ആതിര പറഞ്ഞതും പറയാതിരുന്നതും (ഭാഗം 2)

Originally posted 2017-09-24 12:25:15.

ആതിര പറഞ്ഞതും പറയാതിരുന്നതും (ഭാഗം 2)

ആതിര ആയിഷ

ആതിര പറഞ്ഞതും പറയാതിരുന്നതും

എല്ലാ മതങ്ങളെ കുറിച്ചും പഠിക്കണമെന്നത് നല്ല നിലപാടാണ്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇങ്ങനെ എല്ലാ മതങ്ങളെയും സ്വതന്ത്രമായും നിക്ഷ്പക്ഷമായും പരസ്പരആദരവിലും ബഹുമാനത്തിലും അധിഷ്ഠിതമായി പഠിപ്പിക്കുന്ന അവസരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്. സത്യാന്വേഷണ ത്വര വിദ്യാർത്ഥികളിൽ ഉണ്ടാക്കുക എന്നതായിരിക്കണം ലക്‌ഷ്യം. നിലവിലുള്ളതും ഇനി വരാനിരിക്കുന്നതുമായ പരസ്പര വിരുദ്ധങ്ങളായ വിശ്വാസങ്ങളെല്ലാം ഒരു മാനദണ്ഡവുമില്ലാതെ ഒരേ സമയം സത്യമാണെന്നു വിശ്വസിക്കുന്നവർക്ക് അങ്ങനെ വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം ഉള്ളത് പോലെ തന്നെ, കൃത്യവും വ്യക്തവുമായ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സത്യം ഒന്ന് മാത്രമേയുള്ളൂ, ഉണ്ടാകുവാൻ പറ്റൂ എന്ന് വിശ്വസിക്കുവാനും പറയുവാനുമുള്ള സ്വാതന്ത്ര്യം അങ്ങനെ ബോധ്യമുള്ളവർക്കും ഉണ്ട് എന്ന് അംഗീകരിക്കുന്നതാണ് ന്യായം. ഇസ്‌ലാമികമായി നിലവിൽ വേദങ്ങളോടും പ്രവാചക/ അവതാര പിന്ബലത്തോടും കൂടിയ എല്ലാ മത വിശ്വാസങ്ങളും ധർമ വ്യവസ്ഥിതികളും ഉത്ഭവത്തിൽ സത്യമായിരുന്നു. നിലവിൽ അവയുടെ വ്യതിചലിത വക്രീകൃത ജീർണ രൂപങ്ങളാണ് ഉള്ളത് .

