പൂര്‍ണ മനുഷ്യന്‍

Originally posted 2014-08-28 12:20:14.

mankind

‘പ്രവാചകരെ! ജനങ്ങളോട് പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍! അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാകുന്നു.’ (വി:ഖു:)

ദൈവത്തെ സ്നേഹിക്കുകയും ദൈവത്തിന്റെ സ്നേഹകാരുന്യങ്ങള്‍ക്ക് സ്വയം അര്‍ഹാനായിത്തീരുകയും ചെയ്യുക എന്നത് മതങ്ങളുടെ മുഖ്യ ലക്ഷ്യങ്ങളിലോന്നാണ്. ഈ മഹത്തായ ലക്‌ഷ്യം നേടുവാന്‍ മതസ്ഥാപകരുടെ മാതൃക അനുധാവനം ചെയ്യുകയാണ് വേണ്ടതെന്നു മിക്ക മതങ്ങളും വിശ്വാസികളെ പഠിപ്പിക്കുന്നു. എന്നാല്‍ ഇസ്ലാം, വിശ്വാസികളുടെ മാര്‍ഗടര്‍ഷനത്തിനായി ദൈവികഗ്രന്തവും പ്രവാചക ചര്യയും നിശ്ചയിച്ചു മതപരമായ ചിന്താകര്‍മങ്ങളുടെ അന്തസ്സുയര്ത്തുന്നു. ദൈവേച്ചയുടെ വെളിപാടാണ് ദൈവികഗ്രന്തമെങ്കില്‍ അതിന്റെ പ്രായോഗിക മാതൃകയാണ് പ്രവാചകചര്യ. ഒരു സ്ത്യാന്വേഷിയെ മതത്തിന്റെ പാതയിലൂടെ അഗാധവും യാതാതതവുമായ ആദ്യാത്മകാനുഭാവങ്ങളിലേക്ക് വഴി തിരിച്ചു വിടുക എന്നാ ലക്‌ഷ്യം മുന്നിര്‍ത്തി പ്രവാചകചര്യ അതിന്റെ പൂര്നതയോടും സമഗ്രതയോടും കൂടി ഹദീസുകളില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഒരു മതത്തിന്റെ അനുയായികള്‍ എല്ലാവരും ഒരേ തൊഴില്‍ ചെയ്യുന്നവരോ ഒരേ സ്ഥാനം വഹിക്കുന്നവരോ ആവില്ല. മനോഭാവങ്ങളിലും അഭിരുചികളിലും ഉള്ള വൈവിധ്യവും തൊഴിലിലും ഉദ്യോഗങ്ങളിലും കാണുന്ന വൈജാത്യങ്ങളും മൌലിക ജീവിതത്തിന്റെ അനിവാര്യതകലാണ്. ലോകത്തിനു രാജാക്കന്മാരും ഭരണാധികാരികളും വേണം;പൌരന്മാരും പ്രജകളും വേണം; ന്യായാധിപമാരും നിയമപന്ധിതന്മാരും വേണം; സൈന്യവും സൈന്യാധിപരും വേണം. ലോകത്തില്‍ സമ്പന്നരും ദാരിദ്രരുമുണ്ട്. യോഗിയും യോട്ധാവുമുണ്ട്. ഓരോ വിഭാഗത്തിനും സ്വന്തം ജീവിതമെഖലയില്‍ വഴി കാണിക്കാന്‍ ഓരോ മാതൃകാപുരുഷന്‍ ആവശ്യമാണ്‌. എന്നാല്‍ ഇസ്ലാം ഇവരോടെല്ലാം ആവശ്യപ്പെടുന്നത് പ്രവാചകനെ അനുധാവനം ചെയ്യാനാണ്. തോഴിലെതുമാകട്ടെ, പടവിയെതുമാകട്ടെ, അതിലെല്ലാം പ്രവാച്ചകമാത്രുയുന്ടെന്നും വൈവിദ്യമാര്‍ന്ന തൊഴില്മെഖലകളിലെല്ലാം ഒരാടര്ശാത്മക ജീവിതത്ത്തുള്ള പ്രായോഗിക മാതൃക പ്രവാചകന്‍ സമര്‍പ്പിചിട്ടുന്ടെന്നുമാനിതിനര്‍ത്ഥം. ഈ അവകാശവാദം, അനുധാവനം ചെയ്യപ്പെടുന്ന മാത്ര്കാപുരുശന്റെ പരിപൂര്‍ണതയെ കുറിക്കുന്നു. കാരണം ഒരു സമ്പന്നന്‍ ദാരിദ്രന്നോ ദരിദ്രന്‍ സംപന്നാണോ ഭരണാധികാരി പ്രജകല്‍ക്കോ പ്രജകള്‍ ഭാരനാധികാരിക്കോ മാത്രുകയാവില്ല. അയാള്‍ ഒരു സാര്‍വലൌകിക മാത്രുകയാവണം; സമഗ്രവും സ്ഥായിയും ആയ ഒരു മാതൃക-പല നിറവും പല മണവും ഉള്ള പൂക്കലടങ്ങിയ ഒരു’ ബൊക്കെ’ പോലെ!

