ദാമ്പത്യപീഡനത്തില്‍ ഇസ് ലാമിന്റെ നിലപാട്

ദാമ്പത്യപീഡനത്തില്‍ ഇസ് ലാമിന്റെ നിലപാട്
IMG-20140130-WA0049

ചോദ്യം: ദാമ്പത്യപീഡനത്തില്‍ ഇസ് ലാമിന്റെ നിലപാടെന്താണ് ? ഭര്‍ത്താവ് ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ ഭാര്യ ബാധ്യസ്ഥയാണോ ?

ഉത്തരം: ശൈഖ് ഇബ്‌നു ഉഥൈമീന്‍, ശൈഖ് മുഹമ്മദ് അല്‍ഹാനൂതി, മുസ്സമ്മില്‍ സിദ്ദീഖി

കരുത്തുറ്റ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനാണ് ഇസ് ലാം എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. കുടുംബമെന്നത് സമൂഹത്തിന്റെ മൂലക്കല്ല് ആകയാല്‍ അതിന്റെ ഭദ്രതയും ഉറപ്പും നിലനിര്‍ത്താന്‍ ഇസ് ലാം കൂടുതല്‍ ശ്രദ്ധിക്കുന്നു. അതിനായി കുടുംബജീവിതത്തിന്റെയും അതില്‍ ദമ്പതികള്‍ക്ക് നിര്‍വഹിക്കാനുള്ളതിന്റെയും വ്യക്തമായ മാര്‍ഗരേഖ ഇസ് ലാം സമര്‍പിച്ചിക്കുന്നു.

ഗാര്‍ഹികപീഡനങ്ങളും കൈയേറ്റങ്ങളും ഇന്നൊരു സാമൂഹിക വിപത്തായി മാറിയിട്ടുണ്ട്. അത് ഏതെങ്കിലും വിഭാഗത്തില്‍ മാത്രമല്ല എല്ലാ സമുദായങ്ങളിലും കാണുന്നു. പീഡിപ്പിക്കപ്പെടുന്നവരെല്ലാം സ്ത്രീകളാണെന്നതാണ് ഇവയിലെല്ലാം ഒരു പോലെ കാണുന്ന യോജിപ്പ്.

ഒരാളുടെ സ്വയം സമ്മതമില്ലാതെയോ നിര്‍ബന്ധിച്ചോ ലൈംഗികമായി സമീപിക്കുന്നതിനെയാണ് സാധാരണയായി റേപ് എന്ന് പറയാറുള്ളത്. മറ്റു പീഡനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദാമ്പത്യപീഡനം ചിലപ്പോള്‍ വളരെ ഗൗരവതരമായ പരിഗണിക്കേണ്ട ഒന്നാണ്. കാരണം, പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇത്തരം പീഡനങ്ങള്‍ പലപ്പോഴുംവളരെ അക്രമാസക്തവും മാരകവുമാവുമെന്നാണ്. ഒരന്യന്റെ പീഡനം അതിക്രമമാണെങ്കിലും അതൊരിക്കല്‍ മാത്രം സംഭവിക്കുന്നതാണ് പലപ്പോഴും. എന്നാല്‍ ദാമ്പത്യപീഡനം നിരന്തരമായ കൈയേറ്റശ്രമങ്ങളായിരിക്കും; ചിലപ്പോഴത് വര്‍ഷങ്ങള്‍ തുടര്‍ന്നേക്കും. അഥവാ റേപിസ്റ്റായ ഒരു ഭര്‍ത്താവിന്റെ കൂടെയായിരിക്കും ആ ഭാര്യക്ക് ജീവിക്കേണ്ടി വരുക.

വളരെ വിരളമാണെങ്കിലും, എന്തുകൊണ്ടായിരിക്കാം ഒരാള്‍ തന്റെ ഭാര്യയെ പീഡനത്തിന് വിധേയമാക്കുന്നത് ? സ്വാഭാവിക ലൈംഗികവൃത്തിയോടുള്ള അവളുടെ എതിര്‍പ്പുകാരണമാണോ ? അങ്ങനെയാവാന്‍ വഴിയില്ല, കാരണം, ദാമ്പത്യപീഡനത്തിന് വിധേയരായ ഭാര്യമാരെല്ലാം അവരുടെ ഭര്‍ത്താക്കന്മാരുമായി സ്വാഭാവിക ലൈംഗികവൃത്തിക്ക് മുതിര്‍ന്നവരാണെന്നാണ് കാണാന്‍ കഴിയുന്നത്.

