IOS APP

അതിരുകള്‍

അതിരുകള്‍
പരലോകവിശ്വാസത്തിലൂടെ….
സമൂഹത്തില്‍ നന്മയും ഉത്തമമൂല്യങ്ങളും നിലനിര്‍ത്തുന്നതിലും, തിന്മയും അധാര്‍മികപ്രവണതകളും നിയന്ത്രിക്കുന്നതിലും പരലോകവിശ്വാസത്തിന് അനല്‍പമായ പങ്കുണ്ട്.
limit

അതിരുകളുടെ സാന്നിധ്യമില്ലാത്ത ഒന്നും പ്രപഞ്ചത്തില്‍ കാണാന്‍ സാധിക്കില്ല. സമയം, ഭൂമി, പ്രപഞ്ചായുസ്സ്, ആയുസ്സ് എന്നിങ്ങനെ പദാര്‍ത്ഥ ലോകത്തും ഇന്ദ്രിയാതീത ലോകത്തുമുള്ള ദൈവമൊഴികെയുള്ള എല്ലാ അസ്തിത്വങ്ങള്‍ക്കു അതിരുകളും അവധികളും ഉണ്ട്. അതിരുകള്‍ ലംഘിക്കപ്പെടുമ്പോഴാണ് അരാജകത്വം പിറവികൊള്ളുക. അരാജകത്വം സ്വാതന്ത്ര്യമായി വ്യാഖ്യാനിച്ച് ജീവത രൂപം നല്‍കിയവരുണ്ട്.

അവരാരും തന്നെ കടല്‍ കരയിലേക്ക് കയറുമ്പോള്‍ കടലിന്റെ സ്വാതന്ത്ര്യത്തെ വാഴ്ത്തിയതായി അറിവില്ല.

അതിരുകള്‍ ആര് നിര്‍ണയിക്കും എന്ന ചോദ്യം ദൈവാസ്തിക്യ സംവാദത്തിലെ പ്രധാന ചോദ്യമാണ്. ആര് നിര്‍ണയിച്ചാലും അതിരുകളും, അതിര്‍ത്തികളും വേണം എന്നു തന്നെയാണ് നിഷ്ങ്കളങ്ക മനസാക്ഷികളുടെ വാദം. ട്രാഫിക്ക് സിഗ്നലിലെ ചുവപ്പ് നിറം തനിക്ക് ബാധകമല്ലന്ന് വാദിച്ച് മുന്നോട്ട് പോകുന്നവന്‍ തലച്ചോര്‍ ചിതറിത്തെറിച്ച് ചാവുമെന്നതിന് മറുവാദം വല്ലതുമുണ്ടോ എന്നറിയില്ല.

ഭരണകൂടത്തിന് സ്വയം വിചാരണ നടത്താമെങ്കിലും ജനകീയ വിചാരണയിലൂടെയാണ് അത് പരിമിതമായ അര്‍ത്ഥത്തിലാണെങ്കിലും പരിപൂര്‍ണ്ണമാവുന്നത്. ജനകീയ വിചാരണകള്‍ക്കും അതിരുകള്‍ പാലിക്കുക എന്ന നിയമം ബാധമാണ്. വികാരങ്ങള്‍ പരിധി ലംഘിക്കുന്നതിനെ സ്വാതന്ത്ര്യം എന്ന് പേരിട്ട് വിളിക്കുമ്പോള്‍, സദാചാരങ്ങള്‍ കൊണ്ട് അതിര്‍ത്തി ചമക്കുന്നതാണ് നീതിയെന്ന് ഉറക്കെ വിളിച്ചു വിളിച്ചു പറയുക.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.