തൊഴിലിലും പദവികലിലുമുല്ല വൈവിദ്യങ്ങള്‍ക്ക് പുറമേ മനുഷ്യകര്മങ്ങളില്‍ ഭിന്നസന്നര്ഭാങ്ങളിലും സാഹചര്യങ്ങളിലും സ്വാധീനം ചെലുത്തുന്ന ഒട്ടേറെ മനോഭാവങ്ങളും അഭിരുചികളും ഉള്‍പ്പെട്ടതാണ് മനുഷ്യജീവിതം. നാം നടക്കുകയും ഇരിക്കുകയും ചെയ്യുന്നു; തിന്നുകയും ഉറങ്ങുകയും ചെയ്യുന്നു; ചിരിക്കുകയും കരയുകയും ചെയ്യുന്നു; എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു; കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. നാം വിവിധ സന്ദര്‍ഭങ്ങളില്‍ വിവിധ രീതികളില്‍ പെരുമാറുന്നു എന്ന് ചുരുക്കം. ചിലപ്പോള്‍ നാ ദൈവത്തെ പ്രകീര്‍ത്തിക്കുന്നു. മറ്റു ചിലപ്പോള്‍ വ്യാപാരവൃത്തികളിലെര്‍പ്പെടുന്നു. ചിലപ്പോള്‍ നാം അതിഥികള്‍; മറ്റു ചിലപ്പോള്‍ ആതിതെയര്‍. ഈ സന്ദര്ഭാങ്ങല്‍ക്കൊരോന്നും ചേര്‍ന്ന പെരുമാറ്റ രീതിക്ക് ഒരു മാതൃക നമുക്ക് ആവശ്യമാണ്‌.

 

