IOS APP

വിശുദ്ധ ഖുര്‍ആന്‍ ഇന്റര്‍സൈറ്റില്‍

വിശുദ്ധ ഖുര്‍ആന്‍ ഇന്റര്‍നെറ്റിലൂടെ

ഇവിടെ പരാമര്‍ശിക്കുന്ന സൈറ്റുകള്‍ ഏത് ഏതിനെക്കാള്‍ മെച്ചപ്പെട്ടതെന്ന വിലയിരുത്തലിന് മുതിരുന്നില്ല. നൂറുക്കണക്കിന് സൈറ്റകളുടെ ഉള്ളടക്കം മുഴുവന്‍ പരിശോധിച്ചു അങ്ങനെയൊരു പഠനം നടത്തുക എന്നത് ധാരാളം സമയം ആവശ്യപ്പെടുന്ന വിഷയവും അതിനാല്‍ തന്നെ ഏറെക്കുറെ അസാധ്യവുമാണ്. മറിച്ച് ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന സൈറ്റുകളെന്ന രീതിയിലാണ് അവ പരിചയപ്പെടുത്തുന്നത്. സൈറ്റിന് കൂടുതല്‍ സന്ദര്‍ശകരുണ്ടാവുക എന്നത് അതിന്റെ ജനസമ്മതിയെ സൂചിപ്പിക്കുന്നു. ഇവയില്‍ ഓരോ സൈറ്റിനും അതിന്റേതായ സവിശേഷതകളും പ്രത്യേകതകളുമുണ്ട്. മുഖ്യ വിഷയം വിശുദ്ധ ഖുര്‍ആന്‍ തന്നെ. വിവിധ ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണം, വ്യാഖ്യാനങ്ങള്‍, ഖുര്‍ആന്‍ ക്ളാസ്സുകളുടെ ഓഡിയോ വീഡിയോ ക്ളിപ്പുകള്‍, പരിഭാഷ, ഖുര്‍ആന്‍ വിജ്ഞാനം, ഖുര്‍ആന്‍ ലൈബ്രറി എന്നിവയൊക്കെ പരമാവധി ഉള്‍പ്പെടുത്താന്‍ ഓരോ സൈറ്റും ശ്രദ്ധിച്ചിരിക്കുന്നു.

ഖുര്‍ആന്‍ സൈറ്റുകള്‍

———————–

www.mp3quran.net

എം.പി 3 ഫോര്‍മാറ്റിലെ വലിയൊരു ഖുര്‍ആന്‍ ഓഡിയോ ലൈബ്രറിയാണിത്്. പ്രശസ്തരായ നൂറില്‍പരം ഹാഫിദുകളുടെ സമ്പൂര്‍ണ്ണ ഖുര്‍ആന്‍ പാരായണം ഇതുള്‍ക്കൊള്ളുന്നു. സൈറ്റില്‍ പുതിയ പാരായണങ്ങള്‍ അപ്പപ്പോള്‍ ഉള്‍പ്പെടുത്താന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിക്കുന്നണ്ട്്. ഇംഗ്ളീഷ്, അറബി. ഫ്രഞ്ച്, റഷ്യന്‍, ജര്‍മ്മന്‍ എന്നിങ്ങനെ അഞ്ച് ഭാഷയില്‍ സൈറ്റ് ലഭ്യമാണ്. 2006 ഓഗസ്റ്റില്‍ ഏഴ് സെര്‍വര്‍ ഉപയോഗപ്പെടുത്തി തുടങ്ങിയ ഈ സൈറ്റ് ഇതര ഖുര്‍ആന്‍ സൈറ്റുകളെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നു.

www.quran.muslimweb.com

അറബി ഭാഷയില്‍ മാത്രം ലഭ്യമാകുന്ന ഈ സൈറ്റ് പ്രധാനമായും ഖുര്‍ആന്റെ മനപ്പാഠം ലക്ഷ്യമാക്കി നിര്‍മ്മിച്ചതാണ്. സൈറ്റ് തുറക്കുമ്പോള്‍ ഓരോ സമയത്തും പ്രത്യേകം ആയത്തുകള്‍ നമുക്ക് ലഭിക്കുന്നു. അത് ഹൃദിസ്തമാക്കാനും പഠിച്ചത് എഴുതി പരിശീലിക്കാനും സൈറ്റ് സൌകര്യമൊരുക്കുന്നു. മനപ്പാഠമാക്കിയത്, മനപ്പാഠമാക്കിക്കൊണ്ടിരിക്കുന്നത്, മനപ്പാഠമാക്കാനുള്ളത് എന്നിവയുടെ പട്ടികയും സൈറ്റ് ക്രമപ്പെടുത്തും. ‘തഹ്ഫീദുല്‍ ഖുര്‍ആന്‍’ പാഠശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ സൈറ്റ് നന്നായി പ്രയോജനപ്പെടുത്താനാവും. ആയത്തുകളുടെ അര്‍ഥവും വ്യാഖ്യാനങ്ങളും മനസ്സിലാക്കാനും സൈറ്റില്‍ സൌകര്യമുണ്ട്.

