IOS APP

നോമ്പും അനുസരണവും

വ്രതം

നോമ്പും അനുസരണവും

നോമ്പും അനുസരണവും

അബ്ദുല്‍ റസാക്ക്

ഇസ്ലാം എന്ന വാക്കിന്റെ അർത്ഥം അനുസരണം എന്നും അനുസരണ ത്തിന്റെ സമ്പൂർണ തയെ ദ്യോതിപ്പിക്കുന്ന സമർപ്പണംഎന്നുമാണ്. ദീൻ എന്ന വാക്കിന്റെ നാനാർത്ഥ ങ്ങളിൽ പ്രധാനമായത് അനുസരണമെന്നും അനുസരണത്തിന്റെ പാരമ്യതയെ സൂചിപ്പിക്കുന്ന വിധേയത്ത്വം എന്നുമാണ്. മനുഷ്യ സൃഷ്ടിയുടെ ലക്ഷ്യമായി വിശുദ്ധ ഖുർആൻ പറഞ്ഞ അല്ലാഹുവിന്നുള്ള ഇബാദത്ത് എന്നതിലെ ഇബാദത്തിന്റെ അർഥം വഴിപ്പെടുക, അടിപ്പെടുക, വിധേയപ്പെടുക, അനുസരിക്കുക എന്നൊക്കെയാണ്. അല്ലാഹു വാണ് നമ്മുടെ റബ്ബ് എന്ന് നാം പറയുമ്പോൾ അവനാണ് നമ്മുടെയെല്ലാം ഉടയവൻ എന്നുകൂടിയാണ് വിവക്ഷിക്കപ്പെടുന്നത് എന്നതിനാൽ തന്നെ നാം അല്ലാഹുവിന്റെ അടിമയാണെന്നും ആയതിനാൽ അവനാണ് നമ്മുടെ അനുസരണം അർഹിക്കുന്ന ഏക ഉടമയും യജമാനെന്നും കൂടിയാണ്ഉദ്ദേശി ക്കപ്പെടുന്നത്.

പ്രാപഞ്ചികതയുമായി ഇസ്ലാം മനുഷ്യനെബന്ധപ്പെടുത്തുന്നതും അവന്റെ പ്രകൃതിപരതയിൽ അവൻ അലംഘനീയമായ രൂപത്തിൽ നിർബന്ധമായും അനുസരിക്കേണ്ടിവരുന്ന പ്രകൃതി നിയമങ്ങളുടെ തലത്തിലൂടെയാണ്. അഥവാ ഒരു മനുഷ്യൻ മുസ്ലിം ആവുക എന്നത് തന്നെ അവന്നു സ്വാതന്ത്ര്യം നൽകപ്പെട്ട ജീവിതത്തിൻറെ മുഴുവൻ മേഘലകളിലും അവന്റെ സൃഷ്ടാവിനെ അനുസരിച്ച് കൊണ്ട് പ്രകൃതിയുടെ പൊതു ധാരയോടു താദാത്മ്യപ്പെടുക എന്നതാണ് . ആദാമിന്റെ മുമ്പിൽ സാഷ്ടാംഗം ചെയ്യുവാനുള്ള ദൈവിക കല്പനെയെ ഇബ്ലീസ് ലംഘിച്ചപ്പോൾ ഇബ്ലീസ് പരാജപ്പെട്ടത് അനുസരണ ത്തിന്റെ തലത്തിലായിരുന്നു എന്ന് ഖുർആൻ വ്യക്തമാക്കുന്നു. സ്വർഗത്തിൽ വെച്ച് ഒരു പ്രത്യേക വൃക്ഷത്തിലെ ഫലം ഭുജിക്കരുത് എന്ന നിരോധത്തിലൂടെ ആദവും ഹവ്വയും പരീക്ഷിക്കപ്പെട്ടതും അനുസരണത്തിന്റെ തലത്തിലായിരുന്നു. ഇബ്രാഹീം നബിയോട് സ്വന്തം പുത്രനായ ഇഷ്മായീലിനെ അറുക്കുവാൻ ആജ്ഞാ പിച്ചപ്പോൾ, കല്പിക്കപ്പെട്ട കാര്യം പ്രത്യക്ഷത്തിൽ ഒരു ക്രിമിനൽ കുറ്റം ആയിരുന്നിട്ടുപോലും, ഇബ്രാഹീം അല്ലാഹുവിനെ അനുസരിക്കുവാൻ ബാധ്യസ്ഥനായിരുന്നു. ഈ പറഞ്ഞ കാര്യങ്ങളിലെല്ലാം കപിക്കപ്പെട്ട വിഷയത്തേക്കാൾ കൽപിച്ച ശക്തി ഏതാണ് എന്നതിനായിരുന്നു പ്രാധാന്യം എന്നർത്ഥം. അതുകൊണ്ടാണ് ഇസ്ലാം മുസ്ലിംകൾക്ക് നിശ്ചയിച്ച നമസ്കാരം, നോമ്പ്, സകാത്ത് ഹജ്ജു പോലുള്ള അനുഷ്ടാന കർമങ്ങൾ പോലും സ്വീകാര്യമാകുന്നതി ന്നു ആ അനുഷ്ടാനങ്ങൾ നിർവഹിക്കുമ്പോഴുള്ള അല്ലാഹുവിന്നുള്ള അനുസരണം നിർബന്ധമാകുന്നതു. അഥവാ നേരത്തെ വ്യക്തമാക്കിയതുപോലെ, ആരെങ്കിലും എങ്ങനെയെങ്കിലും ഉദ്ദേശിക്കുന്നതുപോലെ ഏതെങ്കിലും നേരത്ത് അവനവന്നു തോന്നിയതുപോലെ ചെയ്യാവുന്നതല്ല ഇസ്ലാമിലെ ഒരു അനുഷ്ടാന കർമവും. ഇന്നലെ വരെ പകൽ വേളകളിൽ നമ്മുക്ക് അനുവദനീയമായിരുന്ന അന്ന പാനീയങ്ങൾ ഇന്ന് നോമ്പ് കാലത്ത് നിഷിദ്ധ മാകുമ്പോൾ നാം അനുവദനീയമാക്കുവാനും നിഷിദ്ദമാക്കുവാനും ഉള്ള അല്ലാഹുവിന്റെ അധികാരാവകാശത്തെ അന്ഗീകരിക്കുകയും അല്ലാഹുവിനെ അനുസരിക്കുകയുമാണ് ചെയ്യുന്നത്.