കായക്ലേശം വേണ്ടുന്ന കര്‍മങ്ങള്‍ കൂടാതെ മനുഷ്യന്റെ മനസ്സും മസ്തിഷ്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേറെയുണ്ട്. നാമവയെ ‘ വികാരങ്ങള്‍ ‘ എന്ന് വിളിക്കുന്നു. നമ്മുടെ വികാരങ്ങള്‍, അല്ലെങ്കില്‍ ചോദനകള്‍ സദാ മാറിക്കൊണ്ടിരിക്കും. ചിലപ്പോള്‍ നാം സന്തുഷ്ടര്‍; മറ്റു ചിലപ്പോള്‍ കൊപിഷ്ടര്‍. ആശാനിരാഷകളും സന്തോഷസന്താപങ്ങളും വിജയാപജയങ്ങളും സൃഷ്ടിക്കുന്ന അനുഭൂതികള്‍ ഇടയ്ക്കിടെ നമ്മെ പിടികൂടുകയും നമ്മുടെ കര്മങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്ന മാനസിക ഭാവങ്ങളാണ്. ഈ വികാരങ്ങളുടെ സന്തുലനമാണ്‌ ഉദാത്തവും ഉത്കൃഷ്ടവുമായ സ്വഭാവശീലങ്ങളുടെ താക്കോല്‍. അതിനാല്‍, തീവ്രതയും അമിതത്വവും ബാധിക്കാവുന്ന മാനുഷിക പ്രവണതകള്‍ക്ക് മേല്‍ നിയന്ത്രണം കൈവരിക്കുന്നത് എങ്ങനെയെന്നു കാണിച്ചു തരാന്‍ കഴിയുന്ന പ്രായോഗിക ധാര്മികനിഷ്ടയുടെ മാതൃക നമുക്കാവശ്യമാണ്-നമ്മുടെ വികാരങ്ങളെയും അനുഭൂതികളെയും അച്ചടക്കം ശീളിപ്പിക്കാനുതകുന്ന ഒരു പ്രായോഗിക മാതൃക. പണ്ടൊരിക്കല്‍ മദീനാനഗരത്തില്‍ ജീവിച്ച ഒരു മനുഷ്യന്‍ അത്തരം ഒരു സന്തുലനത്തിന്റെ ദൃശ്യമുദ്രയായിരുന്നു.

വൈവിദ്യമാര്‍ന്ന ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് നാം ദൃടമാനസ്കാരും അച്ഛന്ജ്ച്ചലരും ധൈര്യശാലികളും സഹാനശീലരും വഴക്കമുല്ലാവരും ആത്മാര്‍പ്പണ സന്നദ്ധരും ഉദാരമാനസ്കാരും ദയാലുകളും ആകേണ്ടി വരും. ഈ വിഭിന്ന സന്ദര്ഭാങ്ങളിലോരോന്നിലും നമ്മുടെ പെരുമാറ്റരീതികളെ ക്രമവല്‍ക്കരിക്കുവാന്‍ നമുക്കൊരു മാതൃക വേണം. മുഹമ്മടിലല്ലാതെ മറ്റാരിലാണ് നാമീ മാതൃക തേടുക? മോസസില്‍ അച്ഛന്ജ്ച്ചലനായ നേതാവിനെയല്ലാതെ ദയാമയനായ ഗുരുവിനെ കാണില്ല. നസ്രേത്തിലെ യേശു ദയാടാക്ഷിന്യങ്ങളുടെ മാത്രുകയാവാം. പക്ഷേ, ദുര്ഭാലരുടെയും ദരിദ്രരുടെയും ചോര ചൂട് പിടിപ്പിക്കുന്ന തീഷ്ണത അദ്ദേഹത്ത്തിലില്ല. മനുഷ്യര്‍ക്ക്‌ ഇവ രണ്ടും വേണം. രണ്ടും തമ്മില്‍ ശരിയായ സന്തുലിതത്വം പാലിക്കുവാന്‍ പഠിക്കുകയും വേണം. ഇസ്ലാമിക പ്രവാചകന്റെ ജീവിതത്തില്‍ ഈ ഗുണങ്ങളെല്ലാം കൃത്യമായ അളവില്‍ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു.

