ശഹാദതുല്‍ ഹഖ് ഇസ്ലാമിക സമൂഹത്തിന്റെ നിലനില്പിന്നും ഒരു വ്യക്തിയിലെ ഇസ്ലാം നിലനില്ക്കുന്നതിന്നും നമ്മുടെ ജീവിത നിലനില്പ്പിന്നു വായു എതുപോലെയാണോ, അതുപോലെ അനിവാര്യമാണ്.ജീവിതത്തിന്നു വെള്ളംഎത്രമാത്രം ഒഴിച്ച് കൂടനാവാത്തത് പോലെയാണോ അതുപോലെ ഒഴിച്ച് കൂടാനാവാത്തതാണ് നമസ്കാരം. ഇങ്ങനെ നോക്കുമ്പോള്‍ സകാത്ത് വെളിച്ചത്തിന്റെ സ്ഥാനത്തും, നോമ്പ് ഭക്ഷണത്തിന്റെ സ്ഥാനത്തും ഹജ്ജ് വിവാഹത്തിന്റെ സ്ഥാനത്തും നിലകൊള്ളുന്നതായി മനസ്സിലാക്കുവാന്‍ സാധിക്കും.ഹജ്ജും വിവാഹവും ശാരീരികവും സാമ്ബത്തീകവും ആയ ശേഷിയുള്ളവന് ചെയ്യുക എന്ന് പറഞ്ഞാല്‍ അവന് അതിന്നു വേണ്ടി അഥവാ അങ്ങനെ ആയിത്തീരുന്നതിന്നു വേണ്ടി യത്നിക്കണം എന്നാണു . വിവാഹവും അതിലൂടെയുള്ള ലൈംഗിക ബന്ധവും നിലച്ചാല്‍ മനുഷ്യ തലമുറയുടെ തുടര്‍ച്ച നിലക്കും. ഒരു വ്യക്തിയിലെ ഇസ്ലാമും, ഇസ്ലാമിന്റെ സാമൂഹ്യമായ നിലനില്‍പ്പും ഇതേ പോലെ അഞ്ചു കാര്യങ്ങളിലാണ് നിലകൊള്ളുന്നത്. ആഅഞ്ചു കാര്യങ്ങളുടെ ക്രമവുംഅവയുടെ അനുഷ്ടാനത്തിലെ ഫ്രീഖ്വന്സിയും സത്യാ വിശ്വാസി സമൂഹത്തിന്നും ഇസ്ലാമിന്നും ഇടയിലബന്ധത്തിന്റെഫ്രീഖ്വന്സിയെയുംകൂടിസൂചിപ്പിക്കുന്നുണ്ട്.
ഈ അഞ്ചു കാര്യങ്ങള്‍ മാത്രമല്ലനമ്മുടെ ജീവിതം. മറിച്ച്, അവ ജീവിതത്തിന്റെ നിലനില്പ്പിന്നു അനിവാര്യമാണെന്ന് മാത്രം. അപ്പോള്‍ ജീവിതം മറ്റൊന്നാണ്. ഇതേ പോലെ, നമ്മിലെ ഇസ്ലാം നിലനില്‍ക്കുന്നതിന്നു ഒഴിച്ച് കൂടാനാവാത്തതാണ് അഞ്ചു അനുഷ്ടാന കര്‍മങ്ങളും. പക്ഷെ അത് മാത്രമല്ല ഇസ്ലാം. ഇത് തന്നെ നോമ്പും ഇതര അനുഷ്ടാനങ്ങളെ പോലെ തന്നെ സ്വയം ഒരു ലക്ഷ്യമല്ല എന്ന് തെളിയിക്കുന്നു. ജീവിത യാത്രയില്‍ ഇടയ്ക്കിടെ ആവശ്യമായിവരുന്ന ഊര്‍ജ സംഭരണത്തിനു സത്യവിശ്വാസിക്ക് സൃഷ്ടാവായ അള്ളാഹു നിശ്ചയിച്ച നിരവധി ഇന്ധനശാലകളില്‍ ഒന്നാണ് അത്. ജീവിത യാത്ര ഇന്ധന ശാലയില്‍ അവസാനിക്കാനുള്ളതല്ല.ചൈതന്യം കാണാതെ ശില്പത്തില് തളച്ചിടപ്പെടുന്ന അധിക പേരും പലപ്പോഴും യാത്ര മറന്നു ഇന്ധനശാലയില്‍ ജീവിതം കഴിക്കുന്നവരാണ്. നോമ്പ് സ്വയം ഒരു ഒരു ലക്ഷ്യമോ കേവലം പാരത്രിക മോക്ഷംമാത്രം ലക്ഷ്യം വെക്കുന്നതോആയിരുന്നെങ്കിൽ അതിന്നു ശേഷം പെരുന്നാള്‍ വേണ്ടി വരില്ലായിരുന്നു. ഹജ്ജ് സ്വയംഒരു ലക്ഷ്യമായിരുന്നെങ്കില് അതിന്നു ശേഷവും ഒരു പെരുന്നാള്‍ ആവശ്യ മില്ലാത്തത് പോലെ. ജീവിതത്തെ സംബന്ധിച്ച വ്യതിരിക്തമായ ഒരു സന്ദേശം ഇത് ഉള്‍കൊള്ളുന്നുണ്ട്. വിജയത്തിനു ഇസ്ലാം കുറുക്കു വഴികള്‍ അന്ഗീകരിക്കുന്നില്ല. കഷ്ടപ്പടിന്നു ശേഷമുള്ള കീരീട ധാരണമാണ് നോമ്ബിന്നു ശേഷമുള്ളപെരുന്നാള്. അതെപ്രയത്നത്തിന്നുശേഷമുള്ളപ്രതിഫലം. പരിശ്രമാത്തിന്നുശേഷമുള്ളവിജയം. കഠിനാദ്ദ്വാനത്തിന്നു ശേഷമുള്ള ആസ്വാദനം. ഇത് തന്നെയാണ് ഹജ്ജിനു ശേഷമുള്ള പെര്ന്നളിലും നാം കാണുന്നത്. രണ്ടു പെരുന്നാളുകളുംഭൌതികവിജയത്തെകൂടിയാണ് പ്രതീകവല്കരിക്കുന്നത്.
