ഇസ്ലാം ഒരു സമന്വയദര്‍ശനം( വാണിദാസ് എളയാവൂര്و
ഇസ്ലാം ഒരു സമന്വയദര്‍ശനം ( ഭൌതികവും ആത്മീയവുമായ ശക്തികള്‍ക്കിടയില്‍ വൈരുധ്യമില്ലാത്ത, സുഭദ്രവും സമ്പൂര്‍ണവുമായ ഒരു സിദ്ധാന്തമാണ് ഇസ്ലാം സമര്‍പ്പിച്ചത്. വിരുദ്ധശക്തികളെ ഏകീകരിക്കുകയും അഭിലാഷങ്ങള്‍, അഭിമിവേശങ്ങള്‍, പ്രവണതകള്‍ എന്നിവയെ സംയോജിപ്പിക്കുകയും ആണ ഇസ്ലാമിന്റെ സമീപനം.മനുഷ്യന്റെ അകത്തും പുറത്തുമുള്ള ശക്തികളുടെ ഐക്യമാണ് അത് അഭിദര്ശിക്കുന്നത്.ആകാശം, ഭൂമി, മതം, ലോകകാര്യം, ശരീരം, ആത്മാവ്, വിശ്വാസം, പ്രവര്‍ത്തി എന്നിവയെ ഏകോ ന്മുഖമായി ഒരേ മാര്‍ഗത്തില്‍ നയിക്കുകയാണ് അതിന്റെ ലക്‌ഷ്യം.)
ഇസ്ലാം ഒരു സമന്വയദര്‍ശനം ഒരു നൂതന വ്യവസ്ഥിതിയുടെ സമുല്‍ഘാടനമാണ് ഇസ്ലാം സാധിച്ചത്. അതുകൊണ്ട് മനുഷ്യന്‍ അഭിമുഖീകരിക്കുന്ന സകല വിഷയങ്ങളുടെയും ദൈവം, പ്രപഞ്ചം, ജീവിതം, മനുഷ്യന്‍ എന്നീ നാല് മണ്ഡലങ്ങളിലും അതിന്റെ കൈവിരലുകള്‍ നീങ്ങി. മറ്റു പല മതദര്‍ശനങ്ങളെയും പോലെ ദൈവത്തെക്കുറിച്ചുള്ള ഏകമുഖമായ അന്വേഷണമായി ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൂടാ. അതുകൊ ണ്ടാണ് ഇസ്ലാം ഒരു സമഗ്ര ജീവിതദര്‍ശമായി മാറിയതും.
ഏകമായ ഈ പ്രപഞ്ചം ഏകൊദ്ദെശ്യത്തില്‍ നിന്നുടലെടുത്തതാണ്. മനുഷ്യനാകട്ടെ പ്രപഞ്ചത്തിന്റെഅഭിന്നഘടകവും പ്രപഞ്ചത്തിന്റെ ഇതരഭാഗങ്ങളുമായി പൂര്‍ണമായി ബന്ധിക്കപ്പെട്ടവനും
സഹകരിക്കുന്നവനുമാണ്. അതിന്നാല്‍ ഓരോ വ്യക്തിയും പ്രപഞ്ച വ്യവസ്തയോടും ഇതര വ്യക്തികളോടും സഹകരണത്തിലും ഏകീഭാവത്തിലും വര്‍ത്തിക്കേണ്ടതുണ്ട്. മനുഷ്യരാശി ഒരു ഏക കമാണെന്ന് ഇസ്ലാം സിദ്ധാന്തിക്കുന്നു. മനുഷ്യന്‍ ഏകീകരണത്തിന്നു വേണ്ടി വിഭിന്നമായിരിക്കുന്നു.
അടുക്കാന്‍ വേണ്ടി അകന്നിരിക്കുന്നു. ഒരേ ലക്ഷ്യത്തിലെത്താന്‍മാത്രം വ്യത്യസ്ത മാര്‍ഗങ്ങളവ ലംബിച്ചവരാണവര്‍. സയ്യിദ് ഖുതുബിന്റെ വാക്കുകള്‍ ശ്രദ്ധേയം:
” സമ്പൂര്‍ണമായ ഒരേകകമാണ് മനുഷ്യന്‍, വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും.