ഭിന്ന സാഹചര്യങ്ങളിലും മനുഷ്യവികാരങ്ങളുടെ അവസ്ഥാന്തരങ്ങളിലും കര്മാനിരതരായ എല്ലാവിഭാഗം ജനങ്ങള്‍ക്കും മാനടന്ധമായി സ്വീകരിക്കാവുന്ന ഒരു മാതൃക മുഹമ്മദിന്റെ ജീവിതത്തില്‍ ദര്‍ശിക്കാം. നിങ്ങളൊരു ധനികനാനെങ്കില്‍ മക്കയിലെ വര്തകാനും ബഹ്രൈനിലെ സമ്പത്തിന്റെ യജമാനനും ആയിരുന്ന മുഹമ്മദില്‍ നിങ്ങള്ക്ക് മാതൃകയുണ്ട്‌. നിങ്ങള്‍ ദാരിദ്രനാനെങ്കില്‍ ശാബു അബീത്വാലിബിലെ തടവുപുള്ളിയിലും മദീനാ അഭയാര്തിയിലും അതുണ്ട്. നിങ്ങളൊരു ചക്രവര്ത്തിയാനെങ്കില്‍ അറേബ്യയുടെ ഭരണാധികാരിയായി വാണ മുഹമ്മദിനെ വീക്ഷിക്കുക! നിങ്ങലോരടിമയാനെങ്കില്‍ മക്കയിലെ ഖുരൈശികളുടെ മര്‍ദ്ദന പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ആ മനുഷ്യനെ ശ്രദ്ധിക്കുക! നിങ്ങളൊരു ജേതാവാനെങ്കില്‍ ബദ്രിലെയും ഹുനൈനിലെയും ജേതാവിനെ നോക്കുക! നിങ്ങള്‍ക്കൊരിക്കല്‍ പരാജയം പിനഞ്ഞുവെങ്കില്‍ ഉഹ്ടില്‍ കുഴപ്പം പിണഞ്ഞ ആ മനുഷ്യനില്‍ നിന്ന് പാഠം പഠിക്കുക!നിങ്ങലോരധ്യാപകനാനെങ്കില്‍ സ്വഫാകുന്നിലെ ആ ഉപദേശിയില്‍ നിന്ന് മാത്രുകയുള്‍ക്കൊല്ലുക! നിങ്ങളൊരു വിദ്യാര്തിയാനെങ്കില്‍ ജിബ്രീളില്‍ (അ) ന്നു മുമ്പിലുപവിഷ്ടനായ ആ ശിഷ്യനെ അനുകരിക്കുക! നിങ്ങളൊരു പ്രഭാഷകനാനെങ്കില്‍ മദീനയിലെ പള്ളിയില്‍ പ്രഭാഷണം നടത്തുന്ന ആ ധ്ര്മോപടെഷിയുടെ നേരെ ദൃഷ്ടി തിരിക്കുക! സ്വന്തം മാര്‍ദ്ടകരോട് കാരുണ്യത്തിന്റെയും സത്യത്തിന്റെയും സുവിശേഷം പ്രസങ്ങിക്കുവാന്‍ വിധിക്കപ്പെട്ടവരാണ് നിങ്ങളെങ്കില്‍ മക്കയിലെ ബഹുദൈവാരാധകാര്‍ക്ക് ദൈവിക സന്ദേശം വിവരിച്ചു കൊടുക്കുന്ന ഏകനായ ആ പ്രഭാഷകനെ വീക്ഷിക്കുക!ശത്രുവിനെ മുട്ടുകുത്തിച്ചവനാണ് നിങ്ങളെങ്കില്‍ മക്കയിലെ ആ ജേതാവിനെ കണ്ടു പഠിക്കുക! നിങ്ങള്ക്ക് സ്വന്തം ഭൂസ്വത്തും തോട്ടങ്ങളും പരിപാലിക്കെണ്ടാതുന്ടെങ്കില്‍ ഖിബരിലെയും ഫദഖിലെയും ബ്നുന്നദീരിന്റെയും തോട്ടങ്ങള്‍ എങ്ങനെ പരിപാളിക്കപ്പെട്ടു എന്ന് കണ്ടുപിടിക്കുക! നിങ്ങലോരനാതനാനെങ്കില്‍ ഹലീമയുടെ കരുനാര്‍ദ്രതയ്ക്ക് വിട്ടുകൊടുക്കപ്പെട്ട ആമിനയുടെയും അബ്ദുള്ളയുടെയും ആ പിഞ്ചുകുഞ്ഞിനെ മറക്കാതിരിക്കുക!നിങ്ങളൊരു യുവാവാനെങ്കില്‍ മക്കയിലെ ആ ഇടയബാലനെ നിരീക്ഷിക്കുക!നിങ്ങള്‍ വ്യാപാര യാത്രികനാനെങ്കില്‍ ബ്സ്വരയിലേക്ക് പോകുന്ന സാര്തവാഹക സംഘത്തിന്റെ നായകന്‍റെ നേരെയാണ് കന്നയക്കുക! നിങ്ങളൊരു ന്യായാധിപനോ മധ്യസ്താണോ ആണെങ്കില്‍ പ്രഭാതം പൊട്ടിവിടരും മുമ്പേ വിശുദ്ധ കാബയിലെത്തി ഹജറുല്‍ അസ്വട് യഥാസ്ഥാനത്ത് പോക്കിവേക്കുന്ന ആ മധ്യസ്ഥനെ നോക്കുക; അല്ലെങ്കില്‍ ധനവാനേയും ദരിദ്രനെയും തുല്യമായി വീക്ഷിക്കുന്ന ആ ന്യായാധിപനെ! നിങ്ങളൊരു ഭര്‍ത്താവാണെങ്കില്‍ ഖദീജയുടെയും ആയിഷയുടെയും ഭര്താവായിരുന്നമനുഷ്യന്റെ പെരുമാറ രീതികള്‍ പഠിക്കുക! നിങ്ങളൊരു പിതാവാനെങ്കില്‍ ഫാത്തിമയുടെ പിതാവും ഹസന്‍-ഹുസൈന്മാരുടെ പിതാമഹനും ആയിരുന്നയാളുടെ ജീവിതകതയിലൂടെ കണ്ണോടിക്കുക! ചുരുക്കത്തില്‍, നിങ്ങള്‍ ആരുമാകട്ടെ, എന്തുമാകട്ടെ, നിങ്ങളുടെ ജീവിത പന്ഥാവില്‍ വെളിച്ചം വിതറുന്ന ഉജ്ജ്വലമാത്രുക അദ്ദേഹത്തില്‍ നിങ്ങള്ക്ക് ദര്‍ശിക്കാം. സര്‍വ സത്യാന്വേഷികള്‍ക്കും വഴി കാട്ടുന്ന ഒരേയൊരു ദീപസ്തംഭാവും മാര്ഗദര്ശിയുമാനദ്ദെഹമ്. നൂഹിന്റെയും ഇബ്രാഹീമിന്റെയും അയ്യൂബിന്റെയും യൂനുസിന്റെയും മൂസായുടെയും ഈസായുടെയും എന്നുവേണ്ട സര്‍വ പ്രവാചകന്മാരുടെയും മാതൃക മുഹമ്മദു നബിയുടെ ജീവിതത്തില്‍ നിങ്ങള്ക്ക് കണ്ടെത്താം.

