കുടുംബജീവിതവും സാമൂഹ്യഭദ്രതയും

ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍ –
ഡോക്ടര്‍ ലാന്റെ യൂസുഫ്
കുടുംബം

                                  കുടുംബജീവിതവും സാമൂഹ്യഭദ്രതയും

ലൈംഗിക അരാജകത്വത്തിന്റെ ഫലമായി പ്രധാനമായും രണ്ട് തരത്തിലുള്ള പ്രത്യാഘാതങ്ങളാണ് പാശ്ചാത്യ സംസ്‌കാരത്തെ കാത്തിരിക്കുന്നതെന്നാണ് സയ്യിദ് ഖുതുബ് പറയുന്നത്. അതിലൊന്ന് മാ റാരോഗങ്ങളുടെ വ്യാപനമാണ്. ജീവിതത്തിന്റെ താളം തെറ്റിയ യുവാക്കളുടെ എണ്ണം അധികരി ക്കും എന്നതാണ് രണ്ടാമത്തേത്. ഫ്രഞ്ച് ജനതയുടെ അനുഭവം മുന്‍നിര്‍ത്തി അദ്ദേഹം പറയുന്നു: ‘ ഫ്രഞ്ച് ജനതയുടെ ലൈംഗിക അരാജക ജീവിതത്തിന്റ ഫലമായി അവരുടെ സാമൂഹിക ജീവിതം തകരുകയാണ് ചെയ്തത്. ആരോഗ്യകരമായ ഒരു കുടുംബജീവിതം അവര്‍ക്ക് സാധ്യമായില്ല.

ശാരീരികക്ഷമതയും മാനസികാരോഗ്യവുമുള്ള ചെറുപ്പക്കാരെ തിരഞ്ഞ് ഫ്രഞ്ച് സൈന്യത്തിന് രാജ്യത്തുടനീളം അലയേണ്ടി വന്നു. രാഷ്ട്രസേവനത്തിന് പോലും സാധ്യമല്ലാത്ത വിധം ഫ്രഞ്ച് ജനത അധപതിച്ച് പോയിരുന്നു. അമേരിക്കയിലും ഇത് തന്നെയാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. സദാ ചാരവിരുദ്ധമായ ജീവിതം നയിച്ചതിന് അല്ലാഹു നല്‍കിയ ശിക്ഷയാണത്.’

എന്ത് കൊണ്ടാണ് ഇസ്‌ലാമിക സമൂഹം ഇപ്പോഴും ലോകത്തുടനീളം തലയുയര്‍ത്തി നില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ അവരുടെ സദാചാരബന്ധിതമായ ജീവിതക്രമം എന്നത് തന്നെയാണ് അതിനുള്ള ഉത്തരം. ഖുതുബ് എഴുതുന്നു: ‘കുടുംബജീവിതം മനുഷ്യന് നല്‍കുന്നത് സുരക്ഷിതത്വവും ഉത്തര വാ ദിത്വബോധ വുമാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്ന മൂല്യം അതാണ്. മാത്രമല്ല, വ്യക്തിതലത്തിലും കുടുംബതലത്തിലും സാമൂഹ്യതലത്തിലും കുടും ബജീവിതം പ്രദാനം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതി സമാധാനമാണ്.

സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം മനുഷ്യജീവിത ത്തിന്റെ സകലമേഖലകളിലും പടരുന്നതോടെ സമൂഹത്തിന് ഭദ്രതയും കെട്ടുറപ്പും കൈവരുന്നു. ഇസ്‌ലാ മിക ചരിത്രത്തിലേക്ക് തന്നെ തിരിഞ്ഞ് നോക്കിയാല്‍ അതിന് ധാരാളം ഉദാഹരണങ്ങള്‍ ക ണ്ടെത്താന്‍ കഴിയും. ഇസ്‌ലാമിക ലോകത്ത് നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്ന സമാധാനവും സുരക്ഷി തത്വവും പാശ്ചാത്യ ലോകത്ത് ഇല്ലാത്ത തി ന്റെ കാരണം വളരെ അവിടത്തെ അനിയന്ത്രിതമായ ലൈംഗിക ജീവിതമാണ്.

സമാധാനപൂര്‍ണ്ണമായ കുടുംബജീവിതത്തിലൂടെ മാത്രമേ സാമൂഹ്യബോധമുള്ള കുട്ടികള്‍ വളര്‍ന്നു വരികയുള്ളൂ എന്ന് സയ്യിദ് ഖുതുബ് ചൂണ്ടിക്കാ ണിക്കു ന്നുണ്ട്. കാരണം കുടുംബത്തില്‍ മാത്രമേ ഒരു സാമൂഹ്യജീവി എന്ന നിലയില്‍ കുട്ടികളുടെ പരിശീലനം സാധ്യമാവുകയുള്ളൂ.