അങ്ങനെയാണ് മനുഷ്യരെ വഴികാണിക്കുവാൻ ആഗതരായ മനുഷ്യരായ പ്രവാചകന്മാർ പിൽക്കാലത്തു ദൈവമായും , ദൈവ പുത്രരായും ദൈവാവതാരങ്ങളായും ഒക്കെ വിശ്വസിക്കപ്പെടുന്ന സാഹചര്യം ഉണ്ടായത് . പ്രവാചകന്മാർ കാലാ കാലങ്ങളിൽ ആഗതമായതിന്റെ ന്യായങ്ങളിൽ ഒന്ന് ഗീതയും ഖുർആനും ഒക്കെ പറഞ്ഞതും ഇത് തന്നെയാണ് . അങ്ങനെ, അവസാനമായി ആഗതമായ പ്രവാചകനാണ് മുഹമ്മദ് . അദ്ദേഹം ചരിത്രത്തിന്റെ പൂർണ വെളിച്ചത്തിലുള്ള പ്രവാചകനായത് കൊണ്ടും, അദ്ദേഹംഇതര പ്രവാചകരിൽ നിന്നും വ്യത്യസ്തമായി ലോകർക്ക് ആകമാനം ഉള്ള പ്രവാചകനായത് കൊണ്ടും, അദ്ദേഹത്തിന് അവതീർണമായ വിശുദ്ധ ഖുർആൻ ഇതര ഇതര വേദങ്ങളിൽ നിന്നും വ്യസ്ത്യസ്തമായി ഒരു ഒരു തരത്തിലുള്ള മാറ്റ തിരുത്തലുകൾക്കും വിധേയമാകാതെ ലോകാവസാനം വരെ നിലനിൽക്കും എന്നതു കൊണ്ടും, അദ്ദേഹത്തിന്റെ ശരീരം മാത്രമേ ലോകത്തോട് വിട പറഞ്ഞിട്ടുള്ളു, ചര്യ ചരിത്രത്തിന്റെ പൂർണ വെളിച്ചത്തിൽ ആർക്കും പഠിച്ചു മനസ്സിലാക്കാവുന്നതുകൊണ്ടും, അദ്ദേഹം സംസാരിച്ച ഭാഷ ഇതര വേദ ഭാഷകളിൽ നിന്നും വ്യത്യസ്തമായി മൃതമാവാത്തതു കൊണ്ടും, അദ്ദേഹം പ്രബോധനം ചെയ്ത വിശ്വാസാദർശങ്ങൾ കൊണ്ടുനടക്കുന്ന ദശകോടി കണക്കിന് ജനങ്ങൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ലോകാവസാനം വരെ ഉണ്ടാവുമെന്നതുകൊണ്ടും അദ്ദേഹത്തിനു ശേഷം ഒരു പ്രവാചകന്റെ ആവശ്യകത ഇല്ലാത്ത രൂപത്തിൽ അദ്ദേഹംഅന്ത്യ പ്രാവാചകനാണെന്നു അദ്ദേഹത്തിന് അവതീർണമായ അന്ത്യ വേദത്തിൽ അസന്നിഗ്ധമായി പ്രഖ്യാപിക്കപ്പെട്ടു . ഈ വേദം പൂർവ പ്രവാചകരുടെ ചരിത്രത്തെ നിഷേധിക്കുന്നില്ല.. മറിച്ചു, അവരുടെ തുടർച്ചയും പൂർണതയുമായി അവകാശപ്പെടുകയും പൂർവ പ്രവാചകരുടെ ചരിത്രത്തിൽ പിൽകാലത്തുണ്ടായതും ഉണ്ടാക്കിയതുമായ സ്ഖലിതങ്ങളെയും വ്യതിചലനങ്ങളെയും തിരുത്തി യഥാ സ്ഥാനത്തു പുനരവരോധിക്കുകയും ചെയ്തു .

ആതിര പറഞ്ഞ മറ്റൊരു കാര്യം ഖുർആനിലെ യുദ്ധ സംബന്ധമായ സൂക്തങ്ങളെ കുറിച്ചാണ്. അത് സംബ ന്ധമായി അവളുടെ കൂട്ടുകാർ ആ സൂക്തങ്ങൾ യുദ്ധ പശ്ചാത്തലത്തിൽ ഇറങ്ങിയതാണെന്ന് വിശദീകരിച്ചു കൊടുത്തതായി പറയുന്നുണ്ട് . ഇപ്പോൾ ആതിര ചോദിക്കുന്നത് അങ്ങനെ യുദ്ധ പശ്ചാത്തലത്തിൽ ഇറങ്ങിയ സൂക്തങ്ങൾ ലോകാവസാനം വരെ നിലനിൽക്കുന്ന ഗ്രന്ഥത്തിലുൾക്കൊള്ളിക്കേണ്ടതുണ്ടോ എന്നാണു. ആതിര മനസ്സിലാക്കാതെ പോയ ഒരു കാര്യം ഖുർആനിലെ പല നിയമങ്ങളും നബിയുടെ 23 വർഷ കാലത്തെ ജീവിത ത്തിൽ അപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തെ address ചെയ്തു കൊണ്ട് ഇറങ്ങിയതാണ്. അവയാകട്ടെ , കാല ദേശങ്ങൾക്കതീതമായി എല്ലാ സമൂഹങ്ങളും നാഗരികതയും എപ്പോഴും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുമാണ് .

നാമിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യുദ്ധവും സമാധാനവും എല്ലാ കാലത്തെയും മനുഷ്യന്റെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിന്റെ ഭാഗവുമാണ് . അപ്പോൾ അതുസംബന്ധമായ നിയമങ്ങളും നിർദേശങ്ങളും ജീവിതത്തിന്റെ നിഖില മേഖലകളിലും വഴികാണിക്കുന്ന ഗ്രന്ഥമെന്ന നിലയിൽ ഖുർആനിലും ജീവിത വ്യവസ്ഥ എന്ന നിലയിൽ ഇസ്‌ലാമിലും ഉണ്ട് . അതു സംബന്ധമായ സൂക്തങ്ങൾ മറ്റെല്ലാ നിയമ സൂക്തങ്ങളെയും പോലെ ആ സാഹച ര്യം രൂപപ്പെടുന്ന സാഹചര്യത്തിൽ പ്രസക്തമാവുന്നത് കൊണ്ട് അത് ഖുർആനിലുണ്ടാവേണ്ടത് മാർഗ ദർശക ഗ്രൻഥം എന്ന നിലയിൽ അനിവാര്യമാണ്. ഏതൊരു രാജ്യത്തും ആഭ്യന്തര ചിദ്ര ശക്തികൾ രാജ്യത്തിന്റെ ആഭ്യന്തര ഭദ്രതക്ക് ഭീഷണി ഉയർത്തി സായുധ കലാപത്തിന് ഇറങ്ങിയാൽ ആ രാജ്യത്തിനു ചിദ്ര ശക്തികൾ രാജ്യത്തിന്റെ പരമാധികാരത്തിന്നു വിധേയപ്പെടുന്നത് വരെ അവരോടു യുദ്ധം ചെയ്യുകയല്ലാതെ നിർവാഹ മുണ്ടാവുകയില്ല.

സ്നേഹവും സഹകരണവും ക്ഷമയും നന്മയുമൊക്കെ യുദ്ധം ഒഴിവാക്കുവാൻ പരമാവധി ആതിര പറഞ്ഞത് പോലെ കോരി യൊഴിക്കാം . അത് തന്നെയാണ് ഇസ്‌ലാമിന്റെയും സമീപനം. യുദ്ധം ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ സ്നേഹം കോരിയിടുക എന്നതല്ല, ശത്രുവിനെ ഭയപ്പെടുത്തുക എന്നതാണ് അധര്മത്തിന് മേൽ ധർമം വിജയിക്കുവാൻ സഹായകമാവുക . എന്തിനേറെ പറയുന്നു, ശക്തിയെ കുറിച്ച് ശത്രുവിന് ഭയം ഉണ്ടാകുന്ന തും ശത്രു അടിച്ചേൽപ്പിക്കുവാൻ ഉദ്ദേശിക്കുന്ന യുദ്ധത്തെ ഒഴിവാക്കുവാൻ സഹായിക്കും. ആധുനിക ലോക ത്തു പല രാജ്യങ്ങൾകുമിടയിൽ യുദ്ധം നടക്കാതെ ഒഴിവാക്കുന്നത് ശത്രുവിനെകുറിച്ച ഭയം കാരണമായി കൂടിയാണ് . Credible deterrence എന്നാണു ഇതിന്നു പറയുക . ഇതില്ലെങ്കിൽ ലോകം ഇന്നു കാണുന്നതിലേറെ ഭീകര യുദ്ധത്തിന്റെ കെടുതി അനുഭവിക്കുമായിരുന്നു .

ആതിര ഇത് സംബന്ധമായി അല്പം ചരിത്രവും മഹാഭാരതമുൾപ്പടെയുള്ള ലോക ഇതിഹാസങ്ങളും കൂടി മുഹമ്മദ് നബിയുടെ ചരിത്രത്തോട് ചേർത്തു പഠിക്കുന്നത് നന്നായിരിക്കും