മുഹമ്മദിന്റെ സര്വസ്പര്ശിയായ ജീവിതമാത്രുകക്ക് മറ്റൊരു മുഖമുണ്ട്; ആധുനിക കാലഘട്ടത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വഭാവം പോലെ. പലതരം വിദ്യാഭ്യാസസ്ഥാപനങ്ങലുണ്ടല്ലോ സാങ്കേതികവും തൊഴില്‍പരവുമായ പരിശീലനം നല്‍കുന്ന ‘സ്പെഷ്യലൈസ്ഡ്’ കലാലയങ്ങള്‍; എല്ലാ തരം വിഞാനശാഖകളും ഉള്‍കൊള്ളുന്ന സര്‍വകലാശാലകള്‍. ഒന്നാമത്തെ വിഭാഗം ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, വ്യവസായ മാനെജെര്മാര്‍, കാര്‍ഷിക വിദഗ്ധര്‍ തുടങ്ങി ഒരു പ്രത്യേക ശാഖയില്‍ മാത്രം സ്പെഷ്യലിസ്ട്ടുകളെ വാര്ത് വിടുന്നു. ഏതെങ്കിലും ഒരു വിജ്ഞാന ശാഖയിലോ തൊഴിലിലോ ഉള്ള വൈദഗ്ധ്യം സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മതിയാവുകയില്ലല്ലോ. നാമെല്ലാം ഒരു പ്രത്യേക ശാസ്ത്ര ശാഖയില്‍ മാത്രം കഴിവ് നേടുകയാണെങ്കില്‍ ലോകം ഒരു നിശ്ചലാവസ്ഥ പ്രാപിക്കുകയും പിന്നെ തകരുകയും ചെയ്യും. അപ്രകാരം തന്നെ സര്‍വ മനുഷ്യരും ദൈവാരാധനയില്‍ മാത്രം മുഴുകുന്ന സന്യാസിമാരും യോഗികലുമായിതീരുന്ന പക്ഷം മനുഷ്യകുലം പോഒര്നത പ്രാപിക്കുന്നതിന് പകരം അതിനു സാമൂഹിക സ്വഭാവം നഷ്ടപ്പെടുകയായിരിക്കും ഫലം. ഈ മാനദന്ധം വെച്ച് പ്രവാച്ചകജീവിതത്തെ വിലയിരുത്തി നോക്കൂ:

