ഈദ് : പട്ടിണിയില്ലാത്ത ലോകം പണിയാനുള്ള ആഹ്വാനം

Originally posted 2015-07-18 17:21:43.

eid-background-picture

ഈദ് : പട്ടിണിയില്ലാത്ത ലോകം പണിയാനുള്ള ആഹ്വാനം

: പട്ടിണിയില്ലാത്ത ലോകം പണിയാനുള്ള ആഹ്വാനം
പി.പി. അബ്ദുല്‍ റസാക്ക്

നോമ്പ് സത്യവിശ്വാസിയില്‍ ഖുര്‍ആന്‍ അവതരണം കൊണ്ട് ഉദ്ദേശിക്കപ്പെട്ട വൈയക്തികവും സാമൂഹ്യവുമായ നിരവധി സ്വഭാവ ഗുണങ്ങള്‍ സൃഷ്ടിക്കുവാന്‍ ഉദ്ദേശിച്ചു കൊണ്ട് അള്ളാഹു ആവിഷ്കരിച്ച ഒരു അനുഷ്ടാനമാണ് എന്ന് നാം വ്യക്തമാക്കി. ചുരുക്കത്തില്‍ വിശുദ്ദ ഖുര്‍ ആനിന്റെ ഒരു വിശിഷ്ടാ നുഷ്ടാന രൂപം. അതില്‍ ഏറ്റവും ശക്തിയായി പ്രതിഫലിക്കുന്ന ഗുണ വിശേഷങ്ങളില്‍ ഒന്ന് ജീവിതത്തെ മുച്ചൂടും ചൂഴ്ന്നു നില്‍കുന്ന പ്രലോഭനങ്ങളെ പ്രതിരോധിക്കുവാനും അതിജീവിക്കാനുമുള്ള കരുത്തു ആര്ജിക്കലാണ് എന്നുംനാംമനസ്സിലാക്കി. ഇത് ലക്കും ലഗാനുമില്ലാതെ പായുന്ന ഇഛയാവുന്ന കുതിരയെ നിയന്ത്രിച്ചു കൊണ്ടേ സാധിക്കൂ. ആര്‍ത്തിയെ നിയന്ത്രിച്ചു കൊണ്ടേ ഇഛയെ നിയന്ത്രിക്കുവാന്‍ സാധിക്കുകയുള്ളൂ. അഥവാ ആര്‍ത്തിയെ അറുത്തു മാറ്റലാണ് ഇഛയെ നിയന്ത്രിക്കുക എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. ആര്‍ത്തി, തലയും ഹൃദയവും വയറിനും സെക്സിന്നും മുകളിലായി മനുഷ്യനില്‍ സംവിധാനിച്ച അല്ലാഹുവിന്റെ സൃഷ്ടി ഘടനയെ തലകീഴായി നിര്‍ത്തുന്ന സാംസ്കാരിക സാഹചര്യം സൃഷ്ടിക്കും(വി. ഖു. 67:22); ആധുനിക മുതലാളിത്ത സംസ്കാരം ചെയ്തതുപോലെ. അങ്ങനെയാണ്, സെക്സും വയറും ഹൃദയത്തിന്നും തലക്കും മുകളില്‍ നിലകൊള്ളുന്ന ആധുനിക മനുഷ്യന്‍ രൂപപ്പെട്ടത്. അതിന്നും അപ്പുറത്ത്തലയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തന്നെ പൂര്‍ണമായും ആത്യന്തികമായി വയറിനും സെക്സിന്നും മാത്രമായി ചുരുങ്ങി.തലയേയും ഹൃദയത്തെയും ഭോഗത്തിന്റെ അവയവങ്ങള്‍ വിഴുങ്ങി.സഹജീവി സ്നേഹത്തിന്റെ ബലിക്കല്ലിലാണ് ആര്‍ത്തി അതിന്റെ വല നെയ്യുന്നതും വീശുന്നതും.അതിന്റെ വലയില്‍ വീണു പോയവന്‍ പാവങ്ങളുടെ വ്യഥയിലും വേദനയിലും പങ്കാളിയായി അവരുമായി താദാത്മ്യ പ്പെടുന്നത് പോയിട്ട് അവരോടു അനുഭാവമോ (sympathy) അനു താപമോ പോലും പ്രകടിപ്പിക്കുകയില്ല. അവര്‍ പാവങ്ങളോട് പരമ പുച്ഛമാണ് സാധാരണ ഗതിയില്‍ കാണിക്കുക.