പ്രത്യക്ഷത്തില്‍ വിഭിന്നമായ അവനിലെ ശക്തികള്‍ പരമാര്‍ത്ഥത്തില്‍ ഏകോന്മുഖമാണ്. ബഹിര്‍പ്രകടങ്ങള്‍ പല രൂപത്തിലാണെന്‍കിലും ഏക ശക്തിയാണല്ലോ പ്രപഞ്ചം. അത് തന്നെയാണ്മനുഷ്യന്റെയും നില. ”
സന്തുലിതവും സംയോജിതവും കേവലവുമായ ഏകത്വം, വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുംഇടയിലുള്ള കൂട്ടുത്തരവാദിത്വം – ഈ രണ്ടു അടിസ്ഥാനങ്ങളിലാണ് ഇസ്ലാം അതിന്റെ സാമൂഹികനീതി സാക്ഷാല്‍കരിക്കുന്നത്. ആ സാക്ഷാല്‍ക്കരണത്തിന് മനുഷ്യപ്രകൃതിയുടെ മൌലിക ഭാവങ്ങളെ വിഗണിക്കുന്നുമില്ല. അവന്റെ ശക്തിയും ദൌര്‍ഭല്യവും കണക്കിലെടുത്തുകൊണ്ടാണ് അതിന്റെ പ്രയാണം.ഇസ്ലാം ഒരു സമന്വയദര്‍ശനം
വ്യക്തിയുടെ മനോമാലിന്യങ്ങളായ രാഗദ്വേഷാദികള്‍ സമഷ്ടിയുടെ മേല്‍ ദുസ്വാധീനം ചെലുത്തുന്നത്അക്രമവും അനീതിയും അധര്‍മവുമാണ്. വ്യക്തിയുടെ പ്രകൃതിയെ ഹനിക്കുകയും നിരോധിക്കുകയുംചെയ്യുന്നതും തെറ്റാണെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. അങ്ങനെ ചെയ്യുന്നത് സമൂഹത്തോട് തന്നെ ചെയ്യുന്ന വിനയാണെന്നും ഇസ്ലാം പ്രബോധിപ്പിക്കുന്നു.
വ്യക്തികളുടെ ജനമായത്തമായ അഭിരുചികളെയും വാസനകളെയും സര്‍ഗശക്തിയെയും നിഹനിക്കുന്നത് വ്യക്തിയുടെ അവകാശധ്വംസനം മാത്രമല്ല, അതിന്ടെ ആസ്വാദനവും പ്രയോജനവുംഅനുഭവിക്കാന്‍ സമര്‍ഹമായ സമൂഹത്തിന്റെ അവകാശനിഷേധം കൂടിയായിരിക്കും. ഇതിന്റെയര്‍ത്ഥം
വ്യക്തിസ്സ്വാതന്ത്ര്യം അനിയന്ത്രിതവുംഅപ്രതിരോധ്യവും അപ്രമാദിത്വമിയന്നതും ആണെന്നല്ല, വ്യക്തിയുടെ മൌലികസ്സ്വാത്ന്ത്ര്യത്തെ അമ്ഗീകരിച്ചുകൊണ്ടും സര്‍ഗസിദ്ധികള്‍ക്ക് വികസ്വരത കൈവരിക്കാന്‍ പോരുന്ന സാഹചര്യമനുവദിച്ചുകൊണ്ടും സമഷ്ടിയുടെ താല്‍പര്യങ്ങള്‍ക്ക് തടസ്സമാവാത്തവിധം വ്യക്തിഗതമായ അഭിരുചികളെ പരിപോഷിപ്പിച്ചും ആശാസ്യമായ നിയന്ത്രണം സൂക്ഷിക്കുവാന്‍ ഇസ്ലാംസംസ്കൃതി ശ്രദ്ധിക്കുന്നു. അതിന്റെ അവലംഭവും മാനദണ്ധവും ദൈവഹിതമാണ്. വ്യക്തിയുടെയും
സമൂഹത്തിന്റെയും ദൈവമാര്‍ഗത്തിലൂടെയുള്ള സമ്പൂര്‍ണ വികാസമാണ് ഇസ്ലാമിന്റെ വിഭാവിത ലക്‌ഷ്യം. വിധിവിലക്കുകളുടെ സൂക്ഷ്മ സ്വഭാവം പരിശോധിച്ചാല്‍ അതേറെ ബോധ്യപ്പെടും.
