ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകന്‍ ഗോപാലകൃഷ്ണ ന്‍ പന്നികളോട് ഉപമിച്ച സമൂഹം
അങ്ങ് മിസോറാമിലെ ചാനയെന്ന സ്ഥലത്ത് സിയോണ ചാനയെന്ന ‘ഒരു’ മനുഷ്യന് 39 ഭാര്യമാരും ഈ ഭാര്യമാര്‍ക്കെല്ലാം കൂടി 94 മക്കളും മക്കളില്‍ പലര്‍ക്കുമായി 33 പേരക്കുട്ടികളുമടക്കം 167 അംഗങ്ങളുണ്ട്. 200-ലധികം റൂമുള്ള വീട്ടില്‍ സുഖസുന്ദര മായാണ് അദ്ദേഹം കഴിയുന്നതു പോലും. ഇതൊരു വാര്‍ത്തയാണ്. കൗതുക വാര്‍ത്ത. ആശ്ചര്യവും അത്ഭുതവുമുള്ള വാര്‍ത്ത. ആര്‍ക്കും ഒരു പ്രയാസവുമില്ലാത്ത കേള്‍ക്കു മ്പോള്‍ ഹാവൂ ഒരു മനുഷ്യനിത്ര പ്രജനന ശേഷിയോ! ഇത്രയും സ്ത്രീകളെ ഒന്നിച്ചനു ഭവിക്കാന്‍ കഴിയുന്ന ആ മനുഷ്യന്‍ എത്ര ഭാഗ്യവാന്‍. എന്നു ചിന്തിക്കുന്നത്ര രസകര മായാണ് പത്രവിശേഷം.
ഇന്ത്യയിലെ വടക്കേയറ്റത്തുള്ള ഈ മനുഷ്യനെക്കുറിച്ച് ഇങ്ങ് തെക്കേയറ്റത്തുള്ള കേരളത്തിലെ പത്രങ്ങളില്‍ വാര്‍ത്ത വരുമ്പോള്‍ നമ്മില്‍ പലര്‍ക്കും ഒരു ഹീറോയിസമാണ്. 94 മക്കളും 33 പേരക്കുട്ടികളുമടക്കം 127 മക്കളുള്ള വലിയ മനു ഷ്യന്‍. ഓമനത്തമുള്ള 127 മക്കള്‍ക്ക് ജന്മം നല്‍കിയ വലിയ മനുഷ്യനോടുള്ള ഒരുതരം വീരാരാധന. പക്ഷേ അതിങ്ങ് അതിര്‍ത്തി കടന്നു കേരളത്തിലെത്തുമ്പോള്‍ ഏതെങ്കിലു മൊരാള്‍ക്ക് നാലു ഭാര്യമാരും നാലിലും കൂടി പതിനാറു മക്കളുമാകുമ്പോള്‍ ഈ മക്കളുടെയൊക്കെ ഓമനത്തം പോകും. ആ മക്കള്‍ പിന്നെ മക്കളല്ല. അവരെ പ്രസവിച്ചത് പെണ്ണല്ല. ‘പന്നിയും പന്നിക്കുട്ടികളും പോലെയാണവര്‍’.
മനുഷ്യന് ആര്‍ത്തി കൂടുതലാണ്. സ്ഥാനമാനങ്ങളോടും പദവികളോടും പത്രാസുകളോടും. അത് വിശേഷിച്ചും വിദ്യാഭ്യാസമുള്ളവനാണെങ്കില്‍ പറയുകയും വേണ്ട. വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന പോലെ അവര്‍ പാടിക്കൊണ്ടിരിക്കും കിട്ടേണ്ട സ്ഥാനമാന ങ്ങളൊക്കെ കിട്ടുന്നതുവരെ പറയുന്നത് എത്ര അവാസ്ഥവമാണെങ്കിലും തുടര്‍ന്നു കൊണ്ടേ യിരിക്കും.
ഇത്തരമൊരു കള്ള പ്രസ്താവനയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സയന്റിഫിക് ഹെറി റ്റേജ് സ്ഥാപകന്‍ ഗോപാലകൃഷ്ണന്‍ നടത്തിയിരിക്കുന്നത്. മുസ്‌ലിം സ്ത്രീകളൊക്കെ പന്നി പ്രസവിക്കുന്നപോലെ പ്രസവിക്കുകയാണെന്നത്രെ അദ്ദേഹത്തിന്റെ പുതിയ കണ്ടെത്തല്‍.