” അവരുടെ ഫലത്താല്‍ നിങ്ങള്‍ അവരെ തിരിച്ചറിയും” (മത്തായി:൭ ;൧൬) എന്നത് ഒരു വിഖ്യാത ബൈബ്ല്‍ വാക്യമാണ്. അതുപോലെ അക്കാദമികളും അവയുടെ നിലവാരവും സംബന്ധിച്ച് നമുക്ക് അറിവ് ലഭിക്കുന്നത് അവയുടെ പൂര്വവിട്യാര്തികളില്‍ നിന്നാണ്. ദൈവത്തിന്റെ പ്രവാചകര്‍ വന്ദ്യഗുരുക്കലായിരുന്ന’അക്കാദമികള്‍’ നോക്കൂ: പലതിലും പത്തോ ഇരുപതോ ശിഷ്യന്മാര്‍ മാത്രം. ചിലപ്പോള്‍ അത് എഴുപതോ നൂറോ ആയിരമോ ആയി ഉയരാം. നന്നക്കവിഞ്ഞാല്‍ ഇരുപതിനായിരം! പക്ഷെ അന്ത്യപ്രവാചകന്‍ ഗുരുവായിരുന്ന അക്കാദമിയിലോ? ആ ഗുരുവുനു ചുറ്റും ലക്ഷത്തിലേറെ ശിഷ്യര്‍! ഇനി മുന്കാലപ്രവാച്ചകരുടെ ശിഷ്യഗനങ്ങളെ പറ്റി ചിന്തിച്ചു നോക്കൂ: അവരെവിടെ ജീവിച്ചു? എന്ത് ചെയ്തു? എന്ത് നേടി? അവരുടെ കാലത്തെ മനുഷ്യസമൂഹത്തില്‍ അവരെന്തു പരിവര്‍ത്തനം സാധിച്ചു? ഈ ചോദ്യങ്ങള്‍ക്ക് വിശേഷിച്ചു മറുപടിയൊന്നും ലഭിക്കാതിരിക്കാനാണ് ഏറെ സാധ്യത. എന്നാല്‍ അന്ത്യപ്രവാച്ചകന്റെ ശിഷ്യഗണങ്ങളുടെ അവസ്ഥ മറിച്ചാണ്. അവരുടെ പേരും മേല്‍വിലാസവും സ്വഭാവവിശേഷതകളും നേട്ടങ്ങളും ചരിത്രം രേഖപ്പെടുത്തി വെച്ചിരിക്കുന്നു.