നോമ്പും ഹജ്ജും ഉള്പടെയുള്ള എല്ലാ അനുഷ്ടാനങ്ങളും ലക്ഷ്യത്തിലേക്കുള്ള നിശ്ചയദാര്ട്യ ത്തിന്റെ മാര്‍ഗങ്ങളാണ്.
ഇവ രന്ടിന്നും അതിന്റേതായ ചരിത്രപരതയുണ്ട്.അതിന്റെ ചരിത്രപരതയെ വര്തമാനത്തില്നിന്നും ഇസ്ലാം വേറിട്ട് കാണുന്നില്ല.വേരിന്റെ ആഴവും മരത്തിന്റെ വളര്‍ച്ചക്കും തമ്മില്‍ ബന്ധമുണ്ട്.മാത്രവുമല്ല വേരില്‍നിന്നും വേര്പെടുത്തപ്പെട്ടാല് മരത്തിനു നിലനില്പില്ല.അതുകൊണ്ട് തന്നെ ഇസ്ലാമിന്നു അതിന്റെ പൂര്‍വകാല ചരിത്രം വെറും കഥ പറച്ചിലിന്റെ പ്രമേയം മാത്രമല്ല. അത് അതിന്റെ ചരിത്രത്തെ വര്‍ത്തമാന കാലത്തില്‍നിന്നും വേര്‍പെടുത്തി കാണുന്നുമില്ല. ഇസ്ലാം മിത്തുകളില്‍ അഭിരമിച്ചു കഴിയുന്ന മതവുമല്ല. അതുകൊണ്ടാണ്,ഇസ്ലാംചരിത്രസംഭവങ്ങളെകേവല പഴം പുരാണങ്ങളുടെ ഒര്മാപ്പെടുത്തലായി മാത്രം കാണാതെ അതിനെ ദൈനം ദിനാ അനുഭവമാക്കി അതിന്റെഅനുയായികളെ സ്പുടം ചെയ്തെടുക്കുന്നത്.
ഹാജരയുടെ വെള്ളം തേടിയുള്ള ഓട്ട ത്തെ വെറുതെ ഓര്‍മിപ്പിച്ചു മതിയാക്കാതെ ഇസ്ലാം നിരന്തര അദ്വാനത്തിന്റെയും അന്വേഷണത്തിന്റെയും പ്രതീകങ്ങലാക്കി നിലനിര്‍ത്തി ഇസ്ലാം അതിന്റെ അനു യായി കളെ കൊണ്ട് ചെയ്യിക്കുന്നത് അതുകൊണ്ടാണ്. ഇബ്രാഹിമിന്റെ ബലി, മുസ്ലിം കളുടെ ഹജ്ജില്‍ സേവനത്തിന്റെയും, സമര്പനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായിക്കൊണ്ട് ഭാഗമായതും അങ്ങനെയാണ്.ഇബ്രഹിമിന്റെയും ഇഷ്മായീളിന്റെയും പ്രദക്ഷിണം ഹജ്ജിന്റെയും ഉമ്രയുടെയും ഒഴിച്ചുകൂടാനാവാത്ത ഘടകമായതും അങ്ങനെ തന്നെ.ഇബ്രാഹിം പിശാചിനെതിരെ നടത്തിയ ഏറു സകലമാന പൈശാചിക ശക്തികള്‍ക്കും എതിരെയുള്ള നിരന്തര സമരത്തിന്റെ പ്രതീകമാക്കി ഹജ്ജില്‍ അനുഷ്ടിക്കുന്നതും ചരിത്രത്തെ വര്‍ത്തമാനകാല അനുഭവമാക്കുന്ന പ്രക്രിയയാക്കി സമൂഹത്തെ ആദര്ശാധിഷ്ടിതമായി രൂപപ്പെടുത്തുന്നതിന്റെ മികച്ച മാതിര്കയാണ് .
നോമ്പ് കാലത്തും അല്ലാത്തപ്പോഴുമുള്ള ഖുര്‍ആന്‍ പാരായണം ജിബ്രീല്‍ നബിക്ക് പാരായണം ചെയ്തു കൊടുത്തതിന്റെ വര്‍ത്തമാനകാല അനുഭവം കൂടിയാണ്.ഖുര്‍ആന്‍ അവതീര്‍ണമായതിനെ അനുഭവിച്ചറിയുന്ന അവാച്യമായഅനുഭൂതി കൂടിയാണ് റമദാനിലെ നോമ്പ്.ആദ്യമായി ഖുര്‍ആന്‍ അവതീര്‍ണമായ ലൈലത്തുല്ഖാദ്ര് ആവര്‍ത്തിച്ചുവരുന്ന രാവായതും അതിന്നുഒരിക്കലുംഅവസാനിക്കാത്ത ആയിരം മാസങ്ങളുടെ പുണ്യം കൂടി കല്പിച്ചതും ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ആ രാവിനെ നമ്മുടെ വര്‍ത്തമാന കാല അനുഭവമാക്കുവാന്‍ കൂടി തന്നെയാണ്