റമദാനും ആരോഗ്യവും

KIG_Iftar_Confrence_2007 (82)

18 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇംഗ്ലീഷ് ഭിഷ്വഗ്വരനായ ഡോ. ചിന്‍ പറയുന്നത് കാണുക. ‘മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് എനിക്കറിയില്ല. പക്ഷെ, ഞങ്ങള്‍ പ്രൊട്ടസ്റ്റന്റെുകാര്‍ അമിത ഭോജനം ഹാനികരമാണന്നാണ് വിശ്വസിക്കുന്നത്. എല്ലാ ഭക്ഷണ വേളകളിലും വയറു നിറച്ചു ഉണ്ണാത്തവരെ അവഞ്ജതയോടെയാണ് ജനങ്ങള്‍ നോക്കുന്നത്’.
    അമിത വണ്ണം ലഘൂകരിക്കുന്നതിന് ഈയടുത്ത കാലത്ത് കണ്ടുപിടിച്ച ഒരു പരിഹാരം ഇതാണ്. ബലൂണിന് സമാനമയ ഒരു ഉപകരണം, ആമാശയത്തിന്റെ വലുപ്പമേ അതിനുള്ളൂ.

ഈ ഉപകരണം ആമാശയത്തിലേക്ക് വരുന്ന ഭക്ഷണ പാനീയങ്ങളുടെ അളവ് കണക്കാക്കുകയും, കൃത്യമായി മൂന്നില്‍ ഒരു ഭാഗം ശൂന്യമായി ഒഴിച്ചിടുകയും ചെയ്യും. ഈ ചികിത്സ കൊണ്ട് അമിതവണ്ണം വലിയ അളവില്‍ കുറയുന്നുവെന്ന് വൈദ്യശാസ്ത്രം.     അല്ലാഹു, നബി (സ) യെ കുറിച്ച് വിശുദ്ധ ഖുര്‍ആനിലൂടെ പറയുന്നത് പ്രവാചകന്റെ വാക്കുകളും വെളിപാടുകളാണെന്നാണ്. ‘അദ്ദേഹം തന്നിഷ്ട പ്രകാരം സംസാരിക്കുന്നില്ല. അത് അദ്ദേഹത്തിന് ദിവ്യ സന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉദ്‌ബോധനം മാത്രമാകുന്നു’ (സൂറ: നജ്മ് 3,4)
അല്ലാഹു വിശ്വാസികള്‍ക്ക് അവരുടെ ആത്മീയ സംസ്‌കരണത്തിന് വ്രതം നിര്‍ബന്ധമാക്കിയിരിക്കുന്നു. വിശ്വാസിയുടെ പ്രവര്‍ത്തന കര്‍മ്മ മണ്ഡലത്തില്‍ വലിയ അച്ചടക്കമാണ് വ്രതം ശീലിപ്പിക്കുന്നത്. ഇതിന് പുറമേ അവന്റെ ശരീരത്തെ ബാധിച്ചേക്കാവുന്ന ഏതു തരത്തിലുള്ള രോഗങ്ങളില്‍ നിന്നും വല്ലായ്മകളില്‍ നിന്നുമുള്ള ചികിത്സയും പ്രതിരോധവും കൂടിയാണ് വ്രതം. കാരണം തുടര്‍ച്ചയായി വലിയ അളവില്‍ ഭക്ഷിക്കുന്നത് അസുഖങ്ങള്‍ക്ക് കാരണമാകും. ഇത് സ്ഥിരീകരിക്കുന്ന തരത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്.