വൈവിധ്യമാര്‍ന്ന സിദ്ധിസാധ്യതകളോടെയാണ് മനുഷ്യന്‍ പിറക്കുന്നത്. അതിലൊരുസമീകരണമെന്നത് അസാധ്യവും പ്രകൃതി വിരുദ്ധവുമാണ്. സിദ്ധികള്‍ ആരിലെന്നു പരിഗണിക്കാതെഅവയെ പൂര്‍ണമായി പ്രഫുല്ലമാക്കി സമഷ്ടിക്ക് പ്രയോജനപ്പെടു ത്തുകയാണ് കരണീയം. അങ്ങനെ വളര്‍ത്തപ്പെട്ട ശാരീരികവും ബൌദ്ധികവും ആത്മീയവുമായ സിദ്ധിസാധ്യതകള്‍ സമൂഹത്തിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കുള്ള പൂജാദ്രവ്യമായി മാറുമ്പോള്‍ വ്യക്തിജീവിതം പൂര്‍ണവും ഈശ്വരോന്മുഖവുമായി പരിണമിക്കുന്നു. സാമ്പത്തികസമത്വം പോലുള്ള മുദ്രാവാക്യങ്ങളും
രാഷ്ട്രീയ സ്വാന്തന്ത്ര്യം, സാംസ്കാരിക സ്വാതന്ത്ര്യം തുടങ്ങിയ വിലക്ഷണ ലകഷ്യങ്ങളുമല്ല, അവസരസമത്വവും മനുഷ്യസ്വാതന്ത്ര്യവുമാണ് മോക്ഷദായകമായ വിഭാവനകളെന്നു ഇസ്ലാം കണ്ടെത്തിയിരിക്കുന്നു.സാമ്പത്തികസമത്വം അപ്രായോഗികമാണെന്നും അത് കേവലം മരീചികയാണെന്നുംനിയമത്തിന്റെ ശക്തിയിലൂടെ അതൊരിക്കല്‍ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍തന്നെ അതിനുചിരസ്ഥായിത്വമുണ്ടാവില്ലെന്നും ഇസ്ലാം നമ്മെ അറിയിക്കുന്നു. എന്നാല്‍ സമസ്ത ഇസ്ലാം ഒരു സമന്വയദര്‍ശനം മേഖലകളിലുംമാനവിക നീതിയുടെ അലംഘനീയത ഇസ്ലാം ആവര്‍ത്തിച്ചുറപ്പിക്കുന്നു. മാനവിക നീതിയുടെപശ്ചാത്തലത്തിലെ വൃഷ്ടി- സമഷ്ടി വികാസങ്ങള്‍ നിര്‍ഭാധം സാക്ഷാല്‍കരിക്കാന്‍ കഴിയുകയുള്ളുവെന്ന്ഇസ്ലാം അറിയിക്കുന്നു.
മനുഷ്യനെ സമഗ്രമായിക്കണ്ട് വിലയിരുത്താന്‍ പലപല മാനവിക ദര്‍ശനങ്ങളും വിമുഖത കാണിച്ചപ്പോള്‍, മനുഷ്യന്‍ ഒരു സമന്വയ ശില്‍പമാണെന്നും അവനിലെ വികാര-വിചാര പ്രപഞ്ചങ്ങളൊന്നും അന്വോന്യഭിന്നങ്ങളല്ലെന്നും, ഭൌതിക- ആധ്യാത്മിക സമുന്നതികളിലെ അവന്റെ പൂര്‍ണ വികാസം പൂവനിയുയുള്ളൂവെന്നും ഇസ്ലാം ഉറക്കെ പ്രഘോഷിച്ചു.
ആത്മീയതയെയും ഭൌതികതയെയും പരസ്പര വിരുദ്ധങ്ങളായിക്കണ്ട മനുഷ്യന്‍ ഒന്നിനെ നിഷേധിച്ചു കൊണ്ടാണ് മറ്റൊന്നിനെ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഒന്നിനെ തിരസ്കരിച്ചു കൊണ്ടാണ് മറ്റൊന്നിനെ സ്വീകരിച്ചത്. ആത്മീയവും ഭൌതികവുമായ ശക്തികള്‍ക്കിടയില്‍ സംഘട്ടനവും സംഘര്‍ഷവുമാണ് അവര്‍ ദര്‍ശിച്ചത്. രണ്ടിനുമിടയില്‍ അടിസ്ഥാനപരമായൊരന്തരം! ത്രാസിന്റെ ഒരു തട്ട് താഴ്ന്നാലെ മറ്റേ തട്ട് ഉയരുകയുള്ളൂ. അതുപോലെ ഭൌതികതയെ ഹിംസിച്ചു കൊണ്ടേ ആത്മീയതനേടാനാകൂ എന്നവര്‍ കരുതി. കാരണം അവരുടെ ദൃഷ്ടിയില്‍ പ്രസ്തുത സംഘട്ടനം പ്രപന്ചത്തിന്റെയും മനുഷ്യന്റെയും പ്രകൃതി തന്നെയാണ്. ഭൌതികവും ആത്മീയവുമായ ഈ സംഘട്ടനം തുടര്‍ന്നുപോന്നു.