‘നാം ഒന്ന് നമുക്കൊന്ന്’ എന്ന കൊണ്ടുപിടിച്ച ജനസംഖ്യാ നിയന്ത്രണ പദ്ധതി ഒരുകാലത്ത് ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും കൂടി നടത്തി ഒരു ബക്കറ്റും നൂറു രൂപയും കൊടുത്ത് സര്‍ക്കാര്‍ ആശുപത്രികളിലൊന്നടങ്കം ഇന്ന് തെരുവുനായയെ ഷണ്ഡീകരിക്കാന്‍ സൂചിയുമായി നടക്കുന്നതുപോലെ കണ്ട ആണിനെയും പെണ്ണിനെയും ഷണ്ഡീകരിക്കാന്‍ ഒരുകാലത്ത് വല്ലാതെ വ്യയം ചെയ്തിരുന്നു. എന്നിട്ടും ചൈന കഴിഞ്ഞാല്‍ വികസന ത്തില്‍ മുന്നിലില്ലെങ്കിലും ജനസംഖ്യയില്‍ അവരുടെ തൊട്ടടുത്ത സ്ഥാനം നാം ആര്‍ക്കും വിട്ടുകൊടുത്തില്ല. ഒരമ്മക്ക് ഒരിക്കലേ പേറ്റുനോവനുഭവിക്കാനും മാറിലെ മുലപ്പാല്‍ ചുരത്തിക്കൊടുക്കാനും പാടുള്ളൂവെന്ന് ചുവന്ന ചൈനയിലെ സര്‍വാധികാരികള്‍ ഉത്തരവിറക്കിയതിന്റെ ഫലമായി ഇന്ന് ഏറ്റവും വലിയ ‘വൃദ്ധന്മാരുടെ നാടും’ കൂടിയായി ചൈന. (വിഭവങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, ആസൂത്രണവും പദ്ധതികളും മനുഷ്യവിഭവശേഷിയെ കാര്യക്ഷമതയടെ ഉപയോഗിക്കാനും അത് ജനക്ഷേമത്തിനു പകരിക്കുന്നതാക്കാനും കഴിവില്ലാത്ത അഴിമതിമാത്രം അറിയുന്ന ഭരണാധികാരികളും ഉള്ളതുകൊണ്ടാണ് ജനസംഖ്യ പ്രശ്‌നമാകുന്നതെന്നത് വേറെ കാര്യം.) എത്ര സമ്പത്തു ണ്ടായിട്ടും എന്താ കാര്യം,
അനുഭവിക്കാന്‍ മക്കളില്ലല്ലോ എന്നു പറഞ്ഞപോലെയുള്ള അവസ്ഥയാണ് ഇന്ന് ചൈനയുടെത്. ലോകത്തിന്റെ കുതിപ്പിനൊപ്പം നീങ്ങുന്നുവെങ്കിലും കരുതിസൂക്ഷിക്കാനൊരു യുവത്വമില്ലാതെ തേങ്ങുന്നു പാവം വൃദ്ധ ചൈന. അതുകൊണ്ട് ഒന്നിന്റെ കൂടെ ഒന്നും കൂടി ആയിക്കോ എന്നാണ് പുതിയ ഉത്തരവ്.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചയുടെ പഴി മുസ്‌ലിംകളില്‍ ചാര്‍ത്തുന്നത് പലര്‍ക്കും ഒരു ഹോബിയാണ്. പണ്ട് കുടുംബാസുത്രണം ഭംഗിയായി നടത്തിയത് ദലിതരിലും ആദിവാസികളിലുമാണെന്ന വസ്തുത മറച്ചു വെക്കാന്‍ ശ്രമിച്ചെങ്കിലും അത് കാലം കുറെ കഴിഞ്ഞപ്പോള്‍ പുറത്തുവന്നു. അതുപോലെ മുസ്‌ലിം ജനസംഖ്യയെയാണ് ചിലര്‍ക്ക് പേടി.
ഇന്ത്യന്‍ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ മുസ്‌ലിം ജനസംഖ്യ പ്രത്യേകിച്ചും മലപ്പുറം ജില്ല -കുറഞു കൊണ്ടേയിരിക്കുകയാണെന്ന് കണക്കുകള്‍ പറയുമ്പോഴും പന്നി പെറും പോലെയെന്ന് ചില അഭ്യസ്തവിദ്യരെന്നുപറയുന്നവര്‍ അറപ്പുളവാക്കുന്ന ഭാഷയില്‍ പറഞ്ഞുകൊണ്ടി രിക്കുകയാണ്. കണക്കുകള്‍ മറച്ചുവെച്ചുള്ള വൃത്തികെട്ട കളിയാണിതെന്നു പറയാം.
