IOS APP

ഹൃദയത്തിലെ ദൈവസാന്നിധ്യം

ഹൃദയ

                    ഹൃദയത്തിലെ ദൈവസാന്നിധ്യം

ത്തിലെ ദൈവസാന്നിധ്യം

‘ക്രിസ്ത്യാനികള്‍ക്കിടയിലും കുരിശിലും ഞാന്‍ ദൈവത്തെ തിരഞ്ഞു. പക്ഷേ, അവിടെ ഉണ്ടായിരുന്നില്ല. ഹിറാഗുഹയിലും ഞാന്‍ കയറിനോക്കി. പിന്നീട് ഖാന്തഹാറിന്റെ അങ്ങേയറ്റംവരെ ഞാന്‍ പോയി. പക്ഷേ ഉയര്‍ന്നതോ താഴ്ന്നതോ ആയ സ്ഥലങ്ങളിലൊന്നും ഞാന്‍ അവനെക്കണ്ടില്ല. കോകസ് മലയില്‍ കയറി. കഅ്ബാലയത്തില്‍ച്ചെന്നു. പക്ഷേ ദൈവം അവിടെയും ഉണ്ടായിരുന്നില്ല. തത്ത്വചിന്തയിലേക്ക് തിരിഞ്ഞു. അവരുടെ പരിധിയിലും ദൈവമില്ലായിരുന്നു. പ്രവാചകന്‍ എത്തിച്ചേര്‍ന്ന അത്യുന്നതമണ്ഡലമായ ദൈവത്തില്‍നിന്ന് രണ്ട് വില്ലകലം മാത്രം അകലെയുള്ള ഇടത്തും ഞാന്‍ എത്തി. അവിടെയും ഞാന്‍ ദൈവത്തെ കണ്ടില്ല. ഒടുവില്‍ ഞാന്‍ എന്റെ സ്വന്തംഹൃദയത്തിലേക്ക് നോക്കി. ഞാന്‍ അവനെ അവിടെക്കണ്ടു. മറ്റെങ്ങും അവന്‍ അവന്‍ ഉണ്ടായിരുന്നില്ല.” (ജലാലുദീന്‍ റൂമി)

മനസ്സ്

ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, മസ്ജിദുകള്‍, സിനഗോഗുകള്‍ തുടങ്ങിയവ. പക്ഷേ ഇവിടങ്ങളില്‍പ്പോയി പ്രാര്‍ഥിച്ചതുകൊണ്ടു മാത്രം ഒരാള്‍ക്കും ദൈവസാന്നിധ്യം ലഭിക്കുകയില്ല. അവന്റെ ഹൃദയത്തില്‍ ദൈവസാന്നിധ്യമില്ലെങ്കില്‍. ആരാധനാലയങ്ങളില്‍ നടക്കുന്ന പ്രാര്‍ഥനകളെ നിരാകരിക്കുകയോ അതിന്റെ പ്രാധാന്യം നിഷേധിക്കുകയോ അല്ല ബഹുമുഖപ്രതിഭയായ ജലാലുദീന്‍ റൂമി ഇവിടെ. മറിച്ച് ചൈതന്യമല്ലാത്ത കേവലം കെട്ടുകാഴ്ചകളായി മാറുന്ന ദൈവീക ഉപാസനകളെ തിരുത്തുകയാണ്. ആര് സ്വന്തത്തെ അറിഞ്ഞോ അവന്‍ ദൈവത്തെ അറിഞ്ഞുവെന്ന ആപ്തവാക്യത്തെ മനോഹരമായി വിശദീകരിക്കുകയാണ് റൂമി ചെയ്യുന്നത്.

ഹൃദയത്തില്‍ ദൈവസാന്നിധ്യമില്ലെങ്കില്‍ എത്രവലിയ ആരാധനാലയത്തില്‍പ്പോയി പ്രാര്‍ഥന നടത്തിയിട്ടും അത് ഭൂമിയിലെ ആദ്യത്തെ പ്രാര്‍ഥനാലയം എന്ന് പലരും വിശ്വസിക്കുന്ന കഅ്ബാലയമായാലും കാര്യമില്ല. അവിടെ ദൈവമുണ്ടാകുകയില്ല. ഇനി ഹൃദയത്തില്‍ ദൈവബോധമുണ്ടെങ്കില്‍ വീട്ടില്‍ തനിച്ച് പ്രാര്‍ഥിച്ചാല്‍പ്പോലും ദൈവസാന്നിധ്യം അനുഭവിക്കാനാകുകയുംചെയ്യും. യഥാര്‍ഥത്തില്‍ ഇന്ന് വിവിധ മതവിശ്വാസികള്‍ തമ്മിലും ഒരേ മതവിശ്വാസത്തില്‍പെട്ടവര്‍ പരസ്പരവും ആരാധനാലയത്തിന്റെ പേരില്‍ തര്‍ക്കിക്കുകയും വിഭാഗീയതയ്ക്കും വര്‍ഗീയമായ ചേരിതിരിവിനും അതിനെ ഉപയോഗിക്കുകയുംചെയ്യുന്നത് അതിന്റെ വക്താക്കളുടെ മനസ്സില്‍ തരിമ്പും ദൈവസാന്നിധ്യമില്ലെന്നതിനു തെളിവല്ലേ.

ദൈവസ്‌നേഹം സമസൃഷ്ടിസ്‌നേഹമാണ്

എങ്ങനെയാണ് ഹൃദയത്തില്‍ ദൈവസാന്നിധ്യമുണ്ടാകുകയെന്ന് റൂമിതന്നെ മറ്റൊരിടത്തു പറയുന്നുണ്ട്. അദമ്യമായ ദൈവസ്‌നേഹവും സമസൃഷ്ടിസ്‌നേഹവുമാണ് അതിനുള്ള വഴി. പ്രപഞ്ചത്തിലെ സചേതനവും അചേതനവുമായ സകലവസ്തുക്കളും റൂമിയുടെ കാഴ്ചപ്പാടില്‍ സ്‌നേഹത്താല്‍ ബന്ധിതമാണ്. ഭൗതികശാസ്ത്രത്തിലെ ഗുരുത്വാകര്‍ഷണബലത്തെപ്പോലും അദ്ദേഹം സ്‌നേഹമായിട്ടാണ് വ്യാഖ്യാനിക്കുന്നത്.

പിെന്നങ്ങനെ എല്ലാറ്റിന്റെയും ആദികാരണമായ ദൈവത്തെയും അവന്റെ കുടുംബത്തില്‍പ്പെട്ട സമസൃഷ്ടികളെയും സ്‌നേഹിക്കാതിരിക്കും? റൂമി ചോദിക്കുന്നു. ”വിശക്കുന്നവനെ ഊട്ടുകയും ദാഹിച്ചവന് വെള്ളംകൊടുക്കുകയും രോഗിയെ ശുശ്രൂഷിക്കുകയും ചെയ്തിരുെന്നങ്കില്‍ നിനക്ക് എന്നെ അവിടെ കാണാമായിരുന്നുവെന്ന് ദൈവംതന്നെ മനുഷ്യനോടു പറയുന്നതായുള്ള പ്രവാചക വചനം സമസൃഷ്ടി സ്‌നേഹത്തിലൂടെ എങ്ങനെ ദൈവസാന്നിധ്യം ഉറപ്പുവരുത്താം എന്ന് വ്യക്തമാക്കുന്നുണ്ട്.

കടപ്പാട്: മാതൃഭൂമി ദിനപത്രം

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.