ആതിര പറഞ്ഞതും പറയാത്തതും ( ഭാഗം ഒന്ന്)
പി പി അബ്ദുല്‍ റസാക്ക്
രണ്ടു ദിവസം മുമ്പ് ആതിര നടത്തിയ പത്ര സമ്മേളനം അവളുടെ ഭാഷ കൊണ്ടും മിതത്ത്വം കൊണ്ടും, അന്വേഷണ വാഞ്ഛ കൊണ്ടും ശ്രദ്ധേയമായിരുന്നു. ഒരു പക്ഷെ ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട ആരോഗ്യ പൂർണവും പരസ്പര ആദരവിലും ബഹുമാനത്തിലും അധിഷ്ഠിതമായ ചർച്ചക്ക് സഹായകമായ ഒത്തിരി വിഷയങ്ങൾ ആ പത്ര സമ്മേളനത്തിൽ ആതിര വളരെ നിഷ്കളങ്കമായി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട് . തീർച്ചയായും ആതിരക്കെന്നല്ല, ഏതൊരു വ്യക്തിക്കും അവരവരുടെ ബോധ്യത്തിനനുസരിച്ചു വിശ്വസിക്കുവാനും ആ ബോധ്യത്തിനനുസരിച്ച വിശ്വാസം സമാധാന പൂർവം പ്രചരിപ്പിക്കുവാനുമുള്ള അവകാശം ഉണ്ട്.
ആതിര ഉന്നയിച്ച ഒന്നാമത്തെ പ്രശ്നം പരലോകത്തെ രക്ഷാ ശിക്ഷകളെ സംബന്ധിച്ചായിരുന്നു. പരലോക ജീ വിത സാധ്യതയെ ആതിര തള്ളി പറഞ്ഞിട്ടില്ല. മനുഷ്യൻ അവന്റെ ജീവിതത്തിനും അവൻ ഈ ഭൂമിയിൽ സ്വാതന്ത്ര്യമുള്ള ഏക ജീവി എന്ന നിലയിൽ അനുഭവിക്കുന്ന പ്രിവിലേജസിനും ദൈവത്തിന്റെ മുമ്പിൽ ഉ ത്തരവാദിയാണോ എന്ന ചോദ്യത്തെ അഡ്രസ്സ് ചെയ്തിട്ടുമില്ല. ഈ ലോകത്തു നമ്മുടെ കൺമുമ്പിൽ നടക്കുന്ന അനീതിക്കും അക്രമത്തിനും ഒരു പരിഹാരവുമില്ലാതെ ഇങ്ങനെയങ്ങു ജീവിതം അവസാനിക്കുവാൻ അനു വദിച്ചാലുണ്ടാകുന്ന അനീതിയെ സംബന്ധിച്ചും ഒന്നും പറഞ്ഞിട്ടില്ല. പരലോകജീവിതം ഇല്ലെങ്കിൽ പിന്നെ “എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന ദൈവം” ഈ അക്രമങ്ങളും അനീതിയുമൊക്കെ കണ്ടതു കൊണ്ടും അറിഞ്ഞത് കൊണ്ടും ഒരു പ്രത്യേക പ്രശ്നം ആർക്കും ഉണ്ടാവേണ്ടതില്ലല്ലോ? അങ്ങനെയൊരു ദൈവം നമ്മുടെ ജീവിതത്തെ സ്വാധീനിക്കേണ്ടതായിട്ടുമില്ല. അങ്ങനെയൊരു രക്ഷാ ശിക്ഷാ വ്യവസ്ഥയില്ലെങ്കിൽ പിന്നെ ഓരോരുത്തർക്കും ഒന്നിനെയും ഭയപ്പെടാതെ തോന്നിയതുപോലെ ജീവിക്കുകയുമാകാം..