ഇത്രയും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, എന്തുകൊണ്ട് ഇസ് ലാം ദാമ്പത്യബന്ധത്തില്‍ പരസ്പരസ്‌നേഹത്തിനും കാരുണ്യത്തിനും മുഖ്യസ്ഥാനം നല്‍കിയെന്ന് നമുക്ക് മനസ്സിലാക്കാം. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും അവരുടെ സാന്നിധ്യത്തില്‍ ശാന്തി നുകരാന്‍ നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ (അല്ലാഹുവിന്റെ)ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. (അര്‍റൂം 21)

ഇസ് ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക(ISNA)യുടെ മുന്‍ പ്രസിഡന്റും പണ്ഡിതനുമായ ഡോ. മുസ്സമ്മില്‍ സിദ്ദീഖി ഇക്കാര്യത്തില്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെ: മുകളില്‍ സുചിപ്പിച്ച വചനത്തില്‍ ദമ്പതികള്‍ തമ്മിലുണ്ടാകേണ്ട ബന്ധത്തിന്റെ മൂന്ന് അടിസ്ഥാനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ശാന്തി(സൂകൂന്‍), സ്‌നേഹം(മവദ്ദ), കാരുണ്യം(റഹ്മത്ത്) എന്നിവയാണവ. ഇസ് ലാമികവിവാഹത്തിന്റെ നിര്‍ണിത ലക്ഷ്യങ്ങളാണിവ. ഈ മൂന്ന് കാര്യങ്ങളും ഭാര്യാഭര്‍ത്താക്കന്‍മാരില്‍ രണ്ടും പേര്‍ക്കും ഒരുപോലെ അനുഭവപ്പെടണം, ഇരുവരും പ്രകടിപ്പിക്കുകയും വേണം. മാത്രമല്ല, പരസ്പരം സന്തോഷിക്കാനും ആശ്വാസം നേടാനും ശാരീരിക-വൈകാരിക-ആത്മീയ ഇടപാടുകളില്‍ ഇരുവരും ഏര്‍പ്പെടണം. ഒരുനിലക്കും തന്റെ ഇണയെ മാനസികമായോ ശാരീരികമായോ പോറലേല്‍പ്പിക്കാതെ പരസ്പരം സംരക്ഷണകവചമായി മാറണം. എങ്കിലേ ഖുര്‍ആന്‍ സൂചിപ്പിച്ച ഈ മൂന്ന് വൈകാരികാവാസ്ഥകള്‍ ദമ്പതികള്‍ക്കിടയിലുണ്ടാവൂ. അല്ലാഹു വിലക്കിയതും അഹിതകരവുമായ ഒരു കര്‍മത്തിന് തന്റെ ഇണയെ പ്രേരിപ്പിക്കുകയോ അതിന് നിര്‍ബന്ധിക്കുകയോ ചെയ്യുന്ന രീതി ദമ്പതികളില്‍ ഇരുവരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. ലൈംഗികത ഒരു പ്രകൃതിപരമായ ഒരു ആവശ്യവും തേട്ടവുമാണ്. പരസ്പരം വിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ മാത്രമേ ഇസ് ലാം ശാരീരികബന്ധം അനുവദിക്കുന്നുള്ളൂ. വ്യഭിചാരത്തെയും അവിഹിത വേഴ്ചയെയും ഇസ് ലാം ശകതമായ അപലപിക്കുകയും നിരോധിക്കുകയും ചെയ്യുന്നു. അഥവാ, മനുഷ്യന്റെ ഈ ശാരീരികാവശ്യം നിറവേറ്റാനുള്ള ഏകഅനുവദനീയ മാര്‍ഗമായി ഇസ് ലാം നിശ്ചയിച്ചുള്ളത് വിവാഹമാണ്.

അതില്‍തന്നെ ഇസ് ലാം വ്യക്തമായ രണ്ട് മാനദണ്ഡങ്ങളും വെച്ചിട്ടുണ്ട്.