ഇവിടെ ഇസ്ലാം പാവങ്ങളോടുള്ള സത്യവിശ്വാസി സമൂഹത്തിന്റെ ബന്ധത്തെ കേവലംഅനുഭാവത്തില്‍ (sympathy) ഒതുക്കുവാന്‍ ഇഷ്ടപ്പെടുകയോഅനുവദിക്കുകയോചെയ്യുന്നില്ല. മറിച്ചു, വിശപ്പിന്റെ വ്യഥയും വേദനയും സ്വയം അനുഭവിച്ചു കഷ്ടപ്പെടുന്ന ജനലക്ഷങ്ങളുമായി താദാത്മ്യപ്പെടുവാന്‍ (empathize)ആവശ്യപ്പെടുന്നു.അങ്ങനെവിശപ്പിന്റെ വിളി അറിയുന്ന സത്യവിശ്വാസി നോമ്പിന്നു ശേഷം ആഘോഷിക്കുന്നതിനു മുമ്പേ അവന്‍ പെരുന്നാള്‍ ദിവസത്തില്‍ ആദ്യം ചെയ്യേണ്ടത് പാവങ്ങളെ അന്നം ഊട്ടലാണ്. പട്ടിണിയില്ലാത്ത ലോകം പണിയാനുള്ള ആഹ്വാനം പൂർണമായും ഉൾക്കൊണ്ടു കൊണ്ട്തന്നെ. അല്ലങ്കിലും, തന്റെ പ്രദേശത്തു ഒരു മനുഷ്യനെങ്കിലും പട്ടിണികിടക്കുന്ന സാഹചര്യത്തില്‍ സത്യവിശ്വാസിയുടെ മനക്സാക്ഷി പെരുന്നാള്‍ ആഘോഷിക്കുവാന്‍ കൂട്ടാക്കില്ല.അങ്ങനെയുള്ള ആഘോഷം ഇസ്ലാമിക ദ്ര്ഷ്ട്യാ സാധുവുമാകില്ല.നോമ്പില്‍ സംഭാവിച്ചിരിക്കാവുന്ന കറ കഴുകി കളയുവാന്‍ ഇസ്ലാം നിര്‍ദേശിച്ച മാര്‍ഗം വിശ ക്കുന്നവന്റെ വിളിക്ക് ഉത്തരം നല്‍കലാണ്.ഇത് തന്നെയാണ് ഹജ്ജിനെയും അറഫ നോമ്പിനെയും തുടര്‍ന്ന് വരുന്ന ഹജ്ജു പെരുന്നളിലെ ആഘോഷത്തിന്നു മുമ്പെയും ആഘോഷത്തോടോപ്പവും ആയി നടത്തുന്ന ബലി മാംസ വിതരണത്തിലും നാം കാണുന്നത്.ആഘോഷങ്ങള്‍ ഒരുസമൂഹത്തിന്റെസാംസ്കാരിക ദര്പണമാനെങ്കില്‍, ഇസ്ലാമിന്റെ മാനവിക മുഖമാണ് നാം നോമ്പിലൂടെയും ഹജ്ജിലൂടെയും അതിനെ തുടര്‍ന്ന് വരുന്ന രണ്ടു പെരുന്നാള് കളിലൂടെയും ദര്‍ശിക്കുന്നത്. ഒരു പക്ഷെ, ലോകത്തിലെ മറ്റൊരു മതത്തിന്നും മതേതര ദര്‍ശനത്തിന്നും കാഴ്ച വെക്കാന്‍ സാധിക്കാത്ത ആഘോഷ വേളയില്‍പോലുംവെള്ളിവെളിച്ചംപോലെവെട്ടിത്തിളങ്ങുന്ന സഹജീവി സ്നേഹത്തിന്റെ ഉത്തമവും ഉദാത്തവുമായ മാതൃക.

