Main Menu
قناة الجامع لعلوم القرآن - Al-Jami' Channel for Quranic Sciences

നോമ്പ് പിടിക്കുന്നതിന്റെ നേട്ടങ്ങള്‍.

Originally posted 2019-02-16 16:47:29.

നോമ്പ് വിശ്വാസിക്ക് ആത്മീയ നേട്ടത്തിനപ്പുറം ആരോഗ്യകരമായ ചില നേട്ടങ്ങളും നേടിക്കൊടുക്കുന്നുണ്ട്. ശരീരത്തിലെ പല ഭാഗങങ്ങള്‍ക്കും പൂര്‍ണാര്‍ത്ഥത്തില്‍ വിശ്രമം നല്‍കുന്ന ആരാധനയാണ് നോമ്പ്.താഴെ പറയും പ്രകാരം നോമ്പിന്റെ നേട്ടങ്ങളെ നമുക്ക് ക്രോഡീകരിക്കാനാവും.
1.നോമ്പ് ജീവിത ശൈലിയില്‍ പുരോഗനപരമായ മാറ്റങ്ങളുണ്ടാക്കും.
സാംക്രമിക രോഗങ്ങളേക്കാള്‍ മനുഷ്യ ജീവന്‍ അപടത്തിലാക്കുന്ന രോഗങ്ങളാണ് ശൈലീജന്യരോഗങ്ങള്‍.

ഈ ശൈലീ ജന്യ രോഗങ്ങളുണ്ടാക്കുന്നത് തന്നെ മനുഷ്യന്‍ അവന്റെ ജീവിത ശൈലിയ നിയന്ത്രിക്കാത്തത് കൊണ്ടാണ്. കഴിഞ്ഞനൂറ്റാണ്ടില്‍ മനുഷ്യ ജീവന് ഭീഷണിയായുണ്ടായിരുന്നത് സാംക്രമിക രോഗങ്ങളായിരുന്നു.

