ഐഹികകാര്യങ്ങളിലുള്ള ഇസ്‌ലാമികനിലപാടിനുദാഹരണങ്ങള്‍

Originally posted 2017-08-07 11:56:53.

‘ഐഹിക കാര്യങ്ങളില്‍ നിങ്ങളാണ് കൂടുതല്‍ അറിവുള്ളവര്‍’ എന്ന നബിവചനത്തിന്റെ പൊരുള്‍

‘അന്‍തും അഅ്‌ലമു ബി അംരി ദുന്‍യാകും’ (നിങ്ങളുടെ ഐഹികകാര്യങ്ങളെക്കുറിച്ച് നിങ്ങളാണ് കൂടുതല്‍ അറിവുള്ളവര്‍) എന്ന നബിവചനത്തിന്റെ അര്‍ഥവും ആശയവും വളരെ വ്യക്തമാണ്.

അതില്‍ ഒട്ടും അവ്യക്തതയോ നിഗൂഢതയോ ഇല്ല. തങ്ങളുടെ നൈസര്‍ഗിക താല്‍പര്യങ്ങള്‍ക്കും ഐഹികാവശ്യങ്ങള്‍ക്കും അനുസ്യൂതമായി മനുഷ്യര്‍ കൈകാര്യംചെയ്യുന്ന വിഷയങ്ങളില്‍ ഇസ്‌ലാം ഇടപെടുന്നില്ല.

വ്യതിചലനമോ വീഴ്ചയോ സംഭവിക്കുമ്പോള്‍ മാത്രമേ അത് പ്രസ്തുത വിഷയത്തില്‍ ഇടപെടുന്നുള്ളൂ.

സാമ്പ്രദായികവും നൈസര്‍ഗികവുമുള്‍പ്പെടെയുള്ള സകലമനുഷ്യബന്ധങ്ങളെയും സമുന്നതമായ ദൈവികലക്ഷ്യങ്ങളുമായും മാതൃകായോഗ്യമായ മൂല്യങ്ങളുമായും ബന്ധിപ്പിക്കാനാണ് ഇസ്‌ലാം ഈ വിഷയകമായി ഇടപെടുന്നത്.

ഐഹികകാര്യങ്ങളിലുള്ള ഇസ്‌ലാമികനിലപാടിനുദാഹരണങ്ങള്‍

1. യുദ്ധം
ഇസ്‌ലാം യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ നിര്‍ണയിച്ചു. സന്ദര്‍ഭാനുസരണം സമരസജ്ജരാകാന്‍ നിര്‍ദ്ദേ ശിച്ചു.

ശത്രുക്കള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന് ബോധവത്കരിച്ചു. കഴിവിന്‍പടി ശക്തി സംഭരിച്ചിരിക്കണമെന്ന് ഉപദേശിച്ചു.

‘വിശ്വസിച്ചവരേ, നിങ്ങള്‍ ജാഗ്രത പാലിക്കുക. അങ്ങനെ നിങ്ങള്‍ ചെറുസംഘങ്ങളായോ ഒന്നിച്ച് ഒറ്റസംഘമായോ യുദ്ധത്തിന് പുറപ്പെടുക'(അന്നിസാഅ് 71).

‘അവരെ നേരിടാന്‍ നിങ്ങള്‍ക്കാവുന്നത്ര ശക്തി സംഭരിക്കുക. കുതിരപ്പടയെ തയ്യാറാക്കി നിര്‍ത്തുക. അതിലൂടെ അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്‍ക്ക് ഭയപ്പെടുത്താം.

അവര്‍ക്കുപുറമെ നിങ്ങള്‍ക്ക് അറിയാത്തവരും എന്നാല്‍ അല്ലാഹുവിന് അറിയുന്നവരുമായ മറ്റുചിലരെയും.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതെന്തായാലും നിങ്ങള്‍ക്ക് അതിന്റെ പ്രതിഫലം പൂര്‍ണമായും ലഭിക്കും. നിങ്ങളോടവന്‍ ഒട്ടും അനീതി കാണിക്കുകയില്ല ‘(അല്‍അന്‍ഫാല്‍ 60).
‘നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുമ്പോള്‍ സത്യനിഷേധികള്‍ നിങ്ങളെ അപകടപ്പെടുത്തുമെന്ന് ഭയ പ്പെടുന്നുവെങ്കില്‍ നമസ്‌കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല.

സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കള്‍ തന്നെ തീര്‍ച്ച'(അന്നിസാഅ് 101).
ചില പ്രവാചകവചനങ്ങള്‍ കാണുക:
‘അറിയുക:  തീര്‍ച്ചയായും അമ്പെയ്താണ് ശക്തി ‘.
‘ആരെങ്കിലും അമ്പെയ്ത് പഠിച്ചശേഷം അത് മറന്നുപോയാല്‍, അത് അയാള്‍ നന്ദികാണിക്കാത്ത അനുഗ്രഹമാണ്’.
‘അല്ലാഹുവിന്റെ വചനമായിരിക്കണം ഉന്നതം എന്ന ലക്ഷ്യത്തോടെ പൊരുതിയവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്’.
യുദ്ധത്തില്‍ ചില മര്യാദകള്‍ പാലിച്ചിരിക്കണമെന്ന് വ്യവസ്ഥ ചെയ്തു.

നിങ്ങളോട് പൊരുതുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ പൊരുതുക. നിങ്ങള്‍ അതിരുകവിയരുത്. തീര്‍ച്ചയായും അല്ലാഹു അതിരുകവിയുന്നവരെ ഇഷ്ടപ്പെടുന്നില്ല. (അല്‍ബഖറ 190).

നിങ്ങള്‍ യുദ്ധമുതലുകളില്‍ വഞ്ചന നടത്തരുത്. ചതിക്കരുത്. ചിത്രവധം നടത്തരുത്. കുട്ടികളെ കൊല്ലരുത്. എന്നാല്‍ യുദ്ധത്തില്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ , അവയുടെ നിര്‍മാണം, ആയുധപരിശീലനം മുതലായ കാര്യങ്ങളില്‍ ദീനിന് പ്രത്യേക നിലപാടൊന്നുമില്ല.

ഐഹിക കാര്യങ്ങളില്‍ നിങ്ങളാണ് കൂടുതല്‍ അറിവുള്ളവര്‍’ എന്ന നബിവചനത്തിന്റെ പൊരുള്‍

അത് കൈകാര്യംചെയ്യേണ്ടത് പ്രതിരോധമന്ത്രാലയവും സായുധസേനാ നേതൃത്വങ്ങളുമാണ്.

ഒരുകാലത്ത് വാളും കുന്തവും അന്വും വില്ലുമായിരുന്നു ആയുധം. ഇന്ന് തല്‍സ്ഥാനത്ത് മിസൈലുകളും ബോംബുകളുമാണ് ആയുധങ്ങള്‍.

യുദ്ധത്തില്‍ കുതിരകളെ ഉപയോഗിച്ചിരുന്ന കാലത്ത് നല്‍കിയ അതേ നിര്‍ദ്ദേശങ്ങളാണ് ശൂന്യാകാശവാഹനങ്ങളുടെയും ഡ്രോണുകളുടെയും കാലത്തും പാലിക്കാനുള്ളത്.

‘അല്ലാഹുവിന്റെ വചനമായിരിക്കണം സമുന്നതം ‘ അതാണ് ലക്ഷ്യം.

2. കൃഷി
മറ്റൊരുദാഹരണമാണ് കൃഷി. ഇസ്‌ലാം കൃഷി പ്രോത്സാഹിപ്പിക്കുന്നു. അല്ലാഹുവിങ്കല്‍ കര്‍ഷ കര്‍ക്ക് ഏറെ ശ്രേഷ്ഠമായ പ്രതിഫലമുണ്ട്. നബി(സ) പ്രസ്താവിച്ചു:’

കൃഷി നടത്തുകയോ ചെടി നടുകയോ ചെയ്യുന്ന പക്ഷം. അതില്‍ നിന്ന് പക്ഷിയോ മനുഷ്യനോ മൃഗമോ തിന്നുന്നത് അയാളുടെ വക സ്വദഖഃയായി പരിഗണിക്കപ്പെടും.’

അതേസമയം ജനങ്ങള്‍ എങ്ങനെ കൃഷിചെയ്യണം? എന്തുകൃഷി ചെയ്യണം, എപ്പോള്‍ കൃഷിചെയ്യണം? എന്തുപയോഗിച്ച് കൃഷി ചെയ്യണം? ജലസേചനത്തിന് ഏത്തമോ, ജലചക്രമോ, യന്ത്രമോ ഉപയോഗിക്കേണ്ടത്?

ജലസേചനത്തിനായി പാരമ്പര്യരീതിയോ, പാറ്റല്‍ മഴയോ, തുള്ളിവീഴ്ത്തലോ നടത്തേണ്ടത്? അതോ മറ്റുവല്ലതുമോ? എന്നുതുടങ്ങിയുള്ള മേഖലകളില്‍ ദീന്‍ ഇടപെടേണ്ട ആവശ്യമില്ല.