www.quransite.com

വിശുദ്ധ ഖുര്‍ആന്‍ സംബന്ധിച്ച് എല്ലാമെല്ലാം ലഭ്യമാക്കാവുന്ന വെബ്സൈറ്റാണിത്. ഖുര്‍ആന്‍ വ്യാഖ്യാനം, ഖുര്‍ആന്‍ പാരായണ നിയമം, ഖുര്‍ആനോട് പുലര്‍ത്തേണ്ട മര്യാദ, ഖുര്‍ആന്‍ പഠനത്തിന്റെ മാഹത്വം എന്നിങ്ങനെ ഖുര്‍ആനുമായി ബദ്ധപ്പെട്ടെ വിഷയങ്ങള്‍ മുഴുക്കെ ആകര്‍ഷകമായ രീതിയില്‍ ഇതില്‍ ക്രമപ്പെടുത്തിയിരിക്കുന്നു. അതിബൃഹത്തായ ഒരു ഖുര്‍ആന്‍ ലൈബ്രറി എന്ന വിശേഷണം തന്നെ ഇതര്‍ഹിക്കുന്നു. സൈറ്റിലെ പേജുകള്‍ അത്യാകര്‍ഷകമാണ്. നൂറ്റി അറുപതില്‍ പരം ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണം സൈറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യാനാവും. പ്രഗതഭരായ പന്ധിതന്‍മാരുടെ ഖുര്‍ആന്‍ ക്ളാസ്സുകള്‍, ഖുര്‍ആനെപ്പറ്റിയുള്ള പുസ്തകങ്ങളുടെ ശേഖരം എന്നിവയും സൈറ്റില്‍ ലഭ്യമാണ്. ഖുര്‍ആന്‍ പേജ് മറിച്ച് പാരായണം ചെയ്യാന്‍ സൌകര്യമുള്ള ംംം.ൂൌൃമിളഹമവെ.രീാ എന്ന അത്യാകര്‍ഷകമായ സൈറ്റിലേക്കുള്ള ലിങ്കും ഇതുള്‍ക്കൊള്ളുന്നു.

www.ketaballah.net

ഖുര്‍ആന്‍ വിജ്ഞാനങ്ങള്‍ക്കുള്ള ശ്രദ്ധേയമായ മറ്റൊരു വെബ്സൈറ്റാണിത്. നിങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് ഇതിലെ പേജുകളുടെ കളര്‍ മാറ്റാവുന്നതാണ്. എം.പി. 3 ഫോര്‍മാറ്റിലെ പാരായണത്തിന് പുറമെ ഖുര്‍ആന്‍ പാരായണത്തിന്റെ വീഡിയോ ഫയലുകളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. റഫറന്‍സിനായി ഒട്ടേറെ തഫ്സീര്‍, ഹദീസ് ഗ്രന്ഥങ്ങളും ഇതുള്‍ക്കൊള്ളുന്നു.

http://www.quranenglish.com/tafheem_quran/

വിഖ്യാത പണ്ഡിതനും നവോന്ഥാന നായകനുമായ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്റെ സമ്പൂര്‍ണ്ണ ഇംഗ്ളീഷ് പരിഭാഷ ലഭ്യമാക്കാവുന്ന വെബ്സൈറ്റാണിത്. അധ്യായം തിരഞ്ഞെടുത്ത് പരിഭാഷയും വ്യാഖ്യാനക്കുറിപ്പുകളും ലഭ്യമാക്കാന്‍ സംവിധാനമുള്ള സൈറ്റില്‍ പി.ഡി.എഫ് ഫയല്‍ രൂപത്തില്‍ അവ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്യാനും സൌകര്യമൊരുക്കിയിരിക്കുന്നു. ഖുര്‍ആന് പുറമെ പ്രമുഖ ഹദീസ് ഗ്രന്ഥമായ സഹീഹ് ബുഖാരിയുടെ ഇംഗ്ളീഷ് പരിഭാഷയും സൈറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യാം.

