ഉറുമ്പുകള്‍

Originally posted 2015-03-04 00:09:51.

ഉറുമ്പുകള്‍

ഉറുമ്പുകള്‍

ഉറുമ്പുകളെ ശ്രദ്ധിക്കാത്തവരുണ്ടാകില്ല. തന്നേക്കാള്‍ ഭാരമുള്ള വലിയ ഭക്ഷ്യവസ്തുക്കളും വഹിച്ചു പോകുന്ന ഉറുമ്പ് ഏതൊരു മനുഷ്യന്റെയും ശ്രദ്ധയാകര്‍ഷിക്കുന്ന ജീവിയാണ്. സഹപ്രവര്‍ത്തകര്‍ക്കുവേണ്ടിയോ കരുതല്‍ ഭക്ഷണമായോ ചെറിയ കഷണം ഭക്ഷണപദാര്‍ഥങ്ങളുടെ തട്ടുംതരിയും മറ്റുമെടുത്ത് അവ പോകുന്നതു കാണാത്തവരായി ആരുമുണ്ടാകില്ല.

ചിലപ്പോഴെങ്കിലും ഒരു ശല്യമായിത്തീരുന്ന സന്ദര്‍ഭങ്ങളുണ്ട്. വീടകങ്ങളിലൂടെ നിരനിരയായി നിരങ്ങി നീങ്ങുന്ന ഉറുമ്പുകള്‍ അടുക്കളയില്‍ ഭദ്രമായി സൂക്ഷിച്ച പലഹാരങ്ങളുടെയും ഭക്ഷണപദാര്‍ഥങ്ങളുടെയും ടിന്നുകളിലും പായ്ക്കറ്റുകളിലും ചിലപ്പോള്‍ കയറിപ്പറ്റാറുണ്ട്. ഉറുമ്പുകളെപ്പറ്റി ചിന്തിക്കുന്നവര്‍ അവയുടെ കൂട്ടായ്മയിലും വേഗതയിലും ഒത്തൊരുമയിലും ഭക്ഷണം കണ്ടുപിടിക്കാനുള്ള കഴിവിലും തെല്ലൊന്നമ്പരക്കാതിരിക്കില്ല.

ഉറുമ്പുകളുടെ സാമൂഹികത ശാസ്ത്രജ്ഞര്‍

പഠനവിധേയമാക്കിയിട്ടുണ്ട്. അവയെ കുറിച്ചുള്ള പഠനങ്ങള്‍ ശാസ്ത്രജ്ഞരെയും സാധാരണക്കാരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നതാണ്. ഉറുമ്പുകള്‍ തങ്ങളുടെ പ്രത്യേകമായുള്ള കൂടുകളില്‍ സംഘബോധത്തോടെ കോളനികളായി താമസിക്കുന്നതിന്റെ കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. സ്രഷ്ടാവ് അവയുടെ സത്തയില്‍ പ്രഥമഘട്ടത്തില്‍ നിക്ഷേപിച്ചതായിരിക്കാം അവയുടെ ഈ സാമൂഹികബോധം.

Ants: Nature’s Secret Power എന്ന ഉറുമ്പുകളെപ്പറ്റിയുള്ള ആസ്ട്രിയന്‍ ഡോക്യുമെന്ററി, അവയുടെ ലോകത്തേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന ഒരു ചിത്രമാണ്. യൂട്യൂബില്‍ ഹിറ്റായ ഈ ചിത്രത്തില്‍ ഭൂമിക്കടിയില്‍ ഉറുമ്പുകളുടെ അതിസങ്കീര്‍ണ്ണമായ വാസസ്ഥങ്ങള്‍ കാണുമ്പോള്‍, ഭാവിയില്‍ മനുഷ്യന്‍ ശൂന്യാകാശത്ത് തീര്‍ക്കാന്‍ പോകുന്ന സ്‌പേസ്ഷിപ്പാണോയെന്നു തോന്നിപ്പോകും. നിസ്സാരമെന്ന് നമ്മള്‍ കരുതുന്ന ഒരു ജീവിയുടെ കൂടാണ് എന്ന നിസ്സംഗതയോടെ നമുക്ക് ആ കൂടിനെ അവഗണിച്ചുതള്ളാന്‍ കഴിയില്ല. അതിലെ നിര്‍മാണ ചാതുരിയും എന്‍ജനീയറിങ് മികവും ശാസ്ത്ര സാങ്കേതിക മേന്‍മയുടെ മേനിനടിക്കുന്ന ശാസ്ത്രപ്രതിഭകളെ പോലും വിസ്മയിപ്പിക്കുന്നതാണ്.