 

സാര്‍വലൌകികസ്വഭാവം അവകാശപ്പെടുന്നവയാണ് മിക്കലോക ലോകമതങ്ങളും. പക്ഷെ, അവയുടെ സ്ഥാപകര്‍ മറ്റു രാജ്യങ്ങളിലും ജനതകളിലും പെട്ട ശിഷ്യഗണങ്ങളെ സ്വീകരിക്കുകയോ, വാഗ-വര്ണ- ഭാഷാ ഭേദമന്യേ അന്യടെഷക്കാരെ തങ്ങളുടെ മതത്തിലേക്ക് ക്ഷണിക്കുകയോ അവരില്‍ കുറച്ചു പേരെങ്കിലും അവരുടെ ക്ഷണം സ്വീകരിക്കുകയോ ചെയ്തത് തെളിയിക്കപ്പെടാതെ ഈ അവകാശവാദം അംഗീകരിക്കുവാന്‍ വയ്യ. പഴയ നിയമം പരാമര്‍ശിച്ച ഒറ്റ പ്രവാചകനും ഇരാഖിന്റെയോ സിരിയയുടെയോ ഈജിപ്തിന്റെയോ അതിര്‍ത്തി കടന്നിട്ടില്ല. മറ്റു വിധം പറഞ്ഞാല്‍, ഇസ്രായീലീ പ്രവാചകന്മാരുടെ പ്രബോധനം അവര്‍ ജീവിച്ച നാടുകളിലോതുങ്ങി. അവരുടെ പ്രവര്‍ത്തനം ഇസ്രായേല്‍ സന്തതികളുടെ മാത്രം മാര്‍ഗദര്‍ശനം ലക്‌ഷ്യം വെച്ചുല്ലതായിരുന്നുവേന്നര്‍ത്ഥം. അറേബ്യയില്‍ പൂര്‍വ പ്രവാചകന്മാരുടെ അവസ്ഥയും മറ്റൊന്നല്ല. യേശു അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു: “യിസ്രായില്ഗൃഹതിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല”(മത്തായി ൧൫:൨൪)ഇസ്രായീളികലല്ലാതവരോട് സുവിശേഷം പ്രസംഗിക്കുന്നത് “മക്കളുടെ അപ്പമെടുത്ത് നായ്ക്കല്‍ക്കിട്ടു കൊടുക്കുന്നതായി”(മത്തായി ൧൫:൨൬) പോലും പരിഗണിച്ചു അദ്ദേഹം. മഹാന്മാരായ ഹൈന്ദവ ജ്രുഷിമാരിലാരും തന്നെ തങ്ങളുടെ അധ്യാപനങ്ങള്‍ ആര്യാവര്ത്തനത്തിനപ്പുരം പോകണമെന്ന് ചിന്തിച്ചിട്ടില്ല. ശരിയാണ്, ചില ബുദ്ധച്ചക്രവര്ത്തിമാര്‍ അന്യടെഷങ്ങളിലേക്ക് മിഷനിരിമാരീയച്ചിരുന്നു. പക്ഷെ ബുദ്ധന്‍ അത് ചെയ്തു കാണുന്നില്ല.

 