ഇന്ന് മനുഷ്യന്റെ ജീവിത രീതിയും ഭക്ഷണ രീതിയുമെല്ലാം മാറിയതിനോട് ശരീരം പ്രതികരിക്കുന്നത് കൊണ്ടാണ് കാര്‍ഡിയാക്അറസ്റ്റ് ,പ്രമേഹം,രക്തസമ്മര്‍ദ്ധം എന്നീ രോഗങ്ങളുണ്ടാകുന്നത്. വൈദ്യശാസ്ത്രം ഇതിന് നിര്‍ദേശിക്കുന്ന പ്രതിവധി. ഭക്ഷണ നിയന്ത്രണമാണ്.തീര്‍ച്ചയായും നോമ്പ് അത്തരത്തില്‍ ശരീരത്തെ നിയന്ത്രിക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്നുണ്ട്.
2.ശാരീരിക നിയന്ത്രണം എളുപ്പമാക്കുന്നു.
സാധാരണ ദിവസങ്ങളില്‍ ഭക്ഷണം നിയന്ത്രിക്കാന്‍ വളരെ പ്രയാസമായിരിക്കും കാരണം സാധാരണ ദിവസങ്ങളില്‍ രോഗി മാത്രമാണ് ഭക്ഷണം നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നത്. വീട്ടിലുള്ള മറ്റുള്ള വരുടെ കൊതിപ്പിക്കുന്ന ഭക്ഷണ രീതികള്‍ ഒരു പക്ഷെ രോഗിയെ പ്രലോപിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ റമദാനില്‍ സമൂഹത്തിലെ മുഴുവനാളുകളും ഭക്ഷണം നിയന്ത്രിക്കുന്നതിനാല്‍ നിയന്ത്രണത്തിന്റെ അന്തരീക്ഷം തന്നെ ഒരുക്കുന്നതിനാല്‍ ആശുപത്രി പരിചണം പോലെ നിശ്ചിത കാലങ്ങളില്‍ നിയന്ത്രണം സാധ്യമാകുന്നു. നോമ്പിന് ആത്മീയ ലക്ഷ്യം കൂടി ഉള്ളതിനാല്‍ അതില്‍ രോഗിക്ക് വലിയ മാനസികോല്ലാസം ലഭിക്കുകയും ചെയ്യും.
3. ആസക്തികളില്‍ നിന്ന് പെട്ടെന്ന് മോചിതമാവാം (Overcoming addictiosn)
നിക്കോട്ടിന്‍,ആല്‍ക്കഹോള്‍,കൊക്കൈന്‍ തുടങ്ങിയ ലഹരി വസ്തുക്കളില്‍ നിന്ന് മോചിതമാകുവാന്‍ കഴിയുന്ന സുവര്‍ണാവസരമാണ് നോമ്പ് നല്‍കുന്നത്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുവാനുള്ള ദീര്‍ഘസമയത്തെ പരിശീലനമാണ് നോമ്പ്. നോമ്പിലെ പകല്‍ സമയങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങളുണ്ടായാല്‍ അത് ലഹരിയില്‍ നിന്ന് മോചിതമാവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ച് പോകാവാനുള്ള അവസരമുണ്ടാകുന്നു.
4.ഗര്‍ഭാശയ മുഴയെ ചെറുക്കാം.
ഗര്‍ഭാശയ മുഴകള്‍ വേദനാജനകമായ രോഗമാണ്. കൃത്യസമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ അത് ക്യാന്‍സറായി മാറുവാനുള്ള സാധ്യത ഏറെയാണ്. ചില സാഹചര്യങ്ങളില്‍ അത് മരുന്നുപയോഗിച്ച് സുഖപ്പെടുത്താമെങ്കിലും ചിലപ്പോള്‍ ഗര്‍ഭാശയം നീക്കിക്കളയുന്ന ശസ്ത്രക്രിയ ചെയ്യേണ്ടതായി വരാറുണ്ട്. എന്നാല്‍ മുപ്പത് ദിവസം കൃത്യമായി നോമ്പ് പിടിക്കുന്നവരുടെ മുഴയുടെ വലിപ്പം സ്വാഭാവികയി ചുരുങ്ങിയതായി എന്റെ രോഗികളില്‍നിന്ന് എനിക്ക തന്നെ അനുഭവമുണ്ട്. മാത്രവുമല്ല ഈരോഗമുള്ളവര്‍ ഭക്ഷണത്തെയും വിഷാദ രോഗങ്ങളെയും നിയന്ത്രക്കല്‍ നിര്‍ബന്ധമാണ്.
4. പുറം വേദന ചെറുക്കും
ശ്രദ്ധയോടെ ചികില്‍സിച്ച് സുഖപ്പെടുത്തേണ്ട രോഗമാണ് പുറം വേദന. എന്റെ മെഡിക്കല്‍ സ്ഥാപനത്തില്‍ ചികില്‍സക്കെത്തുന്ന വരോട് നോമ്പ് പിടിക്കുവാന്‍ ഞാനാവശ്യപ്പടാറുണ്ട്.മരുന്നുകളുപയോഗിച്ച് സുഖപ്പെടുത്തുന്നതിലപ്പുറം വ്യായമത്തിലൂടെയും മറ്റുമാണ് പുറം വേദന ചികില്‍സിക്കേണ്ടത് വിഷദം നിയന്ത്രിക്കുകയും ഫിസിയോ തെറാപ്പി ചെയ്യുവാനുമാണ് ഇങ്ങനെയുള്ള രോഗികള്‍ക്ക് ഞാന്‍ കൊടുക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ നോമ്പ് പിടിക്കുന്ന രോഗികളുടെ ചികില്‍സ വളരെ എളുപ്പത്തില്‍ സാധ്യമാകുന്നതിനാല്‍ ഇങ്ങനെയുള്ള രോഗികളോട് നോമ്പ് പിടിക്കാനാവശ്യപ്പെടാറുണ്ട്.
benefit  for fasting

Related Post