ബ്രസീലിലെ സോളോ പോളോ യുണിവേഴ്‌സിറ്റി പ്രൊഫസര്‍, ഡോ. ലൂയിസ് കാര്‍ലോസ് ഫോര്‍ട്ടി, തന്റെ പര്യവേക്ഷണത്തില്‍ കണ്ടെത്തിയ അവയുടെ കൊട്ടാരത്തെ വിശേഷിപ്പിക്കുന്നത് ‘Megalopolis’ (നഗരവും പ്രാന്തപ്രദേശവും ചേര്‍ന്ന പ്രദേശം) എന്നാണ്്. ലീഫ്കട്ടര്‍ (ഇലതീനി ഉറുമ്പ്) തന്റെ ഭൂഗര്‍ഭകൊട്ടാരം തീര്‍ത്തിരിക്കുന്നത് 538 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വാസസ്ഥലത്താണ്. ഭൂമിക്കടിയില്‍ 26 അടി താഴ്ചയിലാണ് അത് നിലകൊള്ളുന്നത്.

ഉറുമ്പിന്റെ വാസ്തു വിദ്

ഇലതീനിയുറുമ്പുകള്‍ ജീവിക്കുന്നത് മധ്യ അമേരിക്കയിലെ തെക്കന്‍ ഉഷ്ണ മേഖല മഴക്കാടുകടുകളിലാണ്. ടെക്‌സാസിലും മറ്റു പലയിടത്തും എസ്‌സ്റ്റേറ്റുകളിലായി അവ കാണപ്പെടുന്നുണ്ട്. പ്രകൃതിയുടെ ആവാസവ്യവസ്ഥയിലെ മണ്ണില്‍ വായു നിറക്കുക എന്ന ദൗത്യമാണ് ഇക്കൂട്ടര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അവ ജീവിക്കുന്ന കാട്ടിലെ പോഷകങ്ങളുടെ പുനര്‍വിതരണം നടത്തുന്നതും ഈ ഉറുമ്പുകള്‍ തന്നെ. എന്നാല്‍ ഉറുമ്പുകള്‍, കര്‍ഷകര്‍ക്ക് ഉണ്ടാക്കുന്ന ഭീഷണി വലുതാണ്. ഞൊടിയിടിലാണ് ഈ ഉറുമ്പുകള്‍ വിളകള്‍ നശിപ്പിക്കുക.

കെട്ടിടങ്ങളുടെ അടിത്തറ ഇളക്കാനും മില്യന്‍കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കാനും ഇവയ്ക്കാകും. ഇലകള്‍ തിന്നുന്ന ഉറുമ്പുകള്‍ അവ ചവച്ചരച്ച ശേഷം പിന്നീട് പുറംന്തള്ളുന്നു. ഉറുമ്പുകള്‍ പുറന്തള്ളുന്ന അവശിഷ്ടവും പള്‍പും കൂടിച്ചേരുമ്പോള്‍ അതില്‍ ഒരു പ്രത്യേക ഫംഗസ് രൂപം കൊള്ളുന്നു. അതാണ് അവയുടെ പ്രധാന ഭക്ഷണം. അതിനാല്‍ ഉറുമ്പുകള്‍ കൂട്ടമായി ഇലകള്‍ തിന്ന് ചിലപ്പോഴൊക്കെ കന്നുകാലികളുടെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്നുണ്ട്.

Related Post