ഇനി, അറേബ്യയിലെ നിരക്ഷരനായ ഈ ഗുരുവിന്റെ ശിഷ്യഗനങ്ങലാരോക്കെയെന്നു നോക്കൂ: മക്കയിലെ ഖുരൈശികലായ അബൂബകര്‍, ഉമര്‍, ഉസ്മാന്‍, അലി,ത്വല്‍ഹാ, സുബൈര്‍, മക്കക്കടുത്ത്ത തിഹാമിലെ ഗിഫാരി ഗോത്രജരായ അബൂടര്ര്‍, അനസ്, യമാനില്‍നിന്നു വന്നവരും ഔസ് ഗോത്രക്കാരുമായ അബൂഹുരൈറയും അബൂ തുഫില്‍ ഇബ്നു അമ്രും, യമാനിലെതന്നെ മറ്റൊരു ഗോത്രത്തില്‍നിന്നു അബൂമൂസല്‍ ആഷ്-അറിയും മുആദു ബ്നു ജബലും.ആസാദ്‌ ഗോത്രക്കാരനായ ദാമ്മാദ് ബ്നു സാലബ, ബനൂതമീമിന്റെ പ്രതിനിധിയായി ഖബ്ബാബ് ബ്നുല്‍ അരത്, ബഹ്‌റൈന്‍ ്‍ ഗോത്രമായ അബ്ദുല്‍ ഖൈസിന്റെ സന്തതികളായി മുന്‍ദിര്‍ ബ്നു ഹിബ്ബാനും മുന്‍ദിര്‍ ബ്നു ആയിദും, ഒമാന്‍ മുഖ്യരായിരുന്ന ഉബൈദും ജാഫറും. സിരിയക്കടുത്ത്ത മാആനില്‍നിന്നു ഫര്‍വത് ബ്നു അംര്‍. പിന്നെയൊരു നീഗ്രോ! അബ്സീനിയക്കാരനായ ബിലാല്‍. കൂടാതെ രോമാക്കാരനായ സുഹൈബ്, പെര്ശ്യയില്‍നിന്നു സല്‍മാന്‍, ദൈലാംയില്‍നിന്നു ഫിരൂസ്, ഇരാന്കാരായ സുന്ജിടും മര്കബൂടും.

ഹിജ്ര ആരാംവര്‍ഷം നിലവില്‍ വന്ന ഹുദൈബിയാ സന്ധി ഇസ്ലാ ദീര്‍ഘകാലമായി ആഗ്രഹിച്ചു പോന്ന സമാധാനാന്തരീക്ഷത്തിനു വഴിയൊരുക്കി. മുസ്ലിംകളും ഖുറൈഷികളും പരസ്പരം ആക്രമിക്കുകയില്ലെന്നു സമ്മതിക്കുകയും സ്വന്തം വിശ്വാസം പ്രചരിപ്പിക്കാനുള്ള മുസ്ലിംകളുടെ അവകാശം ഖുറൈശികള്‍ അംഗീകരിക്കുകയും ചെയ്തു. സമാധാനാന്തരീക്ഷ നിലവില്‍ വന്ന ശേഷം പ്രവാചകന്‍ പ്രയത്നിച്ചതു എന്തിനു വേണ്ടിയായിരുന്നുവെന്നോ? അലേക്ക് യല്രാഷ്ട്രങ്ങളിലെ രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും ഭരനാധിപന്മാരേയും തന്റെ ഏകദൈവ സിദ്ധാന്തത്ത്തിലേക്ക് ക്ഷണിച്ചുകൊണ്ട് സന്ടെഷങ്ങലയക്കാന്‍! റോം, പേര്‍ഷ്യ, അലക്സാന്ത്രിയ അബിസീനിയ സiിറിയ, യമാമ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് അദ്ദേഹം സന്ടെശവാഹകരെ അയച്ചു. മതത്തിലേക്ക് ക്ഷണിച്ചുകൊണ്ട് സന്ടെഷങ്ങലയച്ച ഈ സംഭവം മതങ്ങളുടെ ചരിത്രത്തില്‍ അഭൂതപൂര്‍വമായ ഒന്നത്രേ. മനുഷ്യസമൂഹത്തെ ദൈവിക മതത്തിലേക്ക് ക്ഷണിക്കുന്നതില്‍ ഭൂമിശാസ്ത്രപരമായ അതിരുകലോന്നും തടസ്സമാല്ലെന്നതിനു അനിഷേധ്യമായ തെളിവായതിനെ കാണാം. പ്രഥമ ദിനം തൊട്ടു തന്നെ അത് മുഴുലോകാത്തിനും വേണ്ടിയുള്ളതായിരുന്നു. ഗോത്രമോ രാഷ്ട്രമോ കുടുംബമോ ഭാഷയോ എന്തുമാവട്ടെ അത് മനുഷ്യനുല്ലതായിരുന്നു.

(സയ്യിദ് സുലൈമാന്‍ നദ്വി)

 

Related Post