‘നോമ്പെടുക്കുന്നതാണ് നിങ്ങള്‍ക്ക് ഉത്തമം, നിങ്ങള്‍ അറിയുന്നവരെങ്കില്‍’ (സൂറ: അല്‍ ബഖറ 184)
നോമ്പിന്റെ ഈ ഗുണങ്ങളും മേന്മകളും അറിയുന്നവര്‍ക്കാണിത്. ഇളവ് അനുവദിച്ച ആളുകള്‍ക്ക് പോലും നോമ്പെടുക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കും വിധം നോമ്പിന്റെ സല്‍കര്‍മ്മങ്ങള്‍ നമ്മുടെ ഇക്കാലഘട്ടത്തില്‍ കൂടുതല്‍ പ്രകടമായി കൊണ്ടിരിക്കുകയാണ്.
നോമ്പിന്റെ പ്രയോജനങ്ങള്‍
വ്രതവും ശരീരത്തിലെ രോഗ പ്രതിരോധ വ്യവസ്ഥയുമായി ഒരു ബന്ധമുണ്ട്. ലിഫോസൈറ്റ്‌സിന്റെ പ്രവര്‍ത്തനക്ഷമത പത്ത് മടങ്ങ് നോമ്പുകാരില്‍ വര്‍ധിക്കും. ശരീരത്തിലെ സൂക്ഷ്മ പ്രതിപ്രവര്‍ത്തനത്തില്‍ നിന്നും അന്യ ശരീരങ്ങളുടെ അക്രമണത്തില്‍ നിന്നും ശരീരത്തെ തടയുന്ന രക്ത കോശങ്ങളാണ് ലിം ഫോസൈറ്റ്‌സ്. അതിനുപരി, രോഗ പ്രതിരോധ ശേഷി കൂടുതലുള്ള കോശങ്ങള്‍ വര്‍ധിക്കാനും നോമ്പ് കാരണമാകുന്നുണ്ട്. ടി. സെല്‍സ് (ടി കോശങ്ങള്‍) എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക തരം സെല്ലുകളാണ് ഇങ്ങനെ അധികരിക്കുന്നത്. ശരീരത്തെ ക്ഷയിപ്പിക്കുന്ന പ്രതിപ്രവര്‍ത്തനങ്ങളെ നശിപ്പിക്കുന്ന ആന്റെസോസീസും നോമ്പ് വേളയില്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്.
അമിത വണ്ണം ഇല്ലാതാകുന്നതും നോമ്പും തമ്മില്‍ ബന്ധമുണ്ട്. അമിത വണ്ണത്തിന്റെ അപകടങ്ങള്‍ ലഘൂകരിക്കുന്നതില്‍ വ്രതത്തിന് വലിയ പങ്കാണുള്ളത്. ശരീരത്തിലെ അസന്തുലിതമായ രാസ പരിണാമത്തിന്റെ ഫമായാണ് അമിത വണ്ണമുണ്ടാകുന്നത്. ഇസ്‌ലാമിലെ വ്രതം, പ്രസ്തുത എല്ലാ കാരണങ്ങളെയും പ്രതിരോധിക്കുന്നതാണ്. ദൈവസ്മരണ, ഖുര്‍ആന്‍ പാരായണം, ആരാധനകള്‍, പ്രാര്‍ത്ഥനകള്‍, സമ്മര്‍ദ്ധങ്ങളിലില്‍ നിന്നുള്ള മോചനം, വികാരങ്ങളുടെ നിയന്ത്രണം തുടങ്ങി ഒരു നോമ്പുകാരനെ പൊതിഞ്ഞു നില്‍ക്കുന്ന ഒരു ആത്മീയാന്തരീക്ഷം നോമ്പുകാരനില്‍ മാനസിക സ്ഥൈര്യം പ്രദാനം ചെയ്യുന്നു. പൊണ്ണത്തടി കുറയ്ക്കുന്നതിന് ഈ മനസ്ഥൈര്യം വളരെ പ്രധാനമാണ്.
ആര്‍ട്ടീരിയോലെറോസിസ്, രക്ത സമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങളെ അകറ്റുന്നതിനും വ്രതാനുഷ്ഠാനം ഒരു നല്ല പ്രതിരോധ നടപടിയാണ്. ജനനേന്ദ്രീയ മൂത്ര നാളീ രോഗങ്ങള്‍ അനുഭവിക്കുന്ന രോഗികളെ നോമ്പ് പ്രതികൂലമായ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍ക്ക് അഭിപ്രായമുണ്ട്. പ്രത്യേകിച്ച് കിഡ്‌നി പ്രവര്‍ത്തന രഹിതമായ രോഗികള്‍ക്ക് നോമ്പനുഷ്ഠിക്കല്‍ കൂടുതല്‍ പ്രയാസങ്ങള്‍ സംഷ്ടിക്കുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ടു തന്നെ അത്തരം രോഗികളോട് നോമ്പെടുക്കരുതെന്നും ധാരാളം വെള്ളം കുടിക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്.
എന്നാല്‍ ഇതിന് വിരുദ്ധമായ ചില ശാസ്ത്രീയ ഗവേഷണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നാതാണ് വസ്തുത. ഈ പഠനം സൂചിപ്പിക്കുന്നത്, നോമ്പെടുക്കുമ്പോള്‍ രക്തത്തില്‍ സോഡിയത്തിന്റെ തോത്  കൂടുമെന്നും, അതുകൊണ്ട് കാല്‍സ്യം പരല്‍രൂപം പ്രാപിക്കുകയും അതിനെ തുടര്‍ന്ന് രക്തത്തില്‍ യൂറിയ വര്‍ദ്ധിക്കുകയും മൂത്ര നാളികളില്‍ ഉണ്ടായേക്കാവുന്ന കാല്‍സ്യത്തിന്റെ അടിഞ്ഞുകൂടല്‍ – അതാണ് മൂത്രത്തില്‍ കല്ലാകുന്നത്- തടയുകയും ചെയ്യുന്നു