മാതാപിതാ ക്കളാണ് അവരുടെ ആദ്യത്തെ പരിശീലകര്‍. അവര്‍ നല്‍കുന്ന പരിശീലനത്തിനനു സരിച്ചാണ് കുട്ടികളുടെ മാനസികവും ശാരീരികവുമായ വള ര്‍ച്ച നിര്‍ണ്ണയിക്കപ്പെടുന്നത്. എന്നാല്‍ മിക്ക മാതാപിതാക്കളും ഒരു പ്രായത്തില്‍ മതവിദ്യാഭ്യാസം നല്‍കുന്നതോടെ തങ്ങളുടെ ഇസ്‌ലാ മികമായ ഉത്തരവാദി ത്വങ്ങള്‍ കഴിഞ്ഞെന്ന് കരുതി പിന്നീട് സന്താനങ്ങളെ കയറൂരി വിടുകയാണ് ചെയ്യുന്നത്. എന്നാല്‍ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും മക്കളെ നിരീക്ഷി ക്കുകയും അവര്‍ക്ക് മതപരമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നത് മാതാപിതാക്കളുടൈ  ബാധ്യതയാണ് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ ധര്‍മ്മം കൃത്യമായി പാലിക്കപ്പെട്ടെങ്കില്‍ മാത്രമേ ദീനീബോധമുള്ള മക്കള്‍ വളര്‍ന്ന് വരികയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

ഇസ്‌ലാമിലെ വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് സയ്യിദ് ഖുതുബ് ധാരാളമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ബഹുഭാര്യത്വം. സാമൂഹ്യ സുരക്ഷി തത്വത്തിന്റെ തലത്തില്‍ നിന്ന് കൊണ്ടാണ് ഖുതുബ് ബഹുഭാര്യത്വത്തെക്കുറിച്ച് സംസാരിക്കുന്നത്. കാരണം ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പും ബഹുഭാര്യത്വം വളരെ വ്യാപകമായി ജാഹിലിയ്യ സമൂഹത്തില്‍ നിലനിന്നിരുന്നു. അതേസമയം യാതൊരു സുരക്ഷിതത്വവും സ്ത്രീകള്‍ക്ക് അന്നത്തെ വിവാഹങ്ങള്‍ നല്‍കിയിരുന്നില്ല. ഈയൊരു സന്ദര്‍ഭത്തിലാണ് നാല് വിവാഹം കഴിക്കാമെന്ന അനുമതി ഇസ്‌ലാം നല്‍കുന്നത്. സമൂഹത്തിലെ അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകള്‍ക്ക് സമാധാനപൂര്‍ണ്ണമായ ജീവിതം നല്‍കുക എന്ന വളരെ നൈതികമായ ഉള്ളടക്കവും അതിനുണ്ടായിരുന്നു. അത്‌കൊണ്ടാണ് സയ്യിദ് ഖുതുബ് സാമൂഹ്യ സുരക്ഷിതത്വത്തിന്റെയും ധാര്‍മ്മിക ചട്ടക്കൂടിന്റെയും അടിസ്ഥാനത്തില്‍ നിന്ന് കൊണ്ട് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇസ്‌ലാമില്‍ പുരുഷാധിപത്യം നിലനില്‍ക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് ഖുതുബ് മറുപടി പറയുന്നതും ഈയൊരു തലത്തില്‍ നിന്ന് കൊണ്ടാണ്.

സയ്യിദ് ഖുതുബിനെ സംബന്ധിച്ചിടത്തോളം വിവാഹവും കുടുംബജീവിതവും എന്നത് സാമൂഹിക സുരക്ഷിതത്വും സമാധാനവും മുന്‍നിര്‍ത്തിയുള്ള നൈതികമായ ഒരു പ്രവര്‍ത്തനമാണ്. ബഹുഭാര്യത്വത്തെക്കുറിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് തന്നെ അത് വളരെ വ്യക്തമാണ്. കാരണം സയ്യിദ് ഖുതുബിനെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം എന്നത് കേവലമായ അര്‍ത്ഥത്തിലുള്ള ഒരു ആരാധനാ മതമല്ല. മറിച്ച്, സാമൂഹികതയെയും രാഷ്ട്രീയത്തെയും കുറിച്ച നൈതികമായ ഭാവനകള്‍ മുന്നോട്ട് വെക്കുന്ന പ്രയോഗത്തിന്റെ പേരാണത്. അത്‌കൊണ്ടാണ് തന്റെ തഫ്‌സീറില്‍ ഖുതുബ് നിരന്തരമായി സാമൂഹ്യജീവിതവുമായി ബന്ധപ്പെടുത്തി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നത്. ഇസ്‌ലാമിക സംസ്‌കാരത്തെയും ജാഹിലിയ്യ സംസ്‌കാരത്തെയും കൃത്യമായി വേര്‍പ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം  പുതിയ സാമൂഹ്യ-രാഷ്ട്രീയ ഭാവനകള്‍ മുന്നോട്ട് വെക്കുന്നത്. വ്യക്തി തലത്തിലും കുടുംബതലത്തിലും സാമൂഹ്യതലത്തിലും അഅതിനായി മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

Related Post