തിരിച്ചറിവ്

Originally posted 2015-06-27 17:14:09.

തിരച്ചറിവ്

തിരച്ചറിവ്

തിരിച്ചറിവില്ലായ്മ ആപത്ത്

ഒരു വിദ്യായലം തുറന്നാല്‍ രണ്ട് കാരാഗൃഹങ്ങള്‍ അടച്ചിടാം.’ വിശ്വപ്രസിദ്ധ ഫ്രഞ്ച് ചിന്തകനായ വിക്ടര്‍ ഹ്യൂഗോ പറഞ്ഞതാണിത്.

അറിവില്ലായ്മയാണ് മനുഷ്യനെ അരുതായ്മകളിലേക്ക് നയിക്കുന്നതെന്ന് ചുരുക്കം. എന്നാല്‍, അധ്യാപകന്‍ വിദ്യാര്‍ഥിനെയെ പഠിപ്പിക്കുന്നത് അറിവുള്ളത് കൊണ്ടാണ്;

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുന്നതോ?
ഡോക്ടര്‍ രോഗിയുടെ വൃക്ക മാറ്റിവെക്കുന്നത് അറിവുള്ളത് കൊണ്ടാണ്; എന്നാല്‍ രോഗിയുടെ വൃക്ക മോഷ്ടിക്കുന്നതോ?

വഴിയില്‍ വീണുകിടക്കുന്ന സ്വര്‍ണ മോതിരം കാണുമ്പോള്‍ അത് സ്വര്‍ണമോതിരമാണെന്നത് അറിവാണ്. എന്നാല്‍ അത് എനിക്കവകാശപ്പെട്ടതല്ല എന്നതാണത്രെ തിരിച്ചറിവ്. സ്വന്തം സഹോദരിയോ കാണുമ്പോള്‍ അതൊരു സ്ത്രീയാണെന്നത് അറിവാണ്. എന്നാല്‍ അത് സ്വന്തം സഹോദരിയാണ് എന്നതാണ് തിരിച്ചറിവ്.

ആധുനിക മനുഷ്യന്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും മര്‍മം ഈ തിരിച്ചറിവില്ലായ്മയാണ്. ഇതിന് അടിവരയിട്ടു കൊണ്ട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന മഹാശാസ്ത്രജ്ഞന്‍ പറഞ്ഞു: ‘വിശ്വാസമില്ലാത്ത വിജ്ഞാനം വികലാംഗനാണ്.’ ഇതിനോട് ചേര്‍ത്ത് അദ്ദേഹം വീണ്ടും പറഞ്ഞു: ‘വിജ്ഞാനമില്ലാത്ത വിശ്വാസം അന്ധനുമാണ്.’ അന്ധവിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന അരുതായ്മകള്‍ വിശദീകരിക്കേണ്ടതില്ലല്ലോ. വിജ്ഞാനമുണ്ടായിട്ടും വിശ്വാസമുണ്ടായിട്ടും മനുഷ്യന്‍ അരുതായ്മകളിലേക്ക് പോകുന്നതിന്റെ കാരണം ഇവിടെ വ്യക്തമാകുന്നുണ്ട്.

വളരെ വിദഗ്ദമായി ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്നവന്‍ മാത്രമല്ല, ധ്യാനകേന്ദ്രത്തില്‍ നിന്നിറങ്ങി ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന ഭക്തനും കള്ളനാണെന്ന് പഠിപ്പിക്കുന്ന വിശ്വാസമാണ് തിരിച്ചറിവിലേക്ക് നയിക്കുന്ന വിശ്വാസം. ചുരുക്കത്തില്‍ അറിവിനെ തിരിച്ചറിവിലേക്ക് നയിക്കുന്ന വിശ്വാസവും വിശ്വാസത്തെ തിരിച്ചറിവിലേക്ക് നയിക്കുന്ന വിജ്ഞാനവുമാണ് മാനവ സംസ്‌കരണത്തിനുള്ള ഒറ്റമൂലി. മാനവ സമൂഹത്തിന്റെ ഇഹപര രക്ഷക്കായി പ്രപഞ്ചനാഥന്‍ അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആന്റെ അവതരണം ആരംഭിച്ചത് തന്നെ ഈ മര്‍മത്തെ സ്പര്‍ശിച്ചാണ്.

‘നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക.’ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വാക്യത്തില്‍ വായിക്കുക എന്ന ആഹ്വാനത്തിലൂടെ അറിവ് നേടാനും എന്നാല്‍ അത് ദൈവനാമത്തിലായിരിക്കണമെന്ന ഉപാധി വിജ്ഞാനാന്വേഷണം ദൈവനാമത്തിലായിരിക്കണം എന്ന വലിയൊരു തത്വവുമാണ് പഠിപ്പിക്കുന്നത്.

ശരിയായ വിജ്ഞാനം മനുഷ്യനെ ശരിയിലേക്കും തെറ്റായ വിജ്ഞാനം തെറ്റിലേക്കും നയിക്കുന്ന പോലെ, . അതിനാല്‍ ശരിയായ വിശ്വാസത്തിന്റെ അകമ്പടിയോടെ ആകുമ്പോഴാണ് ‘മാനവിക നാഗരികത’ ഒരു യാഥാര്‍ത്ഥ്യമാവുക.