1. വിവാഹം കഴിഞ്ഞാല്‍ ശാരീരികാവശ്യം നിറവേറ്റാനുള്ള ആഗ്രഹം ദമ്പതികള്‍ ഇരുവരും നിഷേധിക്കുന്ന അവസ്ഥയുണ്ടാവരുത്. തന്റെ ഇണയെ തൃപ്തിപ്പെടുത്താന്‍ കഴിയുംവണ്ണം രണ്ടുപേരും പരിശ്രമിക്കണം. മെന്‍സസ് സമയത്തും പ്രസവനാന്തരഘട്ടത്തില്‍ പോലും ലൈംഗികവേഴ്ചയല്ലാത്ത മറ്റെന്തിനും മുതിരാനും സനേഹപ്രകടനങ്ങളില്‍ ഏര്‍പ്പെടാനും ഭാര്യഭാര്‍ത്താക്കന്‍മാര്‍ക്ക് അനുവാദമുണ്ടെന്ന് ശരീഅത്ത് വ്യവസ്ഥവെക്കുന്നു.

2. ദാമ്പത്യബന്ധത്തില്‍ ഇണകള്‍ ഇരുവരും പരസ്പരം പരിഗണിക്കുന്നവരും അനുകമ്പയുള്ളവരുമായിരക്കണം. പെട്ടെന്ന് ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ഭാര്യയുടെ വികാരപൂര്‍ത്തീകരണത്തിന് മുമ്പ് അതില്‍ നിന്ന് പിന്‍വാങ്ങിയതിനെ നബി(സ) നിരുത്സാഹപ്പെടുത്തിയതായി ചില ഹദീസുകളില്‍ കാണാന്‍ കഴിയും. ഇമാം ഗസ്സാലിതന്റെ ഇഹ് യാ ഉലുമൂദ്ദീനില്‍ പ്രസ്തുത ഹദീസ് ഉദ്ധരിച്ചതായി കാണം.(രണ്ടാംഭാഗം 49-50) അതിങ്ങനെയാണ്: ഭാര്യയുമായി തുടക്കത്തില്‍ ബാഹ്യകേളികളിലേര്‍പ്പെടാതെ ലൈംഗിക ബന്ധത്തിന് മുതിരുന്നത് തീര്‍ത്തും മര്യാദരഹിതമാണ്. മറ്റൊരു ഹദീസില്‍ ഇങ്ങനെ : തന്റെ വികാരം പെട്ടന്ന് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ശാരീകികമായി സ്വയം തയാറായിക്കഴിഞ്ഞിട്ടില്ലാത്ത ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും ഭാര്യക്ക് പൂര്‍ണ തൃപ്തി വരുന്നതിനു മുമ്പ് അതില്‍നിന്ന് പിന്‍വാങ്ങുന്നതും ഒരു നല്ല പുരുഷന് യോജിച്ച രീതിയല്ല.

ഈ ഹദീസുകള്‍ ദുര്‍ബലമാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ഇസ് ലാമികമായും പ്രകൃതിപരമായും ഒട്ടേറെ നന്മകള്‍ ഈ ഹദീസുകളിലുണ്ടെന്ന് നമുക്ക് പറയാതിരിക്കാനാവില്ല.

