ആരാധന എന്നത് മനുഷ്യനില്‍ കുടികൊള്ളുന്ന വിവിധ വികാരങ്ങളിലൊന്നാണ്. ആദര വ്, ബഹുമാനം, സ്‌നേഹം, കാരുണ്യം, പ്രേമം തുടങ്ങി വേറെയും പല വികാരങ്ങ ളുമു ണ്ട്. മനുഷ്യന്‍ മറ്റുള്ളവരോട് തന്റെ ഈ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് സ്ഥാനം, പദവി, ബന്ധം എന്നിവയുടെ സ്വഭാവമനുസരിച്ചാണ്.
കുട്ടികളോട് കാരുണ്യം, മാതാപിതാക്കളോട് സ്‌നേഹം, ഭാര്യയോട് പ്രേമം, അധ്യാപക നോട് ബഹുമാനം, നേതാവിനോട് ആദരവ്, ദൈവത്തോട് ആരാധന എന്നിങ്ങനെയുള്ള വികാര പ്രകടനങ്ങള്‍ മനുഷ്യത്വത്തിന്റെ താല്‍പര്യങ്ങളില്‍പ്പെട്ടതാണ്. അതുകൊണ്ടു തന്നെ അത്തരം വികാര പ്രകടനങ്ങളും സമീപനങ്ങളും പുണ്യകര്‍മങ്ങളുമാണ്. അതു കൊണ്ടാണ് ‘ഭാര്യയോട് ഇണചേരുന്നത് പോലും പുണ്യകര്‍മമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചത്.
എന്നാല്‍ ഭാര്യയോടുണ്ടാവുന്ന പ്രേമം അമ്മയോടോ, അധ്യാപികയോടോ മറ്റോ ഉണ്ടാവു ന്നത് മഹാപാപമാകുന്നു. ഇതുപോലെ സ്രഷ്ടവാവിനോടു മാത്രം ഉണ്ടാവേണ്ട ആരാധന സൃഷ്ടികളോടുണ്ടാവുമ്പോള്‍ അത് വന്‍പാപമാകുന്നു. ദൈവാരാധനയുമായി ബന്ധപ്പെട്ട് പ്രമാണങ്ങള്‍ ഇപ്രകാരം പറയുന്നു:
‘ഹരണ്യഗര്‍ഭന്‍ മുമ്പേ ഉണ്ടായിരുന്നു. അവനാണ് സര്‍വ്വഭുവനങ്ങളുടെയും അധീശാധി പതി. ആകാശഭൂമികളെ അവന്‍ ധാരണം ചെയ്തു. സുഖസ്വരൂപനായ അവനെ നാം നമി ക്കുക.’ (ഋഗ്വേദം 8: 10: 121: 1)
‘നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ’ (മത്തായി 4: 10) എന്ന് യേശു സാത്താനോട് കല്‍പിക്കുന്നതായി ബൈബിളിലുണ്ട്.
‘രാപ്പകലുകളും സൂര്യചന്ദ്രന്‍മാരും അവന്റെ അടയാളങ്ങളില്‍പ്പെട്ടതാണ്. അതിനാല്‍ നിങ്ങള്‍ സൂര്യനെയോ ചന്ദ്രനെയോ പ്രണമിക്കരുത്. അവയെ സൃഷ്ടിച്ച ദൈവത്തെ മാത്രം പ്രണമിക്കുക. നിങ്ങള്‍ അവനു മാത്രം വഴിപ്പെടുന്നവരെങ്കില്‍‘ (41: 37) എന്ന് ഖുര്‍ആനിലും കാണാം.
മനുഷ്യനിലെ അങ്ങേയറ്റത്തെ വിധേയത്വ വികാരമാണ് ആരാധന. അതിനാല്‍ മനുഷ്യ ന്റെ മുമ്പില്‍ ഏറ്റവും വലുത് എന്താണോ അവിടെയാണത് പ്രകടിപ്പിക്കേണ്ടത്. ഏറ്റവും വലുത് ദൈവമാണ് (അല്ലാഹു അക്ബര്‍) എന്ന് ഖുര്‍ആന്‍ നിരന്തരം മനുഷ്യനെ ഉണര്‍ ത്തുന്നുണ്ട്.
‘പിതാവ് (ദൈവം) എന്നെക്കാള്‍ വലിയവനല്ലോ‘ (യോഹന്നാന്‍ 14: 28) എന്ന് യേശു പറയു ന്നതായി ബൈബിളിലുണ്ട്.
