മെഴുകുതിരിയിലും നീതിബോധം !

Originally posted 2014-08-17 15:36:26.

light

രണ്ടാം ഉമര്‍, അഞ്ചാമത്തെ ഖുലഫാഉര്‍റാശിദീന്‍ എന്നീ അപര നാമങ്ങളില്‍ അറിയപ്പെടുന്ന ഉമര്‍ ബ്‌നു അബ്ദുല്‍ അസീസിന്റെ ഭരണ കാലം. ഖലീഫാ ഉമറിനെ കണാന്‍ ഒരു ദൗത്യസംഘം വന്നിരിക്കുകയാണ്. സമയം രാത്രി. സംഘം അകത്തേക്കു കടന്നു വന്നപ്പോള്‍ ഒരു വിളക്ക് കത്തിക്കാന്‍ ഉമര്‍ ആവശ്യപ്പെട്ടു. ഉമര്‍ സന്ദര്‍ശകരുടെ നാട്ടിലെ അവസ്ഥാ വിശേഷങ്ങളും അവിടത്തെ തൊഴിലാളികളുടെയും ജനങ്ങളുടെയും അന്‍സാറുകളുടെയും മുഹാജിറുകളുടെയും അവസ്ഥകള്‍ ചോദിച്ചറിഞ്ഞു. രാജ്യത്തെ പാവപ്പെട്ടവര്‍ ദരിദ്രര്‍ എല്ലാവരുടെയും വിവരങ്ങളെ കുറിച്ച് ദൂതന്‍ വിവരിച്ചു. ഖലീഫാ ഉമറിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ ദൂതന്‍ പിന്നീട് അമീറുല്‍ മുഅ്മിനീന്‍ ഉമറിന്റെ വിശേഷങ്ങള്‍ ചോദിക്കാന്‍ ആരംഭിച്ചു. ചോദ്യം തന്റെ വ്യക്തിപരമായ വിശേഷങ്ങളിലേക്ക് കടക്കുന്നത് കണ്ട ഉമര്‍ വിളക്കിന്റെ തിരി കെടുത്തി. ഇതുകണ്ട ദൂതന്‍ തിരിച്ചു ചോദിച്ചു:’ താങ്കളുടെ ഈ ചെയ്തി എന്നില്‍ ആശ്ചര്യമുണ്ടാക്കുന്നു. താങ്കള്‍ എന്താണിങ്ങനെ ചെയ്തത്?’

ഉമര്‍ പറഞ്ഞു: ‘ഞാന്‍ കെടുത്തിയ വിളക്ക് ജനങ്ങളുടെ ധനത്തില്‍ നിന്നുള്ള പൊതുമുതലാണ്. രാജ്യകാര്യങ്ങളും ജനങ്ങളുടെ ക്ഷേമകാര്യങ്ങളും പറഞ്ഞുകൊണ്ടിരുന്നപ്പോള്‍  പൊതുഖജനാവില്‍ നിന്നുള്ള വിളക്കുപയോഗിച്ചു. എന്നാല്‍ താങ്കള്‍ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍  മുസ്‌ലിംകളുടെ എണ്ണയുപയോഗിച്ചുള്ള വിളക്ക് ഞാന്‍ കെടുത്തി.’

Related Post