2014 ല്‍ ഇസ്‌ലാം സ്വീകരിച്ച പ്രമുഖ വ്യക്തിത്വങ്ങള്‍

th3307_figureyuvan_shankar_raja_live_in_concert_wallpapers_06th (1)


യുവാന്‍ ശങ്കര്‍ രാജ

ഇന്ത്യന്‍ സംഗീതസംവിധായകനായ യുവാന്‍ ശങ്കര്‍ രാജ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇസ്‌ലാമിലേക്ക് കടന്നുവന്നത്. തന്റെ തീരുമാനത്തിന് കുടുംബത്തിന്റെ പിന്തുണയുണ്ടെന്ന്അദ്ദേഹം വെളിപ്പെടുത്തി. പള്ളിയില്‍ നമസ്‌കാരത്തിനായി പ്രത്യക്ഷപ്പെട്ടതോടെയാണ് പുറംലോകം മാറ്റത്തെ അറിഞ്ഞത്.

ഇസ്‌കന്ദര്‍ വാന്‍ഡൂണ്‍

ഹോളണ്ടിലെ വലതുപക്ഷതീവ്രരാഷ്ടീയപാര്‍ട്ടിയായ ഫ്രീഡംപാര്‍ട്ടിയുടെ മുന്‍നിരനേതാവും ‘ഫിത്‌ന’ എന്ന പ്രവാചകവിരുദ്ധസിനിമയുടെ അണിയറശില്‍പിയുമായിരുന്ന ആര്‍നോഡ് വാന്‍ഡൂണി(ഇദ്ദേഹം 2013 ല്‍ ഇസ് ലാംസ്വീകരിച്ചു)ന്റെ മകന്‍ ഇസ്‌കന്ദര്‍ വാന്‍ ഡൂണ്‍ ഇസ്‌ലാം സ്വീകരിച്ചു. ഇസ്‌ലാം പിതാവിന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ കണ്ട് പ്രചോദിതനായ മകന്‍ ഖുര്‍ആന്‍ പഠനമാരംഭിക്കുകയും പിന്നീട് ദുബായ് അന്താരാഷ്ട്രസമാധാനകണ്‍വെന്‍ഷനില്‍ വെച്ച് അതിന്റെ തണലിലേക്ക് കടന്നുവരികയുമായിരുന്നു.

അമേരിക്കന്‍ യുവഗായിക ജെന്നിഫര്‍ ഗ്രൗട്ട്

‘അറബ്’സ് ഗോട്ട് ടാലന്റ്’ എന്ന റിയാലിറ്റിഷോയുടെ ഫൈനല്‍ റൗണ്ടിലെ മൂന്നുപേരിലൊരാളായി എത്തുകയും തുടര്‍ന്ന് അറബിഭാഷയോടും സംസ്‌കാരത്തോടും പ്രിയംതോന്നി മൊറോക്കോയില്‍ ചെന്ന് ഭാഷപഠിക്കുകയും പിന്നീട് ഇസ്‌ലാംസ്വീകരിക്കുകയുംചെയ്ത 23 കാരിയാണ് ജെന്നിഫര്‍ ഗ്രൗട്ട്. ഇപ്പോള്‍ മൊറോക്കോയില്‍ താമസിക്കുന്നു.

തമിഴ് അഭിനേത്രി മോണിക

2014 മെയ്മാസത്തിലാണ് യുവനടിയായ മോണിക ഇസ് ലാംസ്വീകരിച്ചത്. എം. ജി. റഹീമ എന്ന് പുതിയനാമം സ്വീകരിച്ച അവര്‍ സിനിമാരംഗത്തോട് വിടചൊല്ലുകയും ചെയ്തു. ലോകത്ത് പ്രചുരപ്രചാരംനേടിക്കൊണ്ടിരിക്കുന്ന മതം സ്വീകരിക്കാനുണ്ടായ പ്രചോദനത്തെപ്പറ്റി അവര്‍ പക്ഷേ വെളിപ്പെടുത്തിയില്ല. ‘അഴകി’ എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച അവര്‍ തെലുങ്കിലും മലയാളത്തിലും കന്നഡയിലും ഉള്‍പ്പെടെ അമ്പതോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

