സാന്മാർഗിക ദർശനം 2

Angels

സാന്മാർഗിക ദർശനം 2

എന്തുകൊണ്ട് സാന്മാർഗിക ദർശനം? -2
പി.പി. അബ്ദുല്‍ റസാക്ക്

ഭിന്ന സംസ്കാരങ്ങളെ പഠന വിധേയമാക്കിയാല്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്ന വസ്തുത മനുഷ്യന്റെ ജ്ഞാന വികാസത്തിലാണ് ദൈവത്തിന്റെ ഇല്ലാത്ത അസൂയയേയും ദുരയേയും ബന്ധപ്പെടുത്തിയിരിക്കുന്നത് എന്നതാണ്. അതുകൊണ്ട് തന്നെ യായിരിക്കണം പ്രപഞ്ച വായനയെ അക്ഷരങ്ങളില്‍ തളച്ചിടാതിരിക്കാന്‍ ആവശ്യപ്പെട്ട വിശുദ്ധ ഖുര്‍’ആന്‍ വായിച്ചും നിരീക്ഷിച്ചും അറിയുകയും മനസ്സിലാക്കുകയും ചെയ്ത കാര്യങ്ങള്‍ അക്ഷരങ്ങളില്‍ സൂക്ഷിക്കുവാനുള്ള സിദ്ധി മനുഷ്യന്നു നല്‍കിയ ദൈവാനുഗ്രഹത്തെ അവന്‍ മനുഷ്യനോടു ചെയ്ത ഔദാര്യമായി ആദ്യം അവതീർണമായ പഞ്ചസൂക്തങ്ങളിൽ തന്നെ പ്രത്യേകം പരാമര്‍ശിച്ചത്.
എല്ലാ ജീവജാലങ്ങല്‍ക്കിടയിലും അതാതു വര്‍ഗത്തിന്നിടയില്‍ ഒരു തരത്തിലുള്ള ആശയ വിനിമയം നടക്കുന്നുട്. പക്ഷികള്‍ക്കും ഉറുമ്ബുകല്‍ക്കുമിടയിലെ ആശയ വിനിമയത്തെ സംബന്ധിച്ച് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. (വി.ഖു.27:16,18) എന്നാല്‍ അത്തരം ആശയ വിനിമയങ്ങളെ രേഖപ്പെടുത്തിവേക്കാനുള്ള സിദ്ധി മനുഷ്യനല്ലാതെ മറ്റൊരു ജീവിക്കുമില്ല. ഇങ്ങനെ ഒരു സിദ്ധി മനുഷ്യന്നില്ലാതിരുന്നെങ്കില്‍ മനുഷ്യന്‍ നഗരീകമായും സാംസ്കാരീകമായും വളരുക അസാധ്യമായിത്തീര്‍ന്നിരുന്നെനെ. മാത്രവുമല്ല, ഇന്നലെകളുടെ നെട്ടങ്ങളില്‍നിന്നും ഇന്നിനെയും ഇന്നിന്റെ കണ്ടുപിടുത്തങ്ങളെ ഉപോയിഗിച്ച്ചു നാളെയും നിര്‍മിക്കുവാന്‍ സാധിക്കില്ലന്നു മാത്രമല്ല, ഓരോ പ്രാവശ്യവും സ്ക്രാച്ചില്‍ നിന്നും തന്നെ തുടങ്ങേണ്ട അവസ്ഥയും സംജാതമായിരുന്നെനെ.
മനുഷ്യന്റെ കൈ വിരലുകളെ പോലും അല്ലാഹു സംവിധാനിച്ചിരിക്കുന്നത്‌ മനസ്സില്‍ വിഭാവന ചെയ്യപ്പെടുന്ന ആശയങ്ങള്‍ കൈവിരല് കൊണ്ട് രേഖപ്പെടുത്തുവാനും രൂപം നല്‍കുവാനും സാധിക്കുന്ന വിധത്തില്ലാണ്. അതുകൊണ്ട് തന്നെയാണ് മനുഷ്യ ചരിത്രം എന്ന് പറയുന്നത് മനസ്സിന്റെയും വലിയ വിരലിന്റെയും ഇടയിലെ സഹകരണാത്മക ബന്ധത്തിന്റെ കഥ യാണെന്ന് പറയുന്നത്. കൈ വിരലുകളില്‍ വലിയ വിരലിന്റെ സ്ഥാനം വിശേഷ ബുദ്ധിയെ പോലെ തന്നെ മനുഷ്യനെ ഇതര ജീവികളില്‍ നിന്നും വേര്‍തിരിക്കുന്ന വിശേഷ ഘടകമാണ്. മനുഷ്യന്നു തന്നെ കാലിന്റെ വിരലുകള്‍ നല്‍കിയ അല്ലാഹുവിന്നു മനുഷ്യന്റെ വളര്‍ച്ചയിലും വികാസത്തിലും , അസൂയയുടെ ഘടകം പോകെട്ടെ, താല്പര്യം പോലും ഇല്ലായിരുന്നെങ്കില്‍ , അവന്റെ കൈ വിരലുകളെ കാലിന്റെ വിരലുകളെ പോലെ തന്നെ സംവിധാനിച്ചാല്‍ മാത്രം മതിയായിരുന്നു. അതല്ലയിരുന്നെങ്കില്‍, അവന്‍ തന്നെ സൃഷ്ടിച്ച മറ്റനേകം ജീവികളുടെ വിരലുകളെ പോലെ തന്നെ സംവിധാനിച്ചാല്‍ മതിയായിരുന്നു.