പരലോകത്തെ ശിക്ഷ ഭയപ്പെടേണ്ടതും രക്ഷ ആഗ്രഹിക്കേണ്ടതും തന്നെയാണ്. ” നീതി” എന്നാണു ദൈവത്തി ന്നു ഇസ്‌ലാം നൽകുന്ന നൂറ്റൊന്നു നാമങ്ങളിൽ ഒന്ന് . പരലോകത്തെ ശിക്ഷ നീതിയുടെ തേട്ടമായാണ് വിശുദ്ധ ഖുർആൻ പറയുന്നത് . അതുകൊണ്ടുതന്നെ അത് സ്വയം തന്നെ അനീതി പൂർണമാവില്ല. ആയതിനാൽ കൂടി യാണ് തിന്മക്കു തത്തുല്യമായ പ്രതിഫലമെന്നും നന്മക്കു അനേകമിരട്ടി പ്രതിഫലമെന്നും ഖുർആൻ ആവർത്തി ച്ചു വ്യക്തമാക്കുന്നത് . സ്വർഗ്ഗവും നരകവുമൊക്കെ ഈ രക്ഷാ ശിക്ഷകൾ ലഭിക്കുന്ന അതിഭൗതിക ലോകങ്ങളാ ണ് . ഓരോരുത്തരുടെയും തെറ്റുകുറ്റങ്ങൾക്ക് അവയുടെ മുഴുവൻ പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും അവരുടെ ജീവിത ലക്ഷ്യത്തെയും ദൗത്യത്തെയും അവർ അനുഭവിച്ച അനുഗ്രഹങ്ങളെയും അവസരങ്ങ ളെയുമെല്ലാം കണക്കിലെടുത്തു ദൈവിക നീതിക്കനുസരിച്ചു ശിക്ഷിക്കുന്ന ലോകമാണ് നരകം .
ഇങ്ങനെയൊരു രക്ഷാ ശിക്ഷാ ലോകമില്ലെങ്കിൽ, കാലാകാലങ്ങളിൽ ഭൂകമ്പങ്ങളിലും ചുഴലിക്കാറ്റുകളിലും, അഗ്നിപർവത സ്പോടനങ്ങളിലും,കാട്ടുതീ പ്രളയത്തിലുമൊക്കെ അതി ദാരുണമായി മരിക്കുന്ന കോടിക്കണ ക്കിനു മനുഷ്യ ജീവിതജങ്ങൾക്കൊന്നും ഒരർത്ഥവും ഉണ്ടാവില്ല. അന്ധരും ബധിതരും വികലാന്ഗരും നിത്യ രോഗികളും ബുദ്ധി മാന്ദ്യ മുള്ളവരായും ഒക്കെ ജനിച്ചു ജീവിക്കേണ്ടി വരുന്ന മനുഷ്യ ജീവിതത്തിന് ഒരർ ത്ഥവും ഉണ്ടാകില്ല. പരലോകത്തെ ദൈവിക നീതിയുടെ അഭാവത്തിൽ ഇതൊക്കെ കാരുണ്യവാനായ ദൈവത്തെ നിഷേധിക്കുന്നതിന് കാരണമാകുന്ന കൊടിയ ക്രൂരത മാത്രമായി മാറും.
സ്വർഗ്ഗ നരക രക്ഷാ-ശിക്ഷാ ലോകത്തെ സംബന്ധിച്ച് സന്ദേഹമുള്ളവർ ഈ ലോകത്തു വെച്ചു തന്നെ നടന്നു കൊണ്ടിരിക്കുന്ന ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടി ചിന്തിച്ചു നോക്കുക . ദൈവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം, അവർ ഏതു മതത്തിലുള്ളവരുമായികൊള്ളട്ടെ, ഇതൊക്കെയും ദൈവികമായ കൃത്യങ്ങൾ തന്നെയായിരിക്കുമല്ലോ? സ്വർഗ്ഗ നരക രക്ഷാ ശിക്ഷാ ലോകമെന്നത് ഏറെക്കുറെ എല്ലാ മതങ്ങളും പങ്കുവെക്കുന്ന പൊതു വിശ്വാസവുമാണ്. ഖുർആൻ അത് യുക്തിയുടെയും, പ്രകൃതിയുടെയും , നീതിബോധത്തിന്റെയും, ദൈവ വിശ്വാസത്തിന്റെയും മനുഷ്യ ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തിന്റെയുമൊക്കെ തലങ്ങളിൽ അടിക്കടി ഉണർത്തുന്നത് കൊണ്ട് മുസ്ലിംകളിൽ പരലോക വിശ്വാസമെന്നത് രൂഢ മൂലമാണ്.
