Main Menu
أكاديمية سبيلي Sabeeli Academy

പ്രപഞ്ചനാഥന്‍

Originally posted 2019-02-16 16:48:54.

god allah

ഓം, ഈശ്വര്‍, ഗോഡ്, യഹോവ, അല്ലാഹു എന്നിങ്ങനെ വിവിധ ഭാഷകളിലാണ് പ്രപഞ്ചനാഥന്‍ വിളിക്കപ്പെടുന്നത്.

പ്രപഞ്ചനാഥന്‍

ഓം, ഈശ്വര്‍, ഗോഡ്, യഹോവ, അല്ലാഹു എന്നിങ്ങനെ വിവിധ ഭാഷകളിലാണ് പ്രപഞ്ചനാഥന്‍ വിളിക്കപ്പെടുന്നത്.കുറച്ചുകൂടെ വ്യക്തമാക്കിപ്പറഞ്ഞാല്‍ മേലുദ്ധരിച്ച ഈശ്വര നാമങ്ങള്‍ ഏതുവേണമെങ്കിലും വിശ്വാസികള്‍ക്ക് ഉപയോഗപ്പെടുത്താം.

സംസ്‌കൃത ഭാഷയില്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുമ്പോള്‍ ഓം എന്നായിരിക്കും അല്ലാഹു എന്ന പദത്തിന്റെ തര്‍ജ്ജമ.അറബി ഭാഷയിലെ ബൈബിളിള്‍ അല്ലാഹു എന്നായിരിക്കും ഗോഡിനെ പരിഭാഷപ്പെടുത്തുക.

ദൈവ പ്രോക്തരായ പരിവ്രാചകന്മാരേയും പ്രവാചകന്മാരേയും ദൈവമാക്കി പ്രതിഷ്ഠിച്ചതിലൂടെയാണ് മതങ്ങളും ദൈവങ്ങളും ഉണ്ടായത്. ഇതിന്നൊരപവാദം പ്രവാചകന്‍ മുഹമ്മദ്(സ) മാത്രമാണ്. മറ്റു സമൂഹങ്ങള്‍ തങ്ങളുടെ പ്രവാചകന്മാരെ ദൈവമാക്കിയതു പോലെ പ്രവാചകന്‍ മുഹമ്മദിന്റെ അനുയായികള്‍ ദൈവമാക്കിയ ഒന്നല്ല അല്ലാഹു. മറിച്ച് അറബി ഭാഷയില്‍ പ്രപഞ്ച നാഥനെ സൂചിപ്പിക്കുന്ന പദം മാത്രമാണ്.

പ്രവാചകന്‍ അബ്രഹാമിന്റെ അനുയായികളായി അറിയപ്പെട്ടിരുന്ന അറബികള്‍ കാലാന്തരത്തില്‍ വിശ്വാസപരമായി വ്യതിചലിച്ചു. ഒട്ടേറെ ദൈവങ്ങളെ ആരാധിക്കാന്‍ തുടങ്ങി. സാക്ഷാല്‍ പ്രപഞ്ച നാഥന്‍ അല്ലാഹുവാണെന്നു വിശ്വസിക്കുകയും ചെയ്തിരിന്നു. അതുകൊണ്ടാണ് പ്രവാചകന്‍ മുഹമ്മദിന്റെ(സ) പിതാവിന്റെ പേര്‍ അബ്ദുല്ല ദൈവ ദാസന്‍ എന്നു നാമകരണം ചെയ്യപ്പെട്ടിരുന്നത്.

പ്രസ്തുത അറബ് സമൂഹമായിരുന്നു നേര്‍ക്കു നേരെയുള്ള മുഹമ്മദിന്റെ(സ) പ്രബോധിതര്‍. പ്രവാചകന്‍ അവരോട് പറഞ്ഞു. ഒരു ദൈവവുമില്ല സാക്ഷാല്‍ ദൈവമല്ലാതെ. ഭൂമിയില്‍ നിയോഗിക്കപ്പെട്ട സകല പ്രവാചകന്മാരും ഇവ്വിധം തന്നെയായിരുന്നു ഉദ്‌ഘോഷിച്ചിരുന്നത്. അഥവ നിരീശ്വര സമൂഹത്തെയായിരുന്നില്ല പ്രവാചകന്മാര്‍ സംസ്‌കരിച്ചിരുന്നത്. കാലാന്തരത്തില്‍ വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കപ്പെട്ട ഈശ്വര വിശ്വാസികളെയായിരുന്നു.