ഏതൊരു സമൂഹവും അതിന്റെഏറ്റവും നല്ല രൂപത്തിലുള്ള ഭൌതിക നിലനില്‍പ്പിന്റെ അടിസ്ഥാനമായി കാണുന്നത് സമാധാനവും സുഭിക്ഷതയുമാണ്. ഇസ്ലാം എല്ലാവര്‍ഷവും ആവര്‍ത്തിച്ചുവരുന്ന പട്ടിണി യില്ലാത്ത രണ്ടു ദിനങ്ങളെ ലോകത്തിനു സുഭിക്ഷതയുടെയും സമൃതി യുടെയും പ്രതീകമായും മാതൃകയായും കാണിച്ചു കൊടുക്കുന്നു. ഇസ്ലാം ഭൌതികമായി എന്തിന്നു വേണ്ടി നിലകൊള്ളുന്നു എന്നതിന്റെ ഒരു അടിസ്ഥാനത്തെയാണ്അത് സൂചിപ്പിക്കുന്നത്.

അതെ,ദാരിദ്ര്യ നിര്മാര്‍ജനത്തിന്നു തന്നെ. ഫിതര്‍ സകാത്ത്ഈ അര്‍ത്ഥത്തില്‍ സകാത്ത് വ്യവസ്ഥ നടപ്പിലാക്കിയാലുണ്ടാകാവുന്ന ഒരുദിവസത്തിന്റെ പരിഛെദം മാത്രമാണ്. അതെ പോലെ, അതിന്നുസമാന്തരമായിഅസ്വസ്തഭരിതവും ആശാന്തിപൂര്‍ണവുമായ ഈലോകത്ത്, സമഷ്ടി ജീവികള്‍ക്കും സമാധാനത്തോടു കൂടി ജീവിക്കാവുന്നരണ്ടു ചീന്തു ഭൂമികളെയും സമാധാനത്തിന്റെതുരുത്തുകളായിഇസ്ലാംപ്രതീകമായും മാതൃകയായും നിശ്ചയിച്ചു. ഇസ്ലാം എന്തിന്നുവേണ്ടിനിലകൊള്ളുന്നു വെന്ന രണ്ടാമത്തെ അടിസ്ഥാനത്തെ സൂചിപ്പിച്ചുകൊണ്ട് തന്നെ. അതെ അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ മനുഷ്യ ബാഹ്യമായപ്രപഞ്ചത്തിലുടനീളംകളിയാടുന്നസമാധാനത്തിനുതന്നെ. പക്ഷെ,അത് പ്രപഞ്ചം മുഴുവനും വിധേയപ്പെട്ടതുപോലെ മനുഷ്യന്‍ അവന്നു നല്‍കപ്പെട്ട സ്വാതന്ത്ര്യത്തോടുകൂടി അവന്റെ ജീവിതത്തെ അവിഛിന്നമായി ദൈവ ഹിതത്തിന്നു വിധേയമാക്കുമ്പോള്‍ മാത്രമേ ലഭിക്കൂ എന്ന് മാത്രം. അതാണ്‌ മനുഷ്യനോടുഇസ്ലാം ആവശ്യപ്പെടുന്നത്.
ഖുര്‍ആന്‍ ആദ്യമായി അവതീര്‍ണമായ ഖദറിന്റെ രാവില്‍ സമാധാനത്തിന്റെ വിഭാതമായിരുന്നു പൊട്ടിവിടര്‍ന്നതെന്ന് വിശുദ്ദ ഖുര്‍ആന്‍ പറ യുന്നു (വി. ഖു. 97:5). അതിനുള്ള നന്ദി പ്രകടനമായി അനുഷ്ടിക്കുന്ന വ്രതത്തിന്റെ പരിസമാപ്തിയില്‍ നമുക്ക് ലഭിക്കുന്നതോ സുഭിക്ഷതയും സമിര്‍ദ്ധിയും .

Related Post