http://quranmalayalam.com

വിശുദ്ധ ഖുര്‍ആന്റെ മലയാളം പരിഭാഷ ലഭ്യമാക്കാവുന്ന വെബ്സൈറ്റുകള്‍ വിരളമാണ്. അത്തരം സൈറ്റുകളിലൊന്നാണിത്. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര് എന്നിവര്‍ ചേര്‍ന്നെഴുതിയ ഖുര്‍ആന്‍ പരിഭാഷയാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. സൈറ്റില്‍ കയറി ഓരോ അധ്യായവും പ്രത്യേകം തിരഞ്ഞെടുത്ത് പരിഭാഷ വായിക്കാന്‍ സൌകര്യമുണ്ട്. പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മുവ്വായിരം ഹദീസുകളുടെ മലയാളം പരിഭാഷ ഉള്‍പ്പെടെ ഒട്ടേറെ ഇസ്ലാമിക വിഷയങ്ങളും സൈറ്റിലുള്‍പ്പെടുത്തിയിരിക്കുന്നു.

www.vazhi.org

വിശുദ്ധ ഖുര്‍ആന്റെ അര്‍ത്ഥവും ആശയവും അനുബന്ധ വിജ്ഞാന ശാഖകളും മലയാളത്തില്‍ പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായൊരു വെബ്സൈറ്റാണിത്. 2005-ല്‍ ആരംഭിച്ച സൈറ്റില്‍ ഖുര്‍ആന്‍ വാക്കര്‍ത്ഥങ്ങള്‍ പഠിക്കാനുള്ള സൌകര്യമുള്ളതോടൊപ്പം ആറ് മാസം കൊണ്ട് അറബി ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും സഹായകമായ രീതിയില്‍ അറബി ഭാഷ പാഠ്യ പദ്ധതിയും ഒരുക്കിയിരിക്കുന്നു. മലയാളം പരിഭാഷക്ക് പുറമെ യൂസുഫ് അലി, പിക്താള്‍ എന്നിവരുടെ ഇംഗ്ളീഷ് വിവര്‍ത്തനവും സൈറ്റിലുണ്ട്.

http://www.understandquran.com/

200 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പഠിക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ ‘ഖുര്‍ആന്‍ പഠിക്കാനൊരു എളുപ്പവഴി’ എന്ന ഇ-മെയില്‍ പഠന കോഴ്സാണ് ഈ സൈറ്റിന്റെ മുഖ്യ സവിശേഷത. മലയാളഭാഷക്ക് സൈറ്റില്‍ പ്രത്യേകം വിഭാഗം പ്രവര്‍ത്തിക്കുന്നു. പാഠ്യഭാഗങ്ങള്‍ വേര്‍ഡ് ഫയല്‍, പി.ഡി.എഫ്, പ്രസന്റേഷന്‍ എന്നിങ്ങനെ മൂന്ന് രുപത്48923613@N03 qqran

തില്‍ ലഭിക്കും. അത്യാധുനിക രീതികളവലംബിച്ച് ഏറെ ശാസ്ത്രീയമായി വിശുദ്ധ ഖുര്‍ആനും അറബി ഭാഷയും അഭ്യസിക്കാന്‍ ഈ മള്‍ട്ടിമീഡിയ ഇ-മെയില്‍ കോഴ്സ് പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. സൈറ്റിലൂടെ ലഭിക്കുന്ന കോഴ്സ് മെറ്റീരിയല്‍ ഖുര്‍ആന്‍ പഠനത്തില്‍ ശ്രദ്ധചെലുത്തുന്ന വിദ്യാലയങ്ങളിലെ പഠനത്തിനും ഒരു മുതല്‍ക്കൂട്ടായിരിക്കും.. പിന്നീട് ആഴ്ച തോറും അവരുടെ ക്ളാസ്സുകള്‍ മുറതെറ്റാതെ ലഭിച്ചുകൊണ്ടിരിക്കും.

ഖുര്‍ആന്‍ പഠനത്തിന് തിരഞ്ഞെടുക്കാവുന്ന പ്രമുഖ സൈറ്റുകള്‍ ഇനിയും നെറ്റിലുണ്ട്. അവയുടെ എണ്ണം നൂറുക്കണക്കിനാണെന്ന് തന്നെ പറയാം. ശ്രദ്ധേയമായ ഏതാനും സൈറ്റുകളുടെ അഡ്രസ്സ് താഴെ:

http://www.abdalbasit.com

http://www.almuaiqly.com

http://www.moshafy.org

http://www.trtel.com

http://www.quraat.com

http://www.warattil.com

http://www.jebril.com

http://www.sherzaad.net

http://www.alshatri.net/

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.