ആതിര പറഞ്ഞ രണ്ടാമത്തെ കാര്യം പിൽക്കാലത്തു ഉണ്ടായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ ഖുർആനിക പരാമര്ശങ്ങളുമായി യോജിച്ചു പോകുന്നതിനെ സംബന്ധിച്ച മുസ്ലിംകളുടെ അവകാശവാദത്തെ സംബന്ധി ച്ചാണ് . ഇവിടെ ആതിര നേർക്കു നേരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിന് വിരുദ്ധമായുള്ള എന്തെങ്കിലും ഖുർആനിക പരാമർശങ്ങളെ എടുത്തു പറയുന്നില്ല. അങ്ങനെയൊന്നു എടുത്തു കാണിക്കുവാൻ സാധ്യവുമല്ല . ഖുർആൻ ശാസ്ത്രം പഠിപ്പിക്കുവാൻ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ല. അത് മനുഷ്യരാശിയുടെ സാന്മാർഗിക ദർശനത്തിനു വേണ്ടി അവതീർണമായ ഗ്രന്ഥമാണ്.
ആ സാന്മാർഗിക ദർശനം ലക്‌ഷ്യം വെച്ച് ഒത്തിരി പ്രകൃതി പ്രതിഭാസങ്ങളിലേക്കു അത് വിരൽ ചൂണ്ടുന്നുണ്ട് . ആ പ്രകൃതി പ്രതിഭാസങ്ങളെ സംബന്ധിച്ച ഖുർആനിക പരാമര്ശങ്ങളെല്ലാം പിൽക്കാലത്തു ശാസ്ത്രം കണ്ടെത്തിയ തത്ത്വങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നവയുമാണ്. പ്രപഞ്ച സൃഷ്ടിയെ സംബന്ധിച്ച ഖുർആനിക പരാമർശം തെറ്റാണെന്ന് specific ആയി ഒന്നും പറയാതെ പൊതുവായി ആതിര പറഞ്ഞു പോകുന്നുമുണ്ട്. “പ്രപഞ്ചം ആദിയിൽ ഒരു വാതക /,ധൂമ പടലം മാത്രമായിരുന്നു” എന്ന ഖുർആനിക പരാമ ർശത്തെയാണോ ഇതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല . എങ്കിൽ , ഖുർആനിന്റെ ആ പരാമർശ വും നിലവിലെ ശാസ്ത്ര നിരീക്ഷണത്തിനു പോലും വിരുദ്ധമല്ല എന്നതാണ് വസ്തുത.
ആതിര വിശുദ്ധ ഖുർആനിലെ ദൈവം മനുഷ്യനെ വെല്ലുവിളിക്കുന്നതിലെ അല്പത്തത്തെ കുറിച്ചും പറയു ന്നുണ്ട്. അവിടെ നിരക്ഷരകുക്ഷിയായ പ്രവാചകന്റെ പ്രവാചകത്ത്വത്തിന്നു ഏക തെളിവായി നൽകപ്പെട്ട ഗ്രന്ഥമാണ് ഖുർആൻ എന്ന കാര്യം ആതിര മറന്നു പോയി. ആ തെളിവിനെ ബുദ്ധിപരമായ ഒരു പിൻബ ലവുമില്ലാതെ അന്ധമായി നിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് വെല്ലുവിളി ഉണ്ടാവുന്നത്. ഇസ്‌ലാമിൽ അറിവ്/ജ്ഞാനം വിശ്വാസത്തിന്റെ മുന്നുപാധിയാണ് . അറിവാകട്ടെ , തെളിവിന്റെ പിൻബലത്തിൽ സ്ഥാപിക്കപ്പെടണം . എന്തും ഏതും തെളിവാകില്ല . അത് തെളിവെന്ന നിലയിൽ പരിശോധിക്കപ്പെടുകയും വെല്ലുവിളിക്കുകയും അതിനെ നിഷേധിക്കുന്നവന്റെ വെല്ലുവിളിക്ക് വിധേയമാവുകയും ചെയ്യണം. വിശുദ്ധ ഖുർആൻ അങ്ങനെയൊരു അവകാശ വാദം ഉയർത്തിയില്ലെങ്കിൽ പ്രവാചകന്റെ ലോകാവസാനം വരെയുള്ള പ്രവാചകത്ത്വ വാദത്തിന് പിന്നെ മറ്റെന്താണ് തെളിവായി ഉണ്ടാവുക ?