ദൈവത്തിന്റെ ഗുരു മുഖത്തു നിന്നുള്ള മുനുഷ്യന്റെ പഠനത്തെ കുറിച്ചു വിശുദ്ധ ഖുര്‍’ആന്‍ മറ്റു നിരവധി സ്ഥലങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. മനുഷ്യനെ ഖുര്‍’ആന്‍ പഠിപ്പിച്ചതും എങ്ങനെ പ്രകാശനം ചെയ്യണമെന്നു പഠിപ്പിച്ചതുമൊക്കെ ദൈവത്തില്‍നിന്നും മനുഷ്യനിലേക്ക് ഒഴുകുന്ന പരമ കരുണയുടെ പ്രവാഹമാണ് (വി.ഖു.55:1-4). ആ കാരുണ്യത്തോടുള്ള നന്ദി പ്രകാശനം കൂടി യാണല്ലോ റമദാന്‍. (വി.ഖു.2:85). യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ പഠിക്കുന്നതിലൂടെയും പഠിപ്പിക്കുന്നതിലൂടെയും നമ്മുക്ക് ലഭിക്കുന്നത് സൃഷ്ടാവായഅല്ലാഹുവിന്റെ അനന്തമായ ബോധധാര സങ്കേതത്തിലേക്ക് ( stream of consciousness) ചെറിയ രൂപത്തിൽ പ്രവേശിക്കുവാനുള്ള അവസരമാണ്. നാം സൃഷ്ടി പ്രപഞ്ചവും വചന പ്രപഞ്ചവുംപഠന വിധേയമാക്കുമ്പോള്‍ സൃഷ്ടാവിന്റെ അപരിമേയ മനസ്സിനെ കൂടിയാണ് പഠിക്കുന്നത്. പക്ഷെ, ഇവിടെ നാം ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. സൃഷ്ടി പ്രപഞ്ചം പദാര്‍ത്ഥ ലോകമാണ്. വചന പ്രപഞ്ചാമാകട്ടെആശയ ലോകവും. ആദാമിനെ അല്ലാഹു എല്ലാ നാമങ്ങളും പഠിപ്പിചിരുന്നതായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. എന്നിട്ടും ആദാമിന് പശ്ചാത്താപത്തിന്റെ പ്രശ്നം വന്നപ്പോള്‍ അതെന്താന്നു അറിയില്ലായിരുന്നു. അഥവാ പഠിപ്പിക്കപ്പെട്ട നാമങ്ങളില്‍ പെട്ടതായിരുന്നില്ല പശ്ചാത്താപം പോലത്തെ ആശയങ്ങള്‍ എന്നര്‍ത്ഥം. നാമങ്ങള്‍ പദാര്‍ത്ഥ ലോകത്തെ പ്രതീക വല്കരിക്കുമ്പോള്‍ “കലിമാത്” ആശയ ലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നര്‍ത്ഥം. അതുകൊണ്ടാണ്, പദാര്‍ത്ഥ ലോകത്തെ സംബന്ധിച്ച് എല്ലാം പഠിച്ച ശേഷവും പദാര്‍ത്ഥ ഇതര പ്രശ്നമായ പശ്ചാത്താപം ആവശ്യമായപ്പോള്‍ ആദാമിന്നു എന്തോ മിസ്സിംഗ്‌ ആയതായി അനുഭവപ്പെട്ടതു.

അങ്ങനെയാണ് ആദം അല്ലാഹുവില്‍നിന്നും ആശയലോകത്തെ സംബന്ധിച്ചു ചിലത് പഠിച്ചത്. ഇത് നമ്മോടു പറയുന്നത് സൃഷ്ടി പ്രപഞ്ചത്തെക്കാള്‍ വലിയ ലോകമാണ് വചന പ്രപഞ്ചത്തിന്റെ ആശയ ലോകം എന്നതാണ്. ഇത് മറ്റൊരു കാര്യം കൂടി വ്യക്തമാക്കി തരുന്നുണ്ട്. അത്. ആ അനിവാര്യതയാണ് റമദാനിലെ വിശുദ്ധ ഖുർആൻ അവതരണത്തിലൂടെ നിവർത്തിക്കപ്പെട്ടത്

Related Post