ഈശ്വരാ എന്നു വിളിക്കുമ്പോളും ഓ ഗോഡ് എന്നുച്ചരികുമ്പോളും യഹോവയെ വിളിച്ച് തേടുമ്പോളും യാ അല്ലാ എന്നു വിളിക്കുമ്പോളും വിശ്വാസികളുടെ മനസ്സ് പിടക്കും പിടക്കണം. മറിച്ച് രാമനേയോ, ബുദ്ധനേയോ, മോശയേയോ, യേശുവിനേയോ, മുഹമ്മദിനേയോ വിളിച്ചു പ്രാര്‍ഥിക്കാനോ അത്തരം പ്രാര്‍ഥനകളില്‍ ആത്മാര്‍ഥമായി പങ്കുചേരാനോ സാക്ഷാല്‍ ഈശ്വര വിശ്വാസിക്ക് കഴിയില്ല. കാരണം അവര്‍ മനുഷ്യരായ പ്രാവചകന്മാര്‍ മാത്രമാണ്. മാതാപിതാക്കളുടെ സന്താനങ്ങളാണ്.

ദൈവം പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന പ്രഭാപൂരമാണ്. അവന്‍ അരൂപിയാണ്. മനുഷ്യ സങ്കല്‍പങ്ങള്‍ക്ക് അതീതനാണ്. അവന്‍ ജനിച്ചവനല്ല. ജനിപ്പിച്ചവനുമല്ല. ഇങ്ങനെയാണ് എല്ലാ സമുഹങ്ങളിലും ദൈവത്തെക്കുറിച്ച് പഠിപ്പിക്കപ്പെട്ടത്

പിന്‍കുറി: അല്ലാഹു എന്നാല്‍ മുസ്‌ലിം ദൈവം എന്നു വളരെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ എഴുതുന്നത്.

ഗള്‍ഫ് നാടുകള്‍ സിറിയക്ക് കൂടുതല്‍ സഹായം നല്‍കണം

വാഷിംഗ്ടണ്‍: സമ്പന്നമായ ഗള്‍ഫ് രാഷ്ട്രങ്ങളും ലോകത്തെ മറ്റ് സാമ്പത്തിക ശക്തികളും ക്യാമ്പുകളിലും യൂറോപിലേക്കുള്ള യാത്രയിലുമായ ലക്ഷക്കണക്കിന് സിറിയന്‍ അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ സഹായം ചെയ്യണമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.  അമേരിക്ക തങ്ങളുടെ സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ മറ്റു രാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ സഹായം ചെയ്യാന്‍ സാധിക്കും. അവര്‍ അത് ചെയ്യുക തന്നെ വേണം എന്ന് ജനസംഖ്യ, അഭയാര്‍ഥി, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി ആന്‍ റിച്ചാര്‍ഡ് പറഞ്ഞു.
ജോര്‍ദാന്‍, ലബനാന്‍ എന്നീ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ താരതമ്യേന സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന മിഡിലീസ്റ്റിലെ ഗള്‍ഫ് നാടുകള്‍ക്ക് കൂടുതല്‍ സഹായം ചെയ്യാനാകുമെന്നാണ് തന്റെ വിലയിരുത്തല്‍ എന്നും ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അറബ് സമുഹം  ഒന്നിച്ചു നിന്നാല്‍ പരിഹരിക്കാന്‍ സാധിക്കുന്ന  പ്രശനം മാത്രമേ ഇന്ന് മിഡ്ലിസ്റ്റ് നേരിടുന്നുള്ളൂ ..

 

Related Post