ഇന്സുറന്‍സും ബാങ്കിങ്ങും

Originally posted 2016-12-21 11:52:47.

തകാഫുല്‍ , ഇന്സുര്‍ന്സ്& ബാങ്കിംഗ്

islamic-banking

ഇസ്ലാമിക്‌ ബാങ്കിംഗ് ആന്‍ഡ്‌ ഇന്സുറന്സ്

 മനുഷ്യജീവിതത്തിലെ എല്ലാ വ്യവഹാരങ്ങളും തന്നെ അനിശ്ചിതത്ത്വ ങ്ങ ളും ദുരന്തഭീഷണികളും അഭിമുഖീകരിക്കുന്നവ യാണ്. അതിനാല്‍ അത്ത രം പ്രവൃത്തികളിലും ഇട പാടുകളിലുംഏര്‍പ്പെ ടന്നതി ന്റെ അപകടക രമായ പരിണതി ഒറ്റയ് ക്ക് വഹിക്കു ന്നതിനു പകരം ഒരു കൂട്ടായ്മ അതേറ്റെടുക്കുന്ന ഇന്ന ത്തെ ഇന്‍ഷുറന്‍സിന്റെ പ്രാക്തനരൂപം ബി.സി. 215 കള്‍ക്ക് മുമ്പുണ്ടാ യിരുന്നു. പരസ്പരം ഉറപ്പുകൊടുക്കുക’, ‘സംയുക്ത ഉറപ്പ്’ എന്നീ അര്‍ഥങ്ങളില്‍ അറിയപ്പെടുന്ന തകാഫുല്‍ (ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്) യഥാര്‍ഥത്തില്‍ ഒരു സമൂഹം അന്യോന്യം ഉത്തരവാദിത്വങ്ങള്‍ പങ്കുവെക്കുന്ന നഷ്ടപരിഹാരതത്ത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

അറബ് ഗോത്രങ്ങളിലെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന അതിക്രമങ്ങളില്‍ ഇരയാക്കപ്പെടുന്ന അന്യഗോത്രക്കാരന്റെ അനന്തരാവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സമാഹരിക്കപ്പെടുന്ന ഫണ്ടിന്റെ മാതൃകയെ അനുകരിച്ചാണ് തകാഫുല്‍ വളര്‍ന്നുവന്നിട്ടുള്ളത്. അത് പിന്നീട് തികഞ്ഞ അനിശ്ചിതത്വം അഭിമുഖീകരിക്കുന്ന സമുദ്രമാര്‍ഗ വ്യാപാരം പോലുള്ള നിരവധി മേഖലകളിലേക്കും കടന്നുചെന്നു.
ആധുനിക സാമ്പ്രദായികഇന്‍ഷുറന്‍സില്‍ ഇന്‍ഷുറന്‍സ് കമ്പനി പോളിസികള്‍ വില്‍ക്കുന്നു. അതില്‍നിന്നുള്ള ലാഭവിഹിതം പോളിസിയെടുക്കുകപോലുംചെയ്യാത്ത ഓഹരിയുടമകള്‍ക്ക് നല്‍കുകയുംചെയ്യുന്നു. അതിനാല്‍ പോളിസി ഉടമകളും ഓഹരിയുടമകളും തമ്മില്‍ യാതൊരു ബന്ധവുമില്ല. പോളിസി ഉടമകള്‍ക്ക് തിരികെലഭിക്കുന്ന തുക അവരുടെ നഷ്ടങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടുമ്പോള്‍ ഓഹരിയുടമകള്‍ക്ക് തങ്ങളുടെ ലാഭവിഹിതം മുടങ്ങാതെ കിട്ടിക്കൊണ്ടിരിക്കും.