‘ഈശ്വരന്‍മാരുടെ മഹേശ്വരനും ദേവന്‍മാരുടെ പരമദേവനും, സ്രഷ്ടാക്കളില്‍ പരമസ്ര ഷ്ടാവും രക്ഷകരുടെ രക്ഷാകര്‍ത്താവും ഭുവനേശ്വരനും സ്തുത്യനുമായ ആ ദൈവത്തെ നാം അറിയണം. അവന് കാര്യകാരണങ്ങള്‍ അറിയപ്പെടുന്നില്ല. അവന് തുല്യമായി ആരു മില്ല. അവനുപരിയായി മറ്റൊന്നും കാണപ്പെടുന്നില്ല. ആ പരമേശ്വരന്റെ ബലം, ജ്ഞാനം, ക്രിയാശേഷി എന്നിവ നാനാ പ്രകാരത്തില്‍ കേള്‍ക്കപ്പെടുന്നു.‘ (ശ്വേതാശ്വതരോപനിഷത്, 6: 7,8)
സ്രഷ്ടാവായ ദൈവത്തിനുപരിയായി മറ്റൊന്നുമില്ലെന്ന് ഈ ഉപനിഷത് വ്യാക്യങ്ങളും വ്യക്തമാക്കുന്നു. അതിനാല്‍ സ്രഷ്ടാവിനു കൊടുക്കേണ്ട സ്ഥാനം സൃഷ്ടികള്‍ക്ക് കൊടു ക്കാന്‍ പാടില്ല. കാരണം അങ്ങേയറ്റത്തെ വിധേയത്വ സമീപനമായ ആരാധന സൃഷ്ടിക ള്‍ക്ക് നല്‍കിയാല്‍ പിന്നെ സ്രഷ്ടാവിന് നല്‍കാന്‍ മനുഷ്യനില്‍ എന്തുണ്ട് ബാക്കി?
അച്ഛന്റെ സ്ഥാനം അയല്‍വാസിക്ക് നല്‍കുന്നതും ഗുരുവിന്റെ സ്ഥാനം ഗുണ്ടക്ക് നല്‍ കുന്നതും തെറ്റാണ്. രാജാവിന് നല്‍കേണ്ട സ്ഥാനം മന്ത്രിക്ക് നല്‍കിയാല്‍ മന്ത്രി നന്നായി പരിഗണിക്കപ്പെടുന്നു എന്നതിനേക്കാള്‍ രാജാവ് നന്നായി അവഗണിക്കപ്പെടുന്നു എന്ന തെറ്റാണ് സംഭവിക്കുക. ഇതുപോലെ സ്രഷ്ടാവിനു കല്‍പിക്കേണ്ട സ്ഥാനം സൃഷ്ടികള്‍ക്ക് കല്‍പിച്ചാല്‍ അത് സ്രഷ്ടാവിനെ സൃഷ്ടികളിലേക്ക് താഴ്ത്തലാണ്. സ്രഷ്ടാവിനെ സൃഷ്ടി കളിലേക്ക് താഴ്ത്തുന്നതും സൃഷ്ടികളെ സ്രഷ്ടാവിനോളം ഉയര്‍ത്തുന്നതും തെറ്റാണ്.
‘ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു’ (17: 70) എന്ന ഖുര്‍ആനിലെ ദൈവവചനം ദൈവത്താല്‍ ആദരിക്കപ്പെട്ട ഉന്നതനാണ് മനുഷ്യന്‍ എന്നാണ് പഠിപ്പിക്കുന്നത്. അതു കൊ ണ്ടു തന്നെ മനുഷ്യന്‍ സൃഷ്ടിപൂജ നടത്തുമ്പോള്‍ സ്വന്തം ഔന്നത്യത്തെ അഥവാ മഹത്വത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്.
ആകാശത്തേക്ക് തല ഉയര്‍ത്തി നടക്കുന്ന ജീവിയാണ് മനുഷ്യന്‍. മനുഷ്യന്റെ ഔന്നത്യം അവന്റെ സൃഷ്ടിഘടനയില്‍ തന്നെ പ്രകടമാണെന്നര്‍ഥം. മനുഷ്യനേക്കാള്‍ ഒന്നത്യം ദൈവ ത്തിനു മാത്രമാണെന്നിരിക്കെ ദൈവത്തിന്റെ മുമ്പിലല്ലാതെ ഒരു സൃഷ്ടികളുടെ മുമ്പിലും തല കുനിക്കുകയില്ല എന്ന നിലപാടെടുക്കുമ്പോഴാണ് മനുഷ്യന്‍ യഥാര്‍ഥ മനുഷ്യ നാകുന്ന ത്. ഇതിന്നര്‍ഥം മനുഷ്യന്‍ അഹങ്കാരിയാകണമെന്നല്ല. തനിക്ക് മുകളിലൊരു ദൈവമുണ്ടെ ന്ന ബോധമില്ലെങ്കില്‍ അങ്ങനെ സംഭവിക്കാം. അതുകൊണ്ടാണ് ‘കരുണാമയനായ ദൈവ ത്തിന്റെ യഥാര്‍ഥ ദാസന്‍മാര്‍ ഭൂമിയില്‍ വിനീതരായി ചരിക്കുന്നവരാകുന്നു.’ (25: 61) എന്ന് ഖുര്‍ആന്‍ പറഞ്ഞത്. വിശ്വാസികളുടെ ഈ നിലപാടിനെ കുറിച്ച് ഇമാം റാസി പറഞ്ഞത് ”ഇത് ദരിദ്രന് താഴെയും രാജാവിന് മീതെയുമാണ്” എന്നാണ്.
