സകാത്ത് വ്യവസ്ഥ
വിശുദ്ധി, ക്ഷേമം എന്നീ അര്‍ത്ഥങ്ങളുള്ള അറബിപദമാണ് സകാത്ത്. അല്ലാഹുവിന്റെ അവകാശമെന്ന നിലയില്‍ മനുഷ്യന്‍ ദരിദ്രന്‍മാര്‍ക്കും മറ്റും നല്‍കുന്ന ധനത്തിനാണ് സാങ്കേതികാര്‍ത്ഥത്തില്‍ ‘സകാത്ത് ‘ എന്ന് പറയുന്നത്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നമസ്‌കാരത്തോടൊപ്പം ‘സകാത്ത് ‘ എന്ന പദം പരാമര്‍ശിക്കുന്നു.
ഒരു മുസ് ലിം ചെയ്യേണ്ട അനുഷ്ഠാന കര്‍മങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് സകാത്ത്. സത്യവിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യമായാണ്, കഴിവുണ്ടെങ്കില്‍ സകാത്ത് നല്‍കുക എന്നതിനെയും ഇസ് ലാം കാണുന്നത്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക, സകാത്ത് നല്‍കുക, നമിക്കുന്നവരോടൊപ്പം നമിക്കുക.’ (2: 43)
‘അവരുടെ ധനത്തില്‍ ചോദിച്ചെത്തുന്നവര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്കു വകയില്ലാത്തവര്‍ക്കും നിര്‍ണിതമായ അവകാശമുണ്ട്.’ (70: 24-25)
ജനങ്ങള്‍ ഭരണകൂടത്തിന് നല്‍കുന്ന കേവലനികുതി എന്ന നിലക്കല്ല, മറിച്ച് മനുഷ്യര്‍ അവരുടെ സ്രഷ്ടാവിന്റെ ശാസനകള്‍ക്കനുസൃതമായി സ്രഷ്ടാവിന്റെ മുന്നിലര്‍പ്പിക്കുന്ന മഹത്തായ ആരാധനയായാണ് ഇസ്‌ലാം സകാത്തിനെ കാണുന്നത്.
അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളുമായി ബന്ധിക്കപ്പെടുന്നതുകൊണ്ട് ആരെങ്കിലും സകാത്ത് നല്കാന്‍ മടിക്കുന്നുവെങ്കില്‍ അവനില്‍ നിന്ന് സകാത്ത് ബലം പ്രയോഗിച്ച് പിരിച്ചെടുക്കുവാന്‍ ഇസ്‌ലാമിക വ്യവസ്ഥയില്‍ അനുവാദമുണ്ട്.
ഇസ്ലാമില്‍ ഏതെങ്കിലും ഒരാരാധനാ കര്‍മം മത്രം പ്രത്യേകം അനുശ്ടിക്കുയും മറ്റുള്ളവയ്ക്ക് ആ പ്രാധാന്യം നല്കാതിരിക്കുയും ചെയ്യാന്‍ പാടില്ല എല്ലാ കര്‍മങ്ങളും ചെയ്യാം എന്നാല്‍ സകാത്ത് മാത്രം നല്കില്ലന്ന നിലപാട് കണ്ടു കൊണ്ടിണ്ടിരിക്കുന്നു എല്ലാ കര്‍മങ്ങള്‍ക്കും തുല്യ പ്രാധാന്യം ഇസ്ലാം നല്‍കുന്നു