ചരിത്രത്തിന്റെ വിശകലന വ്യാഖ്യാന ശീലുകള്‍ക്ക് വഴങ്ങാതെയും അതിന്നു അതീതമായുമാണ് മുഹമ്മദു നബി 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് തുല്യത ഇല്ലാത്ത അദ്വീതീയമായ വിപ്ലവം സാധിപ്പിച്ചെടുത്തത്. ചരിത്രം രൂപപ്പെടുത്തിയ വിപ്ലവം ആയിരുന്നില്ല അത്. മറിച്ചു, ചരിത്രത്തെ രൂപപ്പെടുത്തിയ വിപ്ലവമായിരുന്നു അത്. ചരിത്രത്തിനു അതുവരെയും അതിന്നു ശേഷവും പരിചയമുണ്ടായിരുന്ന വെറും ഒരു ഭാഗിക പരിവര്‍ത്തനമായിരുന്നില്ല അത്. മറിച്ചു, വിശ്വാസത്തെയും വിചാരത്തെയും, സ്വകാര്യതയും പോതുജീവിതത്തെയും, വ്യക്തിയെയും കുടുംബത്തെയും, സമൂഹത്തെയും രാഷ്ട്രത്തെയും, സമ്പത്തിനെയും സംസ്കാരത്തെയും എന്നല്ല, ജീവിതം കൊണ്ട് വിവക്ഷിക്കപ്പെടുന്ന അതിന്റെ സര്‍വ തലങ്ങ ളെയും മുഴുവന്‍ തന്ത്രികളെയും മാറ്റി പണിത വിപ്ലവമായിരുന്നു അത്. ജനതതികളെ കീഴടക്കുവാന്‍ ചരിത്രം ശീലിച്ച വഴി ഭിന്നിപ്പിക്കുക എന്നതായിരുന്നെങ്കില്, ഭിന്നിച്ചു നിന്ന് നിതാന്തമായി പോരെടിച്ചിരുന്നവരെയും അഭയാ ര്‍ത്ഥി കളായി വന്ന വരെയുമൊക്കെ ഒന്നിപ്പിച്ചുകൊണ്ടും ഏകീകരിച്ചു കൊണ്ടും (വി. ഖു. 3 :102 ) സാധിപ്പിച്ചെടുത്ത അദ്വീതീയ വിപ്ലവമായിരുന്നു അത്. അതുകൊണ്ടുകൂടി തന്നെ യാണ്, മ്ര്ഗീയ ശക്തി ഉപയോഗിച്ചു കൊണ്ട് ലക്ഷങ്ങളെ ബലികൊടുത്തു കീഴടക്കലിന്റെ തത്വ ശാസ്ത്രം ചമച്ചിരുന്ന ആ കാലത്തെ റോമ പേര്‍ഷ്യന്‍ സാമ്രജ്യത്തത്തില്‍ നിന്നും ഭിന്നമായി, ആ സാമ്രജ്യത്തത്തിന്റെ നുകത്തില്‍ നിന്നും രക്ഷ നേടുന്നതിന്ന്‌ ജനതതി കള്‍ ഇസ്ലാമിന്റെ നീതിയില്‍ സമാധാന പൂര്‍വ്വം അഭയം തേടിയത്. ഇസ്ലാമിന്നു മുമ്പുള്ള ലോകത്തും ഇസ്ലാമാനന്തര ലോകത്തും രാഷ്ട്രങ്ങളും സാമ്രാജ്യങ്ങളും കെട്ടിപ്പടുക്കപ്പെട്ടത്‌ പതിനായിരക്കനക്കിന്നു മനുഷ്യ കബന്ഡങ്ങളുടെ തലയോട്ടിക്ക് മുകളിലാണ്.