.
ആയതിനാല്‍ ഡയാലിസിസ് വിധേയമായിക്കൊണ്ടിരിക്കുന്ന കിഢ്‌നി സംബന്ധമായ രോഗികളെ നോമ്പ് പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തല്‍ ശരിയല്ല. അതുപോലെ തന്നെ, അധിക പ്രമേഹങ്ങള്‍ക്കും ഭീഷണിയല്ല നോമ്പ്. എന്നല്ല പല പ്രമേഹ  രോഗികള്‍ക്കും നോമ്പെടുക്കലാണ് അഭികാമ്യം. മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേകിച്ച് ഗര്‍ഭത്തിന്റെ ആദ്യ ആറു മാസത്തില്‍ നോമ്പെടുക്കുന്നതില്‍ കുഴപ്പമില്ല.
1. ശരീര കലകള്‍ക്കും കോശങ്ങള്‍ക്കുമിടയില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളില്‍ നിന്ന് നോമ്പിലൂടെ ശരീരം സംരക്ഷിക്കപ്പെടുന്നുണ്ട്. പാക്കറ്റില്‍ ലഭിക്കുന്നതും എടുത്തു സൂക്ഷിക്കാവുന്നതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയും ചില മരുന്നുകളിലൂടെയും വിഷവായു ശ്വസിക്കുന്നതിലൂടെയുമൊക്കെയാണ് ഇത് സംഭവിക്കുന്നത്.
2. നോമ്പെടുക്കുമ്പോള്‍ നോമ്പുകാരനുണ്ടാകുന്ന ദാഹത്തിന് പല ഗുണങ്ങളുണ്ട്. ശരീരത്തില്‍ ഊര്‍ജ്ജം നില നിര്‍ത്താനും ഓര്‍മ്മ ശക്തിയും ഗ്രാഹ്യ ശേഷിയും ഉയര്‍ത്താനും ഈ ദാഹാവസ്ഥ കാരണമാകും.
സ്ത്രീ പുരുഷന്‍മാരുടെ ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും നോമ്പിന് നിര്‍ണ്ണായക പങ്കുണ്ട്. യുവ സമൂഹത്തിന്റെ ലൈംഗിക അഭിനിവേശത്തെ ലഘൂകരിക്കാനും നോമ്പ് കാരണമാകും. മാനസികവും ശാരീരികവുമായ ലൈംഗികാഭിനിവേശത്തിന് തടയുന്നതാണ് നോമ്പ്. ഒരു പ്രവാചക വചനത്തിന്റെ ശാസ്ത്രീയ സ്ഥിരീകരണമാണിത്. പ്രവാചകന്‍ (സ) പറഞ്ഞു. ‘അല്ലയോ യുവ സമൂഹമേ.., നിങ്ങളില്‍ ഒരു പെണ്ണിനെ പോറ്റാന്‍ കഴിവുള്ളവര്‍ വിവാഹം കഴിക്കൂ. അതിനു കഴിയാത്തവര്‍ നോമ്പെടുക്കട്ടെ, അവന്റെ ലൈംഗിക മോഹങ്ങള്‍ ലഘൂകരിക്കാന്‍ അതാണ് അവന് ഉത്തമം.’
ദിവസങ്ങളോളം തുടര്‍ച്ചയായി നോമ്പെടുക്കുന്നത് പുരുഷ ഹോര്‍മോണായ ടെസ്‌റ്റോബ്‌സെറോണിന്റെ ഉല്‍പാദനം കുറക്കും. നോമ്പ് തുറന്ന ശേഷം അതിന്റെ ഉല്‍പാദനം വര്‍ധിക്കും.
3. നോമ്പ് വേളയില്‍ ദുര്‍ബലവും, രോഗമുള്ള കോശങ്ങള്‍ മാറി പുതിയ കോശങ്ങള്‍ സൃഷ്ടിക്കപ്പെടും.
4. പലരും കരുതുന്നത് വ്രതം മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണെന്നാണ്. ശരീരത്തിന്റെ ജീവ ചക്ര മെക്കാനിസം ഭക്ഷണമെന്ന ഇന്ധനം കൊണ്ടേ പ്രവര്‍ത്തന ക്ഷമമാകൂ എന്നാണവരുടെ ധാരണ. മൂന്ന് നേരം ഉണ്ടില്ലെങ്കില്‍ ശരീരത്തിന് പ്രവര്‍ത്തനങ്ങള്‍ ആകെ താളം തെറ്റുമെന്ന കണക്കുകൂട്ടലില്‍ നിന്നാണ് അവര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത്. ഇതിന് പ്രായശ്ചിത്തം ചെയ്യാനായി അവര്‍, റമദാനില്‍ രാത്രി വളരെയധികം ഭക്ഷണം കഴിക്കുന്നു. പകലില്‍ കിടന്നുറങ്ങുകയും, ജോലി ചെയ്യാതിരിക്കുകയും ചെയ്യുന്നത് അത്തരക്കാരുടെ പ്രവര്‍ത്തന ക്ഷമത കുറയ്ക്കുന്നു. സ്വാഭാവികമായും അവര്‍ രാത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ തോത് വര്‍ദ്ധിക്കുകയും ചെയ്യുന്നു.

Related Post