നോമ്പിനെ താഴെ പറയുന്ന നാല് രൂപങ്ങളിൽ ജനങ്ങൾ സമീപിക്കാറുണ്ട്.

1. വിശ്വാസിയായി ക്കൊണ്ട് ആത്യന്തികമായി പരലോക മോക്ഷം ലക്ഷ്യം വെച്ചു അതിനെ അനുഷ്ടിക്കുന്നവർ. അവർ നോമ്പ് നോക്കുന്നതിലൂടെ അല്ലാഹുവിന്റെ ആജ്ഞക്ക് വഴിപ്പെടുകയാണ് ചെയ്യുന്നത്. ആയതിനാൽ അത് അല്ലാഹുവിനുള്ള ഇബാദത്ത് ആകുന്നു.

2. വിശ്വാസം ഇല്ലാതെ മുസ്ലിം സമൂഹത്തോടു ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു നോമ്പു നോക്കുന്നവർ. ഇത് കൊണ്ട് അവർ ഉദ്ദേശിക്കുന്ന സാമൂഹ്യ നന്മകൾ ലഭിച്ചേ ക്കാമെങ്കിലും ഖുർആനികമായി അല്ലാഹുവിൻറെ അടുക്കൽ സ്വീകര്യമാകുവാൻ അല്ലാഹുവിലുള്ള വിശ്വാസവും ആത്യന്തിക ലക്ഷ്യമായി പരലോക മോക്ഷവും ഉപാധിയായതിനാൽ ഇത് അല്ലാഹുവിനുള്ള ഇബാദത്ത് ആവില്ല എന്നത് സുതരാം വ്യക്തമാണല്ലോ.

3. അല്ലാഹുവിലും നോമ്പ് അല്ലാഹു കല്പിച്ചതാണെ ന്നതിലും വിശ്വസിക്കുകയും അങ്ങനെ തന്റെ അടിയാറുകളെ അല്ലാ ഹു ഉദ്ദേശിക്കുന്നത് എന്തും കല്പിക്കുവാനുള്ള അല്ലാഹുവിന്റെ അധികാരാവകാശത്തെ അന്ഗീകരിക്കുകയും വകവെച്ച്ചുകൊടുക്കുകയും ചെയ്തുകൊണ്ട് നോമ്പ് നോല്കാതിരിക്കുന്നവർ. ഇവർ അല്ലാഹുവിൻറെ കല്പനയെ ലംഘിക്കുന്നതിലൂടെ “മഅസിയത്തു” ചെയ്യുന്നവർ ആകുന്നു.