റോമക്കും ഗ്രീസിന്നും പെര്ഷ്യക്കും ബ്രിട്ടെന്നും ഫ്രാന്സിന്നും ഒക്കെ കീഴടങ്ങിയവരെന്നും കീഴടക്കിയ വെരെന്നുമുള്ള വിവേചനം ഉണ്ടായിരുന്നതുകൊണ്ടാണ് ആ സാമ്രാജ്യങ്ങളുടെ ആസ്ഥാനം റോമും ഗ്രീസും പെര്ഷ്യയും, ലണ്ടനും പാരിസും ഒക്കെയായി തന്നെ നിലനിന്നത്. എന്നാല്, മദീനയില്‍ തുടങ്ങിയ ഇസ്ലാമിക രാഷ്ട്രത്തിന്റെ ആസ്ഥാനം മദീനയില്‍നിന്നും ദാമാസ്കസ്സിലെക്കും പി ന്നെ ബാഗ്ദാദിലേക്കും അവിടുന്ന് മറ്റിടങ്ങളിലേക്കും അവസാനം തുര്‍കിയിലെക്കും ഒക്കെ മാറുന്നതായി ചരിത്രത്തില്‍ നാം കാണുന്നത് ഇസല്മിക രാഷ്ട്ര വ്യവസ്ഥയില്‍ കീഴടക്കലിന്റെയും കീഴടങ്ങലിന്റെയും സങ്ക ല്‍പ്പം തന്നെ ഇല്ലാത്തതു കൊണ്ടാണ്. എന്തിനേറെ പറയുന്നു, അഫ്ഘാനില്‍നിന്നു വന്ന മുഗളന്മാര്‍ക്ക് പോലും അവരുടെ ആസ്ഥാനം കബൂളാ യിരുന്നില്ല, മറിച്ചു ഡല്‍ഹി ആയിരുന്നു. അവര്‍ ഇന്ത്യക്കാരായി ജീവിക്കുകയും ഇന്ത്യക്കാരായി മരിക്കുകയും ചെയ്യുകയായിരുന്നു. ഇസ്ലാമിന്റെ ചരിത്രത്തിനു വംശ ഹത്യകള്‍ അന്യമാണ്. വറ്റാത്ത ആര്‍ദ്രതയുടെയും ദയയുടെയും മഹാ സാഗര തീരത്തുനിന്ന് കൊണ്ട് , പ്രപഞ്ചം പോലെ പ്രവിശാലമായ കരുണയുടെയും സ്നേഹത്തിന്റെയും പാഠങ്ങള്‍ ഏക ദൈവ വിശ്വാസത്തിന്റെ ഭാഗമായി തന്നെ പഠിപ്പിക്കുന്ന ഇസ്ലാം അതിന്റെ പേരില്‍ തന്നെ സമാധാനത്തെ ഉള്‍കൊള്ളുന്ന മതമായത് യദ്ര്ശ്ചികമല്ല.

വിശ്വാസികളുടെ അഞ്ചു നേരത്തെ പ്രാര്‍ത്ഥനയുടെയും പരിസമാപ്തി സമാധാനത്തിന്റെ അഭിവാദന വചനം തന്നെ ആക്കിയ, ” ദൈവമേ, നീയാണ് സമാധാനം , നിന്നില്‍നിന്നാണ് സമാധാനം, നിന്നിലേക്ക്‌ മടങ്ങുന്ന തിലൂടെയാണ് സമാധാനം , നാഥാ, നമ്മെ നീ സമാധാനത്തോടെ ജീവിപ്പിക്കണേ, നമ്മെ നീ ശാന്തി നികേതനി ല്‍ പ്രവേഷിപ്പിക്കണേ” എന്ന് അഞ്ചു നേരത്തെയും നമസ്കാരത്തിനു ശേഷമുള്ള ആദ്യ പ്രാര്‍ഥനയായി പഠിപ്പിച്ച, പരസ്പരം കണ്ടുമുട്ടുമ്പോള്‍ പോലും സമാധാനത്തിന്നു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ട് അഭിവാദനം ചെയ്യാന്‍ കല്പിച്ച ഇസ്ലാമിന്നു സഹനത്തിന്റെയും ആത്മ സംയമാനത്തിന്റെയും അവസാന നിമിഷത്തില്‍ ആത്മ പ്രതിരോധത്തിന്നും നവജാത രാഷ്ട്രത്തിന്റെ സുരക്ഷക്കും വേണ്ടി സ്വന്തം ബന്ധു മിത്രാതികല്‍ക്കെതിരെ ഉപാധികളോട് കൂടി ആയുധം എടുക്കുന്നതിന്നു അനുയായികളെ പ്രത്യേകം പ്രചോദി പ്പിക്കേണ്ടി വന്ന സാഹചര്യം ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളൂ. ഇല്യടും ഒഡീ സ്സിയും, ശാഹ്നാമയും മഹാഭാരതവും ഒക്കെ ഭാവനയോ സംഭവമോ ആകട്ടെ. സംഭവമാണന്കില്‍ അവകളില്‍ പരാമര്‍ശ വിധേയമാമായ യുദ്ധ കഥകള്‍ ഭീകരങ്ങളാണ്. ഇനി അവയൊക്കെ ഭാവനകളാ ണങ്കില്‍ അതിലേറെ ഭീകരവും ഭീഭല്സവുമാണ്.

