എന്താണ് വ്രതം

Originally posted 2015-06-21 23:40:32.

ഇസ്ലാമിലെ വ്രതം.

fasting

എന്താണ് വ്രതം

ഇനി നാം ചിന്തിക്കേണ്ടത് തഖ്വ ആർജിക്കുവാൻ വേണ്ടി നിശ്ചയിക്കപ്പെട്ട വ്രതം എന്താണെന്നാണ്. മാത്രവുമല്ല, നാം ഈ പരമ്പരയുടെ തുടക്കത്തിൽ വ്യക്തമാക്കിയത് പോലെ, യഥാർത്ഥത്തിൽ വ്രതം എന്ന മാർഗം തഖ്വ എന്ന ലക്ഷ്യത്തോട് പൂരകമാണോ എന്നും ആ ലക്ഷ്യം നേടാൻ സഹായകം തന്നെയാണോ. എന്നുമാണ്. വ്രതം എന്നതിന്നു അറബിയിൽ പറയുക “സൌം ” എന്നാണു. അതിന്റെ ക്രിയാ രൂപം “സാമ” എന്നുമാണ്. “സാമ ” എന്നാ വാക്കിന്റെ അർഥം “പിടിച്ചു നിർത്തി” സ്വയം വിട്ടു നിന്നു എന്നാണു. സ്വയം വിട്ടു നിൽക്കുക എന്നത് സ്വന്തത്തിൽ പുലർത്തുന്ന നിയന്ത്രണ മായതുകൊണ്ട് ആത്മ നിയന്ത്രണം പുലർത്തുക എന്നും ഈ പദത്തിനു അർഥം ഉണ്ടായി.

ചുരുക്കത്തിൽ നമ്മുടെ മനസ്സാകുന്ന കുതിരയെ പിടിച്ചു നിർത്തുന്ന പണിയാണ് നോമ്പ് എന്നർത്ഥം .വിശുദ്ധ ഖുർആൻ ഈസാ നബിയുടെ പതിവ്രതയായ മാതാവിന്നു നേരെ ജൂതന്മാർ വ്യഭിചാരാരോപണം ഉന്നയിച്ചപ്പോൾ , ഇത്രയും വലിയ പ്രകോപനത്തെ പ്രതിരോധിക്കുവാൻ മറിയം ബീവിക്ക് അല്ലാഹു നിശ്ചയിച്ചു കൊടുത്ത മൌന വ്രതത്തെ സൂചിപ്പിക്കുവാനും ഉപയോഗിച്ചത് “സൌം ” എന്ന വാക്കു തന്നെയാണ് .

അതായത് ഇത്തരം ആരോപണങ്ങൾ കേൾക്കുമ്പോൾ ആരിലും ഉണ്ടായി പ്പോകുന്ന ആയിരം നാവുകൊണ്ട് ഏറ്റവും ഉറക്കെ ഒന്നിച്ചൊച്ച വെച്ചു കൊണ്ട് പ്രതികരിക്കുവാനുള്ള പ്രവണതയെ അതി ശക്തമായി നിയന്ത്രിക്കുവാനും എന്നിട്ട് സംസാരിക്കുന്നതിൽ നിന്ന് പോലും വിട്ടു നിൽക്കുവാനും മറിയം ബീവി കാണിച്ച ഇച്ഛാ ശക്തിയാണ് ഖുറാൻ പറഞ്ഞ മറിയം ബീവി അനുഷ്ടിച്ചതായി വിശേഷിപ്പിച്ച മൌന വ്രതം.
അപ്പോൾ വ്രതം എന്നത് ഭാഷയിലും പ്രയോഗത്തിലും അനുഷ്ടാനത്തിലും ആത്മ നിയന്ത്രണത്തിന്നു വേണ്ടിയുള്ള പരിശീലനമാണ്. ഈ ആത്മ നിയന്ത്രണം ജീവിതത്തിൽ സൂക്ഷ്മതയും ജാഗ്രതയുമുള്ള വരാകുവാൻ വേണ്ടിയുള്ളതാണ്. ആത്മ നിയന്ത്രണം ഇല്ലാതെയുള്ള ജീവിതത്തിന്റെ ചെലവു ജീവിതം തന്നെയായിരിക്കും. ജീവിതത്തിൽ പ്രകോപനങ്ങളും പ്രലോഭനങ്ങളും ഉണ്ടാവും. അന്നപാനീയങ്ങളും സുഖ സൌകര്യങ്ങളും മനുഷ്യനെ പ്രലോഭിപ്പി ക്കും. ലഭിക്കുവാനിരിക്കുന്ന ഭൌതിക നേട്ടങ്ങൾ മനുഷ്യനെ നുണ പറയുവാനും കള്ളം ചെയ്യുവാനും പ്രേരിപ്പിക്കും.

അതുകൊണ്ട് തന്നെ യാണ് : “കള്ളം പറയുന്നതും കള്ളം ചെയ്യുന്നതും ഒഴിവാക്കാത്തവൻ പട്ടിണി കിടക്കേ ണ്ടതിൻറെ ആവശ്യകത പടച്ചവനില്ല” എന്ന് പ്രവാചകൻ പറഞ്ഞത്.. ഭിന്ന രൂപ വേശങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ശത്രുക്കൾ പല രൂപത്തിലും വലുപ്പത്തിലുമുള്ള ചതിക്കുഴികളിൽ വീഴത്തുന്നതിന്നു ബഹു മുഖ തന്ത്രങ്ങൾ ആവിഷ്കരിക്കും. ഇതിൽ മിക്കവയും പ്രകോപനത്തിന്റെതായിരിക്കും. അപ്പോൾ “ഞാൻ നോമ്പ് കാരനാണെന്നു പറഞ്ഞു” ഒഴിഞ്ഞു മാറുവാൻ പ്രവാചകൻ പഠിപ്പിച്ചത് അതുകൊണ്ടാണ്.

ചുരുക്കത്തിൽ വെറും അന്നപാനീയങ്ങല്ക്ക് മാത്രമുള്ള നിയന്ത്രണ മല്ല വ്രതം. മറിച്ചു , നമ്മുടെ സർവ ഇന്ദ്രിയങ്ങളെയും മനസ്സിനെയും നിയന്ത്രിച്ചു , അവയുടെ അടിമയാകുന്നതിന്നു പകരം അല്ലാഹുവിന്റെ മാത്രം അടിമയായിക്കൊണ്ട്, അവയെ അല്ലാഹുവിന്റെ ഹിതത്തിനനുസരിച്ചു വിധേയപ്പെടുത്തുന്നതി ന്നുവേണ്ടിയുള്ള ഓരോ വര്ഷത്തിലും ആവര്ത്തിച്ചു വരുന്ന ഒരു മാസത്തെ അതി തീവ്ര പരിശീലന ക്കള രിയാണ് ഇസ്ലാമിലെ വ്രതം.

Related Post