രാവും രാശിയും

Originally posted 2015-01-08 10:38:25.

ലോകത്ത് ആര്‍ക്കും തന്റെ ഭാവിയെ സംബന്ധിച്ച് ഒന്നും അറിയുകയില്ലെന്നാണെല്ലോ നാം പറയാറുളളത്. എന്നാല്‍ ജനനസമയത്തെ നക്ഷത്രഘടനയുടെ അടിസ്ഥാനത്തില്‍ ജാതകഫലം പ്രവചിക്കാറുണ്ടല്ലോ. പ്രമുഖ ജ്യോതിഷിമാരുടെ പ്രവചനങ്ങള്‍ പലപ്പോഴും യാഥാര്‍ഥ്യമാവാറുണ്ട്. ഇതിനെക്കുറിച്ച് എന്തു പറയുന്നു?”

നമ്മു ടെ ജനനത്തീയതിയും pooja നക്ഷത്രവുമൊക്കെ അറിയുകയാണെങ്കില്‍ ഭാവിയിലെന്തു സംഭവിക്കുമെന്ന് മനസ്സിലാക്കാമെന്ന ധാരണ സമൂഹത്തില്‍ വളരെ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ദിനംപ്രതി പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും പ്രതികള്‍ വിറ്റഴിക്കപ്പെടുന്ന പത്രങ്ങള്‍ പലതും ‘ഈ ആഴ്ച നമുക്കെന്ത് സംഭവിക്കു’മെന്ന് പതിവായി നമ്മോട് പറഞ്ഞുതരാറുണ്ടല്ലോ. ഓരോ വാരാന്ത്യത്തിലും വരുംവാരത്തില്‍ വന്നുഭവിച്ചേക്കാവുന്ന സംഭവങ്ങളെ സംബന്ധിച്ച വിവരം ലഭിക്കുകയാണെങ്കില്‍ അത് അതിമഹത്തായ നേട്ടം തന്നെ. അനാവശ്യമായ ആശങ്കകളൊഴിവാക്കാനും പ്രാപിക്കാനാവാത്ത പ്രതീക്ഷകള്‍ വച്ചുപുലര്‍ത്താതിരിക്കാനും കരുതലോടെ കാര്യങ്ങള്‍ ചിട്ടപ്പെടുത്താനും കഴിയുമല്ലോ.

എന്നാല്‍ നക്ഷത്രഫലത്തിന്റെ അടിസ്ഥാനത്തില്‍ ഭാവി അറിയാനാര്‍ക്കും സാധ്യമല്ലെന്നതാണ് സത്യം. നമ്മുടെ രാജ്യത്തെ മുന്‍പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിക്ക് ജനനത്തീയതിയും രാവും രാശിയും നക്ഷത്രവുമൊക്കെ അറിയാമായിരുന്നു. ജോത്സ്യന്‍മാരെ സ്ഥിരമായി കാണാറുമുണ്ടായിരുന്നു. എന്നിട്ടും സ്വന്തം അംഗരക്ഷകന്റെ വെടിയേറ്റ് മരിക്കുമെന്ന് അവരെ ആരും അറിയിച്ചില്ലല്ലോ. രാജീവ്ഗാന്ധിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. തമിഴ്‌നാട്ടില്‍വച്ച് ബോംബ് സ്‌ഫോടനത്തില്‍ മരണമടയുമെന്ന് പ്രവചിക്കാന്‍ ഒരാള്‍ക്കും സാധിച്ചില്ല. ആരും അങ്ങനെയൊരു കാര്യം അദ്ദേഹത്തോടു പറഞ്ഞതുമില്ല. ലാത്തൂരിലെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ജനനത്തീയതിയും മറ്റു വിശദാംശങ്ങളുമറിയാമായിരുന്നു. ജാതകം തയ്യാറാക്കുന്ന ജ്യോതിഷിമാര്‍ പോലും അവരിലുണ്ടായിരുന്നു. എന്നിട്ടും ഭൂകമ്പത്തെപ്പറ്റി ആര്‍ക്കും മുന്നറിവുണ്ടായില്ല എന്നതാണല്ലോ വസ്തുത. ജാതകം നോക്കി ഭാവി മനസ്സിലാക്കാമായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല.

നമ്മു ടെ ജനനത്തീയതിയും pooja നക്ഷത്രവുമൊക്കെ അറിയുകയാണെങ്കില്‍ ഭാവിയിലെന്തു സംഭവിക്കുമെന്ന് മനസ്സിലാക്കാമെന്ന ധാരണ സമൂഹത്തില്‍ വളരെ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ദിനംപ്രതി പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും പ്രതികള്‍ വിറ്റഴിക്കപ്പെടുന്ന പത്രങ്ങള്‍ പലതും ‘ഈ ആഴ്ച നമുക്കെന്ത് സംഭവിക്കു’മെന്ന് പതിവായി നമ്മോട് പറഞ്ഞുതരാറുണ്ടല്ലോ.

ഓരോ വാരാന്ത്യത്തിലും വരുംവാരത്തില്‍ വന്നുഭവിച്ചേക്കാവുന്ന സംഭവങ്ങളെ സംബന്ധിച്ച വിവരം ലഭിക്കുകയാണെങ്കില്‍ അത് അതിമഹത്തായ നേട്ടം തന്നെ. അനാവശ്യമായ ആശങ്കകളൊഴിവാക്കാനും പ്രാപിക്കാനാവാത്ത പ്രതീക്ഷകള്‍ വച്ചുപുലര്‍ത്താതിരിക്കാനും കരുതലോടെ കാര്യങ്ങള്‍ ചിട്ടപ്പെടുത്താനും കഴിയുമല്ലോ. എന്നാല്‍ നക്ഷത്രഫലത്തിന്റെ അടിസ്ഥാനത്തില്‍ ഭാവി അറിയാനാര്‍ക്കും സാധ്യമല്ലെന്നതാണ് സത്യം. നമ്മുടെ രാജ്യത്തെ മുന്‍പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിക്ക് ജനനത്തീയതിയും രാവും രാശിയും നക്ഷത്രവുമൊക്കെ അറിയാമായിരുന്നു. ജോത്സ്യന്‍മാരെ സ്ഥിരമായി കാണാറുമുണ്ടായിരുന്നു. എന്നിട്ടും സ്വന്തം അംഗരക്ഷകന്റെ വെടിയേറ്റ് മരിക്കുമെന്ന് അവരെ ആരും അറിയിച്ചില്ലല്ലോ.

രാജീവ്ഗാന്ധിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. തമിഴ്‌നാട്ടില്‍വച്ച് ബോംബ് സ്‌ഫോടനത്തില്‍ മരണമടയുമെന്ന് പ്രവചിക്കാന്‍ ഒരാള്‍ക്കും സാധിച്ചില്ല. ആരും അങ്ങനെയൊരു കാര്യം അദ്ദേഹത്തോടു പറഞ്ഞതുമില്ല. ലാത്തൂരിലെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ജനനത്തീയതിയും മറ്റു വിശദാംശങ്ങളുമറിയാമായിരുന്നു. ജാതകം തയ്യാറാക്കുന്ന ജ്യോതിഷിമാര്‍ പോലും അവരിലുണ്ടായിരുന്നു. എന്നിട്ടും ഭൂകമ്പത്തെപ്പറ്റി ആര്‍ക്കും മുന്നറിവുണ്ടായില്ല എന്നതാണല്ലോ വസ്തുത. ജാതകം നോക്കി ഭാവി മനസ്സിലാക്കാമായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല.

Related Post