തീര്ച്ചയായും മുഹമ്മദ് അദ്ദേഹത്തിന്റെ അന്ത്യ പ്രവാചകത്ത്വത്തിന്നു തെളിവ് സമര്പ്പിച്ചിരുന്നു. അത് ഖുര്ആന് മാത്രമായിരുന്നു. മുഹമ്മദിന്റെതു അന്ത്യ പ്രവാചകത്ത്വമായതിനാലും അത് ലോകാകവസാനം വരെ യുള്ള ജനങ്ങള്ക്ക് ബാധകമായതിനാലും അദ്ദേഹത്തിനു നല്കപ്പെട്ട തെളിവും ലോകാവസാനം വരെ നിലനില്ക്കുന്നതാക്കി അവശേഷിപ്പിച്ചു. മുഹമ്മദിന്നു ഖുര്ആന് അല്ലാത്ത അദ്ദേഹത്തിന്റെ കാലക്കാര്ക്ക് മാത്രം അനുഭവിക്കുവാന് കഴിയുന്ന വല്ലതുമായിരുന്നു തെളിവായി നല്കിയിരുന്നതെങ്കില് അത് അദ്ധേഹ ത്തിന്റെ ദൌത്യത്തിന്റെ കാലപരമായ പരിമിതിയാകുമായിരുന്നു. ഖുര്ആന് മുഹമ്മദിന്റെ പ്രവാചക ത്ത്വത്തിന്നുള്ള തെളിവാണ് എന്നത് ഒരു ആരോപണം അല്ല. മറിച്ചു അത് ഖുര്ആന് തന്നെ പറഞ്ഞതാണ്. ” പറയുക (മുഹമ്മദെ), ഞാന് നിങ്ങളുടെ രക്ഷിതാവില്നിന്നുമുള്ള വ്യക്തമായ തെളിവുമായാണ് ആഗാതമാ യിട്ടുള്ളത്..” ( 6:57), “.. നിങ്ങള്ക്ക് നിങ്ങളുടെ രക്ഷിതാവില്നിന്നും വ്യക്തമായ തെളിവും മാര്ഗ ദര്ശനവും കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു ..” (6:157). ഇത് പോലെ നിരവധി സ്ഥലങ്ങളില് ഖുറാനില് ഖുര്ആനെ തെളിവെന്നു വിശേഷിപ്പിച്ചതായി കാണാം. ( 11:17; 47:14; 98:1; 98:4). ഈ തെളിവ് ലോകാവസാനം വരെ സുരക്ഷിതമായി നിലനില്ക്കുമെന്നും ഖുര്ആന് അവകാശപ്പെടുന്നു. “തീര്ച്ചയായും നാമാണ് ഈ ഖുര്ആനിനെ അവതരിപ്പിച്ചിട്ടുള്ളത്. തീര്ച്ചയായും നാം തന്നെ അതിനെ സംരക്ഷിച്ചു നിലനിര്ത്തും.” (15:9).
