IOS APP

നോമ്പിന്റെ ലക്ഷ്യം

നോമ്പിന്റെ ലക്ഷ്യം

നിരന്തരമായി ഉണർത്തുന്നു. പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യന്റെ സൃഷ്ടിക്കു പിന്നിലും ലക്ഷ്യമുണ്ട്. മനുഷ്യനിലെ ഓരോ അവയവത്തിന്നും അവനിൽ പ്രവർത്തിക്കുന്ന ഓരോ കോശ ത്തിന്നും ഒരു ധർമം നിർ വഹിക്കുവാനുണ്ട്. അതുകൊണ്ട് തന്നെ സ്വാഭാവികമായും മനുഷ്യൻ ചെയ്യുന്ന എല്ലാ കർമങ്ങൾക്ക് പിന്നി ലും ലക്ഷ്യമുണ്ടാവണമെന്നു വിശുദ്ധ ഖുറാൻ ആവശ്യപ്പെടുന്നു. അവൻ അവന്റെ കര്മങ്ങൾക്കൊണ്ട് ലക്ഷ്യം വെക്കുന്നതെന്താണോ അതിനനുസരിച്ചാണ് ഫലം ഉണ്ടാവുക എന്നും ഖുറാൻ ഉണര്ത്തുന്നുണ്ട്. കർമവും ലക്ഷ്യവും പരസ്പര പൂരകമായിരിക്കണം. എന്തെങ്കിലും ഒരു കർമം ചെയ്തു അതുകൊണ്ട് നേടുവാൻ സാധിക്കാത്ത ലക്ഷ്യം വെക്കുക എന്നത് അര്ത ശൂന്യമാണ്. ആയതിനാൽ ലക്ഷ്യ സാക്ഷാൽ കാരത്തിനു സഹായകമാവുന്ന കർമ മായിരിക്കണം ചെയ്യുന്നത് എന്നും വിശുദ്ധ ഖുർആൻ നിഷ്കര്ഷിക്കുന്നുണ്ട്.

അള്ളാഹു സ്ഥൂലമായ അർത്ഥത്തിൽ മനുഷ്യ സൃഷ്ടിക്കും സൂക്ഷ്മ തലത്തിൽ അവന്റെ കർമങ്ങൾക്കും ദ്വിമാന സ്വഭാവത്തിലെ ലക്ഷ്യമാണ് നിശ്ചയിച്ചിട്ടുള്ളത്. ഏതൊരു കര്മത്തിന്റെയും ആത്യന്തിക ലക്ഷ്യം പരലോക മോക്ഷം ആയിരിക്കണം. അതോടപ്പം തന്നെ ഏതൊരു കർമത്തിന്നും ആ കര്മം ചെയ്യുന്നവനെയും അവൻ ജീവിക്കുന്ന പരിസരത്തെയും സമൂഹത്തെയും ലോകത്തേയും ക്രിയാത്മകവും നിര്മാണാത്മകവുമായ രൂപത്തിൽ സ്വാധീനിക്കുന്ന ഒരു ഭൌതിക ലക്ഷ്യവും ഉണ്ടാകണം. ഇഹ ലോകത്ത് അത് സാക്ഷാൽക്കരിക്കാനാവണം നാം ഒരോ കർമവും ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോഴേ പരലോകത്ത് അത് പ്രതിഫലാർഹമാകുകയു ള്ളൂ .. അതുകൊണ്ട് തന്നെ ഒരു കർമവും അത് സ്വയം തന്നെ ലക്ഷ്യമാകാവതല്ല. ഇത് റമദാൻ മാസത്തിലെ നോമ്ബിന്നും ബാധ കമാണ്.

സ്വാഭാവികമായും നോമ്പ് സ്വയം തന്നെ ഒരു ലക്ഷ്യമല്ല. മറിചു, നമ്മുടെ ഭൌതിക ജീവിതത്തിലെ മറ്റൊരു ഉദാത്തമായ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിന്നും പരലോക മോക്ഷം ലഭിക്കുന്നതിന്നും വേണ്ടി അല്ലാഹു നിശ്ചയിച്ച പ്രധാന മാർഗങ്ങളിൽ ഒന്ന് മാത്രമാണ്. നോമ്പ് കൊണ്ട് ഭൌതിക ജീവിതത്തിൽ നാം സാക്ഷാൽക്കരിക്കണ മെന്നു അല്ലാഹു ഉദ്ദേശിച്ച ലക്ഷ്യമാണ് തഖ്വ എന്നത്.