പരസ്പരപൂരകമായി വര്‍ത്തിക്കേണ്ട രണ്ടു വിഷയതലങ്ങള്‍ വിരുദ്ധതകളുടെ ധ്രുവങ്ങളിലേക്കുവലിചെറിയപ്പെട്ടത് പോലെ തോന്നി. ഭൌതികവും ആത്മീയവുമായ ശക്തികള്‍ക്കിടയില്‍ വൈരുധ്യമില്ലാത്ത സുഭദ്രവും സമ്പൂര്‍ണവുമായ ഒരു സിദ്ധാന്തമാണ് ഇസ്ലാം സമര്‍പ്പിച്ചത്. വിരുദ്ധശക്തികളെ ഏകീകരിക്കുകയും അഭിലാഷങ്ങള്‍, അഭിനിവേശങ്ങള്‍, പ്രവണതകള്‍ എന്നിവയെ സംയോജിപ്പിക്കുകയുമാണ് ഇസ്‌ലാമിന്റെ സമീപനം. മനുഷ്യന്റെ അകത്തും ഇസ്ലാം ഒരു സമന്വയദര്‍ശനം പുറത്തുമുള്ള ശക്തികളുടെ
ഐക്യമാണ് അത് അഭിദര്ശിക്കുന്നത്. ആകാശം, ഭൂമി, മതം, ലോകകാര്യം, ശരീരം. ആത്മാവ്, വിശ്വാസം,പ്രവൃത്തി എന്നിവയെ ഏകോന്മുഖമായി ഒരേ മാര്‍ഗത്തില്‍ നയിക്കുകയാണ് അതിന്റെ ലക്‌ഷ്യം.
അറിയുന്നതും അറിയാത്തതും, കാണുന്നതും കാണാത്തതും ചേര്‍ന്ന ഒരേകകമാണ് പ്രപഞ്ചം. ഭൌതികവും ആത്മീയവുമായ ശക്തികള്‍ക്കിടയില്‍ വൈരുധ്യമില്ലാത്ത, സുഭദ്രവും സമ്പൂര്‍ണവുമായ ഒരു സിദ്ധാന്തമാണ്
ഇസ്ലാം സമര്‍പ്പിച്ചത്. ഭൌതികവും. ആത്മീയതുമായ ശക്തികള്‍ സമന്വയിച്ച ഒരേകകമാണ് ജീവിതം.
അവയെ താളം തെറ്റാതെ വേര്‍തിരിക്കുക സാധ്യമല്ല. വിണ്ണിലേക്ക് എത്തിനോക്കുന്ന ഉന്നതവികാരങ്ങളുടെയും മണ്ണില്‍ ഒട്ടിപ്പിടിച്ച അഭിലാഷങ്ങളുടെയും സമ്മിശ്രരൂപമാണ് മനുഷ്യന്‍.