കാരണം അവരൊക്കെയും സ്വപ്നം കണ്ടു ആസ്വദിച്ചത് പോലും ഭീകര യുദ്ധങ്ങളായിരുന്നു എന്നാണതിന്നു അര്‍ഥം. മാത്രവുമല്ല, സാഹിത്യ രചനയില്‍ ഭാവന യഥാര്ത്യത്തില്‍നിന്നും അന്യമാകാവതല്ലോ യാഥാര്‍ത്ഥ്യം ഭാവനയെക്കാള്‍ അന്യവും ഭീകരവു മാവമെങ്കിലും. എന്നാല്‍ ആയിരത്തൊന്നു രാവുകളെ പോലുള്ള കഥകള്‍ക്കും എത്ര ആലപിച്ചാലും മതി വരാത്ത നബിയുടെ വര്‍ണനകള്‍ ഉള്‍കൊള്ളുന്ന കവിതകള്‍ക്കും (കവിതയുടെ പ്രമേയമായ നബിയെ ക്കാള്‍ കവിക്ക്‌ പ്രാധാന്യം ലഭിച്ചു പോയേക്കുമോ എന്ന ഭയത്താലാവണം നിസ്വാര്‍ത്തരായ കവി(കള്‍) അജ്നാതനായിരിക്കുവാനാണ് ആഗ്രഹിച്ചത്‌) ജന്മം നല്‍കിയ ഇസ്ലാമിക സംസ്കൃതിയില്‍ യുദ്ധ വീര്യവും വൈരവും സൃഷ്ടിക്കുന്ന യുദ്ധേതിഹാസങ്ങള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കുന്നില്ല.

യുദ്ധത്തെയും ശത്രുവിന്റെ ചോരയെയും ഒക്കെ വര്‍ണിക്കുന്ന നിരവധി യുദ്ധ പ്രേരക കവിതകള്‍ പ്രവാചക പൂര്‍വ അറേബ്യന്‍ സാഹിത്യത്തിന്റെ ഭാഗമായിരുന്നിട്ടും ഇസ്ലാമിക ചരിത്ത്രത്തിലോ സംസ്ക്ര്തിയിലോ അങ്ങനെ ഒന്ന് കാണുവാന്‍ സാധിക്കാത്തത് ഇസ്ലാം എന്തിന്നു വേണ്ടിയാണ് നിലകൊള്ളുന്നത് എന്നതിന്റെ വ്യക്തമായ നിദര്‍ശനമാണ്. മാത്രവുമല്ല, പ്ലാറ്റോ യുടെയും അരിസ്റ്റോട്ലി ന്റെയും ഒക്കെ ദര്‍ശനങ്ങളെ നിരൂപണ വിധേയമാക്കുകയും അവകളില്‍നിന്നും കൊള്ളാവുന്നതും എല്ലാത്തതുമൊക്കെ കൊള്ളുകയും ചെയ്ത , ഇന്ത്യയില്‍നിന്നും പൂജ്യം സ്വീകരിച്ച, പേര്‍ഷ്യ യില്‍നിന്നും തര്‍ക ശാസ്ത്രത്തിന്റെയും തത്വ ശാസ്ത്രത്തി ന്റെയും സന്ജ്ഞകളൊക്കെ കടമെടുത്ത ഇസ്ലാമിക സംസ്കൃതി തഹാഫുതുല്‍ ഫലാസിഫയും തഹാഫുത് തഹാഫുതുല്‍ ഫലാസിഫയും ഒക്കെ രചിച്ചു പ്ലാറ്റോനിക് തത്വ ശാസ്ത്രത്തെ ഖണ്ടന മണ്ടന ത്തിനു വിധേയമാ ക്കിക്കൊണ്ടിരുന്ന അതിന്റെ സാംസ്കാരിക ഉച്ചിയുടെ കാലഘട്ടത്തില്‍ പോലും ഇത്തരം യുദ്ധേതി ഹാസങ്ങളില്‍ ഒരു താര്‍ല്പര്യവും കാ്‍ണിക്കുകയുണ്ടായില്ല എന്നത് ഇസ്ലാം ഇതര സംസ്ക്രിതികളില്‍ നിന്നും ഈ വിഷയത്തില്‍ എത്രമാത്രം ഭിന്നമാനെന്നതിന്റെ സൂചന തന്നെയാണ്. ഇസ്ലാമിന്നു മുമ്പുള്ള ഗ്രീക്ക്, റോമന്‍ പേര്‍ഷ്യന്‍ യുദ്ധങ്ങളും ഇസലാമിന്റെ ആവിര്ഭാവത്തിന്നു ശേഷം നടന്ന കുരിശു യുദ്ധങ്ങളും പതിനേഴു പതിനെട്ടു, പത്തൊന്‍പതു നൂറ്റാണ്ടുകളിലെ പാശ്ചാത്യന്‍ അധിനിവേശവും ഒക്കെ ലക്ഷ്ക്കണക്കിന്നു മനുഷ്യാത്മാക്കളുടെ ചെലവിലായിരുന്നു.

ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങളിലും അതിന്നു മുമ്പ് യുരോപ്യരുടെ അധിനിവേശ യുദ്ധങ്ങളിലും അധി നിവേശ ശക്തികല്‍ക്കിടയിലെ യുദ്ധങ്ങളിലും കൊല്ലപ്പെട്ട കോടികളുടെ ദുരന്ത കഥ പറ യാതിരിക്കലാണ് ഭേദം. എന്തിന്നു പറയുന്നു, ഇന്ത്യയുടെ അവസ്ഥ പോലും ഭിന്നമായിരുന്നില്ല. കുരുക്ഷേത്ര യുദ്ധത്തെ പൌരാണിക മെന്നോ ഐതീഹ്യമെന്നോ ഒക്കെ വിശേഷിപ്പിച്ചാലും, ചോരക്കളമായ യുദ്ധക്കളത്തില്‍ വീണു കിടന്ന ആയി രക്കണക്കിന്നു മനുഷ്യ കബന്ധങ്ങളെ കണ്ടു ഹ്ര്ദയം ഘനീഭവിക്കുകയും കരള്‍ അലിഞ്ഞു പോകുകയും ചെയ്ത അശോകന്റെ കലിംഗ യുദ്ധം മുഹമ്മദ്‌ നബിയുടെ ആഗാമാനത്തിന്നു മുമ്പ് ചരിത്ത്രത്തിന്റെ പൂര്‍ണ വെളിച്ച്ചത്തിലുണ്ടായ സംഭവമാണ്. എന്നാല്‍ ഇത്തരത്തില്‍ ആള്‍ നാശവും സമ്പദ് നാശവും ഉണ്ടായ ഒരു യുദ്ധം പോലും മുഹമ്മദ്‌ നബിയുടെയും അനുയായികളുടെയും പക്ഷത്തു നിന്ന് ഉണ്ടായിട്ടുണ്ടായിരുന്നില്ല. പരിവര്‍ത്തനവും അതിന്റെ വ്യാപനവുമാകട്ടെ അതി സമഗ്രവും അതി ദ്രുതവും ചരിത്ത്രത്തിലെ അത്ത്യപൂര്‍വ സംഭവും ആയിരുന്നു.

