മരണമില്ലാത്ത മതം

Originally posted 2018-06-16 10:38:07.

മരണമില്ലാത്ത മതം  

മരണമില്ലാത്ത മതം

അബ്ദുസ്സമദ്  അണ്ടത്തോട് 

ഒരിക്കല്‍ ഭാര്യവീടിനോട് അടുത്തുള്ള ഒരു പള്ളിയില്‍ ജുമഅ നമസ്‌കാരത്തിന് പോയി. മഅ്ദനി വിഷയം കത്തിനില്‍ക്കുന്ന സമയമാണ്. ഖുതുബക്ക് മുമ്പുള്ള പ്രസംഗത്തില്‍ ഇമാം ഇങ്ങിനെ പറഞ്ഞു ‘ഒരു പണ്ഡിതന്‍ ഇന്ന് അകാ  രണമായി ജയിലിലാണ്. അദ്ദേഹം നിരപരാധി യാണ് എന്ന് വിശ്വസിക്കാനാണ് നമുക്ക് താല്‍ പര്യം. അദ്ദേഹം അപരാധിയല്ലെങ്കില്‍ പെട്ടെന്ന് പുറത്തു വരട്ടെ ……..’. നമസ്‌കാരം കഴിഞ്ഞപ്പോ ള്‍ പുറത്ത് ഒരു ബഹളം കേട്ടു. കാര്യം അന്വേഷി ച്ചപ്പോള്‍ മനസ്സിലായത് ‘ഇമാം പള്ളിയില്‍ രാഷ്ട്രീയം പറഞ്ഞു’ എന്നതാണ്. കുറച്ചു കഴിഞ്ഞു വഴിയില്‍ വെച്ച് ഞാന്‍ ഖത്തീബിനെ കണ്ടു ‘നിങ്ങള്‍ക്ക് ആകാശത്തുള്ളത് മാത്രമേ പറയാ ന്‍ പാടുള്ളൂ. ഭൂമി എന്നും ഇസ്ലാമിന് പുറത്താണ്’ എന്ന ഉപദേശമാണ് എനിക്ക് നല്‍കാനുണ്ടായിരു ന്നത്.

ബഹുമാന്യനായ കാരശ്ശേരി മാഷ് അങ്ങിനെയാണ് മതത്തെ മനസ്സിലാക്കിയത് എന്ന് പറയാന്‍ കഴി യില്ല. Death and religion-I think religion is more concerned with death and the life hereafter more than with life and the day today world. No? Let us imagine: One day science may be able to ‘ eradicate’ death. Then what will happen to religions?. ഇതാണ് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ്. ‘മതങ്ങളുടെ വിഷയം ഈ ലോകമല്ല പരലോകമാണ്. ഒരിക്കല്‍ മരണത്തെ ശാസ്ത്രം മറികടന്നാല്‍ പിന്നെ മതങ്ങളുടെ പ്രസക്തിയെന്ത്? മാഷിന്റെ ചോദ്യം പ്രസക്തമാണ്. പക്ഷെ മതം ഈ ലോകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല എന്ന് ആരാണ് മാഷോട് പറഞ്ഞത്?.

ഈ ലോകത്തെ മറന്നു കൊണ്ടുള്ള ഒരു പരലോകമില്ല എന്നാണു ഇസ്ലാം പറയുന്നത്.

ഇസ്ലാമിലെ പ്രാര്‍ത്ഥനകളുടെ നേതാവ് എന്നറിയപ്പെടുന്ന പ്രാര്‍ത്ഥന ‘ ഈ ലോകത്തും പരലോകത്തും നന്മ നല്‍കണമേ’ എന്നുള്ള പ്രാര്‍ത്ഥനയാണ്. ‘ഈ ലോകത്തെ നിന്റെ വിഹിതം മറക്കരുത്’ എന്നും ഇസ്ലാം പഠിപ്പിക്കുന്നു.  വിശ്വസിച്ചാല്‍ സ്വര്‍ഗം ലഭിക്കും എന്നത് പോലെ തന്നെ ഭൗതിക ഗുണങ്ങളും ലഭ്യമാണ് എന്നും പ്രവാചകന്മാര്‍ സമുദായങ്ങളെ ഉണര്‍ത്തിയതായി ഖുര്‍ആന്‍ പറയുന്നു.

പ്രവാചകന്‍ നൂഹ് പറഞ്ഞതായി നമുക്കിങ്ങനെ കാണാം ‘ഞാന്‍ പറഞ്ഞു: റബ്ബിനോട് മാപ്പിരക്കുവിന്‍. നിസ്സംശയം, അവന്‍ വളരെ മാപ്പരുളുന്നവനാകുന്നു. നിങ്ങള്‍ക്ക് അവന്‍ ധാരാളം മഴ പെയ്യിച്ചുതരും. സമ്പത്തും സന്തതികളും പ്രദാനം ചെയ്യും. തോട്ടങ്ങളുണ്ടാക്കിത്തരും. നദികളൊഴുക്കിത്തരും’.