ദമ്പതികളുടെ ലൈംഗികആവശ്യങ്ങളിലും അതിലെ നിബന്ധനകളിലും ശൈഖ് ഇബ്‌നു ഉഥൈമീന്‍ ഇത്രകൂടി പറയുന്നു: ഭര്‍ത്താവ് തന്റെ ആവശ്യപൂര്‍ത്തീകരണത്തിന് ക്ഷണിച്ചാല്‍ അതിന് ചെവികൊടുക്കേണ്ടത് ഭാര്യയുടെ ബാധ്യതയാണ് കാണേണ്ടത്. ശാരീരികമായോ മാനസികമായോ പ്രയാസമനുഭവിക്കുന്ന ഘട്ടത്തിലാണെങ്കില്‍ ഭര്‍ത്താവ് ഇക്കാര്യത്തില്‍ അവളെ നിര്‍ബന്ധിക്കാനും പാടില്ല. കാരണം നബി(സ) പറഞ്ഞു: ദ്രോഹവും പാടില്ല, പ്രതിദ്രോഹവു പാടില്ല. അഥവാ, അവളെ വേദനിപ്പിക്കാത്ത രീതിയില്‍ സ്വയം തൃജിക്കുന്ന മാനസികാവസ്ഥ വളര്‍ത്തയെടുക്കണം. ചുരുക്കത്തില്‍, ഇസ് ലാമിക നിര്‍ദേശങ്ങളും ചട്ടങ്ങളും പാലിക്കപ്പെടുന്ന, പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ മഹനീയ മാതൃകകള്‍ പിന്‍പറ്റുന്ന ഒരു വിവാഹത്തില്‍ ദാമ്പത്യപീഡനമെന്ന് അവസ്ഥയേ ഉണ്ടാവുന്നില്ല. മറിച്ച്, അവിടെ ലൈംഗികബന്ധം പവിത്രമായ സ്‌നേഹത്തിന്റെയും ആദരവിന്റെയും അടിസ്ഥാനത്തില്‍ ഉണ്ടാവുന്നഒന്നാണ്.

മുകളില്‍ സൂചിപ്പിച്ച വസ്തുതയെ ഒന്നുകൂടി ശക്തിപ്പെടുത്തുന്നതാണ് പ്രമുഖ പണ്ഡിതനും നോര്‍ത്ത് അമേരക്കന്‍ ഫിഖ്ഹ് കൗണ്‍സില്‍ അംഗവുമായി മുഹമ്മദ് അല്‍ഹാനൂതി നല്‍കിയ ഫത് വ. അദ്ദേഹം പറയുന്നു: ഭാര്യഭര്‍ത്താക്കന്‍മാര്‍ക്കിടയിലുള്ള സ്‌നേഹം ശക്തിപ്പെടേണ്ടത് പരസ്പര ആദരവിന്റെയും അടുപ്പത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഒരുതരം ദുരാഗ്രഹത്തിന്റെയും പിടുച്ചുവാങ്ങലിന്റെയും സ്വാഭാവം അതിലുണ്ടാവാന്‍ പാടില്ല. നബി(സ)യുമായി തനിക്കുണ്ടായിരുന്ന ബാഹ്യകേളികളെക്കുറിച്ചും സനേഹവായ്‌പോടെയുള്ള തലോടലുകളെക്കുറിച്ചും അവര്‍ തന്നെ ഹദീസുകളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

തന്‍രെ ഇണക്ഷണിച്ചാല്‍ ഭാര്യയുടെ ഭാഗത്ത്‌നിന്ന് അനുകൂലസമീപനം ഉണ്ടാവണം, ഭര്‍ത്താവിനെ ആദരിക്കണം. അതോടൊപ്പം അവളെ നിര്‍ബന്ധിച്ച് തന്റെ ആവശ്യപൂര്‍ത്തീകരണത്തിന് ഉപയോഗിക്കുന്ന സ്വഭാവം ഭര്‍ത്താവില്‍നിന്നും ഉണ്ടാവാന്‍ പാടില്ല. യഥാര്‍ത്തില്‍ അവളുടെ സാഹചര്യം ശരിയാംവിധം മനസ്സിലാക്കാന്‍ കഴിവുള്ളയാളാണ് ഭര്‍ത്താവ്. അതിനാല്‍ അവള്‍ മാനസികഅടുപ്പം ആഗ്രഹിക്കുമ്പോഴെല്ലാം അത് നല്‍കാന്‍ അവന്‍ ബാധ്യസ്ഥനാണ്. തിരക്കുകളില്‍പെട്ട് ഇക്കാര്യത്തില്‍ പൂര്‍ണത കൈവരിക്കാന്‍ ഭര്‍ത്താവിനായില്ലെങ്കിലും അത് താരതമ്യേന പൊറുക്കപ്പെടാവുന്ന കുറ്റമാണ്. അതേസമയം, നാല് മാസത്തില്‍ കൂടുതല്‍ ഭര്‍ത്താവ് ഭാര്യയുമായി അടുപ്പം ഇല്ലാത്ത് അവസ്ഥയും ഉണ്ടാവാന്‍ പാടില്ല.

Related Post