ആയിരത്തിനാനൂറു വര്ഷങ്ങള്കിപ്പുറത്തുനിന്നും തിരിഞ്ഞു നോക്കുമ്പോള് മുഹമ്മദീയ പ്രവാചകത്ത്വ ത്തിന്റെ തെളിവിന്റെകൂടി സംരക്ഷണമായി വള്ളി പുള്ളി വിത്യാസമില്ലാതെയുള്ളഖുര്ആനിന്റെ സംരക്ഷ ണം ഒരു തിക്ത ചരിത്രാനുഭാവമായി നാം മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ ഈ തെളിവ് നഷ്ടപ്പെട്ടു ആ വിഷയത്തിലെ വെറും ഒരു വിശ്വാസം മാത്രമായി അത് മാറിയില്ല. മറിച്ച്, ഈ തെളിവ് നിലനില്ക്കുകയും അത് നാമോരോരുത്തരുടെയും ഒരു നിത്യാനുഭവമായി മാറുകയും ചെയ്തു. ഈ തെളിവ്, സത്യത്തെ അസത്യത്തില്നിന്നും തഥ്യയെ മിഥ്യയില്നിന്നും ധര്മത്തെ അധര്മത്തില്നിന്നും ന്യായത്തെ അന്യായത്തി ല്നിന്നും ശരിയെ തെറ്റില്നിന്നും, നീതിയെ അനീതിയില്നിന്നും സദാചാരത്തെ അത്യാചാരങ്ങളില്നിന്നും വേര്തിരിക്കുന്ന (ഖുര്ആന് “തെളിവ്” എന്നതിനു അറബിയില് ഉപയോഗിച്ച “ബയ്യിനത്” എന്നാ വാക്കിന്റെ അര്ഥം വേര്തിരിക്കുന്നത് എന്ന് കൂടിയാണ്) ഉരക്കല്ല് ( ഫുര്‌ഖാന്) കൂടിയാണ്.
ഈ തെളിവ് അവകാശവാദത്തിന്നും അപ്പുറത്ത് അതിന്റെ ആധികാരികത ഉറപ്പു വരുത്തുന്നത് അത് ആ തെളിവിനെ നിഷേധിക്കുന്നവനെ വെല്ലുവിളിക്കുകയും ആ വെല്ലുവിളിക്ക് മുമ്പില് നിഷേധി നിസ്സഹാ യനാ ണെന്നു വ്യക്തമാക്കുക കൂടി ചെയ്തു കൊണ്ടാണ്. വിശുദ്ധ ഖുര്ആന് ന്റെ അസന്നിഗ്ദ വെല്ലുവിളിയുടെ മുഴക്കം തന്നെ നമ്മെ അമ്പരപ്പിക്കുന്നതാണ്. “നാം നമ്മുടെ ദാസന്റെ മേല് അവതരിപ്പിച്ചതില് നിങ്ങള്ക്ക് വല്ല സന്ദേഹവും ഉണ്ടെങ്കില്, നിങ്ങള് ഇതുപോലുള്ള ഒരു സൂറ ( അദ്ധ്യായം) യെങ്കിലും കൊണ്ട് വരിക. നിങ്ങള് അതിന്നു വേണ്ടി അല്ലാഹുവിനെ കൂടാതെയുള്ള സകലമാന ശക്തികളുടെയും സഹായം തേടുകയും ചെയ്തു കൊള്ളുക. നിങ്ങള് നിങ്ങളുടെ വാദത്തില് സത്യസന്ധരാണെങ്കില്!” (2:23). ഈ വിഷയത്തിലെ നിഷേധിയുടെ നിസ്സഹായകതയും വിശുദ്ധ ഖുര്ആന് തന്നെ തൊട്ടടുത്ത വചനത്തില് തന്നെ നിരങ്കുഷം പ്രഖ്യാപിക്കുന്നത് കാണുക. ” നിങ്ങള്ക്ക് അത് ചെയ്യുവാന് സാധിച്ചില്ലെങ്കില്, നിങ്ങള്ക്ക് അത് ഒരിക്കലും ചെയ്യുവാന് കഴിയു കയുമില്ല” (2:24). ഈ സുവ്യക്ത തെളിവിന്നു മുമ്പിലെ നിഷേധിയുടെ ഇതംപര്യന്തമുള്ള നിസ്സഹായതയും കൃത്യമായ ചരിത്രാനുഭാവമാണ്.