ആരാധനകളെ കുറിച്ച് പറഞ്ഞതിനേക്കാള്‍ വളരെ കൂടുതലാണ് ഖുര്‍ആന്‍ ഈ ലോകത്തെ കുറിച്ച് പറഞ്ഞത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഇടപാടുകള്‍ അത് കൂടുതലായി വിശദീകരിക്കുന്നു. അത് ഈ ലോകത്തിന്റെ വിഷയമാണ്. പള്ളിയിലെ നമസ്‌കാരം കഴിഞ്ഞാല്‍ ജോലി ആവശ്യാര്‍ഥം ഭൂമിയില്‍ വിഹരിക്കണം എന്നും ഖുര്‍ആന്‍ പറയുന്നു. സമൂഹം,കുടുംബം, രാഷ്ട്രീയം,രാഷ്ട്രം, അന്താരാഷ്ട്രം എന്നീ വിഷയങ്ങള്‍ ഖുര്‍ആന്‍ ചര്‍ച്ച ചെയ്യുന്നു. പിന്നെ എങ്ങിനെ മതം ഈ ലോകത്തെ കാര്യമാക്കുന്നില്ല എന്ന് പറയാനാ കഴിയും. ‘മതം ഒരു മരണ പദ്ധതിയാണ് ജീവിതത്തെ അത് തീരെ കാര്യമാക്കുന്നില്ല’ എന്ന് പറഞ്ഞ മതക്കാരുമുണ്ട്. അത് അവരുടെ വിവരക്കേട് കൊണ്ട് എന്ന് മനസ്സിലാക്കാനാണ് നമുക്കു താല്‍പര്യം.

മരണത്തെ അതിജയിക്കുക എന്നത് നല്ല സ്വപ്നമാണ്. ചില വിഭാഗങ്ങളെ കുറിച്ച് ജീവിതം കൊതിക്കുന്നവര്‍ എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഈ ലോകമാണ് മുഖ്യം എന്ന് വന്നാല്‍ പിന്നെ അതിനു വേണ്ടി ശ്രമിക്കുക എന്നത് സ്വാഭാവികം. ഈ ലോക ജീവിതത്തെ കുറിച്ച് ഇസ്ലാമിന്റെ നിലപാട് അത് പരലോകത്തെ മറന്നു കൊണ്ടാകരുത് എന്ന് മാത്രമാണ്.

ഈ ഭൂമിയിലെ കര്‍മങ്ങള്‍ക്കു യഥാര്‍ത്ഥ ഫലം നല്‍കുന്ന ഒരിടമുണ്ട് എന്നതാണ് അത് പറയുന്നത്.  നല്ല വില ലഭിക്കാന്‍ കൃഷി നന്നായി നോക്കണം. ഈ ലോകം പരലോകത്തേക്കുള്ള കൃഷിയിടമാണ് എന്നതാണ് ഇസ്ലാം പറയുന്നത്. കൃഷിയെ അവഗണിച്ചാല്‍ അവസാനം കൊയ്യാന്‍ സമയത്തു പതിര് മാത്രമേ ബാക്കിയാവൂ.

ജനസംഖ്യാ നിയന്ത്രണം പല രാജ്യങ്ങളും നടപ്പാക്കുന്ന നയമാണ്. ലോകത്തുള്ള വിഭവങ്ങള്‍ ആളുകള്‍ കൂടിയാല്‍ തികയാതെ വരും എന്നാണ് അവരുടെ കണ്ടെത്തല്‍. ഒരാളും മരിക്കാത്ത അവസ്ഥ വന്നാല്‍ അതുണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ അതിസങ്കീര്‍ണമാകും. കുറഞ്ഞ സമയം  കൊണ്ട് തന്നെ പിന്നെ മരിക്കാനുള്ള മരുന്നും ശാസ്ത്രത്തിനു കണ്ടുപിടിക്കേണ്ടി വരും.

തീര്‍ച്ച ഇല്ലാത്ത വിഷയങ്ങള്‍ക്കു പരിഹാരം തേടലല്ല മതം. പുതിയ വിഷയങ്ങള്‍ ഉയര്‍ന്നു വന്നാല്‍ അതിന് പരിഹാരം നിര്‍ണയിക്കാന്‍ മതത്തിനു കഴിയും. മരണമില്ലാത്ത ഒരു അവസ്ഥ ഇപ്പോഴില്ല എന്നതിനാല്‍ മാഷിന്റെ ഉത്കണ്ഠ അവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ നമുക്ക് മുന്നില്‍ മരണമുണ്ട്. അപ്പോള്‍ മതത്തിനും സ്ഥാനമുണ്ട്.

സ്വര്‍ഗ്ഗവും നരകവും വിചാരണയും മാത്രമാണ് ഇസ്ലാം എന്നാരെങ്കിലും മനസ്സിലാക്കിയാല്‍ അവരെ പറഞ്ഞിട്ട് കാര്യമില്ല. മുന്നിലുള്ള ജനത്തെ കരയിപ്പിക്കാന്‍ നല്ലതു അതൊക്കെയാണ്. ഭൂമിയിലെ മതം പറഞ്ഞാല്‍ പലര്‍ക്കും അത് സുഖകരമായി എന്ന് വരില്ല.പ്രവാചകനും ഖുര്‍ആനും മതത്തെ ഈ ലോകം പരലോകം എന്ന് വിഭജിച്ചില്ല.  യഥാര്‍ത്ഥ മതത്തില്‍ ഈ ലോകത്തിനു അതിനോട് സ്ഥാനമുണ്ട് എന്നെ നമുക്ക് പറയാന്‍ കഴിയൂ.

മഅദനി ഒരു മത വിഷയമല്ല, അത് നീതിയുടെ വിഷയമാണ്. ജനാധിപത്യത്തിന്റെ വിഷയമാണ് എന്ന് ജനത്തെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു എന്നത് പോലെ ഈ ലോകവും പരലോകവും ചേര്‍ന്നതാണ് മതം എന്ന് മനസ്സിലാക്കി കൊടുക്കാനും മനസ്സിലാക്കുവാനും പലര്‍ക്കും കഴിയാതെ പോയി. പക്ഷെ കാരശ്ശേരി മാഷ് ആ കൂട്ടത്തിലാണ് എന്ന് ഞാന്‍ പറയില്ല.

Related Post