പ്രകൃതിയില്‍ ഒരു സൃഷ്ടിയും മറ്റു സൃഷ്ടികളെ ആരാധിക്കുന്നില്ല. കല്ല് കല്ലിനേയോ പുല്ല് പുല്ലിനേയേ, പക്ഷി പക്ഷിയേയോ മൃഗം മൃഗത്തേയോ ആരാധിക്കുന്നില്ല. മനുഷ്യന്‍ പക്ഷേ മനുഷ്യനേക്കാള്‍ താഴെയുള്ള സൃഷ്ടികളെ വരെ തന്നെക്കാള്‍ ഉയര്‍ത്തി സങ്കല്‍പിച്ച് പൂജിക്കുകയും സ്വയം തരംതാഴുകയും ചെയ്യുന്നു. എല്ലാം ദൈവമാണെന്നാണ് വാദമെ ങ്കില്‍ മനുഷ്യനും ദൈവമാണെന്ന് വരും. എങ്കില്‍ ദൈവം ദൈവത്തെ പൂജിക്കുന്നതെന്തിന്?
മനുഷ്യന്റെ കണ്ഠനാഡിയേക്കാള്‍ അടുത്താണ് ദൈവം എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. (50: 16) അതിനാല്‍ സ്വന്തം ദൈവത്തെ ആരാധിക്കാനും ആ ദൈവത്തോട് പ്രാര്‍ഥിക്കാനും ഇടനിലക്കാരന്റെ ആവശ്യമില്ല. എന്നാല്‍, മറ്റുള്ളവര്‍ സങ്കല്‍പിച്ചുണ്ടാക്കിയ ദൈവത്തെ ആരാധിക്കാന്‍ പരസഹായം അഥവാ പുരോഹിതന്‍ വേണ്ടിവരുന്നു. ഏകദൈവാ രാധ നയില്‍ നിന്നുള്ള വ്യതിയാനം പൗരോഹിത്യ ചൂഷണത്തിലേക്ക് മനുഷ്യനെ നയിക്കുന്നു. മാത്രമല്ല, ദൈവത്തിന്റെ അടുത്ത ആളുകളാണ് പുരോഹിതന്‍മാര്‍ എന്നു വരുമ്പോള്‍ അത് ജാതീയതക്കും കാരണമാകുന്നു. അതുകൊണ്ടു തന്നെ പ്രവാചകന്‍ പഠിപ്പിച്ചു: ‘ഇസ്‌ലാമില്‍ പൗരോഹിത്യമില്ല.‘
പിന്‍കുറി: ദൈവസ്ഥാനത്തേക്ക് സൃഷ്ടികളെ കൊണ്ടുവരുമ്പോള്‍ ആരാധന എ ന്ന വിശുദ്ധകര്‍മം പോലും അവിശുദ്ധമാവാനും മനുഷ്യന്‍ വഴിതെറ്റാനും സാ ധ്യതകളുണ്ട്. ഉദാഹരണം: മദ്യം തൊട്ട് തെറിപ്പിച്ച് പൂജ നടത്തിയാല്‍ തൃപ്തി പ്പെടുന്ന ദൈവസങ്കല്‍പം ആരാധകനെ സ്വഭാവികമായും മദ്യപാനത്തിലേക്ക് നയിക്കും. എന്നാല്‍ മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്ന മദ്യം അടക്കമുള്ള എല്ലാം നിഷിദ്ധമാണെന്ന് പഠിപ്പിക്കുന്ന ദൈവാരാധന ആരാധകനെ സ്വഭാവി കമായും നന്മയിലേക്കാണ് നയിക്കുക. ചുരുക്കത്തില്‍ വിശ്വാസത്തിന്റെ ശരി തെറ്റുകളുടെ മാനദണ്ഡം ഇതാണ്: മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന വിശ്വാസം ശരിയും തിന്മയിലേക്ക് നയിക്കുന്ന വിശ്വാസം തെറ്റുമാണ്.