മനുഷ്യ മനസ്സുകളിലെ നന്മയുടെ വശത്തെ നാം പരതുമ്പോള്‍ ആദ്യ നോട്ടത്തില്‍ നാം കണ്ടിട്ടില്ലാത്ത ഒരുപാട് നന്മകള്‍ നമുക്കവിടെ കാണാം. ഞാന്‍ പരിശോധിച്ച് നോക്കിയിട്ടുള്ള കാര്യമാണത്. നിരവധി ആളുകളില്‍ പരീക്ഷിച്ചു. പ്രഥമ ദൃഷ്ട്യാ തെമ്മാടികളും അധമവികാരങ്ങള്‍ക്കുടമയുമാണെന്ന് തോന്നുന്നവരില്‍ വരെ ഞാനത് പരീക്ഷിച്ചു നോക്കി.
അവരുടെ തെറ്റുകള്‍ക്കും അബദ്ധങ്ങള്‍ക്കും പകരം അല്‍പം അനുകമ്പ, ആത്മാര്‍ഥമായ സ്‌നേഹം, അവരുടെ വികാരങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും നല്‍കുന്ന കൃത്രിമമല്ലാത്ത പരിഗണന… തുടങ്ങിയവയിലൂടെ അവരുടെ ഉള്ളിലുള്ള നന്മയുടെ ഉറവ പൊട്ടുന്നത് നിങ്ങള്‍ക്ക് കാണാം. നിങ്ങള്‍ അല്‍പം അവര്‍ക്ക് നല്‍കിയതിന് പകരമായി അവരുടെ സ്‌നേഹവും ഇഷ്ടവും വിശ്വാസവും അപ്പോഴവര്‍ നിങ്ങള്‍ക്ക് നല്‍കും. ആത്മാര്‍ഥമായും സത്യസന്ധമായും നിങ്ങളവര്‍ക്ക് നല്‍കുമ്പോഴാണത് കാണാനാവുക.
നാം പലപ്പോഴും കരുതുന്നത്രയൊന്നും മനുഷ്യ മനസ്സില്‍ ആണ്ടിറങ്ങി കിടക്കുന്ന ഒന്നല്ല തിന്മ. നിലനില്‍പിനായുള്ള ജീവിത പോരാട്ടത്തില്‍ നിങ്ങള്‍ കാണുന്ന പരുക്കന്‍ പുറംതോടില്‍ മാത്രമാണ് അതുള്ളത്. അവര്‍ക്ക് സുരക്ഷിതബോധമുണ്ടായാല്‍ ആ കട്ടിയുള്ള തോട് പിളര്‍ന്ന് അതിനുള്ളിലെ മധുരവും രുചിയുമുള്ള ഫലം പുറത്തുവരും. അരികില്‍ നിന്ന് നിര്‍ഭയത്വമേകി, അവന്റെ സ്‌നേഹത്തെ വിശ്വാസത്തിലെടുത്ത്, അവരുടെ പോരാട്ടത്തിലും വേദനകളിലും ആത്മാര്‍ഥമായ അനുകമ്പ കാണിച്ച്, അല്‍പം ഹൃദയ വിശാലത കാണിക്കാനാവുന്നവര്‍ക്ക് മാത്രമേ ആ മധുരമുള്ള ഫലം കണ്ടെത്താനാവൂ. പലരും കരുതുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഈ മാര്‍ഗങ്ങളിലൂടെ അത് സാധ്യമാകുമെന്ന് എനിക്ക് ഉറപ്പുനല്‍കാനാവും. കേവലം സ്വപ്നങ്ങളോ വ്യാമോഹങ്ങളോ ആയിട്ടുള്ള വെറു വര്‍ത്തമാനം പറയുകയല്ല, ഞാന്‍ സ്വയം പരീക്ഷിച്ച് തിരിച്ചറിഞ്ഞിട്ടുള്ള കാര്യമാണത്.
(സലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദ് ക്രോഡീകരിച്ച് പുറത്തിറിക്കിയ സയ്യിദ് ഖുതുബിന്റെ ‘അഫ്‌റാഹു റൂഹ്’ എന്ന പുസ്തകത്തില്‍ നിന്നും)
ആവര്‍ത്തനം