(മലപ്പുറത്തിന്റെ ഫെര്‍ട്ടിലിറ്റി റേറ്റ് നിലവിലെ സെന്‍സ്സസ് പ്രകാരം 2.4 ആണ്. അതായത് പ്രത്യുല്‍പ്പന്നമതിയായ സ്ത്രീക്ക് ഏകദേശം രണ്ടര കുട്ടികള്‍ എന്നാണ് കണക്ക്. ഗോപാല കൃഷ്ണന്റെ വാദം ശരിയാകണമെങ്കില്‍ ചുരുങ്ങിയത് 4.5 എങ്കിലും ഫെര്‍ട്ടിലിറ്റി റേറ്റ് വേണം. അതായത് ഒരോ തലമുറയും മുന്‍പത്തെ തലമുറയുടെ ഇരട്ടി ആകുമെന്നര്‍ത്ഥം. ഒരോ സെന്‍സ്സസ്സ് പ്രകാരം ഈ തോത് കുറയുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
1974 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലെ കണക്കു പ്രകാരം 4.3 ആയിരുന്ന റേറ്റ് 2005 ലെ കണക്ക് പ്രകാരം 2.4 ആയി കുറഞ്ഞു. പതിനൊന്ന് കൊല്ലത്തിനു ശേഷം ഇത് ഇനിയും കുറഞ്ഞിരിക്കാനാണ് സാദ്ധ്യത. ഗുജറാത്. 2.31 ആണ് 2013 ലെ കണക്ക്) ജനസംഖ്യാ വര്‍ദ്ധ നത്തിന്റെ തോതെടുക്കുക. ഇന്ത്യയിലെ ജനസംഖ്യാ വര്‍ധനവിലെ ഏറ്റവും വലിയ ഇടി വ് രേഖപ്പെടുത്തിയ ഒരു ഡിസ്ട്രിക്ടാണ് മലപ്പുറം.
1981-1991 ല്‍ വളര്‍ച്ചാ സൂചികയില്‍ 28.87% രേഖപ്പെടുത്തിയ സ്ഥലം 11.65% കുറഞ്ഞ് 2001 ല്‍ 17.22% ല്‍ നില്‍ക്കുന്നു. അതായത് ഗോപാല കൃഷ്ണന്റെ വാദങ്ങള്‍ അംഗീകരിക്കണമെങ്കില്‍ ഓരോ സെന്‍സസ്സ് കഴിയു മ്പോഴും ഈ ശതമാനം ഉയര്‍ന്നു ഉയര്‍ന്നു വരണം. -കടപ്പാട് രഞ്ചിത് മാമ്പള്ളി )
ഇന്ത്യയില്‍ ഫാസിസ്റ്റ് ശക്തികള്‍ അധികാരമേറ്റെടുത്തതിനു ശേഷം അധികാരത്തണല്‍ പറ്റിയവരും പറ്റാന്‍ വല്ല സാധ്യതയും തേടുന്നവരും മുസ്‌ലിം ന്യൂനപക്ഷത്തെ അവമതി ക്കാനും അതിന് പ്രോത്സാഹനം നല്‍കാനും കൊണ്ടുപിടിച്ച ശ്രമമാണ് നടത്തുന്നത്.
അത്തരത്തിലുള്ള ഒന്നാണ് ഗോപാലകൃണന്റെത്. കാസര്‍ക്കോട്ടെ പെരിയയിലെ കേന്ദ്ര സര്‍വകലാശാലയിലെ ഉന്നതസ്ഥാനത്തിലേക്ക് കുറുക്കു വഴിയിലൂടെ കയറിപ്പറ്റാന്‍ നോ ക്കുമ്പോഴാണ് ഇങ്ങനെ അവാസ്ഥവവും മതസ്പര്‍ധയുണ്ടാക്കുന്നതുമായ പ്രസ്ഥാവന നടത്തുന്നതെന്നാണ് പുറം പറച്ചില്‍. സ്വാര്‍ഥലാഭങ്ങള്‍ക്കു വേണ്ടി തെറ്റായ പ്രസ്ഥാവന നടത്തുന്ന വിദ്യാസമ്പന്നര്‍ അത് അന്യമതവിദ്വേഷത്തിലേക്കും മതസ്പര്‍ധയിലേക്കും കൊണ്ടെത്തിക്കുമെന്ന് അറിയാതെയാണ് ചെയ്യുന്നതെന്ന് പറയാനാവില്ല.
ഗോപാലകൃഷ്ണന്‍ മാത്രമല്ല. മതേതരത്വവും സഹിഷ്ണുതയും വിഭാവനം ചെയ്യുന്ന ഭരണഘടനയില്‍ വിശ്വാസം ഉണ്ട് എന്നു പറയുന്ന ബിജെപിയുടെ വനിതാ നേതാവും മലപ്പുറം ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ പ്രസവിച്ചുകൊണ്ടേയിരിക്കുകയാണെന്നും ഇങ്ങനെപോയാല്‍ ജില്ല രണ്ടല്ല മൂന്ന് വേണ്ടിവരുമെന്നുമൊക്കെയാണ് പറയുന്നത്.