വിപ്ലവങ്ങള്‍ സാധാരണ ഗതിയില്‍ മില്യന്‍ കണക്കിനു മനുഷ്യരുടെ ശ്മശാന ഭൂമിയിലാണ് ജനിച്ചു വീഴാ റുള്ളത്. ഫ്രഞ്ച്, റഷ്യന്‍ ചൈനീസ് വിപ്ലവങ്ങളില്‍ മരിച്ചു വീണ ദശ ലക്ഷക്കണക്കിനു മനുഷ്യാത്മാക്കള്‍ മറ്റൊരു ഭിന്നമായ കഥയല്ല നമ്മോടു പറയുന്നത് . എന്നല്ല, അത് പലപ്പോഴും സ്വന്തം സന്തതികളെ പോലും ഭുജിക്കുന്നു. ഫ്രഞ്ച് വിപ്ലവത്തിനു നേത്ര്‍ത്വം കൊടുത്തിരുന്ന രോബെസ്പിയാര്‍ ആയിരക്കണക്കിന്നു നോബ്ല്സിനെയും പ്രതി വിപ്ലവകാരികളെയും കൊന്നതിനു ശേഷം താന്‍ തന്നെ കൊല്ലപ്പെടുന്നതിനു മുമ്പ് “വിപ്ലവം സ്വന്തം സന്തതികളെ യും ഭുജിക്കുന്നു” എന്ന് പറയേണ്ടി വന്നതിന്റെ സാഹചര്യം അതായിരുന്നു. അത് തന്നെയാണ് സ്റ്റാ ലിനിന്റെ കീഴില്‍ ട്രോട്സ്കിക്കും അനുയായികള്‍ക്കും അനുഭവിക്കേണ്ടി വന്നത്. അത് തന്നെയാണ് സാംസ്കാരിക വിപ്ലവത്തിന്റെ പേരില്‍ മാവോയില്‍നിന്നും ചൈനക്കാര്‍ക്കും നേരിടേണ്ടിവന്നത്. എന്നാല്, ഇസ്ലാമിക വിപ്ലവങ്ങള്‍ ചരിത്രത്തിന്റെ ഈ ശീലുകളില്‍നിന്നും ഏറെ വ്യത്യസ്തമാണ്. പ്രവാചകന്‍ മക്ക ജയിച്ചത്‌ രക്ത രഹിത വിപ്ലവത്തിലൂടെ ആയിരുന്നു. അത് ശത്രുക്കളുടെ കൂടി സ്വാതന്ത്ര്യത്തിന്റെ പ്രഖ്‌യാപനമായിരുന്നു. ജയിച്ചവര്‍ തോറ്റവര്‍ എന്ന പ്രതീതിയെ പ്രവാചകന്‍ ഉണ്ടാക്കുകയുണ്ടായില്ല. അതുകൊണ്ടുതന്നെ ശത്രുക്കളെയോ വിപ്ലവത്തിന്റെ സന്തതികളെതന്നെയോ പ്രവാചകന്നോ അനുയായികല്‍ക്കോ ഭുജിക്കെണ്ടാതായി വന്നില്ല.

പിന്നെ യുദ്ധ കാലങ്ങളിൽ ശത്രു പക്ഷത്തെ ആളുകളെ ആത്മ മിത്രമായി സ്വീകരിക്കുന്ന കാര്യം. ആതിര പോളോ കൊയ്‌ലി യുടെ ഏറ്റവും പുതിയ നോവലായ the spy വായിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അത് ഒന്നാം ലോക മഹാ യുദ്ധ കാലത്തു പാരീസിൽ ജീവിച്ച മാർഗരീത്ത സെല്ല ( മാതാ ഹരി ) എന്ന ഡച്ച് നർത്ത കിയുടെ ജീവിത കഥയെ അടിസ്ഥാനപ്പെടുത്തി എഴുതിയ നോവലാണ് . യുദ്ധം പൊടുന്നനെ ആരംഭി ക്കുമ്പോൾ അവൾ നൃത്ത പരിപാടിയുമായി ജർമനിയുടെ തലസ്ഥാനമായ ബെർലിനിൽ അകപ്പെട്ടു പോയപ്പോൾ അവിടു ന്ന് രക്ഷപ്പെട്ടു പാരീസിലെത്തുവാൻ വിദേശ കാര്യാലയവുമായി ബന്ധപ്പെട്ടത് ചാര പ്രവർത്തനമായി ചിത്രീകരിക്കപ്പെട്ടു പിന്നീട് യുദ്ധാനന്തരം പാരീസിൽ വിചാരണ ചെയ്യപ്പെട്ടു ചാര സ്ത്രീ എന്ന നിലയിൽ വധ ശിക്ഷക്കു വിധേയമായി നിഷ്ടൂരമായി വെടിവെച്ചു കൊല്ലപ്പെടുന്നതാണ് . ഒരു രാജ്യവും തങ്ങളുടെ രാജ്യത്തെ ഒരു പൗരനും യുദ്ധ സാഹചര്യങ്ങളിൽ രാജ്യ തന്ത്രത്തിന്റെ ഭാഗമായല്ലാതെ ശത്രു ജനതയുമായി ആത്മ മിത്രമാകുന്നത് സമ്മതിക്കില്ല .

തുടരും )

Related Post