ഉമറിന്റെ കഥ

അവിശ്വാസികളുടെ നേതാവും ബുദ്ധിശാലിയുമായിരുന്നു ബുദ്ധിമാനായിരുന്നു ഉമര്‍. മുഹമ്മദ് ജനങ്ങള്‍ക്കിടയില്‍ ‘ഭിന്നത’യുണ്ടാക്കുന്നത് അദ്ദേഹം കണ്ടു. കൂടുതല്‍ കാലം മുഹമ്മദിനെ കയറൂരി വിട്ടാല്‍ അപകടമാണ്. മുഹമ്മദിനെക്കൊന്നാല്‍ നാട്ടില്‍ സമാധാനമുണ്ടാകും. ഈ ചിന്തയോടെ ഊരിപ്പിടിച്ച വാളുമായി നബിയെ കൊല്ലാനിറങ്ങിയ ഉമര്‍ ഒടുവില്‍ സഹോദരി ഫാത്വിമയുടെ വീട്ടില്‍ എത്തിച്ചേരികയും അവിടെ നിന്ന് കേട്ട ഖുര്‍ആനിന്റെ സ്വാധീനത്താല്‍ അതിന്റെ ഉത്തമ അനുയായിയായിമാറുകയും ചെയ്ത കഥ പ്രസിദ്ധമാണല്ലോ?

മുസ്‌ലിംകള്‍ എത്യോപ്യയിലേക്ക് പലായനം ചെയ്ത സന്ദര്‍ഭത്തില്‍ മുസ്‌ലിംകളെ തിരിച്ച് മക്കയിലേക്ക് തന്നെ അയക്കണമെന്ന് ആവശ്യപ്പെട്ട് മക്കാമുശ്‌രിക്കുകളുടെ പ്രതിനിധികള്‍ നജ്ജാശി രാജാവിന്റെ അടുത്തെത്തി. രാജാവ് വിളിപ്പിച്ചതനുസരിച്ച് കൊട്ടാരത്തിലെത്തിയ മുസ്‌ലിംകളുടെ നേതാവ് ജഅ്ഫര്‍ ബിന്‍ അബീ ത്വാലിബ് നജ്ജാശി രാജാവിന്റയും പൂരോഹിതരുടെയും മുന്നില്‍ സൂറത്തു മര്‍യമിന്റെ ആദ്യഭാഗം ഓതിക്കേള്‍പ്പിച്ചു. ഖുര്‍ആന്‍ കേട്ട നജ്ജാശി രാജാവ് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ‘നിശ്ചയമായും ഇതും ഈസാ കൊണ്ടു വന്നതും ഒരൊറ്റ ദീപത്തില്‍ നിന്ന് പുറപ്പെടുന്നത് തന്നെയാണ്.’

വിരക്തനും ഭക്തനുമായി അറിയപ്പെടുന്ന ഫുദൈല്‍ ബിന്‍ ഇയാദ് തന്റെ ആദ്യകാലത്തെ അധാര്‍മ്മിക ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കാരണമായത് ഖുര്‍ആന്‍ ശ്രവിച്ചതാണെന്ന് പറയപ്പെടുന്നു. കഥ ഇപ്രകാരമാണ്. പതിവു പോലെ ഒരു അടിമസ്ത്രീയെ പ്രാപിക്കാനായി മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കവെ ഈണത്തിലുള്ള ഖുര്‍ആന്‍ പാരായണം അദ്ദേഹം കേള്‍ക്കുകയാണ്: ‘സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവ സ്മരണയ്ക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യവേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? അവര്‍ മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കട്ടെ, കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തു പോയി. അവരിലേറെ പേരും അധാര്‍മികരാണ്.’ (57:16) ഉടനെ അദ്ദേഹം പ്രതിവചിച്ചു: ‘അതെ എന്റെ നാഥാ സമയമായിക്കഴിഞ്ഞു, ഞാന്‍ എന്റെ പശ്ചാതാപമായി നിന്റെ ഭവനത്തിന്റെ സാമീപ്യം സ്വീകരിക്കുന്നു.’

ഖുര്‍ആന് മനുഷ്യ ഹൃദയങ്ങളിലുള്ള സ്വാധീനം അവര്‍ണ്ണനീയമത്രെ. ഒരുപര്‍വ്വതം പോലും തകര്‍ന്നു പോ കത്തക്ക ആശയ ഗാംഭീര്യം ഖുര്‍ആനുണ്ട്. എന്നാല്‍ ആ ഭാരം താങ്ങാനുള്ള കഴിവ് മനുഷ്യ ഹൃദയത്തിന് സൃഷ്ടാവ് നല്‍കിയിരിക്കുന്നു. ഖുര്‍തുബി ഇമാം പറയുന്നത് നോക്കുക: ‘തന്റെ അടിയാറുകളുടെ ഹൃദയത്തില്‍ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുവാനും അതിലെ ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനും, തന്നെ ഇബാദത് ചെയ്യാനും നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുവാനും ഉള്ള ശക്തി അല്ലാഹു നല്‍കിയിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നറിയാന്‍ അവന്റെ സത്യ വചനമൊന്ന് കേള്‍ക്കൂ. :’നാം ഈ ഖുര്‍ആനിനെ ഒരു പര്‍വതത്തിന്മേ ലാണ് ഇറക്കിയിരുന്നതെങ്കില്‍ ദൈവഭയത്താല്‍ അത് ഏറെ വിനീതമാകുന്നതും പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ഈ ഉദാഹരണങ്ങളെല്ലാം നാം മനുഷ്യര്‍ക്കായി വിവരിക്കുകയാണ്. അവര്‍ ആലോചി ച്ചറിയാന്‍’ (59:17 ) മനുഷ്യന്റെ ശക്തിയും പര്‍വ്വതത്തിന്റ ശക്തിയും തമ്മില്‍ എന്ത് താരതമ്മ്യം? എന്നാല്‍ അല്ലാഹു തന്റെ കാരുണ്യവും ഔദാര്യവുമായി തന്റെ അടിയാറുകള്‍ക്ക് അതിനുള്ള ശക്തി നല്‍കിയിരിക്കുന്നു.’ (ഖുര്‍തുബി. വാ. 1 പേ. 4)

Related Post