ഇതിന്നും പുറമേ, വിശുദ്ധ ഖുര്ആന് അതിന്റെ ഒറിജിന് ദൈവത്തില്നിന്നുള്ളതാണെന്നതിന്നു ധാരാളം തെളി വുകള് ഖുര്ആനില് തന്നെയുള്ളതായും അവകാശപ്പെടുന്നു. (4:82). ഭാഷയിലും ശൈലിയിലും ഉള്ളടക്ക ത്തിലും ചര്ച്ച ചെയ്യുന്ന പ്രമേയങ്ങളുടെ വ്യാപ്തിയിലും ആഴത്തിലും പരപ്പിലും ആശയങ്ങളുടെ സ്തൂല തയിലും സൂക്ഷ്മതയിലും സമഗ്രതയിലും വിശദാംശത്തിലും വികസനാത്മകതയിലും സംഭവങ്ങളുടെ പ്രവചനാത്മകതയിലും എല്ലാം ഈ ആന്തരീകമായ തെളിവുകള് നിലകൊള്ളുന്നുണ്ട്. ഖുര്ആനില് തന്നെ അതിന്റെ ദൈവികതക്ക് തെളിവായി നിലനില്ക്കുന്ന പലതലങ്ങളിലെ ആന്തരീക തെളിവുകള്ക്ക് ഓരോന്നിന്നും നിരവധി ഉദാഹരണങ്ങള് പറയാന് സാധിക്കും. നക്ഷത്രങ്ങള്‍ കെട്ടടഞ്ഞു തമോഗര്തമായി മാറുന്നുവെന്നും (വി ഖു. 51:1), പ്രപഞ്ചം വികസിച്ചു കൊണ്ടിരി ക്കു ന്നുവെന്നും ( വി. ഖു.51:47), കാറ്റു പരാഗണത്തിന്റെ കൂടി മാര്‍ഗമാണെന്നും (വി. ഖു. 15:22). സൂര്യ ചന്ദ്ര നക്ഷത്രാതികളുല്പാടെ മുഴുവന്‍ പ്രപഞ്ചവും ചലിച്ചു കൊണ്ടിരിക്കുന്നുവെന്നും പറഞ്ഞ ഖുര്‍ആന്‍ “വിശുദ്ധ ഖുര്‍ആന്‍ അനുഭവാധിഷ്ടിത സത്യമാണെന്ന് ബോധ്യപ്പെടുത്തുന്നതിന്നു ദിഗന്തങ്ങളിലും മനുഷ്യരിലും അവരുടെ മനസ്സുകളിൽ തന്നെയും ദൃഷ്ടാന്തങ്ങളെ കാണിക്കുമെന്നും കൃത്യമായിത്തന്നെ അവകാശപ്പെടുന്നുണ്ട്. (വി.ഖു. 41:53).