മലപ്പുറത്തെ പുതിയ തലമുറയില്‍ മക്കള്‍ കുറഞ്ഞ് ഒന്നിലും രണ്ടിലുമൊക്കെ ഒതുങ്ങു ന്നുണ്ട്. പക്ഷേ രണ്ടിലൊതുക്കാതെ പെറ്റ ഉമ്മമാര്‍ ചെയ്തകാര്യം മറ്റൊന്നുകൂടി യുണ്ടെ ന്നുണര്‍ത്തട്ടെ. ഇങ്ങനെ അഞ്ചും പത്തും മക്കളെ പന്നിപെറുന്നപോലെ പെറ്റതുകൊണ്ടു മാത്രമാണ് കേരളമെന്ന നാട് ഇങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നത്. റോഡും പാലവും സ്‌കൂളും കോളേജും വ്യാപാരസ്ഥാപനങ്ങളും ഉണ്ടായത് ഈ മലപ്പുറത്തെ മക്കളിലൂടെ യാണ്. അവര്‍ പ്രവാസിയായി കാലം കഴിച്ചതിലൂടെയാണ്
. അതുകൊണ്ടാണ് മലയാളിക്ക് ബീഹാരിയെയും ബംഗാളിയെയും ആസാമിയെയും പോലെ തെക്കുവടക്ക് നടക്കേണ്ടി വരാഞ്ഞത്. ഈ പന്നിയുടെ മക്കളിലാല്ലായിരുന്നുവെങ്കില്‍, അവന്‍ കടല്‍കടന്ന് പ്രവാസി യായി ജീവിതം ഹോമിച്ചില്ലായിരുന്നുവെങ്കില്‍ ലോകത്തോളം മേനിപറയുന്ന ആതുര ശുശ്രൂശാ സംവിധാനവും വിദ്യാഭ്യാസമേന്മയും ഉണ്ടാകുമായിരുന്നില്ല. മലപ്പുറത്തെ പന്നിക്കുട്ടികളുടെ ചോരയയാണ് കേരളസംബദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നത്. അല്ലാതെ വിദ്വേഷം പ്രചരിപ്പിച്ച് തെക്കുവടക്കു പായുന്ന രാഷ്ട്രീയക്കാരാ… നിങ്ങളല്ല., നിങ്ങളുടെ പിന്നില്‍ വല്ലതും തടയുമോയെന്നു പരതിന ടക്കുന്ന ഡോക്ടറല്‍ ബിരുദധാരികളുമല്ല.
നിങ്ങളില്‍ പലരുടെയും മുന്‍തലമുറ നിങ്ങലെ യൊ ക്കെ ഡോക്ടറല്‍ ബിരുദമെടുപ്പിക്കാനായി സായിപ്പിന്റെ ഇംഗ്ലീഷും പഠിപ്പിച്ച് ബ്രിട്ടീഷുകാരന്റെ ഗുമസ്തനാക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ പന്നിക്കുട്ടികളുടെ മുന്‍തലമുറ ബ്രിട്ടീഷുകാരനെ വെറുത്ത് അവന്റെ ഭാഷയും വിദ്യയും പഠിപ്പിക്കാതെ മാറിനില്‍ ക്കുകയാ യിരുന്നു. കേരളത്തിലെ പല വികസന പ്രവര്‍ത്തനങ്ങലും സര്‍ക്കാര്‍ കാശ് കൊണ്ടു നടത്തുമ്പോള്‍ മലപ്പുറത്തിന്റ വികസനം- ആശുപത്രിയും സ്റ്റേഡിയവും സ്‌കൂ ളും കോളേജും റോഡുമൊക്കെ മലപ്പുറത്തെ പ്രവാസിയുടെ ചെലവിലാണ് നടത്തുന്ന തെന്ന് നാട്ടാര്‍ അധികമറിയാത്ത വസ്തുതയാണ്.
അതില്‍ ഭൂരിപക്ഷവും നിങ്ങളീ പറയു ന്ന പന്നിഗണത്തില്‍ പെടുന്നവരുടെതാണ്. നിങ്ങളില്‍ പലരും ഡോക്ടറല്‍ ബിരുദം നേടി പരമതവിദ്വേഷം പരത്തിനടക്കുമ്പോഴും പാവം പന്നിക്കുട്ടികള്‍ ആരാന്റെ നാട്ടില്‍ പ്രവാ സിയായി നമ്മുടെ നാടിനെ വളര്‍ത്തിക്കൊണ്ടേയിരിക്കുകയാണ്. നിറഞ്ഞ സ്‌നേഹത്തോടെയും ആത്മാര്‍ഥതയോടെയും.