മനുഷ്യനിലെ ഈ രണ്ടു അഭിനിവേശങ്ങള്‍ക്കുമിടയില്‍ വൈരുധ്യമാകാവതല്ല. പ്രകൃതിയില്‍ ആകാശഭൂമികള്‍ക്കിടയിലോ അറിയുന്നതും അറിയാത്തതും തമ്മിലോ വൈരുധ്യമില്ല. ഈ പരിനിഷ്ടിതമായപശ്ചാത്തലത്തില്‍ ഇഹവും പരവും തമ്മിലോ, വിശ്വാസവും അനുഷ്ടാനവും തമ്മിലോ, ആദര്‍ശവും ആചാരണവും തമ്മിലോ വൈരുധ്യമില്ല. ഇവക്കെല്ലാം പിന്നില്‍ അനശ്വരമായ ഒരു മഹച്ച്ചക്തിയുണ്ട്,
സൃഷ്ടി-സ്ഥിതി സംഹാരകാരകത്വം നിര്‍വഹിക്കുന്ന ഒരു മഹച്ച്ചക്തി-അതത്രേ അല്ലാഹു. അല്ലാഹുവിന്റെഅസ്തിത്വത്തിലും അവന്റെ സൃഷ്ടി-സ്ഥിതി സംഹാരകാരകത്വതിലും അസദൃശഭാവത്തിലും ദൃജരൂഡവിശ്വാസം സൂക്ഷിക്കുന്ന സത്യവിശ്വാസിക്ക് അല്ലാഹുവും അല്ലാഹുവിന്റെ വിലാസവേദികളും അന്യമാവുന്നില്ല. ശരണം അവന്‍ മാത്രമാണെന്ന തെളിഞ്ഞ അവബോധം സൂക്ഷിക്കുന്ന മുസല്‍മാന്‍ സഹായത്തിനു കയ്യുയര്‍ത്തുന്നതും ആശ്വാസത്തിന്നപേക്ഷിക്കുന്നതും ഉയരങ്ങളിലേക്ക് നോക്കിയാണ്.
ഈശ്വര സന്നിധിയും തന്റെ മോക്ഷത്തിനായി തനിക്കു സമ്മാനിച്ച പ്രപഞ്ചവും തനിക്കു വേണ്ടി ചിട്ടപ്പെടുത്തിയ ജീവിതവും താനും അഭിന്നങ്ങളാണെന്ന ബോധ്യമാണ് അവന്റെ സത്യദര്‍ശനം. പരസ്പരംഅനന്യഭാവം സൂക്ഷിക്കുകയും സമസ്രഷ്ടങ്ങളോടുംപ്രപഞ്ചത്തോടാകെതന്നെയും ഹൃദയംഗമതഇസ്ലാം ഒരു സമന്വയദര്‍ശനംപാലിക്കുകയും ചെയ്യാനനുശാസിക്കുന്ന ഇസ്ലാം എകീകരണത്തിന്റെയും സമന്വയത്തിന്റെയും മതദര്‍ശനമാണ്. ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ വിശാലതയില്‍, മാനുഷ്യകത്തിന്റെ സമഗ്രതയില്‍ഊന്നിയുറച്ചു ദൈവഹിതം സാക്ഷാല്‍ക്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഇസ്ലാമിനിനെങ്ങനെ വിശ്ലതനവുംവിഭാഗീയതയും സൃഷ്ടിക്കാന്‍ സാധിക്കും! സത്യവേദത്തിന്റെ ഉള്ളറിയാതെ ഉയര്‍ത്തുന്നഭര്‍ല്സനങ്ങളാണവ. വേദഗ്രന്ഥം മനുഷ്യരാശിയോടു സംസാരിച്ചു. അത് ലോകസാഹോദര്യത്തിനു വേണ്ടിവാദിച്ചു. പ്രവാചകന്മാരെ ലോകത്തിന്റെ വഴികാട്ടികളാക്കി. സമസ്ത വേദഗ്രന്ഥങ്ങളെ സ്വാംശീകരിച്ച്മനുഷ്യവംശത്തിന് സമ്മാനിച്ചു. ജാതി മത ദേശ വര്‍ണ ഭാഷാ ഭേദങ്ങല്‍ക്കതീതമായി മനുഷ്യന്റെകര്‍മകാണ്ഡത്തെ മാത്രം വിശകലനം ചെയ്തു വിലയിരുത്തി. അവനെ തിരശ്ശീലക്കപ്പുറത്തുള്ളപുനരുത്ഥാനത്തിന്റെ പരലോകജീവിതതിനായി റിക്രൂട്ട് ചെയ്തയച്ചു. ആ വിശ്വദര്‍ശനം എകീകര ണത്തിന്റെയും സമന്വയത്തിന്റെയും മാനവിക ദര്‍ശനമാണ്.
” നിശ്ചയം ഏക സമുദായമാണ് നിങ്ങള്‍. ഞാന്‍ നിങ്ങളുടെ പരിപാലകനും. അതിനാല്‍ എനിക്ക് വഴിപ്പെട്ടു ജീവിക്കുവീന്‍. ” അതാണ് അല്ലാഹുവിന്റെ തിരുവചനം.അതിന്റെ പ്രയോഗതലമാണ്