ചില ചരിത്രാവശിഷ്ടങ്ങൾ അത്ഭുതകരമായ രൂപത്തിൽ സംരക്ഷിക്കപ്പെട്ടതിനെകുറിച്ചും (10:92), സൂക്ഷ്മങ്ങളില്‍ സൂക്ഷ്മമായ അനേകകോടി കൈവിരലടയാളങ്ങളിലോരോന്നും അദ്വീ തീയമാക്കിയതിനെ കുറിച്ചും (വി. ഖു. 75:4), മറവിട്ടൊഴുകാത്ത കടലുകളെ കുറിച്ചും (വി. ഖു. 25:53; 55:19), ഗര്ഭാസ്ഥ ശിശുവിന്റെ ഭിന്ന അവസ്ഥകളെ കുറിച്ചും (22:5; 23:14; 39:6; 40:67;75:38; 96:2) മേഘങ്ങളുടെ രൂപപ്പെടലിനെയും അവയിലെ വൈവിധ്യത്തെയും ചലനത്തെയും കുറിച്ചും (2:164; 7:57; 13:12; 24:40: 24:43; 30:48; 35:9; 78:14), ഭൂമിയുടെ ചലനത്തെകുറിച്ചും (വി. ഖു. 27:88), ഒരു പന്തിന്റെ ആകൃതിയിലുള്ള അതിന്റെ ചലനത്തി ലൂടെ യാണ് രാപകലുകള്‍ ഉണ്ടാകുന്നതെന്നതിനെ കുറിച്ചും (വി. ഖു. 39:5) ഭൂമിയിലെ പര്‍വതങ്ങളുടെ സ്ഥാനത്തെ കുറിച്ചും (വി. ഖു. 21:31; 27:61; 31:10; 41:10; 50:7; 77:27) പ്രപഞ്ചത്തിന്റെതന്നെ ഉത്ഭവത്തെ കുറിച്ചും (വി.ഖു 21:30;41:10), അവയിലെ അനേക കോടി താരങ്ങളും ഗോളങ്ങളും പരസ്പരം കൂട്ടിമുട്ടാതിരിക്കുവാന്‍ അവക്കിടയില്‍ നമ്മുടെ നേത്രങ്ങള്‍ക്ക് കാണുവാന്‍ സാധിക്കാത്ത തൂണുകളായി ആകര്ഷണബന്ധത്തെ നിശ്ച യിച്ചതിനെ കുറിച്ചും(വി. ഖു. 13:2; 31:10) ജലത്തില്‍ നിന്നാണ് മുഴുവന്‍ ജീവികളുടെയും ഉത്ഭവമെന്ന തിനെ കുറിച്ചു മൊക്കെയുള്ള ഖുര്‍ആന്റെ സുവ്യക്ത പരാമര്‍ശങ്ങള്‍ അതിന്റെ ദൈവികതക്കുള്ള ആന്തരീക തെളിവുകളെന്ന നിലയില്‍ ഏതൊരു സ്ത്യാന്വേഷിയുടെയും കണ്ണ് തുറപ്പിക്കുവാന്‍ പര്യാപ്തമാണ്.
ആതിര മൂന്നു വട്ടം തന്റെ അഭിമുഖത്തിൽ ആവർത്തിച്ച ഗുരുതരമായ ഒരു അബദ്ധ ധാരണ “മുസ്ലിം അമു സ്ലിം മാതാപിതാക്കളെ വെറുക്കണമെന്നു” പറഞ്ഞതാണ് . അങ്ങനെ ഖുർആൻ സൂക്തമുണ്ടെന്നും ആതിര പറയുന്നുണ്ട് . ഇത് എന്ത് അടിസ്ഥാനത്തിലാണ് ആതിര പറയുന്നത് എന്ന് മനസ്സിലാവുന്നില്ല . “ശിർക് ചെയ്യുവാൻ കല്പിച്ചാൽ/ നിർബന്ധിച്ചാൽ മാതാപിതാക്കളെ അനുസരിക്കാൻ പാടില്ല” എന്നതൊഴിച്ചു നിർത്തിയാൽ മാതാപിതാക്കളെ സ്നേഹിക്കുവാനും അവരോടു മാന്യമായും കാരുണ്യത്തോടും പെരുമാ റുവാനുമാണ് ഖുർആനും പ്രവാചക ചര്യയുമൊക്കെ പഠിപ്പിക്കുന്നത്. അമുസ്ലിംകളായ മാതാപിതാക്കളെ വെറുക്കുവാൻ ഖുർആൻ പറയുന്നുവെന്നു ഒരു തെളിവുമില്ലാതെ ആരെയൊക്കെയോ തൃപ്തിപ്പെടുത്തുവാൻ വേണ്ടി പറഞ്ഞതായിരിക്കുമോ ആതിര ?
തുടരും