നഷ്ടത്തില്‍നിന്നുള്ള പരിരക്ഷ ഉറപ്പുനല്‍കുന്ന തകാഫുല്‍ ആണ് ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്. ഇതില്‍ ഇന്‍ഷുറന്‍സ് ഫണ്ടിന്റെയും അതിന്റെ വിനിമയപ്രക്രിയകളുടെയും ഉടമസ്ഥത പോളിസി എടുത്തവര്‍ക്കായിരിക്കും. പരസ്പരസഹകരണം, സഹായം, ഉത്തരവാദിത്വത്തിലുള്ള പങ്കാളിത്തം, സഹകരണസ്വഭാവത്തിലുള്ള നഷ്ടപരിഹാരം, പൊതുതാല്‍പര്യം, ഐക്യദാര്‍ഢ്യം എന്നിവയേ ഇസ്‌ലാമികഇന്‍ഷുറന്‍സിന്റെ അടിസ്ഥാനമാകാന്‍ പാടുള്ളൂ എന്ന് കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
തകാഫുലില്‍ ഇന്‍ഷുറന്‍സ് കമ്പനിക്കാരെപ്പോലെ തന്നെ പോളിസിയുടമകളും ഒരേ പോലെ നിക്ഷേപകരാണ്. ഇന്‍ഷുറന്‍സ് നിക്ഷേപഫണ്ടിലെ ലാഭനഷ്ടങ്ങള്‍ പോളിസിയുടമകള്‍ കമ്പനിയുമായി പങ്കുവെക്കുന്നു. ലാഭം കമ്പനി ഒരിക്കലും ഉറപ്പുനല്‍കുകയില്ല. ഉറപ്പായ ലാഭവാഗ്ദാനം എന്നത് പലിശയുടെ വകഭേദമാണ് എന്നതാണതിന് കാരണം.

ശരീഅത്തിന്റെ നിയമചട്ടക്കൂടില്‍ നിന്നുകൊണ്ടുള്ള തകാഫുല്‍ (ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്) ഒരു സമൂഹത്തില്‍ നഷ്ടപരിഹാരവും ഉത്തരവാദിത്വവും പങ്കുവെക്കുന്നതിനാല്‍ മുസ്‌ലിംപണ്ഡിതന്‍മാര്‍ അതിനെ അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇസ്‌ലാമികരാഷ്ട്രങ്ങളില്‍ തകാഫുല്‍ ഇപ്പോള്‍ വ്യാപകമാണ്.

പലിശരഹിത ബാങ്കിങ്ങിന് റിസര്‍വ് ബാങ്ക് സമര്‍പ്പിക്കുന്ന ഒമ്പത് മാതൃകകള്‍

രാജ്യത്ത് പലിശരഹിത ബാങ്കിങ് സമ്പ്രദായത്തിന് തുടക്കമിടണമെന്ന് ശിപാര്‍ശ ചെയ്ത റിസര്‍വ് ബാങ്ക് അതിനായി ഒമ്പത് മാതൃകകള്‍ ബാങ്കുകള്‍ക്ക് സമര്‍പ്പിച്ചു. പലിശരഹിത അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നവരുമായി ബാങ്കുകള്‍ ഉണ്ടാക്കുന്ന കരാറിന് ലോകവ്യാപകമായി അടിസ്ഥാനമാക്കുന്ന മാതൃകകളാണ് ഇവയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ഇടക്കാല സാമ്പത്തിക നടപടികള്‍ക്കായുള്ള ദീപക് മൊഹന്തി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണിവയുള്ളത്.

മുശാറക, മുദാറബ, മുറാബഹ, ഇജാറ, ഇസ്തിസ്  ന, സുകൂക്, വക്കാല, വദീഅ, ഖര്‍ദ് ഹസന്‍ എന്നിവയാണ് പലിശരഹിത ബാങ്കിങ്ങിനായി പരിഗണനക്കുവെച്ച മാതൃകകള്‍. ബാങ്കും ഉപഭോക്താവും ചേര്‍ന്നുള്ള ഓഹരി പങ്കാളിത്വത്തിന്റെ രീതിയാണ് റിസര്‍വ് ബാങ്ക് ഒന്നാമതായി പറഞ്ഞ മുശാറക. ബാങ്കും ഉപഭോക്താവും ചേര്‍ന്ന് പണമായോ വസ്തുവഹകളായോ നിക്ഷേപിക്കുന്ന പങ്കാളിത്ത ഉടമ്പടിയാണിത്. അതിന്റെ ലാഭവും നഷ്ടവും ബാങ്കും നിക്ഷേപകനും തങ്ങള്‍ തമ്മിലുണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ പങ്കുവെക്കും.

