Originally posted 2019-02-16 16:47:05.
അങ്ങനെ ഒരു ലോക ഭൗമദിനം കൂടി നമ്മെക്കടന്നു പോകുന്നു. തലമുറകള്‍ നമുക്കായ് കരുതിവച്ച മണ്ണും , ജലവും, ശുദ്ധവായുവും ഊറ്റിക്കുടിച്ചും വിറ്റുതിന്നും മുന്നോട്ട് പോകുന്ന ഇന്നത്തെ നമ്മുടെ തലമുറയെ കുലംമുടിച്ചവരെന്ന് വരും തലമുറ വിശേഷിപ്പിച്ചാല്‍ തെറ്റ് പറയാനാകുമോ ? ഇനി അവശേഷിയ്ക്കുന്ന ഭൂവിഭവങ്ങള്‍ സംരക്ഷിയ്‌ക്കേണ്ട ചുമതലയെങ്കിലും മനുഷ്യനുണ്ട്. ആഗോളതാപനം ഉള്‍പ്പടെയുള്ളവ മനുഷ്യരാശിയെ തന്നെ തകര്‍ക്കാന്‍ പാകത്തില്‍ വളര്‍ന്ന് കൊണ്ടിരിയ്ക്കവെ അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ ഭൂമിയുടെ പച്ചപ്പ് നിലനിര്‍ത്താന്‍ നമുക്ക് കഴിയും.


ഖുർആനും മറ്റു വേദങ്ങളും പ്രക്രതി യെയും ഭൂമിയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നി പറയുമ്പോൾ എല്ലാവരും സ്വ താല്പര്യം മാത്രം മുന്നിൽ കാണുന്നു ..
മുമ്പ് കഴിഞ്ഞു പോയ പൂർവീ കർ നമ്മെ പോലെ ചിന്ധിചിട്ടുന്ദെകിൽ നമ്മുടെ അവസ്ഥ എന്തായേനെ , രോഗങ്ങളും വരൾച്ചയും ചൂടും തണുപ്പും എല്ലാം നാം വാരത്തി വെക്കുന്ന വിന കളുടെ ഫലമാണ് നാം ഓരോരുത്തരും ഭൂമിയെ സ്നേഹിച്ചാൽ വരുംതലമുറയെങ്കിലും രക്ഷ നേടും ഒന്ന് കൂടി ഓർമിപ്പിക്കുന്നു
ഇതും ഒരു വിശ്വാസിക്ക് പ്രതിഫലർഹാമായ വിശുദ്ധ കർമമാണ്