3.ചികിത്സ

കൂടുതല്‍ വ്യക്തതയ്ക്കായി മറ്റൊരു ഉദാഹരണംകൂടി സമര്‍പ്പിക്കുകയാണിവിടെ. പണ്ടുമുതല്‍ ക്കേ, രോഗസംബന്ധമായി ചിലയാളുകള്‍ക്ക് ഒരു തെറ്റുധാരണയുണ്ടായിരുന്നു.

ദൈവം മനുഷ്യന് വിധിച്ചതാണ് രോഗം. അല്ലാഹു വിധിച്ചത് തീര്‍ച്ചയായും നടന്നിരിക്കും. പിന്നെ ചികിത്സിച്ചിട്ടെന്തുകാര്യം?

നബിതിരുമേനി ഈ ധാരണ തിരുത്തി. രോഗമെന്ന പോലെ ചികിത്സയും അല്ലാഹുവില്‍നിന്നുള്ള താണ്.

‘അല്ലാഹുവിന്റെ ദാസന്‍മാരേ നിങ്ങള്‍ ചികിത്സിക്കുക, അല്ലാഹു സൃഷ്ടിച്ച ഏതൊരു രോഗത്തി നും അവന്‍ തന്നെ മരുന്നു സൃഷ്ടിച്ചിട്ടുണ്ട്.

ഒരു രോഗമൊഴികെ, വാര്‍ധക്യം'(ബുഖാരി, ഇബ്‌നുമാജ-ജാമിഉസ്സ്വഗീര്‍). ‘തീര്‍ച്ചയായും അല്ലാഹു , നിങ്ങളുടെ രോഗശമനത്തെ നിങ്ങള്‍ക്ക് ഹറാമാക്കിയ വസ്തുക്കളില്‍ നിശ്ചയിച്ചിട്ടില്ല'(ഇബ്‌നു അബിശൈബ). ‘മരുന്നുകള്‍ അല്ലാഹുവിന്റെ വിധിയെ തടുക്കുമോ?

എന്ന ചോദ്യത്തിന് മരുന്നുകള്‍ അല്ലാഹുവിന്റെ വിധിയാണെന്നായിരുന്നു നബിതിരുമേനിയുടെ മറുപടി.’
പൊതുവെ ശരീരസുരക്ഷപാലിക്കാനും പ്രതിരോധം കൈക്കൊള്ളാനും തിരുമേനി ഉപദേശിച്ചു.

ശുചിത്വവും പ്രതിരോധവും സമരസജ്ജനായ സത്യവിശ്വാസിയുടെ തയ്യാറെടുപ്പും തന്റെ രക്ഷിതാവിനോടും തന്നോടും കുടുംബത്തിനോടും സകലമനുഷ്യരോടുമുള്ള കടപ്പാടുമായാണ് പരിഗണിക്കപ്പെടുന്നത്.

എന്നാല്‍ എന്തായിരിക്കണം മരുന്ന്, എങ്ങനെ നിര്‍മിക്കപ്പെടണം, ഏതെല്ലാം പദാര്‍ഥങ്ങളില്‍ നിന്നായിരിക്കണം മരുന്ന് നിര്‍മിക്കുന്നത്, എത്രയായിരിക്കണം അളവ് ഇത്യാദി കാര്യങ്ങളൊന്നും ദീന്‍ ഇടപെടേണ്ട കാര്യമല്ല.

ആരോഗ്യമന്ത്രാലയമോ സമാനസ്ഥാപനങ്ങളോ ആണ് ഈദൃശകാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.

എന്നാല്‍ രോഗമായാല്‍ ചികിത്സക്കണമെന്ന നിര്‍ദ്ദേശവും നിഷിദ്ധവസ്തുക്കള്‍കൊണ്ട് ചികിത്സി ക്കരുതെന്ന വിലക്കും ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യം സംബന്ധിച്ച ഉല്‍ബോധനങ്ങളും ദീനിന്റേതായി എന്നെന്നും നിലനില്‍ക്കുന്നു.

‘നിങ്ങളുടെ ഐഹികകാര്യങ്ങളെക്കുറിച്ച് നിങ്ങളാണ് ഏറ്റവും അറിയുന്നവര്‍ ‘ എന്ന നബിവചന ത്തിന്റെ യഥാര്‍ഥവിവക്ഷ മേല്‍വിവരിച്ചതാണ്;  അല്ലാതെ ചിലര്‍ ധരിച്ചോ വാദിച്ചോ പോരുന്നതു പോലെ ജീവിതത്തില്‍നിന്ന് ദീനിനെ പുറത്താക്കാമെന്നല്ല.

Related Post