കുടിയേറ്റവിരുദ്ധ രാഷ്ട്രീയവക്താവ് മാക്‌സന്‍സ് ബട്ടി

ഫ്രാന്‍സിലെ കിഴക്കന്‍പാരീസിലുള്ള പ്രാന്തനഗരമായ നോയ്‌സി ലെ ഗ്രാന്റ് കൗണ്‍സിലറും കടുത്ത വലതുപക്ഷ ചിന്താഗതിക്കാരനുമായ മാക്‌സന്‍സ് ബട്ടി കഴിഞ്ഞ ഒക്ടോബറിലാണ് ഇസ്‌ലാം സ്വീകരിച്ചത്. ഇസ്‌ലാം സ്വീകരണത്തിനുശേഷം തന്റെ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടിസഹപ്രവര്‍ത്തകര്‍ക്ക് ഖുര്‍ആന്റെ ദര്‍ശനങ്ങളെ പുകഴ്ത്തിയും ഇസ്‌ലാംസ്വീകരിക്കാന്‍ അവരെ ആഹ്വാനംചെയ്തും വീഡിയോ സന്ദേശമയച്ചത് അവരെ ഞെട്ടിച്ചു. അതെത്തുടര്‍ന്ന് അദ്ദേഹത്തെ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടിയില്‍നിന്നും സസ്‌പെന്റ്‌ചെയ്യുകയും പിന്നീട് പുറത്താക്കുകയുമായിരുന്നു.

ഫ്രഞ്ച് ഫുട്‌ബോള്‍കോച്ച് ഫ്രാങ്കോയിസ് ബ്രാചി

മുന്‍ ഫ്രഞ്ച് അന്താരാഷ്ട്രഫുട്‌ബോള്‍ കളിക്കാരനും ഇപ്പോള്‍ അള്‍ജീരിയന്‍ പ്രീമിയര്‍ലീഗ് ക്ലബ്ലായ ലാഗ്ഹുവാത് ക്ലബിന്റെ കോച്ചുമായ ഫ്രാങ്കോയിസ് ബ്രാചി ഏപ്രിലിലാണ് ഇസ്‌ലാംസ്വീകരണം പ്രഖ്യാപിച്ചത്. 2003 മുതല്‍ മൊറോക്കോ ,തുണീഷ്യ, അള്‍ജീരിയ എന്നിവിടങ്ങളിലെ സോക്കര്‍ക്ലബുകള്‍ക്ക് പരിശീലകനായി സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് ഇസ്‌ലാമിനെ അടുത്തറിഞ്ഞത്. വിശദവും ആഴത്തിലുമുള്ള പഠനത്തിനുശേഷം ഇസ്‌ലാംസ്വീകരിക്കുകയായിരുന്നു.

നൈജീരിയന്‍ ഫുട്‌ബോളര്‍ എമേക്ക എസ്യൂഗോ

മുന്‍ നൈജീരിയന്‍ ലോകകപ്പ് ഫുട്‌ബോള്‍ താരമായ എമേക്ക എസ്യൂഗോ മുഹമ്മദ് നബി(സ)യുടെ ജീവചരിത്രം വായിച്ചതിനെത്തുടര്‍ന്ന് ഇസ്‌ലാംസ്വീകരിക്കുകയായിരുന്നു. നാല്‍പത്തിയാറുകാരനായ അദ്ദേഹം 1994 ലെ ലോകകപ്പ് മത്സരത്തില്‍ നൈജീരിയയെ പ്രതിനിധീകരിച്ചിരുന്നു. പിന്നീട് ഒരു ദശാബ്ദത്തോളം മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിനുവേണ്ടി കളിച്ചിരുന്നു. ലോകപ്രവാചകന്‍മാരില്‍ മഹാനാണ് മുഹമ്മദ് നബിയുടെ അനുയായിയാകാന്‍ കഴിഞ്ഞതില്‍അഭിമാനംകൊള്ളുന്ന അദ്ദേഹം തന്റെ പേര് മുസ്ത്വഫാ എന്ന് പുനര്‍നാമകരണംചെയ്തു.

Related Post