ഒരു പങ്കാളി മൂലധനം നല്‍കുകയും മറ്റൊരു പങ്കാളി അധ്വാനവും വൈദഗ്ധ്യവും വിനിയോഗിക്കുകയും ചെയ്യുന്ന പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ധന ഇടപാടാണ് മുദാറബ. തനിക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാനുള്ള പണം കണ്ടത്തൊന്‍ ബാങ്കിനെ ഒരു ഇടപാടുകാരന്‍ സമീപിക്കുന്നതാണ് മുറാബഹ. ഇതുപ്രകാരം ബാങ്ക് മൊത്തം വിലകൊടുത്ത് വാങ്ങി ഇടപാടുകാരന് സാധനം കൈമാറും. അതിന്റെ വിലയേക്കാള്‍ കുറച്ച് തുക കൂടുതല്‍ കണക്കാക്കി തവണകളായി തിരിച്ചടക്കാന്‍ ബാങ്ക് സൗകര്യമൊരുക്കും.   ഇടപാടുകാരന് ആവശ്യമുള്ള വസ്തുവോ ഉപകരണമോ ബാങ്ക് വാങ്ങി വാടകക്ക് നല്‍കുകയാണ് ഇജാറ. ആവശ്യമായ ഒരു ഉല്‍പന്നം നിശ്ചിത വിലയ്ക്ക് നിശ്ചിത കാലയളവില്‍ ഉണ്ടാക്കി നല്‍കുന്നതാണ് ഇസ്തിസ്‌ന. അതിന്റെ വില  തവണകളായോ അല്ലെങ്കില്‍ ഒരു ഭാഗം അഡ്വാന്‍സായും ബാക്കി ഉല്‍പന്നം നല്‍കുന്ന സമയത്തും നല്‍കാം.

പ്രത്യക്ഷമായ വസ്തുക്കളുടെ പിന്‍ബലമുള്ള ശരീഅത്തിന് ഇണങ്ങുന്ന സെക്യൂരിറ്റികളുടെ ഇടപാടാണ് സുകൂക്. ശരീഅത്തിന് അനുയോജ്യമായ പദ്ധതികളില്‍ നിക്ഷേപിക്കാനായി ബാങ്കിന് പണം നല്‍കുകയാണ് വകാല. നിക്ഷേപിക്കാനുള്ള പദ്ധതികളും സ്വത്തുക്കളും നിര്‍ദേശിക്കുന്ന ഏജന്റിന്റെ റോളാണ് ഇതില്‍ ബാങ്കിനുള്ളത്. ധനം സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ബാങ്കിനെ ഏല്‍പിക്കുകയാണ് വദീഅ. ശരീഅത്തിന് അനുയോജ്യമായ ഏതാവശ്യത്തിനും ബാങ്കിന് ആ ധനം വിനിയോഗിക്കാം. അതിന് പകരമായി തങ്ങളുടെ വിവേചനാധികാരത്തില്‍ ഒരു പ്രീമിയം നിക്ഷേപകന് ബാങ്ക് നല്‍കും. ഉദ്ദേശ്യശുദ്ധിയോടെ ബാങ്ക് വായ്പ നല്‍കുന്ന രീതിയാണ് ഖര്‍ദ് ഹസന്‍. ആ വായ്പക്ക് ബാങ്ക് ഒരു സര്‍വിസ് ചാര്‍ജ് ഈടാക്കുമെന്നും റിസര്‍വ് ബാങ്ക് സമിതിയുടെ റിപ്പോര്‍ട്ട് വിശദീകരിച്ചു.

Related Post