ഈ തഖവാ നേടുവാൻ സഹായകമാകുന്നില്ലെങ്കിൽ, റമദാൻ മാസത്തിലെ നോമ്പ് വെറും വിശപ്പും പട്ടിണിയും മാത്രമാണ്. ഒരു കാര്യം സാക്ഷാൽക്കരിക്കണമെങ്കിൽ ആദ്യം അത് എന്താണെന്ന് അറിയണം. അതു കൊണ്ട് തന്നെ, നോമ്പിൻറെ ലക്ഷ്യമായി നിശ്ചയിക്കപ്പെട്ട തഖ്വ എന്താണെന്ന് നമ്മുക്ക് പരിശോധിക്കാം.

ശരീഅത്തും സിവില്‍ നിയമങ്ങളും

പൊതുവ്യവസ്ഥയില്‍ ഇസ്‌ലാമിക ശരീഅത്ത് ഇടപെടുന്നതിന്റെ പരിധി എത്രയാണെന്ന് പ്രധാനമായും ഉയര്‍ന്ന് വരുന്ന ഒരു ചോദ്യമാണ്. അതിന്റെ എല്ലാ വിശദാംശങ്ങളിലും ശരീഅത്ത് ഇടപെടുന്നുണ്ട? ഇവിടെ ശരീഅത്ത് എന്നത് അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്ത ഗവേഷണങ്ങളും ഉള്‍ക്കൊള്ളുന്ന കര്‍മശാസ്ത്രത്തിന്റെ വിശദാംശങ്ങളുമാണ് എന്ന തെറ്റിധാരണയില്‍ നിന്നാണ് മുകളില്‍ പറഞ്ഞ വേവലാതികളും ആവശ്യങ്ങളും ഉയര്‍ന്ന് വരുന്നത്.

മനുഷ്യ ജീവിതത്തിന്റെ സൂക്ഷ്മമായ വശങ്ങളില്‍ വരെ വിധി പറയുന്ന കര്‍മശാസ്ത്രത്തെ ശരീഅത്തായി തെറ്റിധരിച്ചതു കൊണ്ടാണ് ശരീഅത്തിനെ പൊതുവ്യവസ്ഥയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ ഇസ്‌ലാമിക ശരീഅത്ത് ഖുര്‍ആനും സുന്നത്തുമാണ്. അതില്‍ മനുഷ്യന് കൈകടത്താനോ മാറ്റത്തിരുത്തലുകള്‍ വരുത്താനോ അനുവാദമില്ല. അതില്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ മാത്രമാണുള്ളത്.

പ്രസ്തുത നിയമങ്ങള്‍ ജീവിതത്തിന്റെ വിശദാംശങ്ങളില്‍ വിധി പറയുന്നില്ല. മറിച്ച് പൊതുഅടിസ്ഥാനങ്ങളും ലക്ഷ്യങ്ങളും, നീതി, സാഹോദര്യം, സ്വാതന്ത്ര്യം, സഹകരണം തുടങ്ങിയിട്ടുള്ള പൊതുവായ ആശയങ്ങളാണുള്ളത്. കൂടുതല്‍ വിശദീകരണം അര്‍ഹിക്കുന്ന ഒന്നാണിത്

ഇന്ന് ചില മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ഭരണഘടനയില്‍ നിന്ന് ഇസ്‌ലാമിക ശരീഅത്തിനെ നീക്കാനുള്ള മുറവിളികള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഇസ്‌ലാമിക ശരീഅത്ത് സിവിലിറ്റിക് എതിരാണ് എന്നാണ് അവര്‍ വാദിക്കുന്നത്. ശരീഅത്ത് നിയമങ്ങളും സിവില്‍ നിയമങ്ങളും ഏറ്റുമുട്ടുമ്പോള്‍ സിവില്‍ നിയമങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നവരാണവര്‍.
 

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.