത്മാവ് എങ്ങോട്ടാവും പോയിക്കാണുക എന്ന്. ഇതിനിടിയിലാണ് മക്കയില്‍ നിന്നും തിരിച്ചുവന്ന സുഹൃത്ത് തനിക്ക് മുസല്ല( മുസ് ലിംകള്‍ പ്രാര്‍ഥന നിര്‍വഹിക്കാന്‍ ഉപയോഗിക്കുന്ന പരവതാനി) തന്നത്. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ ഇതില്‍ ഇരിക്കാമെന്ന് പറഞ്ഞായിരുന്നു സുഹൃത്ത് മുസല്ല സമ്മാനിച്ചത്. എന്നാല്‍ അതിനെ കുറിച്ച് ഞാന്‍ മറന്നു. പിന്നീട് വളരെ നാളുകള്‍ക്ക് ശേഷം അമ്മയെ കുറിച്ച് ഓര്‍ത്തതോടെ മനസ്സ് വീണ്ടും അസ്വസ്ഥമായി. അപ്പോഴാണ് മുമ്പ് സുഹൃത്ത് സമ്മാനിച്ച മുസല്ല വീണ്ടും കാണുന്നത്. ഞാന്‍ അതില്‍ ഇരുന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. 2012 ലായിരുന്നു ഇത്. അതിന് ശേഷം ഖുര്‍ആന്‍ പഠിക്കാന്‍ തുടങ്ങി. 2014 ലോടുകൂടി ഇസ് ലാമിലേക്ക് മാറാന്‍ തീരുമാനിക്കുകയാരുന്നു. യുവാന്‍ ശങ്കര്‍ രാജ എന്ന പേര് താന്‍ മാറ്റിയിട്ടില്ലെന്നും പാസ്‌പോര്‍ട്ടിലും സിനിമയിലും ഇതേ പേര് തന്നെയാണ് ഇന്നും ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഭാവിയില്‍ ഒരുപക്ഷേ പേര് മാറ്റിയേക്കാമെന്നും യുവാന്‍ ശങ്കര്‍ രാജ പറയുന്നു. തന്റെ തീരുമാനത്തിന് സഹോദരനും ഭാര്യയും പൂര്‍ണ പിന്തുണയാണ് നല്‍കിയതെന്നും യുവാന്‍ പറയുന്നു. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച യുവാന്‍ ശങ്കര്‍ രാജ ഇപ്പോള്‍ ബോളിവുഡിലും സംഗീതം നല്‍കാന്‍ തയ്യാറെടുക്കുകയാണ്.

 

Related Post