4. അല്ലാഹുവിൽ വിശ്വസിക്കുന്നുവെങ്കിലും നോമ്പു പോലുള്ള നേർക്ക് നേരെ പ്രാർഥനയോ പരമ്പരാഗാത സ്വഭാവത്തിലുള്ള ആരാധനയോ അല്ലാത്ത വളരെയേറെ സാമൂഹ്യ ഉള്ളടക്കമുള്ള കർമങ്ങളൊന്നും അള്ളാഹു മനുഷ്യനെ കല്പിക്കേണ്ട വിഷയമല്ല, അത് പോലുള്ള അച്ചടക്ക പരമായ കാര്യങ്ങൾ മനുഷ്യൻ അവന്റെ സാമൂഹ്യപരമായ ആവശ്യത്തിന്നനുസരിച്ചു അവൻ നിലകൊള്ളുന്ന രാഷ്ട്രീയ പാര്ടിയോ മറ്റൊ ആവശ്യപ്പെടുന്ന പാര്ടി അച്ചടക്കത്തിനുള്ളിൽ നിന്നുകൊണ്ട് അവർ ആവശ്യപ്പെടുന്നതിനനുസരിച്ചു നേടാവുന്നതെയുള്ളൂ എന്ന് വിശ്വസിച്ചു നോമ്പ് നോക്കാതിരിക്കുമ്പോൾ അത് അവന്റെ അല്ലാഹുവിലുള്ള വിശ്വാസത്തിന്നു യോജിക്കാത്ത അല്ലാഹു കൊടിയ പാപമായി വിശേഷിപ്പിച്ച ശിർക്ക് ആയി മാറുന്നു. കാരണം, ഇതിലൂടെ അവൻ ചെയ്യുന്നത് അല്ലാഹുവിന്റെ കല്പ്പിക്കാനുള്ള അധികാരാവകാശത്തെ ചോദ്യം ചെയ്യുകയും അത് മറ്റൊരു ശക്തിക്ക് വകവെച്ച്ചുകൊടുക്കുകയും ചെയ്യുക എന്നതാണ്.

റമദാൻ മാസത്തിൽ പുണ്യം കൽപ്പിക്കപ്പെടുന്ന നോമ്പ് അല്ലാഹു അക്ബർ എന്ന മുദ്രാ വാക്യം പ്രഘോഷിച്ചു കൊണ്ട് ശവ്വാൽ ഒന്നിന്നു പെരുന്നാൾ ദിവസം അല്ലാഹു കൽപ്പിച്ചതനുസരിച്ച് നിഷിദ്ധവും പാപവും ആയി നാം കണക്കാക്കുമ്പോൾ, പുണ്യവും പാപവും നന്മയും തിന്മയും അല്ലാഹു കൽപ്പിക്കുന്നതനുസരിച്ച് മാത്രമാണെന്നാണ് നാം വിശ്വസിക്കുന്നത്. റമദാൻ മാസത്തിൽ നോമ്പ് നോറ്റു കൊണ്ട് അനുസരിക്കുന്നതാണ് അല്ലാഹുവിനുള്ള ഇബാദത്തെങ്കിൽ ശവ്വാൽ ഒന്നിന്നു നോമ്പ് നോൽക്കാതെ ആഘോഷിച്ചു അല്ലാഹുവിൻറെ കൽപന അനുസരിക്കുന്നതാണ് അല്ലാഹുവിന്നുള്ള ഇബാദത്ത്. ചുരുക്കത്തിൽ, നമ്മുടെ അനുഷ്ടാനങ്ങളും പ്രാര്തനകളും ഒക്കെ സ്വീകാര്യമാകണമെങ്കിൽ ആ വിഷയത്തിലും അല്ലാതെയുമുള്ള അല്ലഹുവിന്നുള്ള അനുസരണം നിർബന്ധമാകുമ്പോൾ, ഏതെങ്കിലും അനുഷ്ടാനേ തരവും പ്രാർഥനേ താരവുമായ വിഷയത്തിലെ നമ്മുടെ അല്ലാ ഹുവിന്നുള്ള അനുസരണം സ്വീകാര്യമാകുവാൻ അതെല്ലാതെയുള്ള എന്തെങ്കിലും കർമങ്ങളോ പ്രാർഥനയോ ഉപാധിയോ നിർബന്ധമോ അല്ല എന്നർത്ഥം.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.