IOS APP

ഇസ്രയേല്‍ ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണാഹ്വാനം

ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടക്കുന്ന ഇസ്രയേല്‍ ഉല്‍പ്പന്നങ്ങളുടെ palstheen

ഗള്‍ഫ് നാടുകളില്‍ സജീവമാകുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വഴിയാണ് പ്രചാരണം.  സാധാരണക്കാരായ ആളുകളാണ് ബഹിഷ്‌കരണ പ്രചാരണ രംഗത്ത് സജീവമായുള്ളത്. ഇസ്രയേലിന് തുറന്ന പിന്തുണ നല്‍കുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ട്. രണ്ടാം ഇന്‍തിഫാദയോടെ അറബ്മുസ്ലിം ലോകത്ത് ശക്തിപ്പെട്ട ഇസ്രായേല്‍  അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണത്തിനാണ് ഇപ്പോള്‍ വീണ്ടും പ്രചാരണം ലഭിക്കുന്നത്. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിന് സാമ്പത്തിക തിരിച്ചടി നല്‍കുകയെന്ന സന്ദേശവുമായാണ് ഇസ്രായേലിന്റെയും സഖ്യകക്ഷികളുടെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വ്യാപകമായ ആഹ്വാനം നടക്കുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് ഇസ്രായേലിന് തുറന്ന പിന്തുണ നല്‍കുന്ന അമേരിക്ക, ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കാനുളള പ്രചാരണവും ഇതോടൊപ്പമുണ്ട്. അറബ് വിപണിയിലുള്ള ഇസ്രാല്‍ ഉല്‍പ്പന്നങ്ങളുടെയും ഇസ്രായാലിന്റെ സാമ്പത്തിക നിക്ഷേത്തില്‍ മറ്റിതര രാജ്യങ്ങളില്‍നിന്നുള്ള സാധനങ്ങളുടെയും പേരും ഇതിന്റെ ബാര്‍കോഡ് നമ്പറും ഉള്‍പ്പെടെയാണ് ഇതിനായി പ്രചരിക്കുന്നത്. 2003ല്‍ അമേരിക്ക ഇറാഖില്‍ അധിനിവേശം നടത്തിയപ്പോളും 2005ല്‍ ഡന്‍മാര്‍ക് പത്രത്തില്‍ മുഹമ്മദ് നബിയെ അവഹേളിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചപ്പോളും അറബ് ലോകത്ത് ശക്തിപ്പെട്ട ബഹിഷ്‌കരണം വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രചാരണം ചൂട് പിടിക്കുന്നതോടെ ബഹിഷ്‌കരണം ഫ്രലപ്രദമാകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ക്ക് പുറമെ ഇയെമയില്‍, എസ്.എം.എസ് എന്നിവയിലും പ്രചാരണം നടക്കുന്നുണ്ട്. ശത്രുവിനോട് സമാധാനപരമായി പ്രതികരിച്ച് സാമ്പത്തിക നട്ടെല്ലൊടി ക്കാന്‍കഴിയുമെന്ന നിലക്കും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ നേരിട്ട് പങ്കാളിയാകാനും കഴിയുന്നതിനാല്‍ ഉല്‍പ്പന്ന ബഹിഷ്‌കരണം പൊതുജനങ്ങളില്‍ മുന്‍പെത്തെക്കാള്‍ സ്വീകാര്യത നേടുകയാണ്.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.